സാധാരണ ജനങ്ങളിൽ ഭൂരിഭാഗം പേരും ഒരു സംഖ്യ പറയാൻ പറഞ്ഞാൽ പറയുന്ന സംഖ്യയാണ് ഏഴ് (7) അല്ലെങ്കിൽ ഒൻപത് (9),ഇങ്ങനെ ആവർത്തിച്ചു വരുന്ന ഒരു കാര്യമാണെങ്കിലും ഇതിനെക്കുറിച്ച് വ്യക്തമായ കാരണം ആർക്കും അറിയില്ല എന്നതാണ് സത്യം.
ജ്യോതിശാസ്ത്ര പരമായിട്ട് ഏഴ്, ഒൻപത് എന്നീ സംഖ്യകളുടെ പ്രത്യേകത
ജ്യോതിശാസ്ത്ര പരമായി വളരെയധികം പ്രത്യേകതകൾ ഉള്ള സംഖ്യയാണ് ഏഴ്, ഒൻപത്. ഒരു ജാതകൻ്റെ ജാതകത്തിലെ ഏഴാം ഭാവം കൊണ്ടാണ് വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നത്. ഒരു വ്യക്തിയുടെ ജീവിതത്തിലെ വഴിത്തിരിവാണ് വിവാഹം. ജീവിതം ജ്യോതിശാസ്ത്രപരമായി താല്ക്കാലിക പ്രശ്നം എടുക്കുമ്പോൾ (കവടി പ്രശ്നം ) ആരൂഢത്തിൻ്റെ ഏഴാം ഭാവം കൊണ്ടാണ് കാര്യസാധ്യം ചിന്തിക്കുന്നത്. അതുപോലെ തന്നെ ഒൻപത് എന്ന സംഖ്യയ്ക്കും ജ്യോതിശാസ്ത്ര പരമായി ബന്ധം നില്ക്കുന്നു. ജ്യോതിഷത്തിൻ്റെ കണ്ണായിട്ട് അറിയപ്പെടുന്നത് ഒൻപത് ഗ്രഹങ്ങളാണ് (നവഗ്രഹങ്ങൾ ). അതുപോലെ ജാതകൻ്റെ ജാതകത്തിലെ ഒൻപതാം ഭാവം കൊണ്ട് ഭാഗ്യത്തെക്കുറിച്ച് ചിന്തിക്കുന്നത് താല്ക്കാലിക ആരൂഢത്തിലും ഭാഗ്യത്തെക്കുറിച്ച് ചിന്തിക്കുന്നത് ഒൻപതാം ഭാവം കൊണ്ടാണ്.
ജാതകത്തിൽ ഒൻപതാം ഭാവത്തിൻ്റെ ഗുണഫലങ്ങൾ
ജാതകൻ്റെ ജാതകത്തിലെ ഗ്രഹനിലയിൽ ഒൻപതാം ഭാവം വ്യാഴ ക്ഷേത്രമാകുകയും അവിടെ മറ്റു ഗ്രഹങ്ങളില്ലാതെ വ്യാഴം സ്ഥിതി ചെയ്യുകയും ലഗ്നാധിപൻ ബലവാനായി അവിടെ തന്നെ സ്ഥിതി ചെയ്യുകയും ചെയ്താൽ ജാതകൻ ജനസമ്മതിയുള്ളവനും അധികാരമുള്ള ഉദ്യോഗം വഹിക്കുന്നവനും ഭാഗ്യവാനും ധർമ്മ നീതികൾ കൈകാര്യം ചെയ്യുന്നവനും ആയി ഭവിക്കും.
വ്യാഴത്തിൻ്റെ ദൃഷ്ടി
ജാതകൻ്റെ ജാതകത്തിലെ ഗ്രഹനിലയിൽ ഒൻപതാം ഭാവം ബലവാനായിരിക്കുകയും ഒൻപതാം ഭാവത്തിലേയ്ക്ക് വ്യാഴത്തിൻ്റെ ദൃഷ്ടി ഉണ്ടാകുകയും ചെയ്താൽ ജാതകൻ എല്ലാവരാലും ബഹുമാനിക്കപ്പെടുന്നവനായി ഭവിക്കും.
ധനലാഭകരമായ ഭാഗ്യയോഗം
പൊതുവെ വളരെക്കുറച്ചു മാത്രം സിദ്ധിക്കുന്ന യോഗമാണ് ധനലാഭകരമായ ഭാഗ്യയോഗം.ഈ യോഗം സിദ്ധിക്കുന്ന ജാതകൻ ഏതു മേഖലയുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചാലും ധനലാഭമായിരിക്കും ഫലം. ജാതകൻ്റെ ജാതകത്തിലെ ഗ്രഹനിലയിൽ ഒൻപതാം ഭാവത്തിൻ്റെ അധിപനായ ഗ്രഹം വ്യാഴമായിരിക്കണം. ഈ വ്യാഴ ഗ്രഹം പതിനൊന്നാം ഭാവത്തിൽ സ്ഥിതി ചെയ്യുകയും പതിനൊന്നാം ഭാവാധിപൻ പതിനൊന്നിന് തന്നെ ബലവാനായി നില്ക്കുകയും അവിടേക്ക് ഏതെങ്കിലും ഒരു ശുഭഗ്രഹത്തിൻ്റെ ദൃഷ്ടി ഉണ്ടാകുകയും ചെയ്താൽ ജാതകന് ധനലാഭകരമായ ഭാഗ്യയോഗമാകുന്നു.
