ഇംഗ്ലീഷ് മാസം
ഈ കാലഘട്ടത്തിൽ മനുഷ്യർ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് ഇംഗ്ലീഷ് വർഷത്തെയും മാസത്തേയുമാണ്. അതു കൊണ്ടു ജ്യോതിഷത്തിൽ  സംഖ്യാ ശാസ്ത്രത്തിന് പ്രാധാന്യം ഉണ്ട്. ഇംഗ്ലീഷ് മാസത്തിൽ ഓരോ വ്യക്തികളുടെയും പ്രേത്യേകതകളും ഫലങ്ങളും താഴെ ചേർക്കുന്നു.

ജന്മ സംഖ്യ - മൂന്ന് (3)
ജ്യോതിശാസ്ത്ര പ്രകാരം വ്യാഴത്തിൻ്റെ (ഗുരു) ആധിപത്യമുള്ള സംഖ്യയാണ് മൂന്ന് ( 3 ).

ജന്മ സംഖ്യ മുന്ന് വരുന്ന തീയതികൾ
ഇംഗ്ലിഷ് മാസത്തിൽ - മൂന്ന്, ' പന്ത്രണ്ട്, ഇരുപത്തി ഒന്ന്, മുപ്പത് - (3, 12, 21, 30 ) എന്നീ തിയതികളിൽ ജനിച്ചവരുടെയെല്ലാം ജന്മ സംഖ്യ മുന്നായിരിക്കും (3).

ജന്മ സംഖ്യ മൂന്നിൻ്റെ (3) പ്രേത്യേകതകൾ
നവഗ്രഹങ്ങളിൽ ദൈവാനുഗ്രഹം ചെരിയുന്ന വ്യാഴഗ്രഹത്തിൻ്റെ ആധിപത്യ മുള്ള സംഖ്യയായ മൂന്നാം തീയതി (3) ജനിക്കുന്ന ജാതകൻ മഹത്തായ ഗുണവിശേഷങ്ങളുള്ളവരും മഹത്വം കാംക്ഷിക്കുന്നവരും എല്ലാവരുടെയും അഭിനന്ദനങ്ങൾക്കും ആദരവിനും പാത്രീഭൂതരാകുന്നതുമാണ്

ആത്മവിശ്വാസം
ആത്മവിശ്വാണവും ആജ്ഞ ശക്തിയും ദൈവ വിശ്വാസവുമുള്ളവരായിരിക്കും മുന്ന് എന്ന തീയതിയിൽ ജനിച്ച ജാതകർ ചില കാര്യങ്ങളിൽ നിർബന്ധബുദ്ധി കാണിയ്ക്കുന്നവരാണെങ്കിലും പണത്തിനോട് ഇവർക്ക് വലിയ താല്vര്യമുണ്ടായിരിക്കില്ല പരാജയത്തെ മരണത്തേക്കാൾ ഭയാനകമായി കാണുന്ന അഭിമാനികളായിരിക്കും ഇവർ വളഞ്ഞ വഴിയിൽ കുടി ഉന്നതിയിൽ എത്താൻ ഇവർ ശ്രമിക്കില്ല.

ബുദ്ധിമുട്ടുകൾ
ഇവർ സ്വന്തം ജീവിതത്തിലെ ബുദ്ധിമുട്ടുകൾ അന്യരോട് പറഞ്ഞ് സഹതാപം നേടാൻ ശ്രമിക്കാറില്ല.

ശത്രുക്കൾ
സ്വന്തം അഭിപ്രായങ്ങൾ മറ്റുള്ളവരെ കൊണ്ട് അംഗീകരിപ്പിക്കുവാനും ആജ്ഞകൾ അനുസരിപ്പിക്കാനും ആഗ്രഹിക്കും.ഇത് ഇവർക്ക് ശത്രുക്കളെ സൃഷ്ടിക്കും.

ത്യാഗം
ജന്മ സംഖ്യ മൂന്നായിട്ടുള്ള (3) ജാതകർ സ്നേഹിക്കുന്നവർക്കു വേണ്ടി എന്തു ത്യാഗവും ചെയ്യാൻ മനസ്സ് കാണിയ്ക്കുന്ന സ്വഭാവമായിരിക്കും. സ്വന്തം വ്യക്തിത്വത്തെക്കുറിച്ച് അങ്ങേയറ്റത്തെ അഭിമാനം വച്ചു പുലർത്തും.ഏതു കാര്യത്തെക്കുറിച്ചും ആധികാരികമായി സംസാരിക്കാൻ മൂന്നാം (3) തീയതിയിൽ ജനിച്ച ജാതകർക്ക് കഴിയും.

