സൗജന്യ ജ്യോതിഷപഠനം (Free Astrology Course)
ജ്യോതിശാസ്ത്രത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണ മാറ്റുന്നതിനും ജ്യോതിഷത്തെക്കുറിച്ച് സാധാരണക്കാർക്ക്  മനസ്സിലാകാനും ഈ കോഴ്സിലൂടെ കഴിയും.

സൗജന്യ ജ്യോതിഷ വിവരങ്ങൾ അറിയാനും നക്ഷത്രഫലം ഉൾപ്പെടെ ജ്യോതിഷ പരമായ എന്തും അറിയാനും ഭക്തികഥകൾ വായിക്കാനും സന്ദർശിക്കുക www.rudhraastrology.in

നോട്ട് - ജ്യോതിഷ പഠനം പൂർത്തിയാക്കുന്നവർക്ക് രുദ്രാ ജ്യോതിഷ പഠന കേന്ദ്രത്തിൻ്റെ ജ്യോതിഷഭൂഷണം സർട്ടിഫിക്കറ്റ് ലഭിക്കുന്നതായിരിക്കും

Gmail:rudhrakali1976@gmail.com
Reg No 107/1V/19 Govt OF INDIA
സൗജന്യ കോഴ്സ് (ഭാഗം ഒന്ന് )
എന്താണ് ഗ്രഹങ്ങൾ
ആർഷഭാരതം ലോകത്തിന് നൽകിയ മഹത്തായ സംഭാവനകളിൽ ഒന്നാണ് ജ്യോതിശാസ്ത്രം. വേദകാലം മുതൽ നിലനിന്നു വരുന്ന ജ്യോതിഷത്തിൻ്റെ അടിസ്ഥാന ശിലകൾ എന്നു വിശേഷിപ്പിക്കാവുന്നത് നവഗ്രഹങ്ങളാണ്.
നവഗ്രഹങ്ങൾ ഏതൊക്കെ?
1 സൂര്യൻ 2 ചന്ദ്രൻ 3 കുജൻ                  4 ബുധൻ 5 വ്യാഴം 6 ശുക്രൻ 7 ശനി      8 രാഹു 9 കേതു  ഇവയാണ് നവഗ്രഹങ്ങൾ.ഗുളികൻ ( മാന്ദി) എന്ന ഉപഗ്രഹത്തിനും ജ്യോതിഷത്തിൽ സുപ്രധാന പങ്കുണ്ട്.  ഈ ഗ്രഹങ്ങളുടെ സ്ഥാനവും പ്രയാണവുമാണ്  ഒരു വ്യക്തിയുടെ ഭൂത-വർത്തമാന ഭാവി ഫലങ്ങൾ കുറിക്കുന്നത്.
  
