സൗജന്യ ജ്യോതിഷപഠനം ഒന്നാം ഭാഗം വായിക്കാൻ സ്പർശിക്കുക -
സൗജന്യ ജ്യോതിഷപഠനം രണ്ടാം ഭാഗം വായിക്കാൻ സ്പർശിക്കുക - സൗജന്യ ജ്യോതിഷപഠനം (രണ്ടാം ഭാഗം)
സൗജന്യ ജ്യോതിഷപഠനം മൂന്നാം ഭാഗം വായിക്കാൻ സ്പർശിക്കുക -
സൗജന്യ ജ്യോതിഷപഠനം നാലാം ഭാഗം വായിക്കാൻ സ്പർശിക്കുക -
സൗജന്യ ജ്യോതിഷപഠനം അഞ്ചാം ഭാഗം വായിക്കാൻ സ്പർശിക്കുക -
ജ്യോതിശാസ്ത്രത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണ മാറ്റുന്നതിനും ജ്യോതിഷത്തെക്കുറിച്ച് സാധാരണക്കാർക്ക് മനസ്സിലാകാനും ഈ കോഴ്സിലൂടെ കഴിയും.
സൗജന്യ ജ്യോതിഷ വിവരങ്ങൾ അറിയാനും നക്ഷത്രഫലം ഉൾപ്പെടെ ജ്യോതിഷ പരമായ എന്തും അറിയാനും ഭക്തികഥകൾ വായിക്കാനും സന്ദർശിക്കുക www.rudhraastrology.in
നോട്ട് - ജ്യോതിഷ പഠനം പൂർത്തിയാക്കുന്നവർക്ക് രുദ്രാ ജ്യോതിഷ പഠന കേന്ദ്രത്തിൻ്റെ ജ്യോതിഷഭൂഷണം സർട്ടിഫിക്കറ്റ് ലഭിക്കുന്നതായിരിക്കും.
Gmail:rudhrakali1976@gmail.com
Reg No 107/1V/19 Govt OF INDIA
കാലഹോരാധിപൻ അഞ്ചാം ഭാഗത്തിൻ്റെ തുടർച്ച -
തിങ്കളാഴ്ച എന്ന പേരുണ്ടായതെങ്ങനെ?
സൂര്യൻ്റെ കാല ഹോരാ സമയം രണ്ടര നാഴികയാണ് ,( ഒരു മണിക്കൂർ) തുടർന്നു അടുത്ത രണ്ടര നാഴികയ്ക്കുള്ള കാല ഹോരാധിപൻ ശുക്രനാണ്. പിന്നീട് വരുന്ന കാല ഹോരാധിപൻ ബുധനാണ്. ബുധൻ കഴിഞ്ഞാൽ പിന്നെ ചന്ദ്രനാണ് . ഇങ്ങനെ ഉദയം മുതൽ ചന്ദ്രൻ വരെയുള്ള കാല ഹോരാധിപൻ വരുമ്പോൾ പത്തു മണിയാകും,ചന്ദ്രൻ കഴിഞ്ഞാൽ പിന്നെ ഭൂമിയുടെ അടുത്തു ഗ്രഹമില്ല.ആയതിനാൽ ശനി മുതൽ വീണ്ടും കാല ഹോരാ ആരംഭിക്കുന്നു. ശനി, വ്യാഴം, കുജൻ, സൂര്യൻ, ശുക്രൻ, ബുധൻ,ചന്ദ്രൻ അങ്ങനെ ഓരോ ഗ്രഹങ്ങൾ മാറി മാറി വന്ന് അടുത്ത ദിവസം സൂര്യോദയത്തിൽ രണ്ടര നാഴിക വെളുക്കുന്നതു വരെ ക്രമത്തിൽ കാലാഹോരാധിപൻ ചന്ദ്രനായിത്തീരുന്നു.
അതുകൊണ്ട് ആ ദിവസത്തിന് ചന്ദ്രവാരം അല്ലെങ്കിൽ തിങ്കളാഴ്ച എന്ന പേര് -സിദ്ധിക്കുന്നു. ചന്ദ്രൻ എന്ന വാക്കിൻ്റെ ഒരു പര്യായപദമാണ് തിങ്കൾ
നോട്ട് - തുടർന്ന് കാലഹോരാധിപൻ മാറ്റമില്ലാതെ ഭൂമിയുമായുള്ള ഗ്രഹങ്ങളുടെ അകൽച്ചയുടെ ക്രമമനുസരിച്ച് ശനി, വ്യാഴം, ചൊവ്വാ, സൂര്യൻ, ബുധൻ, ശുക്രൻ, ചന്ദ്രൻ എന്നിങ്ങനെയാണ്.
കാലഹോരധിപന്മാർ വരുന്നത്
ചൊവ്വാഴ്ച ദിവസം ഉണ്ടാകുന്നതെങ്ങനെ?
