ഇംഗ്ലീഷ് മാസം
എല്ലാ കാര്യങ്ങൾക്കും ഇംഗ്ലീഷ് മാസത്തെ ആശ്രയിക്കുന്ന ഈ കാലഘട്ടത്തിൽ ഇംഗ്ലീഷ് മാസ തീയതിയിൽ ജനിക്കുന്നവരുടെ പ്രത്യേകതകളും അവർക്ക് അനുയോജ്യമായ ദിവസങ്ങളും താഴെ ചേർത്തു കൊള്ളുന്നു.

ജന്മ സംഖ്യ - അഞ്ച് (5)
5,14, 23, എന്നീ തീയതിയിൽ ജനിച്ചവരുടെ ജന്മ സംഖ്യ അഞ്ചാണ് (5). ജ്യോതിശാസ്ത്രപരമായി പറയുകയാണെങ്കിൽ വിദ്യാകാരകനായ ബുധ ഗ്രഹത്തിൻ്റെ ആധിപത്യമുള്ള സംഖ്യയാണ് അഞ്ച് (5)

അഞ്ച് ജന്മ സംഖ്യയായിട്ടുള്ളവരുടെ പ്രത്യേകതകൾ
അഞ്ച് ജന്മ സംഖ്യയായിട്ടുള്ളവർ വിജ്ഞാനത്തിൻ്റെ എല്ലാ മേഖലകളിലും പ്രാവിണ്യം, നേട്ടം ഉണ്ടാക്കുന്നു. ഇവരുമായിട്ടുള്ള സമ്പർക്കം മറ്റുള്ളവർക്ക് വളരെ പ്രിയങ്കരമായിരിക്കും.ഇവർ കലയെ സ്നേഹിക്കുന്നവരും, സൗന്ദര്യമുള്ളവരും സൗന്ദര്യ ആരാധകരുമായിരിക്കും. ഇവർക്ക് ആയുർദൈർഘ്യവും ആരോഗ്യവുമുണ്ടായിരിക്കും. വളരെ എളിയ സാഹചര്യത്തിൽ ജനിച്ചാലും സ്വപ്രയത്നം കൊണ്ട് ഇവർ വലിയ നിലയിൽ എത്തിച്ചേരുന്നതാണ്.

ബഹുജന സമ്പർക്കം
ഇവർ ബഹുജന സമ്പർക്കമുള്ളവരായിരിക്കും. ഏതു പ്രതിസന്ധി ഘട്ടത്തിലും നിർണായക തീരുമാനങ്ങൾ നിമിഷ നേരം കൊണ്ട് എടുക്കുന്നതിന് കഴിവുള്ളവരായിരിക്കും.

ദോഷവശങ്ങൾ
അഞ്ച് എന്ന ജന്മ സംഖ്യയുള്ളവരുടെ ദോഷവശങ്ങൾ ഇവർക്ക് എപ്പോഴും ആശങ്കയും അപകർഷതാബോധവുമാണ് ഇവരുടെ പ്രധാന ദോഷവശങ്ങൾ. പ്രലോഭനങ്ങൾക്ക് ഇവർ പെട്ടെന്ന് വശം വാരാകും. ഇവർക്ക് മുഖസ്തുതിയിൽ താല്പര്യം കൂടും .അധ്യാനം കൂടാതെ പണം ഉണ്ടാക്കാനുള്ള ബുദ്ധി, കൗശലം അഞ്ചാം നമ്പർ ജന്മ സംഖ്യയുള്ളവർക്ക് ഉണ്ടായിരിക്കും. ഇവരുടെ ബുദ്ധിവൈഭവം മറ്റു ചിലർക്ക് പ്രയോജനപ്രദമായിരിക്കുമെങ്കിലും ഇവർക്ക് സ്വന്തം കാര്യങ്ങൾക്ക് അത്ര  ഉപകരിക്കുകയില്ല.

എപ്പോഴും പ്രവർത്തികൾ
ഏതു നേരവും എന്തെങ്കിലും ചെയ്തു കൊണ്ടിരിക്കണമെന്ന താൽപര്യക്കാരാണ് അഞ്ചാം നമ്പർ ജന്മ സംഖ്യയായി വരുന്നവർ. ചിന്താഗതിയുടെയും വേഷവിധാനങ്ങളുടെയും വീട്ടിലെ അലങ്കാരങ്ങളുടെയുമൊക്കെ കാര്യത്തിൽ പോലും ഇടയ്ക്കിടെ മാറ്റം വേണമെന്ന അഭിപ്രായമായിരിക്കും ഇവർക്ക്. ഈ വിഭാഗക്കാരുടെ സുഹൃത്തുക്കൾ പോലും ഇടയ്ക്കിടെ മാറിക്കൊണ്ടിരിക്കും .എല്ലാ കാര്യങ്ങളും പണത്തിൻ്റെ അടിസ്ഥാനത്തിൽ മാത്രമേ അഞ്ചാം നമ്പർ വിഭാഗക്കാർ പരിഗണിക്കുകയുള്ളു.

