സൗജന്യ ജ്യോതിഷപഠനം ഒന്നാം ഭാഗം വായിക്കാൻ സ്പർശിക്കുക -
സൗജന്യ ജ്യോതിഷപഠനം രണ്ടാം ഭാഗം വായിക്കാൻ സ്പർശിക്കുക - സൗജന്യ ജ്യോതിഷപഠനം (രണ്ടാം ഭാഗം)
സൗജന്യ ജ്യോതിഷപഠനം മൂന്നാം ഭാഗം വായിക്കാൻ സ്പർശിക്കുക -
സൗജന്യ ജ്യോതിഷപഠനം നാലാം ഭാഗം വായിക്കാൻ സ്പർശിക്കുക -
സൗജന്യ ജ്യോതിഷപഠനം അഞ്ചാം ഭാഗം വായിക്കാൻ സ്പർശിക്കുക -
സൗജന്യ ജ്യോതിഷപഠനം ആറാം ഭാഗം വായിക്കാൻ സ്പർശിക്കുക -
സൗജന്യ ജ്യോതിഷപഠനം ഏഴാം ഭാഗം വായിക്കാൻ സ്പർശിക്കുക
സൗജന്യ ജ്യോതിഷപഠനം എട്ടാം ഭാഗം വായിക്കാൻ സ്പർശിക്കുക
സൗജന്യ ജ്യോതിഷപഠനം ഒൻപതാം ഭാഗം വായിക്കാൻ സ്പർശിക്കുക
സൗജന്യ ജ്യോതിഷപഠനം പത്താം ഭാഗം വായിക്കാൻ സ്പർശിക്കുക
സൗജന്യ ജ്യോതിഷപഠനം (Free Astrology Course)
ജ്യോതിശാസ്ത്രത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണ മാറ്റുന്നതിനും ജ്യോതിഷത്തെക്കുറിച്ച് സാധാരണക്കാർക്ക് മനസ്സിലാകാനും ഈ കോഴ്സിലൂടെ കഴിയും.
സൗജന്യ ജ്യോതിഷ വിവരങ്ങൾ അറിയാനും നക്ഷത്രഫലം ഉൾപ്പെടെ ജ്യോതിഷ പരമായ എന്തും അറിയാനും ഭക്തികഥകൾ വായിക്കാനും സന്ദർശിക്കുക www.rudhraastrology.in
നോട്ട് - ജ്യോതിഷ പഠനം പൂർത്തിയാക്കുന്നവർക്ക് രുദ്രാ ജ്യോതിഷ പഠന കേന്ദ്രത്തിൻ്റെ ജ്യോതിഷഭൂഷണം സർട്ടിഫിക്കറ്റ് ലഭിക്കുന്നതായിരിക്കും.
Gmail:rudhrakali1976@gmail.com
Reg No 107/1V/19 Govt OF INDIA
ജ്യോതിഷപഠനം പതിനാലാം ഭാഗത്തിൻ്റെ തുടർച്ച ഗ്രഹസ്ഥിതി രേഖപ്പെടുത്തുന്നതെങ്ങനെ?
സൂര്യൻ
ഏതൊരു മാസത്തിലും സൂര്യനെ അടയാളപ്പെടുത്തുന്നത് ആ മാസം തന്നെയായിരിക്കും.സൂര്യനെ രാശിചക്രത്തിൽ 'ര' എന്ന അക്ഷരം കൊണ്ട് തടയാളപ്പെടുത്തുന്നു. അതായത് സൂര്യൻ്റെ പര്യായപദമായ രവി എന്നതിൻ്റെ ആദ്യത്തെ അക്ഷരം
മുകളിൽ പറഞ്ഞതിൻ്റെ ഉദാഹരണം മീനമാസത്തിലാണ് രാശിചക്രം വരയ്ക്കുന്നതെങ്കിൽ രാശിചക്രത്തിൽ സൂര്യനെ മീനമാസത്തിൽ 'ര' എന്ന അക്ഷരം കൊണ്ട് സൂചിപ്പിക്കുന്നു. എല്ലാ മാസത്തിലും സൂര്യൻ സ്ഥിതി ചെയ്യുന്നത് അതാത് മാസം ആയിരിക്കും.
ചന്ദ്രൻ
ചന്ദ്രൻ നില്ക്കുന്ന രാശി, നക്ഷത്രം, കൊണ്ടാണ് അറിയേണ്ടത്. ഉദാഹരണമായി ഗ്രഹനില എഴുതുന്ന ദിവസത്തെ നക്ഷത്രം തിരുവോണം ആണെങ്കിൽ തിരുവോണം നക്ഷത്രം ഏതു കൂറാണെന്നു നോക്കണം. ഉത്രാടത്തിൽ മുക്കാലും തിരുവോണവും അവിട്ടത്തിൻ്റെ അരയും മകരക്കൂറാണ്, അതനുസരിച്ച് ചന്ദ്രൻ മകരത്തിലാണെന്ന് മനസ്സിലാക്കാം. ഗ്രഹനിലയിൽ ചന്ദ്രനെ 'ച ' എന്ന അക്ഷരം കൊണ്ട് സൂചിപ്പിക്കുന്നു..