രാഷ്ട്രീയം
മൂന്നാം (3) തീയതിയിൽ ജനിച്ച ജാതകർക്ക് സാമുഹിക രാഷ്ട്രീയ സംഘടനകളിൽ നേതൃത്വം ഏറ്റെടുക്കാൻ കഴിവുള്ളവരായിരിക്കും. ഇവർ വസ്ത്രധാരണത്തിൽ പ്രേത്യേകം ശ്രദ്ധിക്കും.ആദർശ ശാലികളും സമാധാന പ്രിയരുമായ ഇവർക്ക് ധാരാളം സുഹൃത്തുക്കൾ ഉണ്ടാകും.ഇവർ മികച്ച സാമ്പത്തിക സ്ഥിതിയുള്ളവരായി തീരും. സ്വന്തം കഷ്ടപ്പാടും പ്രയത്നം കൊണ്ട് ഇവർ ജീവിത വിജയം നേടും. എന്നാൽ ഇവരുടെ ത്യാഗ മനോ ഭാവത്തിലൂടെ പണം നഷ്ടപ്പെടാതെ സൂക്ഷിക്കുക. ശ്വാസ സംബന്ധമായ ചില ശാരീരിക പ്രയാസങ്ങൾ അനുഭവപ്പെടാം.മൂന്നാം നമ്പർ ജന്മ സംഖ്യ വരുന്ന പുരുഷന്മാർ തൻ്റെ ഭാര്യ ദൈവ വിശ്വാസിയും സുന്ദരിയും ബുദ്ധിമതിയും മാന്യതയുള്ളവളും ആയിരിക്കണമെന്ന് നിർബന്ധമുള്ളവരും ആയിരിക്കും.

വിവാഹം
മൂന്നാം നമ്പർ വിഭാഗക്കാർ സാമ്പത്തികമായി ഉയർന്ന നിലയിലുള്ള സ്ത്രീകളെയാണ് വിവാഹം കഴിക്കുക. വിവാഹത്തോടു കൂടി ഇവർക്ക് പലതരത്തിലുള്ള സാമ്പത്തിക നേട്ടം ഉണ്ടാകും ഭാര്യയെ സ്നേഹിക്കുന്ന ഉത്തമ ഭർത്താക്കന്മാർ ആയിരിക്കും ഇവർ.

മൂന്നാം നമ്പർ വിഭാഗത്തിൽപ്പെടുന്ന സ്ത്രീകൾ
മൂന്നാം നമ്പർ വിഭാഗത്തിൽപ്പെടുന്ന സ്ത്രീകൾ ഉറച്ച ദൈവ വിശ്വാസം ഉള്ളവരും ഭർത്താവിന് അനുയോജ്യമായ ജീവിത പങ്കാളിയുമായിരിക്കും. ഇവർ പ്രായമായ മാതാപിതാക്കൾക്ക് പ്രേത്യേക പരിഗണന നല്കും.വീട് എപ്പോഴും അലങ്കരിച്ച് സൂക്ഷിക്കും. ഇവർ സന്താനങ്ങൾക്ക് മാതാവിനപ്പുറം നല്ലൊരു അദ്ധ്യാപിക കൂടിയായിരിക്കും.

മൂന്നാം (3) നമ്പർ വിഭാഗത്തിൽപ്പെട്ട ജാതകർക്ക് നല്ല ദിവസങ്ങാർ പന്തണ്ട്, ഇരുപത്തി ഒന്ന്, മുപ്പത്, ആറ്, പതിനഞ്ച്, ഇരുപത്തിനാല്, ഒൻപത്, പതിനെട്ട്, ഇരുപത്തി ഏഴ് ( 12, 21,30, 6,15, 24, 9, 18, 27)എന്നീ തിയതികളും മൂന്നാം നമ്പർ വിഭാഗക്കാർക്ക് നല്ല ദിവസങ്ങളാണ്. ഈ തീയതികളിൽ ഇവർ തുടങ്ങുന്ന പ്രവർത്തികൾ വിജയിക്കും മേൽ പറഞ്ഞ തീയതികൾ ഞായറാഴ്ചയോ തിങ്കളാഴ്ചയോ ആയി വരുന്നത് ഏറ്റവും ഉത്തമമായിരിക്കും. ഇങ്ങനെ വരുന്ന ദിവസങ്ങളിൽ (തീയതിയും ദിവസവും ഒത്തുവരുന്നത് ) ആരംഭിക്കുന്ന പുതിയ സംരംഭങ്ങൾ വലിയ രീതിയിൽ വിജയിക്കും.

ഭാഗ്യ ആഴ്ചകൾ
വ്യാഴം, വെള്ളി, ചൊവ്വ, എന്നീ ആഴ്ചകളോട് മൂന്നാം തീയതി കൂടി ചേർന്നു വന്നാൽ മൂന്നാം നമ്പർ വിഭാഗക്കാർക്ക് ആ ദിവസങ്ങൾ ഭാഗ്യ ദിനമായിരിക്കും.

ഇംഗ്ലീഷ് പേര്
ഇവരുടെ പേരിൻ്റെ കൂടെ (C, G, L, S) എന്നീ ഇംഗ്ലിഷ് അക്ഷരങ്ങൾ മൂന്നാം നമ്പർ വിഭാഗത്തിൽപ്പെട്ടവരുടെ പേരിൽ ഉണ്ടായിരിക്കുന്നത് വളരെ നല്ലതാണ്.

ജന്മ സംഖ്യ - നാല് (4)
രാഹുവിൻ്റെ ആധിപത്യമുള്ള സംഖ്യയാണ് - നാല് (4).