ദൈവ വിശ്വാസികൾ
അഞ്ചാം നമ്പർ ദൈവ വിശ്വാസികളായിരിക്കും. ഇവർ ആരാധനാലയങ്ങളുടെ നേതൃത്വം ഏറ്റെടുക്കും. ആത്മീയ കാര്യങ്ങൾക്കു വേണ്ടി പണം ചിലവാക്കും. അഞ്ചാം നമ്പർ വിഭാഗക്കാർ സാമ്പത്തികമായി ഉന്നതിയിൽ എത്തിച്ചേരും. ഇവർ ഏതു പ്രതിസന്ധി ഘട്ടങ്ങളെയും തരണം ചെയ്ത് വിജയിപ്പിക്കും.

അഞ്ചാം നമ്പർ വിഭാഗത്തിൽപ്പെട്ട സ്ത്രീകൾ
അഞ്ചാം നമ്പർ വിഭാഗത്തിൽപ്പെട്ട സ്ത്രീകൾ ദൈവ വിശ്വാസികളും നല്ല ഭാര്യയും കുട്ടികൾക്ക് മാതാവ് എന്നതിനപ്പുറം ഒരു അധ്യാപികയുമായിരിക്കും. ഇവർ ഭർത്താവിൻ്റെ ഏതു പ്രതിസന്ധിയെയും പൂർണ്ണ പിൻതുണയുമായി കൂടെയുണ്ടാകും. പല കാര്യങ്ങളും പ്രതിസന്ധിയെ തരണം ചെയ്ത് ഉത്തരവാദിത്വത്തോടെ ഏറ്റെടുത്തു നടത്തുന്നവരായിക്കും അഞ്ചാം നമ്പർ വിഭാഗത്തിൽപ്പെട്ട സ്ത്രീകൾ.

നല്ല ദിവസങ്ങൾ
അഞ്ച്, പതിനാല്, ഇരുപത്തിമൂന്ന്, ഒൻപത്, പതിനെട്ട്, ഇരുപത്തി ഏഴ് (5, 14, 23,9,18, 27) എന്നീ തീയതികൾ അഞ്ചാം നമ്പർ വിഭാഗക്കാർക്ക് നല്ലതാണ് എന്തെങ്കിലും പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിന് ഈ തീയതികൾ ഉത്തമമാണ്.

ഇംഗ്ലിഷ് അക്ഷരം 
അഞ്ചാം നമ്പർ വിഭാഗക്കാരുടെ പേരിൻ്റെ കൂടെ ( E, H, N, X) എന്നീ ഇംഗ്ലിഷ് അക്ഷരങ്ങൾ വരുന്നത് നല്ലതാണ്.

ജന്മസംഖ്യ - ആറ് (6)
ജ്യോതിശാസ്ത്ര പ്രകാരം ഏഴാം ഭാവത്തിൻ്റെ കാരകത്വമുള്ള ശുക്ര ഗ്രഹത്തിൻ്റെ ആധിപത്യമുള്ള സംഖ്യയാണ് ആറ്. ഇത് മനുഷ്യജീവിതത്തിൽ വളരെയധികം സ്വാധീനം ചെലുത്തുന്ന സംഖ്യ കൂടിയാണ്.

ആറ് എന്ന ജന്മ സംഖ്യ വരുന്ന തീയതികൾ
ഏതു മാസത്തിലെയും ആറ് ,പതിനഞ്ച്, ഇരുപത്തിനാല് (6, 15, 24) എന്നീ തീയതികളിൽ ജനിച്ചാൽ ആറ് (6)ജന്മ സംഖ്യയുള്ളവരാണ്.

ജന്മ സംഖ്യ ആറ് വരുന്നവരുടെ പ്രത്യേകതകൾ
ജന്മ സംഖ്യ ആറാം നമ്പർ വിഭാഗക്കാർ മറ്റുള്ളവരെ സംസാരിച്ച് വശത്താക്കി കാര്യം സാധിക്കാൻ കഴിവുള്ളവരാണ്. ആറാം നമ്പർ വിഭാഗത്തിൽപ്പെട്ടവർ വളരെ ആകർഷണ ശക്തിയുള്ളരാണ്. ഇവർ സൗന്ദര്യാധകരും കലാകരന്മാരുമായിരിക്കും.

