സൗജന്യ ജ്യോതിഷപഠനം ഒന്നാം ഭാഗം വായിക്കാൻ സ്പർശിക്കുക -

സൗജന്യ ജ്യോതിഷപഠനം രണ്ടാം ഭാഗം വായിക്കാൻ സ്പർശിക്കുക - സൗജന്യ ജ്യോതിഷപഠനം (രണ്ടാം ഭാഗം)

സൗജന്യ ജ്യോതിഷപഠനം മൂന്നാം ഭാഗം വായിക്കാൻ സ്പർശിക്കുക - 

സൗജന്യ ജ്യോതിഷപഠനം നാലാം ഭാഗം വായിക്കാൻ സ്പർശിക്കുക - 

സൗജന്യ ജ്യോതിഷപഠനം അഞ്ചാം ഭാഗം വായിക്കാൻ സ്പർശിക്കുക - 

സൗജന്യ ജ്യോതിഷപഠനം ആറാം ഭാഗം വായിക്കാൻ സ്പർശിക്കുക - 

സൗജന്യ ജ്യോതിഷപഠനം ഏഴാം ഭാഗം വായിക്കാൻ സ്പർശിക്കുക 

സൗജന്യ ജ്യോതിഷപഠനം (Free Astrology Course)
ജ്യോതിശാസ്ത്രത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണ മാറ്റുന്നതിനും ജ്യോതിഷത്തെക്കുറിച്ച് സാധാരണക്കാർക്ക്  മനസ്സിലാകാനും ഈ കോഴ്സിലൂടെ കഴിയും.

സൗജന്യ ജ്യോതിഷ വിവരങ്ങൾ അറിയാനും നക്ഷത്രഫലം ഉൾപ്പെടെ ജ്യോതിഷ പരമായ എന്തും അറിയാനും ഭക്തികഥകൾ വായിക്കാനും സന്ദർശിക്കുക www.rudhraastrology.in

നോട്ട് - ജ്യോതിഷ പഠനം പൂർത്തിയാക്കുന്നവർക്ക് രുദ്രാ ജ്യോതിഷ പഠന കേന്ദ്രത്തിൻ്റെ ജ്യോതിഷഭൂഷണം സർട്ടിഫിക്കറ്റ് ലഭിക്കുന്നതായിരിക്കും.

Gmail:rudhrakali1976@gmail.com
Reg No 107/1V/19 Govt OF INDIA
സൗജന്യ ജ്യോതിഷ പഠന കോഴ്സ് (എട്ടാം ഭാഗം) 
രാശ്യധിപന്മാർ ഏഴാം ഭാഗത്തിൻ്റെ തുടർച്ച
ശുക്രൻ
മിഥുനം,കന്നി എന്നീ രാശികളുടെ അധിപൻ ബുധനാണെന്ന് കഴിഞ്ഞ പാഠഭാഗത്തിൽ പറഞ്ഞിരുന്നു.തുടർന്ന് സൂര്യനെ സംബന്ധിച്ചിടത്തോളം അടുത്ത രാശി തുലാവും ചന്ദ്രനെ സംബന്ധിച്ചിടത്തോളം അടുത്ത രാശി ഇടവുമാണ്.ആ രണ്ടു രാശികളും നർമ്മ സചിവനും കലാവിദ്യകൾക്കെല്ലാം ആചാര്യതുമായ ശുക്രനായി ദാനം ചെയ്യപ്പെട്ടു. അങ്ങനെ ഇടവം, തുലാം എന്നീ രാശികളുടെ അധിപനായി ശുക്രൻ ഭവിച്ചു.
കുജൻ
തുടർന്ന് അടുത്ത ഗ്രഹമായ കുജന് സൂര്യൻ തൻ്റെ വകയായി പിന്നത്തെ അടുത്ത രാശിയായ വൃശ്ചികവും ചന്ദ്രൻ തൻ്റെ വകയായി അടുത്ത രാശിയായ മേടവും കുജനായി ദാനം ചെയ്തു. അങ്ങനെ മേടം, വൃശ്ചികം എന്നീ രാശികളുടെ ആധിപത്യം കുജനും സിദ്ധിച്ചു.
വ്യാഴം
ദേവ ഗുരുവായ വ്യാഴം അല്ലെങ്കിൽ ബൃഹസ്പതിയാണ്, പിന്നെ അവിടെ നില്ക്കുന്നത്  സൂര്യൻ തൻ്റെ വക അടുത്ത രാശിയായ ധനുവും ചന്ദ്രൻ തൻ്റെ വക അടുത്ത രാശിയായ മീനവും ദേവ ഗുരുവിന് ദാനം ചെയ്തു.അങ്ങനെ ധനു, മീനം എന്നീ രാശികളുടെ അധിപൻ വ്യാഴമായും തീർന്നു.
ശനി
തുടർന്ന് ശനിക്ക് സൂര്യൻ തൻ്റെ വകയായി അവശേഷിച്ചിട്ടുള്ള മകരം രാശിയും ചന്ദ്രൻ തൻ്റെ വകയായി അവശേഷിച്ചിട്ടുള്ള കുംഭം രാശിയും ശനിക്കായി പ്രദാനം ചെയ്തു. അങ്ങനെ അടുത്തടുത്ത രണ്ട് രാശികളായ മകരത്തിൻ്റേയും കുംഭത്തിൻ്റേയും  ആധിപത്യം ശനിക്കും സിദ്ധിച്ചു.
പന്ത്രണ്ട് രാശികളെയും (12) അവരുടെ അധിപന്മാരേയും താഴെ വിവരിക്കുന്നു
ചിങ്ങത്തിൻ്റെ അധിപൻ - സൂര്യൻ
കർക്കടകത്തിൻ്റെ അധിപൻ - ചന്ദ്രൻ
മിഥുനം,കന്നിയുടെ അധിപൻ - ബുധൻ
ഇടവം,തുലാത്തിൻ്റെ അധിപൻ - ശുക്രൻ
മേടം,വൃശ്ചികത്തിൻ്റെ അധിപൻ - കുജൻ
ധനു, മീനത്തിൻ്റെ അധിപൻ - വ്യാഴം
മകരം, കുംഭത്തിൻ്റെ അധിപൻ - ശനി

