സൗജന്യ ജ്യോതിഷപഠനം (ഒന്നാം ഭാഗം) - സൗജന്യ ജ്യോതിഷപഠനം (ഒന്നാം ഭാഗം)


സൗജന്യ ജ്യോതിഷപഠനം (Free Astrology Course)
ജ്യോതിശാസ്ത്രത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണ മാറ്റുന്നതിനും ജ്യോതിഷത്തെക്കുറിച്ച് സാധാരണക്കാർക്ക്  മനസ്സിലാകാനും ഈ കോഴ്സിലൂടെ കഴിയും.

സൗജന്യ ജ്യോതിഷ വിവരങ്ങൾ അറിയാനും നക്ഷത്രഫലം ഉൾപ്പെടെ ജ്യോതിഷ പരമായ എന്തും അറിയാനും ഭക്തികഥകൾ വായിക്കാനും സന്ദർശിക്കുക www.rudhraastrology.in

നോട്ട് - ജ്യോതിഷ പഠനം പൂർത്തിയാക്കുന്നവർക്ക് രുദ്രാ ജ്യോതിഷ പഠന കേന്ദ്രത്തിൻ്റെ ജ്യോതിഷഭൂഷണം സർട്ടിഫിക്കറ്റ് ലഭിക്കുന്നതായിരിക്കും

Gmail:rudhrakali1976@gmail.com
Reg No 107/1V/19 Govt OF INDIA


സൗജന്യ കോഴ്സ് (ഭാഗം രണ്ട്)
എന്താണ് ചന്ദ്രമാസം ?
ഭൂമിക്ക് സ്വന്തം അച്ചുതണ്ടിൽ ഒരു പ്രാവശ്യം കറങ്ങാൻ ഒരു ദിവസം (23 മണിക്കൂർ 56 മിനിറ്റ് ) വേണം സൂര്യനെ വലം വയ്ക്കാൻ. മുന്നൂറ്റി അറുപത്തിയഞ്ചേകാൽ ദിവസം വേണം  ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രന് ഭൂമിയെ ഒരു തവണ പ്രദക്ഷിണം വയ്ക്കാൻ ഇരുപത്തി ഏഴ് ദിവസം വേണ്ടിവരും, സ്വന്തം അച്ചുതണ്ടിൽ കറങ്ങാൻ ഇരുപത്തി ഒൻപതര ദിവസവും വേണം. ഇതാണ് ഒരു ചന്ദ്ര മാസം, പന്ത്രണ്ട് (12) ചന്ദ്ര മാസമാണ് ഒരു വർഷം.

എന്താണ് അമാവാസിയും (കറുത്തവാവ്) പൗർണ്ണമിയും (വെളുത്തവാവ്)
ചന്ദ്രൻ അതിൻ്റെ സഞ്ചാര വേഗത്തിൽ ഭൂമിക്കും സൂര്യനും ഇടയ്ക്ക് എത്തുമ്പോൾ ചന്ദ്രനിൽ പതിക്കുന്ന സൂര്യപ്രകാശം ചന്ദ്രൻ്റെ മറുപുറത്തേയ്ക്കായി പോകുന്നു. അതിനാൽ പ്രകാശ പ്രതിഫലനം ഭൂമിയിൽ ദൃശ്യമാകുന്നില്ല. ഇതിനെ അമാവാസി അല്ലെങ്കിൽ കറുത്ത വാവ് എന്ന് പറയുന്നു. തുടർന്ന് പ്രകാശിത ഭാഗങ്ങൾ വർദ്ധിച്ച് ചന്ദ്രൻ സൂര്യന് അഭിമുഖമായി എത്തുമ്പോൾ ചന്ദ്രമുഖം മുഴുവൻ ഭൂമിയിൽ ദൃശ്യമാകുന്നതാണ്, ഇതിനെ പൗർണ്ണമി അല്ലെങ്കിൽ വെളുത്തവാവ് എന്നു പറയുന്നു. അങ്ങനെ ചന്ദ്രനിൽ പതിനാലെ മുക്കാൽ ദിവസത്തിൽ ഒരു കറുത്തവാവും അടുത്ത പതിനാലേ മുക്കാൽ ദിവസത്തിൽ ഒരു വെളുത്ത വാവും ഉണ്ടാകുന്നു.

