സൗജന്യ ജ്യോതിഷപഠനം ഒന്നാം ഭാഗം വായിക്കാൻ സ്പർശിക്കുക -
സൗജന്യ ജ്യോതിഷപഠനം രണ്ടാം ഭാഗം വായിക്കാൻ സ്പർശിക്കുക - സൗജന്യ ജ്യോതിഷപഠനം (രണ്ടാം ഭാഗം)
സൗജന്യ ജ്യോതിഷപഠനം മൂന്നാം ഭാഗം വായിക്കാൻ സ്പർശിക്കുക -
സൗജന്യ ജ്യോതിഷപഠനം നാലാം ഭാഗം വായിക്കാൻ സ്പർശിക്കുക -
സൗജന്യ ജ്യോതിഷപഠനം അഞ്ചാം ഭാഗം വായിക്കാൻ സ്പർശിക്കുക -
സൗജന്യ ജ്യോതിഷപഠനം ആറാം ഭാഗം വായിക്കാൻ സ്പർശിക്കുക -
സൗജന്യ ജ്യോതിഷപഠനം ഏഴാം ഭാഗം വായിക്കാൻ സ്പർശിക്കുക
സൗജന്യ ജ്യോതിഷപഠനം എട്ടാം ഭാഗം വായിക്കാൻ സ്പർശിക്കുക
ജ്യോതിശാസ്ത്രത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണ മാറ്റുന്നതിനും ജ്യോതിഷത്തെക്കുറിച്ച് സാധാരണക്കാർക്ക് മനസ്സിലാകാനും ഈ കോഴ്സിലൂടെ കഴിയും.
സൗജന്യ ജ്യോതിഷ വിവരങ്ങൾ അറിയാനും നക്ഷത്രഫലം ഉൾപ്പെടെ ജ്യോതിഷ പരമായ എന്തും അറിയാനും ഭക്തികഥകൾ വായിക്കാനും സന്ദർശിക്കുക www.rudhraastrology.in
നോട്ട് - ജ്യോതിഷ പഠനം പൂർത്തിയാക്കുന്നവർക്ക് രുദ്രാ ജ്യോതിഷ പഠന കേന്ദ്രത്തിൻ്റെ ജ്യോതിഷഭൂഷണം സർട്ടിഫിക്കറ്റ് ലഭിക്കുന്നതായിരിക്കും.
Gmail:rudhrakali1976@gmail.com
Reg No 107/1V/19 Govt OF INDIA
സൗജന്യ ജ്യോതിഷ പഠന കോഴ്സ് (ഒൻപതാം ഭാഗം)
ഗ്രഹങ്ങളുടെ ഉച്ചക്ഷേത്രം എട്ടാം പാഠ
ഭാഗത്തിൻ്റെ തുടർച്ച
സൂര്യൻ്റെ ഉച്ചക്ഷേത്രം മേടത്തിൻ്റെ ആദ്യത്തെ പത്ത് ഭാഗയാണ്
ചന്ദ്രൻ്റെ ഉച്ചക്ഷേത്രം ഇടവത്തിലെ ആദ്യത്തെ മൂന്ന് ഭാഗയാണ്
കുജൻ്റെ ഉച്ചക്ഷേത്രം മകരത്തിലെ ഇരുപത്തി എട്ടാമതു ഭാഗയാണ്
ബുധൻ്റെ ഉച്ചക്ഷേത്രം കന്നിയിലെ ആദ്യത്തെ പതിനഞ്ച് ഭാഗയാണ്
വ്യാഴത്തിൻ്റെ ഉച്ചക്ഷേത്രം
കർക്കടകം രാശിയിലെ ആദ്യത്തെ അഞ്ച് ഭാഗയാണ്
ശുക്രൻ്റെ ഉച്ചക്ഷേത്രം മീനം രാശിയിൽ ഇരുപത്തി ഏഴാമതു ഭാഗ വരെയാണ്
ശനിയുടെ ഉച്ചക്ഷേത്രം തുലാം രാശിയുടെ ഇരുപതാമത്തെ ഭാഗ വരെയാണ്