രാശിചക്രം (രാശിമണ്ഡലം) എന്നാലെന്ത് ? 
സൂര്യൻ, ചന്ദ്രൻ ,കുജൻ, ബുധൻ, വ്യാഴം, ശുക്രൻ ,ശനി, രാഹു, കേതു, ഗുളികൻ  തുടങ്ങിയ ഗ്രഹങ്ങൾ എല്ലാം തന്നെ അന്തരീക്ഷത്തിൽ അദൃശ്യമായ ഒരു ദീർഘ വൃത്ത വലയത്തിൽ സ്ഥിതി ചെയ്യുന്നു.ജ്യോതിഷത്തിൽ ഇതിനെ രാശിചക്രമെന്നും ഇതിന് ആധാരമായ മണ്ഡലത്തിന് രാശിമണ്ഡലമെന്നും പറയുന്നു. .
ഗ്രഹങ്ങളുടെ സഞ്ചാരം
സൂര്യൻ സ്വയം പ്രകാശിക്കുന്നവയാണ്, സപ്ത ഗ്രഹങ്ങളിലെ മറ്റുള്ള ഗ്രഹങ്ങളായ ചന്ദ്രൻ ,കുജൻ, ബുധൻ, വ്യാഴം, ശുക്രൻ ,ശനി എന്നിവ സൂര്യ പ്രകാശത്തിൽ ജ്വലിക്കുന്നവയുമാണ്. എന്നാൽ രാഹു, കേതു എന്നീ ഗ്രഹങ്ങൾ ഇരുട്ടിൽ മൂടപ്പെട്ടിരിക്കുന്നു. മറ്റു ഗ്രഹങ്ങൾ മുന്നോട്ട് ചലിക്കുമ്പോൾ  രാഹു കേതുക്കൾ പിറകോട്ടാണ് ചലിക്കുന്നതെന്നതും ഒരു പ്രത്യേകതയാണ്. ചന്ദ്രനെപ്പോലെ ഭൂമിയോടൊപ്പമാണ് ഗുളികൻ സൂര്യനെ ചുറ്റുന്നത്.
എന്താണ് രാശി ചക്രം?
ഗ്രഹങ്ങളുടെ ഭ്രമണപഥമാണ് രാശി ചക്രം .ദീർഘവൃത്താകൃതിയിലുള്ള ഈ രാശിചക്രത്തെ  മുപ്പത് (30) ഡിഗ്രികൾ (ഭാഗങ്ങൾ ) വീതം അടങ്ങിയ പന്ത്രണ്ട് (12) സമ വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ഈ ഓരോ ഭാഗത്തിനും രാശി എന്നാണ് പറയുന്നത് .രാശികളുടെ തുടക്കം കിഴക്ക് നിന്നും പടിഞ്ഞാറോട്ടാണ്.ഓരോ രാശിക്കും ഓരോ ആകൃതിയും നിർദ്ദേശിച്ചിട്ടുണ്ട്, അവ താഴെ പറയുന്നു.
ഓരോ രാശികൾക്കും നല്കിയിരിക്കുന്ന രൂപങ്ങൾ
മേടം രാശി - ആട്
ഇടവം രാശി - കാള
മിഥുനം രാശി  - ദമ്പതികൾ
കർക്കടകം രാശി - ഞണ്ട്
ചിങ്ങംരാശി  - സിംഹം
കന്നി  രാശി - കന്യക
തുലാം രാശി  - ത്രാസ്
വൃശ്ചികം രാശി - തേൾ
ധനുരാശി - വില്ല്
മകരം രാശി - മാൻ
കുംഭം  രാശി  - കുടം
മീനം രാശി  - മീൻ
എന്നിങ്ങനെയാണ് പന്ത്രണ്ട് രാശികൾക്ക് നല്കിയിരിക്കുന്ന രൂപങ്ങൾ.
രാശി ഉണ്ടാകുന്നതെങ്ങനെ?
ഭൂമി സൂര്യനെ വലം വയ്ക്കുന്നതു കൊണ്ടാണ് രാശിയുണ്ടാകുന്നത് സൂര്യൻ ഒരു രാശിയിൽ സ്ഥിതി ചെയ്യുന്നു എന്ന് തോന്നുന്ന കാലയളവാണ്                     ഒരു മാസം. ഒരു രാശിയെ മുപ്പത് ഭാഗങ്ങളായി തിരിക്കുന്നുണ്ട്, അതിനാൽ ഒരു ദിവസം എന്നത് സൂര്യൻ ഒരു രാശിയിൽ മുപ്പതിൽ ഒരു ഭാഗം നീങ്ങുന്നതാണ്.മറ്റ് ഗ്രഹങ്ങളും ഇതേ രാശി ക്രമത്തിലാണ് സഞ്ചരിക്കുന്നത്
