സൗജന്യ ജ്യോതിഷപഠനം ഒന്നാം ഭാഗം വായിക്കാൻ സ്പർശിക്കുക -

സൗജന്യ ജ്യോതിഷപഠനം രണ്ടാം ഭാഗം വായിക്കാൻ സ്പർശിക്കുക - സൗജന്യ ജ്യോതിഷപഠനം (രണ്ടാം ഭാഗം)

സൗജന്യ ജ്യോതിഷപഠനം മൂന്നാം ഭാഗം വായിക്കാൻ സ്പർശിക്കുക - 

സൗജന്യ ജ്യോതിഷപഠനം നാലാം ഭാഗം വായിക്കാൻ സ്പർശിക്കുക - 

സൗജന്യ ജ്യോതിഷപഠനം അഞ്ചാം ഭാഗം വായിക്കാൻ സ്പർശിക്കുക - 

സൗജന്യ ജ്യോതിഷപഠനം ആറാം ഭാഗം വായിക്കാൻ സ്പർശിക്കുക - 

സൗജന്യ ജ്യോതിഷപഠനം (Free Astrology Course)
ജ്യോതിശാസ്ത്രത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണ മാറ്റുന്നതിനും ജ്യോതിഷത്തെക്കുറിച്ച് സാധാരണക്കാർക്ക്  മനസ്സിലാകാനും ഈ കോഴ്സിലൂടെ കഴിയും.

സൗജന്യ ജ്യോതിഷ വിവരങ്ങൾ അറിയാനും നക്ഷത്രഫലം ഉൾപ്പെടെ ജ്യോതിഷ പരമായ എന്തും അറിയാനും ഭക്തികഥകൾ വായിക്കാനും സന്ദർശിക്കുക www.rudhraastrology.in

നോട്ട് - ജ്യോതിഷ പഠനം പൂർത്തിയാക്കുന്നവർക്ക് രുദ്രാ ജ്യോതിഷ പഠന കേന്ദ്രത്തിൻ്റെ ജ്യോതിഷഭൂഷണം സർട്ടിഫിക്കറ്റ് ലഭിക്കുന്നതായിരിക്കും.