കൈപ്പിടിയിൽ എത്തിയിട്ട് നഷ്ടപ്പെടുന്ന അവസ്ഥ
സാധാരണ ഗതിയിൽ പറഞ്ഞു കേൾക്കുന്ന ഒന്നാണ് കൈപ്പിടിയിൽ എത്തിയതാണ് പക്ഷേ നഷ്ടപ്പെട്ടു പോയി (അതായത് ചുണ്ടിനും കപ്പിനും ഇടയിൽ) .സാധാരണയായി ഈ യോഗം ജാതകന് സിദ്ധിക്കുന്നത് താഴെ പറയും വിധമാണ് അതായത് ജാതകൻ്റെ ജാതകത്തിലെ ഒൻപതാം ഭാവം പാപ ക്ഷേത്രമായാലും അവിടെ ഒൻപതാം ഭാവത്തിൻ്റെ അധിപനായഗ്രഹം സ്വക്ഷേത്രബലവനായി ശുഭ യോഗം ചെയ്ത് നിന്നാൽ ജാതകൻ വളരെ സുഖ ഭാഗ്യങ്ങളോടു കൂടിയവനായിരിക്കും എന്നാലും ഭാഗ്യവസ്ഥക്ക് ഇടക്കിടക്ക് തടസം നേരിട്ടു കൊണ്ടിരിക്കും അതായത് ഒരു കാര്യം ഉറപ്പായി എന്നു വിചാരിച്ചിട്ട് അവസാന നിമിഷം കൈവിട്ടു പോകുന്ന അവസ്ഥ
പരിഹാരം
മേൽ പറഞ്ഞ അവസ്ഥക്ക് പരിഹാരം "ഓം നമോ നാരായണ" മന്ത്രം നിത്യം ജപിക്കുക ഉറച്ച ഈശ്വരഭക്തിയോടെ മുന്നോട്ട് പോകുക ,വിജയം ഉറപ്പ്. നദി ഒഴുകിയാലും തോട് ഒഴുകിയാലും അവസാനിക്കുന്നത് കടലിലാണ്. അതുകൊണ്ട് അവനവൻ്റെ വിശ്വാസം അനുസരിച്ച് പ്രാർത്ഥിച്ചോളൂ,ഈശ്വര സമർപ്പണത്തോടെ ആയിരിക്കണം.
ഭാഗ്യസ്ഥാനമായ ഒൻപതാം ഭാവം
സാധാരണ ഗതിയിൽ യോഗങ്ങൾ മനുഷ്യർക്ക് അനുഭവയോഗ്യമായി വരുന്നത് യോഗകാരകനാകുന്ന ഗ്രഹങ്ങളുടെ ദശാസന്ധി കാലഘട്ടങ്ങളിലോ നാൽപ്പത് വയസിന് മുൻപോ ആയിരിക്കും. അതായത് മുകളിൽ പറഞ്ഞത് ഏതാണോ ആദ്യം സംഭവിക്കുന്നത് അതായിരിക്കും യോഗ കാലഘട്ടം. അതു കൊണ്ടു തന്നെ ആ കാലഘട്ടത്തിലുണ്ടാകുന്ന സാമ്പത്തിക നേട്ടം സുരക്ഷിതമായി നിലനിർത്തുന്ന കാര്യത്തിൽ ശ്രദ്ധിക്കണം (ജാതകം നോക്കിയാലും ഇല്ലെങ്കിലും ജന്മനാൾ അറിയാമെങ്കിലും ഇല്ലെങ്കിലും യോഗം അനുഭവത്തിൽ വരും).
മരണം വരെ ഭാഗ്യം
ഈ യോഗം തീരെ കുറവായിരിക്കും. എന്നാൽ ഈ യോഗവുമായി ജനിക്കുന്ന ജാതകൻ എന്നും മഹാ ഭാഗ്യവാനായിരിക്കും. ഒരു ജാതകൻ്റെ ജാതകത്തിലെ ഗ്രഹനിലയിൽ ഒൻപതാം ഭാവം വ്യാഴ ക്ഷേത്രമാകുകയും അവിടെ വ്യാഴം സ്ഥിതി ചെയ്യുകയും അവിടേയ്ക്ക് ബലവാനായി നില്ക്കുന്ന ശുക്രൻ്റെ ദൃഷ്ടി ഉണ്ടാകുകയും ചെയ്താൽ ജാതകൻ മരണം വരെ മഹാ ഭാഗ്യവാനായിത്തന്നെ കഴിയും.
ജന്മ സംഖ്യ ഫലങ്ങൾ
0 Comments
if you have any dobt, comment