ജ്യോതിശാസ്ത്രത്തിൻ്റെ അടിസ്ഥാന വിവരങ്ങളാണ് ഇപ്പോൾ വിവരിച്ചുകൊണ്ടിരിക്കുന്നത്. അടിസ്ഥാന വിവരങ്ങളിലൂടെയേ ജ്യോതിശാസ്ത്ര പഠനത്തിലേയ്ക്ക് ഇറങ്ങി ചെല്ലാൻ കഴിയൂ.

പ്രപഞ്ചം
ഈ പ്രപഞ്ചം അത്ഭുതങ്ങളുടെ ഒരു പ്രതിഭാസമാണ്. അനന്ത വിസ്തൃതമായ ആകാശവീഥിയിൽ എത്രയെത്ര കോടി നക്ഷത്രങ്ങളും  ആദിത്യൻ,ചന്ദ്രൻ തുടങ്ങിയ ഗ്രഹങ്ങളും അവയുടെ മുറയും സ്ഥാനവും തെറ്റാതെയുള്ള ഉദയാസ്തമയങ്ങളും കാണുമ്പോൾ നാം കൂടുതൽ കൂടുതൽ അത്ഭുത പരതന്ത്രരായിത്തീർന്നു പോകാറുണ്ട്.

ജ്യോതിശാസ്ത്രത്തിൻ്റെ പരമപ്രധാനമായ തത്ത്വം
നക്ഷത്രങ്ങൾക്കും ഗ്രഹങ്ങൾക്കും നാം അധിവസിക്കുന്ന ഈ ഭൂമിയിലും അതിൽ ഉൾക്കൊള്ളുന്ന സർവ്വ ചരാചരാങ്ങളിലും എന്തോ ചില വശീകരണ പ്രക്രിയകളും ആകർഷണങ്ങളും  ഉണ്ടെന്നുള്ളതാണ്  ജ്യോതിശാസ്ത്രത്തിൻ്റെ പരമപ്രധാനമായ തത്ത്വം.

നവഗ്രഹങ്ങളുടെ പര്യായങ്ങൾ
സൂര്യൻ ,ആദിത്യൻ, രവി, അർക്കൻ, പ്രഭാകരൻ, മാർത്താണ്ഡൻ തുടങ്ങിയ  17 - പര്യായങ്ങളുണ്ട്
ചന്ദ്രൻ -ശശാങ്കൻ, സോമൻ, വിധു, ഇന്ദു, ഹിമാംശു തുടങ്ങി 16 പര്യായങ്ങളുണ്ട്.
കുജൻ - ചൊവ്വാ,അംഗാരകൻ ,കനകൻ, വക്രൻ ,രക്തൻ തുടങ്ങിയ 11 പര്യായങ്ങളുണ്ട്.
ബുധൻ - സൗമ്യൻ, പ്രഭാസുതൻ, ചാന്ദ്രി, രൗഹിണേയൻ തുടങ്ങി ഒൻപത് പര്യായങ്ങളുണ്ട്.
വ്യാഴം - ഗുരു, ജീവൻ, ആര്യൻ, ബൃഹസ്പതി തുടങ്ങി 16 പര്യായങ്ങളുണ്ട്.
ശുക്രൻ - സിതൻ, ഭൃഗുസുതൽ കാവ്യൻ ഭർഗ്ഗവൻ തുടങ്ങി 9 പര്യായങ്ങളുണ്ട്.
ശനി - മന്ദൻ, അർക്കി, സൂര്യപുത്രൻ, നിലൻ, പംഗു, കാലൻ തുടങ്ങി 10 പര്യായങ്ങളുണ്ട്.
രാഹു- പാതൻ, സർപ്പം, തമസ്സ്, അഹി തുടങ്ങി 11 പര്യായങ്ങളുണ്ട്.
കേതു-- ശിഖി, മൃത്യുതനയൻ ,കോൾ തുടങ്ങിയ 8 പര്യായങ്ങളുണ്ട്.

