സൗജന്യ ജ്യോതിഷപഠനം ഒന്നാം ഭാഗം വായിക്കാൻ സ്പർശിക്കുക -

സൗജന്യ ജ്യോതിഷപഠനം രണ്ടാം ഭാഗം വായിക്കാൻ സ്പർശിക്കുക - സൗജന്യ ജ്യോതിഷപഠനം (രണ്ടാം ഭാഗം)

സൗജന്യ ജ്യോതിഷപഠനം മൂന്നാം ഭാഗം വായിക്കാൻ സ്പർശിക്കുക - 

സൗജന്യ ജ്യോതിഷപഠനം നാലാം ഭാഗം വായിക്കാൻ സ്പർശിക്കുക - 

സൗജന്യ ജ്യോതിഷപഠനം അഞ്ചാം ഭാഗം വായിക്കാൻ സ്പർശിക്കുക - 

സൗജന്യ ജ്യോതിഷപഠനം ആറാം ഭാഗം വായിക്കാൻ സ്പർശിക്കുക - 

സൗജന്യ ജ്യോതിഷപഠനം ഏഴാം ഭാഗം വായിക്കാൻ സ്പർശിക്കുക 

സൗജന്യ ജ്യോതിഷപഠനം എട്ടാം ഭാഗം വായിക്കാൻ സ്പർശിക്കുക

സൗജന്യ ജ്യോതിഷപഠനം ഒൻപതാം ഭാഗം വായിക്കാൻ സ്പർശിക്കുക

സൗജന്യ ജ്യോതിഷപഠനം (Free Astrology Course)
ജ്യോതിശാസ്ത്രത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണ മാറ്റുന്നതിനും ജ്യോതിഷത്തെക്കുറിച്ച് സാധാരണക്കാർക്ക്  മനസ്സിലാകാനും ഈ കോഴ്സിലൂടെ കഴിയും.

സൗജന്യ ജ്യോതിഷ വിവരങ്ങൾ അറിയാനും നക്ഷത്രഫലം ഉൾപ്പെടെ ജ്യോതിഷ പരമായ എന്തും അറിയാനും ഭക്തികഥകൾ വായിക്കാനും സന്ദർശിക്കുക www.rudhraastrology.in

നോട്ട് - ജ്യോതിഷ പഠനം പൂർത്തിയാക്കുന്നവർക്ക് രുദ്രാ ജ്യോതിഷ പഠന കേന്ദ്രത്തിൻ്റെ ജ്യോതിഷഭൂഷണം സർട്ടിഫിക്കറ്റ് ലഭിക്കുന്നതായിരിക്കും.

Gmail:rudhrakali1976@gmail.com
Reg No 107/1V/19 Govt OF INDIA
സൗജന്യ ജ്യോതിഷ പഠന കോഴ്സ് (പത്താം ഭാഗം) ഒൻപതാം ഭാഗത്തിൻ്റെ തുടർച്ച

തൽക്കാല ബന്ധുക്കളും തൽക്കാല ശത്രുക്കളും
ഒൻപതാം ഭാവത്തിൽ ഗ്രഹങ്ങളുടെ ശത്രുക്കളെക്കുറിച്ചും ബന്ധുക്കളെക്കുറിച്ചും വിശദീകരിച്ചിട്ടുണ്ട്. ഇങ്ങനെ വിവരിച്ചിട്ടുള്ള ശത്രുമിത്രഭാവങ്ങൾ നിസർഗ്ഗജങ്ങളാണ്.അതുകൊണ്ട് അവയെ നിസർഗ്ഗബന്ധു,നിസ്സർഗ്ഗശത്രു എന്നും പറയപ്പെടുന്നു.നിസർഗ്ഗം എന്നുള്ളതിന് അർത്ഥം ഒരിക്കലും മാറ്റമില്ലാത്തത് എന്നാണ്, നിസർഗ്ഗ ബന്ധുക്കളും നിസർഗ്ഗ ശത്രുക്കളും ചേരിതിരിവിനു പുറമേ  സ്ഥാനഭേമനുസരിച്ച് തല്ക്കാല ബന്ധുക്കളായും തല്ക്കാല ശത്രുക്കളായും ഗ്രഹങ്ങൾ ഭാവാന്തരപ്പെടാറുണ്ട് .
സ്ഥാനഭേദമനുസരിച്ച് ഗ്രഹങ്ങൾ ഭാവാന്തരപ്പെടുന്നതെങ്ങനെ?
ഏതു ഗ്രഹത്തിനും അത് നില്ക്കുന്ന രാശിയുടെ തൊട്ടുമുമ്പിലുള്ള മൂന്ന് രാശികളിലും തൊട്ടു പിന്നിലുള്ള മൂന്നു രാശികളിലും നിൽക്കുന്ന ഗ്രഹങ്ങൾ അവർ ആ രാശികളിൽ നില്ക്കുന്ന കാലത്തോളവും തല്ക്കാല ബന്ധുക്കളാണ്.മറ്റു രാശികളിൽ നില്ക്കുന്ന ഗ്രഹങ്ങൾ ആ ഗ്രഹത്തിൻ്റെ തല്ക്കാല ശത്രുക്കളുമാകുന്നു.