ശനി
സൂര്യനിൽ നിന്നും ഏറ്റവും അകലത്തിൽ സ്ഥിതി ചെയ്യുന്ന ഗ്രഹം ശനിയാണ്. ആയതിനാൽ ശനിക്ക് സൂര്യനെ ഒരു തവണ പ്രദക്ഷിണം ചെയ്യുന്നതിന് എകദേശം മുപ്പതു (30) വർഷത്തോളം (ഇരുപത്തി ഒൻപതു വർഷം (29) അഞ്ചര മാസം ) എടുക്കും. അതായത് ഒരു രാശി കടക്കാൻ രണ്ടര വർഷം വേണമെന്നർത്ഥം.
വ്യാഴം
വ്യാഴത്തിന് രാശി മണ്ഡലം ചുറ്റാൻ വേണ്ടുന്ന കാലം പന്ത്രണ്ട് (12) വർഷമാണ് ( പതിനൊന്ന് വർഷം (11) വർഷം പത്ത് (10) മാസം പന്ത്രണ്ട് ദിവസം (12) ) ഇതിനെ ഒരു വ്യാഴ വട്ടം എന്ന് പറയുന്നു. ഇപ്രകാരം നോക്കുമ്പോൾ വ്യാഴത്തിന് ഒരു രാശി കടക്കാൻ എകദേശം ഒരു വർഷം ( 361 ദിവസം) ആവിശ്യമാണ്.
ചൊവ്വാ
ചൊവ്വാ ഗ്രഹത്തിന് മണ്ഡലം പൂർത്തിയാക്കാൻ ഏകദേശം ഒന്നര വർഷം വേണം (587 ദിവസം). ചൊവ്വാ ഒരു രാശിയിൽ ഒന്നര മാസം (നാല്പത്തി എട്ട് (48) ) ദിവസം നില്ക്കും.
ബുധന് സൂര്യനെ ഒരു തവണ വലം വയ്ക്കാൻ എൺപത്തി എട്ടു (88) ദിവസം മതി. ഈ സമയത്തിനുള്ളിൽ അത് സ്വന്തം അച്ചുതണ്ടിലും  ഒരു ഭ്രമണം പൂർത്തിയാക്കുന്നുണ്ട്. ആയതിനാൽ ബുധനിൽ ഒരു വർഷവും ഒരു ദിവസവ്യം തുല്യ ദൈർഘ്യമായിരിക്കും ബുധന് ഒരു രാശി കടക്കാൻ ഒരാഴ്ച മതി.
ശുക്രൻ
ശുക്രന് ഒരു രാശി മണ്ഡലം പൂർത്തിയാക്കാൻ ഇരുനൂറ്റി ഇരുപത്തി അഞ്ച് (225) ദിവസം വേണ്ടിവരുന്നതിനാൽ ഒരു രാശിയിൽ ഒരു മാസം ഉണ്ടാകും. (സൂര്യ സ്ഥിത രാശിയിൽ നിന്നും രണ്ട് രാശിയിൽ കൂടുതൽ അകലം വിട്ട് ശുക്രൻ നില്ക്കില്ല) .

സൗജന്യ ജ്യോതിഷം കോഴ്സ് തുടരും.......................................

സൗജന്യ ജ്യോതിഷപഠനം ഒന്നാം ഭാഗം വായിക്കാൻ സ്പർശിക്കുക -

സൗജന്യ ജ്യോതിഷപഠനം രണ്ടാം ഭാഗം വായിക്കാൻ സ്പർശിക്കുക - സൗജന്യ ജ്യോതിഷപഠനം (രണ്ടാം ഭാഗം)

സൗജന്യ ജ്യോതിഷപഠനം മൂന്നാം ഭാഗം വായിക്കാൻ സ്പർശിക്കുക - 

സൗജന്യ ജ്യോതിഷപഠനം നാലാം ഭാഗം വായിക്കാൻ സ്പർശിക്കുക - 

സൗജന്യ ജ്യോതിഷപഠനം അഞ്ചാം ഭാഗം വായിക്കാൻ സ്പർശിക്കുക - 

സൗജന്യ ജ്യോതിഷപഠനം ആറാം ഭാഗം വായിക്കാൻ സ്പർശിക്കുക - 

സൗജന്യ ജ്യോതിഷപഠനം ഏഴാം ഭാഗം വായിക്കാൻ സ്പർശിക്കുക