സൗജന്യ ജ്യോതിഷപഠനം ഒന്നാം ഭാഗം വായിക്കാൻ സ്പർശിക്കുക -
സൗജന്യ ജ്യോതിഷപഠനം രണ്ടാം ഭാഗം വായിക്കാൻ സ്പർശിക്കുക - സൗജന്യ ജ്യോതിഷപഠനം (രണ്ടാം ഭാഗം)
സൗജന്യ ജ്യോതിഷപഠനം മൂന്നാം ഭാഗം വായിക്കാൻ സ്പർശിക്കുക -
ജ്യോതിശാസ്ത്രത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണ മാറ്റുന്നതിനും ജ്യോതിഷത്തെക്കുറിച്ച് സാധാരണക്കാർക്ക് മനസ്സിലാകാനും ഈ കോഴ്സിലൂടെ കഴിയും.
സൗജന്യ ജ്യോതിഷ വിവരങ്ങൾ അറിയാനും നക്ഷത്രഫലം ഉൾപ്പെടെ ജ്യോതിഷ പരമായ എന്തും അറിയാനും ഭക്തികഥകൾ വായിക്കാനും സന്ദർശിക്കുക www.rudhraastrology.in
നോട്ട് - ജ്യോതിഷ പഠനം പൂർത്തിയാക്കുന്നവർക്ക് രുദ്രാ ജ്യോതിഷ പഠന കേന്ദ്രത്തിൻ്റെ ജ്യോതിഷഭൂഷണം സർട്ടിഫിക്കറ്റ് ലഭിക്കുന്നതായിരിക്കും.
Gmail:rudhrakali1976@gmail.com
Reg No 107/1V/19 Govt OF INDIA
സൗജന്യ കോഴ്സ് (ഭാഗം നാല് )
സൗജന്യ ജ്യോതിഷ പഠനം മൂന്നാം ഭാഗത്തിൻ്റെ തുടർച്ച.
ചന്ദ്രരാശി
ആദ്യത്തെ നക്ഷത്രമായ അശ്വതി നിൽക്കുന്ന രാശി മേടമായതു കൊണ്ട് ജ്യോതിഷാചാര്യന്മാർ രാശിചക്രത്തിലെ ഒന്നാമത്തെ രാശിയായി മേടത്തെത്തന്നെ അംഗീകരിച്ചു എന്നു വിശ്വസിക്കുന്നതിലും തെറ്റില്ല.
നക്ഷത്രങ്ങളെക്കുറിച്ചുള്ള പുരാണ കഥ
ഭക്ഷ പ്രജാപതിയുടെ പുത്രിമാരായ ഇരുപത്തി ഏഴ് (27) കന്യകമാരെ ചന്ദ്രദേവനു വിവാഹം കഴിച്ചു കെടുത്തു എന്നും ആ 27 കന്യകമാരുടെ പേരുകളാണ് പ്രസ്തുത ഇരുപത്തി ഏഴ് നക്ഷത്രങ്ങൾക്കും ഉള്ളതെന്നും അതുമാത്രമല്ല ആ കന്യകകൾ തന്നെയാണ് ഇരുപത്തി ഏഴ് (27) നക്ഷത്രങ്ങളായി ചന്ദ്രനെ പ്രാപിക്കാൻ നില്ക്കുന്നതെന്നുമാണ് പുരാണ മതം.
അതെന്തെങ്കിലുമാവട്ടെ
ചന്ദ്രൻ ഭൂമിയെ ചുറ്റുന്നതിനിടയിൽ (പ്രദക്ഷിണം ) രാശിമണ്ഡലത്തിലുള്ള പന്ത്രണ്ട് രാശികളെയും തരണം ചെയ്യുന്നു. അപ്പോൾ രണ്ടേകാൽ ദിവസം വീതം ഓരോ രാശിയിലും സ്ഥിതി ചെയ്തു കൊണ്ട് അതിലുള്ള രണ്ടേകാൽ നക്ഷത്രങ്ങളുമായി കൂറ് (സ്നേഹം പുലർത്തുന്നു).
അങ്ങനെ രണ്ടേകാൽ ദിവസം വീതം ഓരോ രാശിയിലും തങ്ങി നിന്ന് രണ്ടേകാൽ നക്ഷത്രങ്ങളുമായി കൂറു പുലർത്തി ഇരുപത്തി ഏഴ് ദിവസം കൊണ്ട് (27) ചന്ദ്രൻ പന്ത്രണ്ട് രാശികളിലും സഞ്ചരിച്ച് ഭൂമിയെ ഒന്ന് പ്രദക്ഷിണം ചെയ്യുന്നു.ആ കാലയളവിന് (27) ദിവസത്തിന് ഒരു നക്ഷത്ര മാസമെന്നു പറയുന്നു.
സംശയങ്ങൾ Gmail -ൽ അറിയിച്ചാൻ Gmail -ൽ കൂടി മറുപടി നല്കുന്നതായിരിക്കും
ചന്ദ്രക്കൂറ്
ചന്ദ്രൻ്റെ ഒരു രാശിയിൽ രണ്ടേകാൽ നക്ഷത്രങ്ങളുമായി കൂറു പുലർത്തി നില്ക്കുന്നതു കൊണ്ട് ചന്ദ്രസ്ഥിത രാശിക്ക് സാധാരണ കൂറ് എന്നാണ് ജ്യോത്സ്യന്മാർ പറയുന്നത്.
