സൗജന്യ ജ്യോതിഷപഠനം ഒന്നാം ഭാഗം വായിക്കാൻ സ്പർശിക്കുക -

സൗജന്യ ജ്യോതിഷപഠനം രണ്ടാം ഭാഗം വായിക്കാൻ സ്പർശിക്കുക - സൗജന്യ ജ്യോതിഷപഠനം (രണ്ടാം ഭാഗം)

സൗജന്യ ജ്യോതിഷപഠനം (Free Astrology Course)
ജ്യോതിശാസ്ത്രത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണ മാറ്റുന്നതിനും ജ്യോതിഷത്തെക്കുറിച്ച് സാധാരണക്കാർക്ക്  മനസ്സിലാകാനും ഈ കോഴ്സിലൂടെ കഴിയും.

സൗജന്യ ജ്യോതിഷ വിവരങ്ങൾ അറിയാനും നക്ഷത്രഫലം ഉൾപ്പെടെ ജ്യോതിഷ പരമായ എന്തും അറിയാനും ഭക്തികഥകൾ വായിക്കാനും സന്ദർശിക്കുക www.rudhraastrology.in

നോട്ട് - ജ്യോതിഷ പഠനം പൂർത്തിയാക്കുന്നവർക്ക് രുദ്രാ ജ്യോതിഷ പഠന കേന്ദ്രത്തിൻ്റെ ജ്യോതിഷഭൂഷണം സർട്ടിഫിക്കറ്റ് ലഭിക്കുന്നതായിരിക്കും.

Gmail:rudhrakali1976@gmail.com
Reg No 107/1V/19 Govt OF INDIA
സൗജന്യ കോഴ്സ് (ഭാഗം മൂന്ന് )
രാഹുകേതുക്കൾ
രാഹുകേതുക്കൾ രണ്ടാണെങ്കിലും അവയുടെ ഗ്രഹപഥം ഒന്നാണ് .ശനി പഥത്തിനും വ്യാഴപഥത്തിനും ഇടയിലാണത്. സമാന്തരമായി ഒരു പാതയിൽക്കൂടി ഒപ്പം രാഹുകേതുക്കൾ സഞ്ചരിക്കുന്നു.പ്രതിലോമ പരമായിട്ടാണ് അവരുടെ സഞ്ചാരം.
സൂര്യനെ ഒരു തവണ പ്രദക്ഷിണം ചെയ്യുന്നതിന്
സൂര്യനെ ഒരു തവണ പ്രദക്ഷിണം ചെയ്യുന്നതിന് രാഹുകേതുക്കാർക്ക് പതിനെട്ട് (18) വർഷം വേണം.
സൗരയൂഥം
ഇങ്ങനെ സൗരയൂഥത്തിൽ സ്ഥിരവും വ്യക്തവുമായ വിവിധ പന്ഥാക്കളിലൂടെ  സഞ്ചരിക്കുന്ന ഗ്രഹങ്ങൾക്കും ഉപഗ്രഹങ്ങൾക്കും സൂര്യനും പുറമെ വളരെ ഉയരത്തിൽ അനന്ത വിസ്തൃതമായ ആകാശപ്പരപ്പിൽ കോടാനുകോടി നക്ഷത്ര സമൂഹങ്ങളും സ്ഥിതി ചെയ്യുന്നു. അവ സ്ഥിരങ്ങളും ചലന രഹിതങ്ങളും സ്വയം പ്രകാശിതങ്ങളുമാണ്. അങ്ങനെയുള്ള അസംഖ്യം നക്ഷത്രങ്ങളുടെ കൂട്ടത്തിൽ  ഒരു കൊച്ചു നക്ഷത്രം മാത്രമാണ് നമ്മുടെ സൂര്യൻ . ഈ സൂര്യനെപ്പോലെയുള്ള സൂര്യന്മാർ വ്യോമകടാഹത്തിൽ  വേറെയുണ്ടെന്ന് ശാസ്ത്രജ്ഞന്മാർ അഭിപ്രായപ്പെടുന്നു. പുരാണാദി ഗ്രന്ഥങ്ങളും പന്ത്രണ്ട് ആദിത്യന്മാർ ഉണ്ടെന്ന്  വ്യക്തമായി  പറയുന്നു.ഏതായാലും ഈ അത്ഭുത പ്രപഞ്ചത്തിൻ്റെ ആദിയോ അന്തമോ അതിൻ്റെ അതിസൂക്ഷ്മമായ രഹസ്യമോ യാതെരു ശാസ്ത്രജ്ഞനും ഇതേവരെ കണ്ടു പിടിക്കാൻ കഴിഞ്ഞിട്ടില്ല.
ദിവ്യജ്ഞാനം
ദിവ്യജ്ഞാനം സിദ്ധിച്ച പ്രാചീന മഹർഷിവര്യന്മാർ തങ്ങളുടെ അന്തർമുഖചകസ്സുകളാൽ പലതും കണ്ടു പിടിച്ചിട്ടുണ്ട്.  ജാതക ഗണിതത്തിന് നാം പ്രധാനമായും ആധാരമാക്കുന്നത്  പ്രാചീന മഹർഷിവര്യന്മാരുടെ ഉപദേശങ്ങളേയോ തത്വസംഹിതകളേയോ ആണ് ,എന്നാൽ ആധുനിക ഗണിതസമ്പ്രദായവും  ആവിശ്യാനുസരണം യുക്തമെന്നു തോന്നുമ്പോൾ സ്വീകരിക്കപ്പെടാവുന്നതാണ് .
ഗ്രഹങ്ങളുടെ സഞ്ചാര സമയം
സൂര്യൻ ഒരു രാശിയിൽ സഞ്ചരിക്കുന്ന കാലയളവ് = ഒരു മാസം
ചന്ദ്രൻ ഒരു രാശിയിൽ സഞ്ചരിക്കന്ന കാലയളവ് = രണ്ടേകാൽ ദിവസം
ചൊവ്വാ ഒരു രാശിയിൽ സഞ്ചരിക്കുന്ന കാലയളവ് = 49 ദിവസം
ബുധൻ ഒരു രാശിയിൽ സഞ്ചരിക്കുന്ന കാലയളവ് = ഒരു മാസം
ശുക്രൻ ഒരു രാശിയിൽ സഞ്ചരിക്കുന്ന കാലയളവ് = ഒരു മാസം
വ്യാഴം ഒരു രാശിയിൽ സഞ്ചരിക്കുന്ന കാലയളവ് = 161 ദിവസം
ശനി ഒരു രാശിയിൽ സഞ്ചരിക്കുന്ന കാലയളവ് = 2 വർഷം രണ്ടര മാസം
രാഹു ഒരു രാശിയിൽ നില്ക്കുന്ന കാലയളവ് = ഒന്നര വർഷം
കേതു ഒരു രാശിയിൽ നില്ക്കുന്ന കാലയളവ് = ഒന്നര വർഷം

