സൗജന്യ ജ്യോതിഷപഠനം ഒന്നാം ഭാഗം വായിക്കാൻ സ്പർശിക്കുക -
സൗജന്യ ജ്യോതിഷപഠനം രണ്ടാം ഭാഗം വായിക്കാൻ സ്പർശിക്കുക - സൗജന്യ ജ്യോതിഷപഠനം (രണ്ടാം ഭാഗം)
സൗജന്യ ജ്യോതിഷപഠനം മൂന്നാം ഭാഗം വായിക്കാൻ സ്പർശിക്കുക -
സൗജന്യ ജ്യോതിഷപഠനം നാലാം ഭാഗം വായിക്കാൻ സ്പർശിക്കുക -
ജ്യോതിശാസ്ത്രത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണ മാറ്റുന്നതിനും ജ്യോതിഷത്തെക്കുറിച്ച് സാധാരണക്കാർക്ക് മനസ്സിലാകാനും ഈ കോഴ്സിലൂടെ കഴിയും.
സൗജന്യ ജ്യോതിഷ വിവരങ്ങൾ അറിയാനും നക്ഷത്രഫലം ഉൾപ്പെടെ ജ്യോതിഷ പരമായ എന്തും അറിയാനും ഭക്തികഥകൾ വായിക്കാനും സന്ദർശിക്കുക www.rudhraastrology.in
നോട്ട് - ജ്യോതിഷ പഠനം പൂർത്തിയാക്കുന്നവർക്ക് രുദ്രാ ജ്യോതിഷ പഠന കേന്ദ്രത്തിൻ്റെ ജ്യോതിഷഭൂഷണം സർട്ടിഫിക്കറ്റ് ലഭിക്കുന്നതായിരിക്കും.
Gmail:rudhrakali1976@gmail.com
Reg No 107/1V/19 Govt OF INDIA
സൗജന്യ ജ്യോതിഷ പഠന കോഴ്സ് (അഞ്ചാം ഭാഗം)
സൗജന്യ ജ്യോതിഷ പഠന കോഴ്സ് നാലാം ഭാഗത്തിൻ്റെ തുടർച്ച
ഓരോ ഗ്രഹത്തിനും ഭൂമിയിൽ നിന്നുമുള്ള ശരാശരി ദൂരം വരുന്ന പട്ടിക താഴെ ചേർക്കുന്നു.
സൂര്യൻ -93,000,000 മൈൽ
ചൊവ്വാ-234,000,000 മൈൽ
ബുധൻ -57,000,000 മൈൽ
ശുക്രൻ - 25,760,000 മൈൽ
വ്യാഴം- 576,900,000 മൈൽ
ശനി - 980, 200,000 മൈൽ
ചന്ദ്രൻ - 238,850 മൈൽ
രാശിചക്രം വരയ്ക്കുന്നതെങ്ങനെ?
രാശിചക്രത്തെ പന്ത്രണ്ട് രാശികളിലായി വിഭജിച്ചിട്ടുണ്ട്, ഇവക്ക് മേടം,ഇടവം, മിഥുനം തുടങ്ങി 12 പേരുകൾ ഉണ്ട്.
പ്രസ്തുത പന്ത്രണ്ടു രാശികളേയും ജ്യോതിഷികൾ താഴെ കാണിക്കുന്ന പ്രകാരം ഒരു ചതുരം വരച്ച് 12 ഭാഗങ്ങളായി തിരിച്ച് അടയാളപ്പെടുത്തുന്നു
രാശിചക്രത്തിലെ ദിക്കുകൾ
മേടം,ഇടവം - ഈ രണ്ടു രാശികളും കിഴക്കാണ്.
മിഥുനം - തെക്കു കിഴക്ക് കോൺ രാശി
കർക്കടകം ,ചിങ്ങം - ഈ രണ്ടു രാശികളും തെക്കാണ്.
കന്നി - തെക്കു പടിഞ്ഞാറൻ കോൺ രാശി.
തുലാം വൃശ്ചികം - ഈ രണ്ടു രാശികളും പടിഞ്ഞാറാണ്.
ധനു - വടക്കു പടിഞ്ഞാറ് കോൺ രാശി
മകരം, കുംഭം - ഈ രണ്ടു രാശികളും വടക്കാണ്.
മീനം - വടക്കുകിഴക്കേ കോൺ രാശി.
നോട്ട് - മുകളിൽ പറഞ്ഞിരിക്കുന്നത് രാശികളുടെ ദിക്കനുസരിച്ചുള്ള സ്ഥാനങ്ങളാണ്.എന്നാൽ രാശികൾക്ക് അവകാശപ്പെട്ട ദിക്കുകൾ താഴെ പറയും വിധമാണ്.
രാശികളുടെ ദിക്ക്
മേടം ,ചിങ്ങം, ധനു ഈ മൂന്നു രാശികൾക്കും കിഴക്കേ ദിക്ക്
ഇടവം, കന്നി, മകരം ഈ മൂന്നു രാശികൾക്കും തെക്കേ ദിക്ക്.