നോട്ട്: ഇതു വരെ ജ്യോതിഷ പാഠഭാഗങ്ങളിൽ നിന്നും എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ ഈ പോസ്റ്റിൻ്റെ തുടക്കത്തിൽ കൊടുത്തിട്ടുള്ള G -mail -ൽ അറിയിച്ചാൽ കൃത്യമായ മറുപടി നല്കുന്നതായിരിക്കും.
ഗണിതം
ജ്യോതിശാസ്ത്രം എന്നത്  കണക്കുകൾ കൊണ്ടുള്ള ഒരു ശാസ്ത്രമാണ്.ഇത് ഒരിക്കലും ഒരു മാജിക്ക് പണിയോ പ്രവചനമോ വെറുതെ കറക്കി കുത്തി പറയാൻ കഴിയുന്നതോ അല്ല. 

ഗ്രഹങ്ങളുടെ മൂലത്രി കോണവും സ്വക്ഷേത്രവും
ഓരോ ഗ്രഹങ്ങൾക്കും ആധിപത്യമുള്ള രാശികൾ അവരുടെ സ്വക്ഷേത്രങ്ങൾ എന്ന് പറയപ്പെടുന്നു.സ്വക്ഷേത്രങ്ങൾ പോലെ തന്നെ ഗ്രഹങ്ങൾക്ക് മൂല ക്ഷേത്രങ്ങളുമുണ്ട്.

ഗ്രഹങ്ങളുടെ ബലം
ഒരു ഗ്രഹനിലയിൽ ഗ്രഹങ്ങൾ എവിടെ നില്ക്കുന്നു, എന്നതിനെക്കാൾ ആ ഗ്രഹങ്ങൾ ബലവാൻമാരായിരുന്നാൽ മാത്രമേ ജാതകന് പ്രയോജനം ഉള്ളൂ. സ്വക്ഷേത്രങ്ങളിൽ ഗ്രഹങ്ങൾക്ക് പകുതി ബലവും മൂലക്ഷേത്രങ്ങളിൽ മുക്കാൽ ബലവുമാണുള്ളത്.
ആദിത്യൻ
ആദിത്യൻ്റെ മൂല ത്രികോണ ക്ഷേത്രം ചിങ്ങം തന്നെയാണ്. 
ചന്ദ്രൻ
ചന്ദ്രൻ്റെ മൂല ത്രികോണ ക്ഷേത്രം ഇടവമാണ്.
കുജൻ
കുജൻ്റെ മൂലത്രികോണ ക്ഷേത്രം - മേടം.
ബുധൻ
ബുധൻ്റെ മൂലത്രികോണ ക്ഷേത്രം - കന്നി
വ്യാഴം
വ്യാഴത്തിൻ്റെ മൂല ത്രികോണ ക്ഷേത്രം - ധനു
ശുക്രൻ
ശുക്രൻ്റെ മൂല ത്രികോണ ക്ഷേത്രം - തുലാം
ശനി
ശനിയുടെ മൂല ത്രികോണ ക്ഷേത്രം - കുംഭം

നോട്ട്: മുകളിൽ പരാമർശിച്ചിട്ടുള്ളത് ഗ്രഹങ്ങളുടെ മൂല ക്ഷേത്രത്തെക്കുറിച്ചാണ്, ഈ മൂല ക്ഷേത്രങ്ങളിൽ നില്ക്കുന്ന ഗ്രഹങ്ങൾക്ക് ബലം കൂടുതലാണ്, അപ്പോൾ ഫലങ്ങളെ കൂടുതൽ നല്കാൻ കഴിയും .
ഗ്രഹങ്ങളുടെ ഉച്ചക്ഷേത്രങ്ങൾ
സ്വക്ഷേത്രം, മൂല ത്രികോണ ക്ഷേത്രം എന്നതു പോലെ ഗ്രഹങ്ങൾക്ക് ബലാധിക്യം സിദ്ധിക്കുന്ന ഉച്ചക്ഷേത്രങ്ങളുണ്ട്.സ്വക്ഷേത്രത്തിൽ പകുതി ബലവും മൂലത്രികോണ ക്ഷേത്രത്തിൽ മുക്കാൽ ബലവും ഉച്ചക്ഷേത്രത്തിൽ പൂർണ്ണ ബലവും ഗ്രഹങ്ങൾക്ക് സിദ്ധിക്കുന്നതാണ്.

ജ്യോതിഷപഠനം ഗ്രഹങ്ങളുടെ ഉച്ചക്ഷേത്രങ്ങൾ അടുത്ത പാഠഭാഗത്തിൽ തുടരും.......................