Gmail:rudhrakali1976@gmail.com
Reg No 107/1V/19 Govt OF INDIA

ജ്യോതിഷ പഠന കോഴ്സ്             (ഏഴാം ഭാഗം)
ആറാം ഭാഗത്തിൻ്റെ തുടർച്ച - 
സൂര്യൻ നിൽക്കുന്ന രാശിയിൽ ഉദയം എങ്ങനെ വരുന്നു?
സൂര്യോദയം എന്നു പറഞ്ഞാൽ സൂര്യനെ പ്രത്യക്ഷമായി ആദ്യം കാണുന്ന അവസ്ഥയാണ്.സൂര്യൻ ഏതു രാശിയിലാണോ നില്ക്കുന്നത് ആ രാശിയിൽ തന്നെയാണ് ഉദയത്തിലും നില്ക്കുന്നത്. അതിന് വ്യത്യാസം വരുന്നില്ലല്ലോ? അതു കൊണ്ടാണ് ഉദയം സൂര്യൻ നില്ക്കുന്ന രാശിയിലാണെന്നു പറയുന്നത്.
ഭൂമിയുടെ ഭ്രമണം
ഭൂമിയുടെ ഭ്രമണം കൊണ്ട് ഭൂമിയും സൂര്യനും തമ്മിലുള്ള കോണിന് (Angle) വ്യത്യാസം സംഭവിക്കുന്നു.30 ഡിഗ്രി           ( ഒരു രാശി) ഭൂമി തിരിഞ്ഞു മറിയുമ്പോൾ  അടുത്ത മുപ്പതു ഡിഗ്രിയിൽ (ഒരു രാശി) ഭൂമി തിരിഞ്ഞു മറിയുമ്പോൾ അടുത്ത മുപ്പത് (30) ഡിഗ്രിയുള്ള രാശി സൂര്യന് അഭിമുഖമായി വരുന്നു.ഇങ്ങനെ ഇരുപത്തിനാല് (24) കാലഹോര സമയം കൊണ്ട് ഭൂമി പന്ത്രണ്ട് രാശികളും കടന്ന് ഒരു ഭ്രമണം പൂർത്തിയാക്കി  വീണ്ടും സൂര്യൻ നില്ക്കുന്ന രാശിക്ക് അഭിമുഖമായി വരുന്നു.അപ്പോഴും സൂര്യൻ നിൽക്കുന്ന രാശി മാറുന്നില്ല ,ഉദയവും ആ രാശിയിൽ തന്നെ വരുന്നു.
സൂര്യൻ ഒരു രാശിയിൽ
സൂര്യൻ ഒരു മാസമാണ് ഒരു രാശിയിൽ നില്ക്കുന്നത്.അതുകൊണ്ട് ആ ഒരു മാസക്കാലത്ത് ഉദയവും ആ രാശിയിൽ തന്നെയായിരിക്കും.ഇതാണ് സൂര്യൻ നില്ക്കുന്ന രാശിയിൽ തന്നെ ഉദയം വരുന്നതിൻ്റെ കാരണം. 
ഉദയാൽപരം രാശിയുണ്ടാകുന്നത് എങ്ങനെ?
എല്ലാ ദിവസവും സൂര്യോദയം മുതൽ അടുത്ത സൂര്യോദയം വരെയുള്ള ഇരുപത്തിനാല് (24) മണിക്കൂർ സമയം കൊണ്ട് പന്ത്രണ്ട് രാശികളേയും ഭൂമിക്കു പരിതലത്തിലുള്ള ആകാശത്തിൽ കൂടി കടക്കുന്നുണ്ട്.അങ്ങനെ വരുമ്പോൾ ഒരു രാശിക്കു രണ്ട് മണിക്കൂർ അല്ലെങ്കിൽ രണ്ട് കാലഹോരാസമയ ദൈർഘ്യം വരും, അതായത് അഞ്ച് (5) നാഴിക .
ഭൂഗോളത്തിൻ്റെ സ്ഥാന വ്യത്യാസം
എന്നാൽ കാലദേദവും സമയഭേദവും അനുസരിച്ച് ഓരോ രാശിയുടേയും സമയത്തിന് അല്പസ്വല്പം വ്യത്യാസം വരുന്നുണ്ട്.അത് ഭൂഗോളത്തിൻ്റെ സ്ഥാന വ്യത്യാസവും ചില സ്ഥലത്തുള്ള ആ കൃതി വ്യത്യാസവും കൊണ്ടാണ് സംഭവിക്കുന്നത്. ഭൂമി ഉരുണ്ടതാണെങ്കിലും സമവൃത്തമല്ല,  ദീർഘവൃത്തമാണ്.ധ്രുവ പ്രദേശങ്ങളിൽ അല്പം പരന്നതുമാണ്, ഇങ്ങനെയുള്ള കാരണങ്ങളാലാണ് രാശിയുടെ സമയത്തിന്  അല്പം വ്യത്യാസം കാണുന്നത്,കൂടാതെ മദ്ധ്യരേഖയിൽ നിന്നും പ്രത്യേകം ഒരു ഭൂവിഭാഗത്തേയ്ക്കുള്ള ദൂരം അനുസരിച്ചും രാശികളുടെ സമയത്തിന് വ്യത്യാസം സംഭവിക്കാം.
സൗരരാശികൾ എന്നാലെന്ത്?
മുൻ അധ്യായങ്ങളിൽ സൂചിപ്പിച്ച പോലെ കാലഹോരയ്ക്ക് ഓരോ ഗ്രഹങ്ങൾ അധിപന്മാരായി ഭവിച്ചതു പോലെ പന്ത്രണ്ട് (12)രാശികൾക്കും ഓരോരോ ഗ്രഹങ്ങൾ അധിവന്മാരായി നിശ്ചയിക്കപ്പെട്ടിട്ടുണ്ട് എങ്ങനെയെന്നാൽ ചിങ്ങം മുതൽ മകരം വരെ മുമ്പോട്ടുള്ള ആറു രാശികളുടെ  പൊതുവെയുള്ള നാഥൻ സൂര്യനാണ്. അതിനാൽ ആ രാശികളെ സൗരരാശികൾ എന്നു പറയുന്നു.
ചന്ദ്രരാശികൾ എന്നാലെന്ത്?
കർക്കടകം മുതൽ പുറകോട്ട് കുംഭം വരെയുള്ള ആറു രാശികളുടെ പൊതുവെയുള്ള നാഥൻ ചന്ദ്രഗ്രഹമാണ്. ആയതിനാൽ ആ രാശികളെ ചന്ദ്രരാശിയെന്നു പറയുന്നു.
ജ്യോതിഷ്യ ചക്രം,രാശ്വാധിപന്മാർ
ജ്യോതിഷ്യ ചക്രത്തിൻ്റെ പരിപൂർണ്ണമായ ഉടമസ്ഥാവകാശം ആദിത്യചന്ദ്രന്മാർക്കു മാത്രമായി സിദ്ധിച്ചിരിക്കുന്നതു കൊണ്ടാണ് രണ്ടു ചേരികളിലായി നില്ക്കേണ്ടി വരുന്നത്.
രാജാവും രാജ്ഞിയും
ജ്യോതിശാസ്ത്ര പരമായി സൂര്യൻ രാശിചക്രത്തിൻ്റെ രാജാവും ചന്ദ്രൻ രാജ്ഞിയുമാകുന്നു. സൗകര്യർത്ഥം സൂര്യൻ ചിങ്ങം രാശിയും ചന്ദ്രൻ കർക്കിടകം രാശിയും യഥാക്രമം സ്വക്ഷേത്രങ്ങളായി സ്വീകരിച്ചു കൊണ്ട് മറ്റുള്ള രാശികളെ മറ്റുള്ള ഗ്രഹങ്ങൾക്കായി സൂര്യനും ചന്ദ്രനും കൂടി വീതിച്ചു കൊടുക്കുന്നു.
ബുധൻ
യുവരാജാവും വിദ്യ,വിജ്ഞാനം ,ഗണിതം മുതലായവയുടെ ആചാര്യനുമായ ബുധന് സൂര്യൻ തൻ്റെ അടുത്ത രാശിയായ കന്നി ദാനം ചെയ്തപ്പോൾ ചന്ദ്രൻ തൻ്റെ അടുത്ത രാശിയായ മിഥുനവും ദാനം ചെയ്തു.അങ്ങനെ മിഥുനം, കന്നി, എന്നീ രാശികളുടെ അധിപൻ ബുധനായി തീർന്നു.

രാശ്യാധിപന്മാർ ബാക്കി ഭാഗം അടുത്ത പാഠ ഭാഗത്തിൽ 
                               തുടരും ........................