ഇംഗ്ലീഷ് തീയതി
നാല്, പതിമൂന്ന്, ഇരുപത്തിരണ്ട്,  മുപ്പത്തി ഒന്ന് (4, 13, 22, 31) എന്നീ ഇംഗ്ലിഷ് തീയതികളിൽ ജനിച്ചവരെല്ലാം നാല് (4) എന്ന ജന്മ സംഖ്യയുള്ളവരായിരിക്കും.

വിമർശനം
എല്ലാത്തിനേയും വിമർശിക്കുന്ന സ്വഭാവക്കാരായിരിക്കും നാലാം നമ്പർ വിഭാഗക്കാർ.ഇവർ സൗമ്യമായി സംസാരിക്കുന്നവർ ആയിരിക്കില്ല. എല്ലാ കാര്യത്തിലും മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായ അഭിപ്രായം ഉള്ളവരാണിവർ. വാദപ്രതിവാദങ്ങളിൽ ന്യായമുള്ള ഭാഗത്ത് സംസാരിക്കുകയും ഒടുവിൽ മറ്റുള്ളവർക്ക് ശത്രുത തോന്നുകയും ചെയ്യും. മനസ്സിൽ തോന്നുന്ന കാര്യങ്ങൾ ഇവർ മുഖത്തു നോക്കി പറയാൻ മടി കാണിയ്ക്കുകയില്ല. എന്നാൽ അനുഭവവും ലോക പരിചയവും ഉണ്ടാകുന്തോറും സ്വാഭാവത്തിത് മാറ്റം ഉണ്ടായി കൊണ്ടിരിക്കും

അഭിനന്ദനം
അഭിനന്ദനം ആരും ഇവരിൽ നിന്ന് പ്രതിക്ഷിക്കേണ്ടതില്ല. എന്നാൽ മറ്റാരെയും ഒരു വിധത്തിലും ബുദ്ധിമുട്ടിക്കാനോ ഉപദ്രവിക്കാനോ ഇവർ തയ്യാറല്ല. എല്ലാവരോടും സ്നേഹമായി പെരുമാറുന്നതു കൊണ്ട് ഇവർക്ക് ശത്രുക്കളെ പോലെ തന്നെ മിത്രങ്ങളും ധാരാളം ഉണ്ടായിരിക്കും. അധികാരം നാലാം നമ്പർ വിഭാഗത്തിൽപ്പെട്ടവരുടെ കൈയ്യിൽ കിട്ടിയാൽ എത്ര ശക്തമായ എതിർപ്പുകളേയും അവഗണിച്ചു കൊണ്ട് ഒരു സമൂല പരിവർത്തനത്തിന് ശ്രമിക്കും.എന്തെക്കെ പ്രതിസന്ധികൾ ഉണ്ടായാലും ഏറ്റെടുത്ത കാര്യങ്ങൾ ഉത്തരവാദിത്വത്തോടെ വിജയിപ്പിക്കും.

നാലാം നമ്പർ വിഭാഗത്തിൽപ്പെട്ട സ്ത്രീകൾ
നാലാം നമ്പർ വിഭാഗത്തിൽപ്പെട്ട സ്ത്രീത്രീകൾ കാര്യ പ്രാപ്തിയുള്ളവരും കാര്യങ്ങൾ ചുറുചുറുക്കോടെ ചെയ്യുന്നവരുമായിരിക്കും ഇവർ രാഷ്ട്രിയ മുൾപ്പെടെയുള്ള സംഘടനകൾക്ക് നേതൃത്വം കൊടുക്കുന്നവരായിരിക്കും എന്നാൽ കുടുംബ ജീവിതത്തിൽ ഇടയ്ക്കിടെ പ്രശ്നങ്ങൾ ഉണ്ടാകും. ആകർഷണ വ്യക്തിത്വമുള്ള ഇവർ നന്നായി സംസാരിക്കാൻ കഴിവുള്ളവരായിരിക്കും ഇവരുടെ മനശക്തി അപാരമായിരിക്കും. ഇവർ നന്നായി വസ്ത്രധാരണം ചെയ്യും.

നാലാം വിഭാഗക്കാരുടെ ഭാഗ്യ ദിവസങ്ങൾ
നാല്, പതിമൂന്ന്, ഇരുപത്തിരണ്ട്, മുപ്പത്തി ഒന്ന് (4, 13, 22, 31) എന്നി തിയതികൾക്കു പുറമേ ഒന്ന്, പത്ത്, പത്തൊൻപത്, ഇരുപത്തി എട്ട് എന്നീ ദിവസങ്ങൾ നാലാം (4) നമ്പർ വിഭാഗക്കാർക്ക് ഭാഗ്യ ദിവസങ്ങളാണ്.

ഇംഗ്ലീഷ് പേര്
നാലാം (4) നമ്പർ വിഭാഗക്കാരുടെ പേരിൻ്റെ കുടെ (D,M,T ) എന്നീ ഇംഗ്ലീഷ് അക്ഷരങ്ങൾ വരുന്നത് നല്ലതാണ്.