അശ്വതിയും ഭരണിയും കാർത്തിക കാലും മേടക്കൂറ്
കാർത്തിക മൂക്കാലും, രോഹിണിയും മകയിരത്തരയും ഇടവക്കൂറ്
മകയിരത്തരയും തിരുവാതിരയും പുണർതത്തിൽ മുക്കാലും മിഥുനക്കൂറ്
പുണർതത്തിൽ കാലും പൂയവും ആയില്യവും കർക്കടകക്കൂറ്
മകവും പൂരവും ഉത്രത്തിൽ കാലും ചിങ്ങക്കൂറ്
ഉത്രത്തിൽ മുക്കാലും അത്തവും ചിത്തിരയരയും കന്നി ക്കൂറ്
ചിത്തിരയരയും ചോതിയും വിശാഖത്തിൽ മുക്കാലും തുലാക്കൂറ്
വിശാഖത്തിൽ കാലും അനിഴവും തൃക്കേട്ടയും വൃശ്ചികക്കുറ്
മൂലവും പൂരാടവും ഉത്രാടത്തിൽ കാലും ധനുക്കൂറ്
ഉത്രാടത്തിൽ മൂക്കാലും തിരുവോണവും അവിട്ടത്തരയും മകരക്കൂറ്
അവിട്ടത്തരയും ചതയവും പൂരുട്ടാതി മൂക്കാലും കുംഭക്കൂറ്
പൂരുട്ടാതി കാലും ഉത്തൃട്ടാതിയും രേവതിയും മീനക്കൂറ്
പന്ത്രണ്ട് രാശികളും ഇരുപത്തി ഏഴ് നാളുകളും ഈ പട്ടികയിൽ വന്നു കഴിഞ്ഞു. ഇങ്ങനെ രണ്ടേകാൽ നക്ഷത്രങ്ങളുടെ പേരുകൾ വീതം അടങ്ങിയ വാക്യഖണ്ഡങ്ങളാൽ ചന്ദ്രൻ്റെ രാശി സ്ഥിതിയെ സ്പഷ്ടമാക്കുന്നു.
ഒന്നു കൂടി വിശദമായി പറഞ്ഞാൽ
ചന്ദ്രൻ നില്ക്കുന്ന രാശി മനസ്സിലാക്കുന്നത് നാളിനെ ആശ്രയിച്ചാണ്. ഉദാഹരണമായി മൂലം നക്ഷത്രത്തിൽ ഒരു കുട്ടി ജനിച്ചു എന്നു വിചാരിക്കുക. അപ്പോൾ ചന്ദ്രൻ ഏതു രാശിയിലാണ് നില്ക്കുന്നതെന്ന് എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയും. എങ്ങനെയെന്നാൽ മേടം മുതൽ രണ്ടേകാൽ നക്ഷത്രങ്ങൾ വീതം മുകളിൽ പറഞ്ഞ വാക്യങ്ങൾ അനുസരിച്ചോ അല്ലാതെയോ എണ്ണി എണ്ണി മാറ്റി മൂലം നക്ഷത്രത്തിൽ വരുമ്പോൾ മൂലവും പൂരാടവും ഉത്രത്തിൽ കാലും ധനുക്കൂറ് എന്നു കിട്ടുന്നു.അപ്പോൾ മൂലം നക്ഷത്രത്തിൽ ജനിച്ച ആളിന് ചന്ദ്രൻ ധനുരാശിയിലാണെന്ന് മനസ്സിലാക്കാൻ കഴിയും.ചോതി നക്ഷത്രത്തിൽ ജനിച്ച ആളിന് ചിത്തിര അരയും ചോതിയും വിശാഖത്തിൽ മുക്കാലും തുലാക്കൂറ് എന്ന കണക്കനുസരിച്ച് തുലാം രാശിയിലാണെന്ന് മനസ്സിലാക്കാൻ കഴിയും.
സൗജന്യ ജ്യോതിഷ പഠന കോഴ്സ് തുടരും ജ്യോതിഷത്തിൻ്റെ അടിസ്ഥാന ഭാഗങ്ങളാണ് ഇപ്പോൾ വിവരിച്ചുകൊണ്ടിരിക്കുന്നത്, സൗജന്യ ജ്യോതിഷപഠനത്തിൻ്റെ അഞ്ചാം ഭാഗത്തിൽ ഭൂമിയിൽ നിന്നും ഗ്രഹങ്ങളുടെ ദൂരം കാണിയ്ക്കുന്ന പട്ടിക വിവരിക്കുന്നതാണ്
തുടരും..................
സൗജന്യ ജ്യോതിഷപഠനം അഞ്ചാം ഭാഗം വായിക്കാൻ സ്പർശിക്കുക -
സൗജന്യ ജ്യോതിഷപഠനം ആറാം ഭാഗം വായിക്കാൻ സ്പർശിക്കുക -
സൗജന്യ ജ്യോതിഷപഠനം ഏഴാം ഭാഗം വായിക്കാൻ സ്പർശിക്കുക
0 Comments
if you have any dobt, comment