മിഥുനം, തുലാം, കുംഭം ഈ മൂന്നു രാശികൾക്കും പടിഞ്ഞാറേ ദിക്ക്,
കർക്കടകം, വൃശ്ചികം, മീനം ഈ മൂന്നു രാശികൾക്കും വടക്കേ ദിക്ക്.
നോട്ട് - മുകളിൽ പറഞ്ഞിരിക്കുന്നതനുസരിച്ചു വേണം ദിക്കുകൾ ചിന്തിക്കേണ്ടത്.
എന്താണ് കാല ഹോര ?
ഭൂമി സദാ സൂര്യാഭിമുഖമായി ഭ്രമണം ചെയ്തു കൊണ്ടിരിക്കുന്നു. ഭൂമി ഇങ്ങനെ ഒരു പ്രാവശ്യം ഭ്രമണം ചെയ്യുന്നതിന് രണ്ടര നാഴിക വീതമുള്ള ഇരുപത്തിനാല് മുഹൂർത്തങ്ങൾ വേണ്ടിയിരിക്കുന്നു. അതാണ് ഒരു ദിവസം. ഭൂമിയുടെ ഈ ഭ്രമണ വീഥിക്ക് കാലചക്രം എന്നു പറയുന്നു.രണ്ടര നാഴികയുള്ള ഒരു മുഹൂർത്തത്തിന് കാല ഹോരയെന്നും പറയുന്നു. ഈ കാലഹോരയെന്നുള്ള വാക്കിൽ നിന്നാണ് Hour (മണിക്കൂർ) എന്നുള്ള ആംഗ്ലേയ പദം ഉണ്ടായത്. ഒരു മണിക്കൂറിന് രണ്ടര നാഴികയാണ് ഉള്ളത്. സമയം എല്ലാം ഒന്നു തന്നെ, ഹോര മണിക്കൂറായെന്നു മാത്രം.
ഭൂമിയുടെ ഭ്രമണത്തിന് ഒരു ദിവസമാണല്ലോ സമയം, അതായത് ഇരുപത്തിനാല് കാലഹോര അല്ലെങ്കിൽ ഇരുപത്തിനാല് മണിക്കൂറ്
കാല ഹോരാധിപൻ
കാല ഹോരകൾക്ക് ഓരോ അധിപന്മാർ ഉണ്ട് സൂര്യാദിസപ്ത ഗ്രഹങ്ങളാണ് കാല ഹോരയുടെ അധിപന്മാർ. സൂര്യോദയ വേളയിൽ ഉള്ള കാല ഹോരാധിപൻ്റെ പേര് ഏതാണോ അതാണ് അന്നത്തെ ആഴ്ചയുടേയും പേര്.അതായത് ഉദയാസ്തമയത്തുള്ള കാല ഹോരാധിപന്മാരുടെ പേരുകളനുസരിച്ചാണ് ആഴ്ചകളുടെയും പേര് ഉണ്ടായിട്ടുള്ളത്.
ദിവസങ്ങൾക്ക് പേരുണ്ടായതെങ്ങനെ?
സപ്ത ഗ്രഹങ്ങൾക്കും കാല ഹോരകളുടെ ആധിപത്യം കൊടുത്തിട്ടുള്ളത് ഒരു നിബന്ധന അനുസരിച്ചാണ്.എങ്ങനെയെന്നാൽ ഓരോ കാല ഹോരയുടെയും അധിപൻ ഭൂമിയിൽ നിന്നും ഏറ്റവും അകന്ന ഗ്രഹമായ ശനി മുതൽ ക്രമേണ അകൽച്ച കുറവുള്ള ചൊവ്വാ, സൂര്യൻ, ശുക്രൻ ,ബുധൻ, ചന്ദ്രൻ എന്നിവരാകുന്നു.ഇത് മുൻ പാഠ ഭാഗത്ത് പറഞ്ഞിട്ടുള്ളതാണ്. സൂര്യോദയ വേളയിൽ ആരുടെ കാല ഹോരയാണോ അതിൻ്റെ പേരാണ് ആദിവസത്തിന് അല്ലെങ്കിൽ ആഴ്ചക്ക് ഉള്ളത്. അതനുസരിച്ച് ഞായറാഴ്ച ഉദയത്തിന് കാലഹോരാധിപൻ സൂര്യനായിരിക്കും. അതുകൊണ്ട് ആ ദിവസത്തിന് രവി വാരം എന്ന പേര് സിദ്ധിച്ചു.
സൗജന്യ ജ്യോതിഷ പഠനം കോഴ്സ് കാലഹോരാധിപൻ ബാക്കി ഭാഗം ആറാം ഭാഗത്തിൽ
തുടരും...............................
സൗജന്യ ജ്യോതിഷപഠനം ഏഴാം ഭാഗം വായിക്കാൻ സ്പർശിക്കുക
0 Comments
if you have any dobt, comment