രാഹു-കേതു രാഹുവിന് ഉച്ചം ഇടവവും കേതുവിന് ഉച്ചം വൃശ്ചികവുമാണ്
ഗ്രഹങ്ങളുടെ നീചക്ഷേത്രങ്ങൾ
ഗ്രഹങ്ങൾക്ക് ഉച്ച രാശിയിൽ പൂർണ്ണ ബലമുള്ളതു പോലെ തന്നെ ആ ഉച്ചരാശികളുടെ നേരെ എതിരെയുള്ള ഏഴാം രാശികളിൽ പ്രസ്തുത ഗ്രഹങ്ങൾക്ക് ഒട്ടും തന്നെ ബലമില്ല. ആ രാശികളെ അതാതു ഗ്രഹങ്ങളുടെ നീച രാശികളെന്നു പറയുന്നു. ഉച്ച രാശിയിൽ നില്ക്കുന്ന ഗ്രഹത്തിനു പൂർണ്ണ ബലമായ അറുപത്തിനാല് (64) ഉണ്ടെങ്കിൽ നീച രാശിയിൽ നില്ക്കുന്ന ഗ്രഹത്തിന് പൂജ്യം (0) ആണ് ബലം.
സൂര്യൻ്റെ നീചരാശി തുലാമാണ്
ചന്ദ്രൻ്റെ നീചരാശി വൃശ്ചികമാണ്
കുജൻ്റെ നീച രാശി കർക്കടകത്തിൻ്റെ ഇരുപത്തി എട്ടാമതു ഭാഗ വരെയാണ്
ബുധൻ്റെ നീചരാശി മീനത്തിൻ്റെ ആദ്യത്തെ പതിനഞ്ച് ഭാഗയാണ്
വ്യാഴത്തിൻ്റെ നീചരാശി മകരം രാശിയുടെ ആദ്യത്തെ അഞ്ച് ഭാഗയാണ്
ശുക്രൻ്റെ നീചരാശി കന്നിരാശിയിൽ ഇരുപത്തി ഏഴാമതു (27) ഭാഗ വരെയാണ്
ശനിയുടെ നീച രാശി മേടത്തിൽ ഇരുപത് ഭാഗ വരെയാണ്
ഉച്ചനീച രാശികളുടെ പ്രത്യേകത
മേൽ കാണിച്ച പ്രകാരം ഉച്ചരാശികളിലും നീച രാശികളിലും ഏതാനും ഭാഗകൾ മാത്രമാണ് ഉച്ചമെന്നും നീചമെന്നും പ്രത്യേകം വ്യവസ്ഥപ്പെടുത്തിയിട്ടുള്ളതെങ്കിലും ഉച്ചരാശിയിൽ പൊതുവെ അതിൻ്റെ നിർദ്ദിഷ്ട ഗ്രഹത്തിന് ബലവും നീച രാശിയിൽ പെതുവെ അതിൻ്റെ നിർദ്ദിഷ്ടഗ്രഹത്തിന് ബലഹാനിയുമാണ് സംഭവിക്കുക.
വ്യാഴ ഗ്രഹത്തിൻ്റെ ബലം
ഉദാഹരണമായി വ്യാഴത്തെ എടുക്കാം, വ്യാഴത്തിനു കർക്കിടകം രാശിയിൽ ആദ്യത്തെ അഞ്ചു (5) ഭാഗ വരെയാണല്ലോ ഉച്ചം? ആ ഉച്ച ഭാഗം കഴിഞ്ഞാൽ തന്നെയും കർക്കടകം രാശി പൊതുവെ വ്യാഴത്തിനു ബലമുള്ള രാശി ആയിരിക്കും.അതുപോലെ മകരത്തിൻ്റെ അഞ്ച് ഭാഗവരെയാണ് വ്യാഴത്തിൻ്റെ നീചം, എന്നാലും മകരം പൊതുവെ വ്യാഴത്തിനു ബലഹീനമായ രാശിയാണ്.ഇങ്ങനെ എല്ലാ ഗ്രഹങ്ങളുടേയും ഉച്ച നീച ക്ഷേത്ര സ്ഥിതികളെക്കുറിച്ച് ചിന്തിച്ച് വേണം ഒരാളുടെ ഫലം പറയാൻ.