മേൽ പറഞ്ഞ പര്യായങ്ങളിലും ഗ്രഹങ്ങൾ അറിയപ്പെടുന്നത്
ഈ ഒൻപതു ഗ്രഹങ്ങളും ആകാശത്തിൽ ഉദിക്കുകയും അസ്തമിക്കുകയും ചെയ്യുന്നു. ഇവയെ കൂടാതെ ഗുളികൻ അല്ലെങ്കിൽ മാന്ദി എന്നൊരു ചെറിയ ഉപഗ്രഹം കൂടി ആകാശത്തിൽ ഉദയാസ്തമം നടത്താറുണ്ട്.
കേവലം കണക്ക്
കേവലം കണക്ക് മാത്രമാണ് ജ്യോതിശാസ്ത്രത്തിൻ്റെ കാതൽ. അതാണ് അതിന് ഗണിതമെന്നു കൂടി പേരു വന്നത്. ജ്യോതിശാസ്ത്രം കേവലം ഒരു മാജിക്ക് പണിയല്ല ,തട്ടിപ്പുമല്ല ജ്യോതിശാസ്ത്രത്തെ സംബന്ധിച്ച് അവജ്ഞയോടെ സംസാരിക്കുന്നവർ ഇപ്പോഴും നമ്മുടെ നാട്ടിൽ ധാരാളം ഉണ്ട്. യഥാർത്ഥത്തിൽ ഇത് കൃത്യമായ കണക്കും മൂല്യതയുമുള്ള ഒരു ശാസ്ത്രമാണ്. പണത്തിനു വേണ്ടി മാത്രം അത് ഉപയോഗിക്കുമ്പോഴാണ് ജ്യോതിശാസ്ത്രം തെറ്റിദ്ധരിക്കപ്പെടുന്നത്.
തെറ്റിദ്ധാരണം
മേൽ സൂചിപ്പിച്ച തെറ്റിദ്ധാരണകളെല്ലാം ഗ്രഹങ്ങളെയും നക്ഷത്രങ്ങളെയും കുറിച്ചുള്ള അവരുടെ അജ്ഞത കൊണ്ട് മാതമാണ് ഉണ്ടാകുന്നത് . ജ്യോതിശാസ്ത്രത്തിലുള്ള ഈ അജ്ഞത കാലം ചെല്ലുന്തോറും കുറഞ്ഞു കൊണ്ടിരിക്കുകയാണ് ,അതുകൊണ്ടാണ് ജ്യോതിശാസ്ത്രത്തെക്കുറിച്ചുള്ള മതിപ്പും വിശ്വാസവും കൂടി വരുന്ന കാലഘട്ടമാണിതെന്ന് പറയുന്നത്.

അടിസ്ഥാനം
സൗജന്യ ജ്യോതിഷ പഠന കോഴ്സ് തുടരും - ജ്യോതിശാസ്ത്രത്തിൻ്റെ അടിസ്ഥാന കാര്യങ്ങളാണ് ആദ്യ പാഠഭാഗങ്ങളിൽ വിവരിക്കുന്നത്-

 തുടരും.................


സൗജന്യ ജ്യോതിഷപഠനം മൂന്നാം ഭാഗം വായിക്കാൻ സ്പർശിക്കുക - 

സൗജന്യ ജ്യോതിഷപഠനം നാലാം ഭാഗം വായിക്കാൻ സ്പർശിക്കുക - 

സൗജന്യ ജ്യോതിഷപഠനം അഞ്ചാം ഭാഗം വായിക്കാൻ സ്പർശിക്കുക - 

സൗജന്യ ജ്യോതിഷപഠനം ആറാം ഭാഗം വായിക്കാൻ സ്പർശിക്കുക - 

സൗജന്യ ജ്യോതിഷപഠനം ഏഴാം ഭാഗം വായിക്കാൻ സ്പർശിക്കുക