മേൽ പട്ടിക ചന്ദ്രരാശിയും ചന്ദ്രക്കൂറും മനസ്സിലാക്കുന്നതിനാണ് തന്നിട്ടുള്ളത്.എന്നാൽ ഒരു രാശിയിൽ ഗ്രഹങ്ങളുടെ ശരാശരി സഞ്ചാര സമയം മുകളിൽ കാണിച്ച പ്രകാരമാണെങ്കിലും. ചിലപ്പോൾ ചില രാശികളിൽ അത് കൂടിയും ചിലപ്പോൾ ചില രാശികളിൽ അത് കുറഞ്ഞും സംഭവിക്കാറുണ്ട്.
ചന്ദ്രരാശി
ഭൂമിയെ ചുറ്റുന്ന ഒരു ഉപഗ്രഹമാണ് ചന്ദ്രൻ  എന്ന് മുൻ പാഠഭാഗങ്ങളിൽ സൂചിപ്പിച്ചിട്ടുണ്ട്.  ആകാശവീഥിയിൽ അല്ലെങ്കിൽ രാശി മണ്ഡലത്തിൽ അനവധി സഹസ്രം നക്ഷത്രങ്ങൾ ദൃശ്യങ്ങളായും അദൃശ്യങ്ങളായും ഉണ്ടെങ്കിലും  അശ്വതി മുതൽ രേവതി വരെയുള്ള  27 നക്ഷത്രങ്ങളെ മാത്രമെ ജ്യോതിഷ സംബന്ധമായ കാര്യത്തിൽ സ്വീകച്ചിട്ടുള്ളൂ.

27 നക്ഷത്രങ്ങൾ
ഇരുപത്തി ഏഴ് നക്ഷത്രങ്ങളും രാശി മണ്ഡലത്തിൽ നവഗ്രഹങ്ങൾക്കും ഉപരിയായി ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്നു.പന്ത്രണ്ട് രാശികളിലും കൂടിയാണ്  ഇരുപത്തി ഏഴ് (27) നക്ഷത്രങ്ങൾ നില്ക്കുന്നത്.അപ്പോൾ ഒരു രാശിയിൽ രണ്ടേകാൽ നക്ഷത്രം ഉൾപ്പെടുന്നു.

ഒരു നക്ഷത്രത്തിൻ്റെ കാൽ ഭാഗം
നക്ഷത്രത്തിൻ്റെ കാൽ ഭാഗമെന്നു പറഞ്ഞാൽ സാധാരണക്കാർക്ക് മനസ്സിലാകുകയില്ല. അതായത് ഒരു നക്ഷത്രം നാലു പാദങ്ങളായി (കാലുകളായി) വിഭജിക്കുന്നു.  അതായത് ഒരു നക്ഷത്രം ആകെ അറുപത് നാഴിക ,അതിനെ നാലായി ഭാഗിച്ചാൽ 15 നാഴിക ഒരു നാഴിക = 24 മിനിറ്റ് =15 നാഴിക = 6 മണിക്കൂർ.
ഒരു രാശിയിൽ രണ്ടേകാൽ നക്ഷത്രം
അങ്ങനെ രണ്ടേകാൽ നക്ഷത്രങ്ങൾ വീതം ഒരു രാശിയിൽ (30ഡിഗ്രിക്കുള്ളിൽ) നിൽക്കുന്നു എന്ന് മനസ്സിലാക്കുക. അശ്വതിയും ഭരണിയും കാർത്തികയുടെ കാൽ ഭാഗവും സ്ഥിതി ചെയ്യുന്നത് മേടം രാശിക്കുള്ള 30 ഡിഗ്രി അല്ലെങ്കിൽ 30 ഭാഗയ്ക്കുള്ളിലാണ്.

സൗജന്യ ജ്യോതിഷപഠന കോഴ്സ് തുടരും, ചന്ദ്രരാശിയുടെ ബാക്കിയും ചന്ദ്രക്കൂറും അടുത്ത പാഠ ഭാഗത്തിൽ.

സൗജന്യ ജ്യോതിഷപഠനം നാലാം ഭാഗം വായിക്കാൻ സ്പർശിക്കുക - 

സൗജന്യ ജ്യോതിഷപഠനം അഞ്ചാം ഭാഗം വായിക്കാൻ സ്പർശിക്കുക - 

സൗജന്യ ജ്യോതിഷപഠനം ആറാം ഭാഗം വായിക്കാൻ സ്പർശിക്കുക - 

സൗജന്യ ജ്യോതിഷപഠനം ഏഴാം ഭാഗം വായിക്കാൻ സ്പർശിക്കുക