വിജയം
ഇവർ ഏതു പ്രതിസന്ധിയും തരണം ചെയ്ത് ഏറ്റെടുക്കുന്ന പ്രവർത്തികൾ വിജയം വരെ പരിശ്രമിക്കുന്ന ഇവർ പരാജയം ഉണ്ടായാൽ പിൻമാറുകയില്ല. ആറാം നമ്പർ വിഭാഗക്കാർക്ക് ക്ഷമ ശീലം കുറവായിരിക്കും. ആർക്കും എന്തു സേവനവും ചെയ്യാൻ തയ്യാറാകുന്ന ഇവർ പ്രത്യുപകാരം പ്രതിക്ഷിക്കാതെ ആയിരിക്കും മറ്റുള്ളവരെ സഹായിക്കുക. ഇവർ പ്രശസ്തിക്കുവേണ്ടി പണം മുടക്കുവാൻ മടിയില്ലാത്തവരാണ്.

ഉപകാരസ്മരണ
ആറാം നമ്പർ വിഭാഗക്കാരുടെ മുഖം എപ്പോഴും പ്രസന്നമായിരിക്കും. ചിരിച്ച മുഖത്തോടു കുടി ഭംഗിവാക്കു പറഞ്ഞ് മറ്റുള്ളവരെ പാട്ടിലാക്കാൻ ഇവർക്ക് നല്ല കഴിവാണ്. ഉപകാരസ്മരണ ഉണ്ടാവുകയില്ല .ആറാം നമ്പർ വിഭാഗക്കാർ തങ്ങളെ ആത്മാർത്ഥമായി സ്നേഹിക്കുന്നവരുടെ താൽപര്യമല്ലാതെ മറ്റാരുടേയും താൽപര്യം ഇവർ പരിഗണിക്കാറില്ല.

പുതിയ വസ്ത്രങ്ങൾ
ആറാം നമ്പർ വിഭാഗക്കാർ പുതിയ വസ്ത്രങ്ങളോട് പ്രിയമുള്ളവരാണ്. ഈ വിഭാഗക്കാർ വില കൂടിയ വസ്ത്രങ്ങളോട് താല്പര്യം കൂടുതലുള്ളവരാണ് .ആറാം നമ്പർ വിഭാഗക്കാർ ആരെയും ചതിക്കാൻ താല്പര്യമില്ലാത്തവരാണ്. ദൈവ വിശ്വാസികളായ ഇവർ ഏറ്റെടുക്കുന്ന കാര്യങ്ങൾ വിജയിപ്പിക്കും. മാതാപിതാക്കളെയും സഹോദരങ്ങളെയും സ്നേനേഹിക്കുന്ന ഇവർ ഉയർന്ന നിലയിലെത്തിച്ചേരും.

ആറാം നമ്പർ വിഭാഗത്തിൽപ്പെട്ട സ്ത്രീകൾ
ഈ വിഭാഗത്തിൽപ്പെടുന്ന സ്ത്രികൾ ഉത്തമമായ കുടുംബ ജീവിതം നയിക്കുന്നവരായിരിക്കും. ഇവർ മാതൃകാപരമായ കുടുംബ ജീവിതം നയിക്കുന്നവരായിരിക്കും. ആത്മിയ കാര്യങ്ങളിൽ താല്പര്യം കൂടും. ഭർത്താവിനും കുടുംബത്തിനും വേണ്ടി എന്തു ബുദ്ധിമുട്ടുകളും സഹിക്കാൻ ഇവർ തയ്യറാണ്.

ഭാഗ്യ ദിവസങ്ങൾ
ആറ്, പതിനഞ്ച്, ഇരുപത്തിനാല്, ഒൻപത്, പതിനെട്ട്, ഇരുപത്തി ഏഴ് (6, 15, 24, 9, 18, 27) എന്നീ തിയതികൾ ആറാം നമ്പർ വിഭാഗക്കാർക്ക് നല്ലതാണ്. ഇവർ ഈ ദിവസങ്ങRൽ പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിന് തിരഞ്ഞെടുക്കുന്നത് ഉത്തമമായിരിക്കും.

ആഴ്ച
ചൊവ്വാ, വ്യാഴം, വെള്ളി, എന്നീ ദിവസങ്ങളിൽ മേൽ സൂചിപ്പിച്ചിട്ടുള്ള തീയതികൾ വരുന്ന ദിവസം ആറാം നമ്പർ വിഭാഗക്കാർക്ക് കൂടുതൽ ഗുണകരമാണ്.

ഇംഗ്ലിഷ് അക്ഷരം 
ആറാം നമ്പർ വിഭാഗക്കാരുടെ പേരിനൊപ്പം (U,V,W) എന്നീ അക്ഷരങ്ങൾ വരുന്നത് ഗുണപ്രദമാണ്.