ചൊവ്വ (കുജൻ)
ഗ്രഹനില കുറിക്കുന്നതിന് മുൻപ് അതാതു വർഷത്തെ പഞ്ചാംഗം ശ്രദ്ധിക്കുക (ജ്യോതിഷ ഭൂഷണം).ഓരോ ഗ്രഹങ്ങളുടെയും രാശി പകർച്ചകൾ അതിലുണ്ടാവും. ഉദാഹരണമായി 1197 മാണ്ട് മീനം 24 (2022 April 7 ) മകരത്തിൽ നിന്നും കുംഭത്തിലേയ്ക്ക് കുജൻ രാശിമാറുന്നു. അതുകൊണ്ട് ആ ദിവസം ഉച്ചകഴിഞ്ഞ് മൂന്നരമണിക്ക് ശേഷമാണ് ജനനം നടക്കുന്നതെങ്കിൽ ഗ്രഹനിലയിൽ 'കു' എന്ന അക്ഷരം കൊണ്ട് കുംഭം രാശിയിൽ കുജനെ അടയാളപ്പെടുത്തുന്നു.
ബുധൻ
മേൽ പറഞ്ഞതുപോലെ തന്നെ പഞ്ചാംഗത്തിൽ ബുധൻ്റെ പകർച്ചയും നോക്കിയാൽ കാണാം. ഉദാഹരണമായി 1197 മാണ്ട് മീനം 25-തീയതി (2022 എപ്രിൽ 8 ) ഉച്ചക്ക് പന്ത്രണ്ടു മണിക്ക് ശേഷം ബുധൻ മീനത്തിൽ നിന്നും മേടത്തിലേയ്ക്ക് രാശി മാറുന്നു. അതു കൊണ്ട് ഗ്രഹനിലയിൽ ബുധനെ 'ബു' എന്ന അക്ഷരം കൊണ്ട് മേടം രാശിയിൽ അടയാളപ്പെടുത്തുകയും ചെയ്യുന്നു. ഗ്രഹങ്ങളുടെ രാശി പകർച്ച ജ്യോതിഷഭൂഷണം എന്ന പഞ്ചാംഗത്തിലറിയാം.
വ്യാഴം
മേൽ പറഞ്ഞതുപോലെ തന്നെ പഞ്ചാംഗത്തിൽ ഗ്രഹങ്ങളുടെ പകർച്ച (രാശി മാറ്റം) അറിയാം. ഉദാഹരണമായി 1197 മാണ്ട് മീന മാസം 30 തീയതി ( 2022 April 13 ) ഉച്ചകഴിഞ്ഞ് മൂന്നു മണി നാൽപത്തിയാറ് മിനിറ്റിന് ശേഷം കുംഭം രാശിയിൽ നിന്ന് മീനം രാശിയിലേയ്ക്ക് മാറുന്നു.അതു കൊണ്ട് വ്യാഴത്തിൻ്റെ മറ്റൊരു പേരായ ഗുരുവിൻ്റെ അദ്യക്ഷരമായ 'ഗു' കൊണ്ട് വ്യാഴത്തെ മീനത്തിൽ രേഖപ്പെടുത്തുന്നു.
ശുക്രൻ
മേൽ പറഞ്ഞതുപോലെ തന്നെ പഞ്ചാംഗത്തിൽ ഗ്രഹങ്ങളുടെ പകർച്ച (രാശി മാറ്റം) രേഖപ്പെടുത്തിയിട്ടുണ്ട്. അതനുസരിച്ച് 1197 മാണ്ട് മീനമാസം പതിനേഴാം തീയതി (2022 മാണ്ട് March 31) രാവിെലെ 8.33 ന് ശേഷം ശുക്രൻ മകരത്തിൽ നിന്ന് കുംഭത്തിലേയ്ക്ക് എത്തുന്നു.അതനുസരിച്ച് ഗ്രഹനിലയിൽ 'ശു' എന്ന അക്ഷരം ഉപയോഗിച്ച് കുംഭം രാശിയിൽ ശുക്രനെ രേഖപ്പെടുത്തുന്നു.
ഗ്രഹനിലയിൽ ഗ്രഹസ്ഥിതി രേഖപ്പെടുത്തുന്നത് ജ്യോതിഷപഠനം പതിനാറാം ഭാഗത്തിൽ തുടരും...........
1 Comments
Egerly waiting for nest lessons!🙏🏽
ReplyDeleteif you have any dobt, comment