മുകളിൽ പറഞ്ഞ വിധം ക്രമത്തിൽ കാല ഹോരാധിപന്മാർ മാറി മാറി പിറ്റേ ദിവസം സൂര്യോദയത്തിന് കാലഹോരധിപൻ ചൊവ്വയായി വരുന്നു. അതുകൊണ്ട് ആ ദിവസത്തെ കുജവാരം അല്ലെങ്കിൽ ചൊവ്വാഴ്ച എന്നു പറയുന്നു. ഇത് തുടർച്ചയായി മാറി കൊണ്ടേയിരിക്കുന്നു.ഈ ഏഴു ഗ്രഹങ്ങളുടെ ഭ്രമണമനുസരിച്ച് (മുൻ പാഠഭാഗങ്ങളിൽ പറഞ്ഞതു പോലെ ക്രമമായി) ബുധനാഴ്ചയും വ്യാഴാഴ്ചയും വെള്ളിയാഴ്ചയും (ശുക്രവാരം ) ശനിയാഴ്ചയും വീണ്ടും ഞായറാഴ്ച തുടങ്ങി ആഴ്ചകളും കാലചക്രത്തിൻ്റെ കറക്കത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നു.
നാലാമത്തെ ഹോരാധിപൻ
മുകളിൽ പറഞ്ഞ രീതിയിൽ കണക്കു കൂട്ടിയാൽ ഇന്നത്തെ രാവിലെയുള്ള കാല ഹോരാധിപൻ്റെ നാലാമത്തെ കാല ഹോരാധിപനാണ് നാളെ രാവിലെയുള്ള കാലാഹോരാധിപനെന്നു കാണാൻ കഴിയും.
പ്രത്യേക ബലം
അവരവരുടെ കാല ഹോരയിൽ നിൽക്കുന്ന ഗ്രഹത്തിന് പ്രത്യേകമൊരു ബലമുണ്ട്. ഉദാഹരണമായി ഞായറാഴ്ച സൂര്യനും തിങ്കളാഴ്ച ചന്ദ്രനും ചൊവ്വാഴ്ച കുജനും ബുധനാഴ്ച ബുധനും വ്യാഴാഴ്ച വ്യാഴത്തിനും വെള്ളിയാഴ്ച ശുക്രനും ശനിയാഴ്ച ശനിക്കും പ്രേത്യേക ബലമുണ്ട്.
കാലഹോരാ കണ്ടു പിടിക്കാൻ എളുപ്പ വഴി
ഉദാഹരണമായി ഞായറാഴ്ച രാവിലെ (ഉദയം) ആദ്യത്തെ കാല ഹോരാധിപൻ ആദിത്യനാണെന്നും പിന്നത്തെ കാല ഹോരാധിപൻ ശുക്രനാണെന്നും മൂന്നാമത്തെ കാലഹോരാധിപൻ ബുധനാണെന്നും നാലാമത്തെ കാലഹോരാധിപൻ ചന്ദ്രനാണെന്നും മുൻ പാഠം ഭാഗങ്ങളിൽ വിവരിച്ചിട്ടുള്ളതാണ്. അതായത് ഒരു കാലാഹോരാ എന്നത് രണ്ടര നാഴിക (ഒരു മണിക്കൂർ) കാല ഹോരാ ഇങ്ങനെ ക്രമമായി മാറിക്കൊണ്ടിരിക്കും. പകലും രാത്രിയും വ്യത്യാസമില്ല ,അഹോരാത്രം കറങ്ങിക്കൊണ്ടിരിക്കും.
ഭൂമിയുടെ ഭ്രമണം
മുകളിൽ സൂചിപ്പിച്ച പോലെ ഇരുപത്തിനാല് (24) കാല ഹോരയോടു കൂടിയ ഭ്രമണത്തിനിടയിൽ (കാലചക്രം തിരിയുന്നതിനിടയിൽ) ഭൂമിയുടെ ഓരോ ഭാഗവും രാശിചക്രത്തിലെ പന്ത്രണ്ട് രാശികളെയും ക്രമം തെറ്റാതെ അഭിമുഖീകരിച്ച് അതിന് എതിരായി മറിഞ്ഞു മറയുന്നു.
എല്ലാ ദിവസവും സൂര്യോദയം സൂര്യൻ നില്ക്കുന്ന രാശിയിൽ
എല്ലാ ദിവസവും സൂര്യോദയം സൂര്യൻ നില്ക്കുന്ന രാശിയിലാണ്.ഒന്നു കൂടെ വ്യക്തമാക്കിയാൽ മേടമാസത്തിൽ സൂര്യൻ നില്ക്കുന്നത് മേടം രാശിയിൽ, ഇടവമാസത്തിൽ സൂര്യൻ നില്ക്കുന്നത് ഇടവം രാശിയിലാണ്. ഇങ്ങനെ ഓരോ മാസത്തിലും സൂര്യൻ നില്ക്കുന്നത് അതാത് രാശിയിലാണ് (മലയാള മാസത്തിൻ്റെ പേരും രാശിയുടെ പേരും ഒന്നു തന്നെയാണ് ).
ജ്യോതിഷപഠന കോഴ്സ് തുടരും, ഏഴാം ഭാഗത്തിൽ സൂര്യൻ നിൽക്കുന്ന രാശിയിൽ ഉദയം എങ്ങനെ വരുന്നുവെന്ന് വിവരിക്കുന്നതാണ്.
തുടരും ....... .........
സൗജന്യ ജ്യോതിഷപഠനം ഏഴാം ഭാഗം വായിക്കാൻ സ്പർശിക്കുക
0 Comments
if you have any dobt, comment