ഗ്രഹങ്ങൾ തമ്മിലുള്ള ശത്രുമിത്രാദി ബന്ധങ്ങൾ
സൂര്യന് - ബന്ധുഗ്രഹങ്ങൾ - വ്യാഴം, ചന്ദ്രൻ ,ചൊവ്വാ
സൂര്യന് - ശത്രുഗ്രഹങ്ങൾ - ശനി, ശുക്രൻ
സൂര്യന് - സമഗ്രഹം - ബുധൻ
ചന്ദ്രന് - ബന്ധുഗ്രഹങ്ങൾ - സൂര്യൻ, ബുധൻ
ചന്ദ്രന് - ശത്രുഗ്രഹങ്ങൾ - ആരുമില്ല
ചന്ദ്രന് സമഗ്രഹങ്ങൾ - ചൊവ്വ, വ്യാഴം, ശുക്രൻ, ശനി
കുജന് ബന്ധുഗ്രഹങ്ങൾ - വ്യാഴം, സൂര്യൻ, ചന്ദ്രൻ
കുജന് ശത്രുഗ്രഹങ്ങൾ - ബുധൻ
കുജന് സമഗ്രഹങ്ങൾ - ശനി ,ശുക്രൻ
ബുധന് - ബന്ധുഗ്രഹങ്ങൾ - സൂര്യൻ, ശുക്രൻ
ബുധന് ശത്രുഗ്രഹങ്ങൾ - ചന്ദ്രൻ
ബുധന് സമഗ്രഹങ്ങൾ - ചൊവ്വാ, വ്യാഴം, ശനി
വ്യാഴത്തിന് ബന്ധുഗ്രഹങ്ങൾ - സൂര്യൻ, ചന്ദ്രൻ, ചൊവ്വാ
വ്യാഴത്തിന് ശത്രു ഗ്രഹങ്ങൾ - ശുക്രൻ ,ബുധൻ
വ്യാഴത്തിന് സമഗ്രഹങ്ങൾ - ശനി
ശുക്രന് ബന്ധുഗ്രഹങ്ങൾ - ബുധൻ, ശനി
ശുക്രന് ശത്രുഗ്രഹങ്ങൾ - സൂര്യൻ, ചന്ദ്രൻ
ശുക്രന് സമഗ്രഹങ്ങൾ - ചൊവ്വാ, വ്യാഴം
ശനിക്ക് ബന്ധുഗ്രഹങ്ങൾ - ബുധൻ, ശുക്രൻ
ശനിക്ക് ശത്രുഗ്രഹങ്ങൾ - സൂര്യൻ, ചന്ദ്രൻ, ചൊവ്വാ
ശനിക്ക് സമഗ്രഹങ്ങൾ - വ്യാഴം
രാഹുകേതുക്കൾക്ക് ബന്ധുഗ്രഹങ്ങൾ - ബുധൻ, ശുക്രൻ, ശനി
രാഹുകേതുക്കൾക്ക് ശത്രുഗ്രഹം - സൂര്യൻ, ചന്ദ്രൻ, വ്യാഴം
രാഹുകേതുക്കൾക്ക് സമഗ്രഹം - ചൊവ്വ
സൗജന്യ ജ്യോതിഷപഠനം തുടരുന്നു.
അടുത്ത പാഠഭാഗത്തിൽ. (പത്താം ഭാഗം) തൽക്കാല ബന്ധുക്കളും തല്ക്കാല ശത്രുക്കളും
0 Comments
if you have any dobt, comment