ഉദാഹരണം
ഒരു ഗ്രഹനിലയിൽ മകരം രാശിയിൽ ശനിയും കുംഭം രാശിയിൽ സൂര്യനും ധനു രാശിയിൽ ചന്ദ്രനും നില്ക്കുന്നു എന്നു വിചാരിക്കുക,മകരം രാശിയുടെ തൊട്ടുമുമ്പിലുള്ള രാശികളായ കുംഭം, മീനം, മേടം എന്നിവയാണ് കുംഭത്തിൽ നില്ക്കുന്ന സൂര്യനും ശനിയും.സ്ഥിരം ശത്രുക്കളാണെങ്കിലും മേൽ പറഞ്ഞ രീതിയിലാണെങ്കിൽ തല്ക്കാല ബന്ധുക്കളാണ്. അതുപോലെ മകരം രാശിയുടെ പുറകിലുള്ള ധനു,വൃശ്ചികം, തുലാം  എന്നീ മൂന്നു രാശികളും  തല്ക്കാല ബന്ധു രാശികളാണ്. ധനുരാശിയിൽ നില്ക്കുന്ന ചന്ദ്രൻ ശനിയുടെ സ്ഥിരം ശത്രുവാണെങ്കിലും  ഇപ്പോൾ തല്ക്കാല ബന്ധുവാണ്.
  
സ്ഥാനഭേദമനുസരിച്ച് ഗ്രഹങ്ങളുടെ ശത്രു-മിത്രത്വം

ആദിത്യൻ- താൻ നില്ക്കുന്ന രാശിയിൽ നിന്നും ആറാം ഭാവത്തിൽ നില്ക്കുന്ന ശനിയും രണ്ടാം ഭാവത്തിൽ നില്ക്കുന്ന ചൊവ്വായും ഒൻപതിൽ നില്ക്കുന്ന വ്യാഴവും സ്ഥാനമനുസരിച്ച് അനൂകൂലികളും പതിനൊന്നിൽ നില്ക്കുന്ന ശുക്രൻ പ്രതികൂലവുമാണ്.

ചന്ദ്രൻ - താൻ നില്ക്കുന്ന രാശിയിൽ നിന്നും ഏഴിൽ നില്ക്കുന്ന ശുക്രനും ഒൻപതിൽ നിൽക്കുന്ന ചൊവ്വായും പതിനൊന്നിൽ നില്ക്കുന്ന ശനിയും സ്ഥാനമനുസരിച്ച് അനുകൂലികളും മൂന്നിൽ നില്ക്കുന്ന ആദിത്യൻ ശത്രുവുമാണ്.

ചൊവ്വാ - താൻ നില്ക്കുന്ന രാശിയിൽ നിന്ന് രണ്ടിൽ നില്ക്കുന്ന സൂര്യനും
 ആറിൽ നില്ക്കുന്ന ചന്ദ്രനും പതിനൊന്നിൽ നില്ക്കുന്ന ശനിയും ബന്ധുക്കളും പന്ത്രണ്ടിൽ നില്ക്കുന്ന ബുധൻ ശത്രുവുമാണ്.

ബുധൻ - താൻ നില്ക്കുന്ന രാശിയിൽ നിന്നും രണ്ടിൽ നിൽക്കുന്ന ചന്ദ്രനും നാലിൽ നിൽക്കുന്ന വ്യാഴവും അഞ്ചിൽ നിൽക്കുന്ന ശുക്രനും സ്ഥാനമനുസരിച്ച് ബന്ധുക്കളും മൂന്നിൽ നിൽക്കുന്ന ചൊവ്വാ ശത്രുവുമാണ്.

വ്യാഴം- താൻ നില്ക്കുന്ന രാശിയിൽ നിന്നും ആറിൽ നില്ക്കുന്ന ശനിയും അഞ്ചിൽ നില്ക്കുന്ന കുജനും ഏഴിൽ നില്ക്കുന്ന ചന്ദനും ബന്ധുക്കളും പന്ത്രണ്ടിൽ നില്ക്കുന്ന സൂര്യൻ ശത്രുവുമാണ്.

ശുക്രൻ - താൻ നില്ക്കുന്ന രാശിയിൽ നിന്നും രണ്ടിൽ നില്ക്കുന്ന കുജനും ആറിൽ നില്ക്കുന്ന ബുധനും പന്ത്രണ്ടിൽ നില്ക്കുന്ന സൂര്യനും  ബന്ധുക്കളും നാലിൽ നില്ക്കുന്ന ശനി സ്ഥാനമനുസരിച്ച് ശത്രുവുമാകുന്നു.

ശനി - താൻ നില്ക്കുന്ന രാശിയിൽ നിന്നും മൂന്നിൽ നില്ക്കുന്ന ശുക്രനും, പതിനൊന്നിൽ നില്ക്കുന്ന ചന്ദ്രനും  ആറിൽ നില്ക്കുന്ന വ്യാഴവും ബന്ധുക്കളും ഏഴിൽ നില്ക്കുന്ന ചൊവ്വാ ശത്രുവുമാണ്.

നോട്ട് - സ്ഥാനഭേദം അനുസരിച്ച് ശത്രുഗ്രഹങ്ങൾ ബന്ധുഗ്രഹങ്ങളായും ബന്ധുഗ്രഹങ്ങൾ ശത്രുഗ്രഹങ്ങളായും തീരാം, നിസ്സർഗ്ഗശത്രുസ്ഥാനഭേദം കൊണ്ട് അനുകൂലിയായി തീർന്നാൽ അവൻ്റെ ശത്രുത പരിഹരിക്കപ്പെടുന്നു.

ജ്യോതിഷപഠനം തുടരും പതിനൊന്നാം ഭാഗത്തിൽ രാഹുകേതുക്കൾക്ക് ബലമുള്ള രാശികൾ
                     തുടരും............ ......