ജനനവും മരണവും ലോകത്ത് നടന്നു കൊണ്ടേയിരിക്കുന്ന ശാസ്ത്രം വളരെയധികം പുരോഗമിച്ചു കൊണ്ടിരിക്കുന്ന ഈ കാലയളവിൽ പല ചോദ്യങ്ങൾക്കും പൂർണ്ണമായി ഉത്തരം പറയാൻ ആർക്കും കഴിയുന്നില്ല. ഈ സന്ദർഭത്തിലാണ് പൂന്താനം തിരുമേനിയുടെ വരികൾ ഓർമ്മയിലേയ്ക്ക് വരുന്നത് "ഇന്നലെയോളം എന്തെന്നറിഞ്ഞില്ല ഇനി നാളെയും എന്തെന്നറിയില്ല" ആ വരികളിലെ അർത്ഥങ്ങളാണ് ലോകത്തിൽ ഇപ്പോൾ സംഭവിച്ചു കൊണ്ടിരിക്കുന്നത്.
ഗ്രഹസമാഗമം മനുഷ്യനെ എങ്ങനെ ബാധിക്കുന്നു?
അറുപതിനായിരം വർഷങ്ങൾക്കു ശേഷം ഭൂമിയും ചൊവ്വയും അടുത്തടുത്തു വരുന്നത് മനുഷ്യ രാശിയെ എങ്ങനെ ബാധിക്കും എന്ന് ജ്യോതിശാസ്ത്രജ്ഞർക്കോ മറ്റു ഭൗതിക ശാസ്ത്ര വിദഗ്ദ്ധർക്കോ ഇക്കാര്യത്തിലൊന്നും കൃത്യമായി പറയാനില്ല .എന്നാൽ മേൽ പറഞ്ഞ ഗ്രഹ സമാഗമം ഭൂമിയിൽ ഒട്ടേറെ മാറ്റങ്ങൾക്ക് കാരണമായേക്കുമെന്ന നിഗമനത്തിലാണ് ജ്യോതിഷ പണ്ഡിതന്മാർ ഭൂമിയിൽ ചൂടു കൂടും, അഗ്നിബാധ, യുദ്ധം, കലഹം. പ്രകൃതിദുരന്തങ്ങൾ എന്നിവ വർദ്ധിക്കും എന്ന് പറയുന്നത്. ചൂടു കൂടുകയും മഴ കുറയുകയും ചെയ്യാം, മനുഷ്യരിലെ ആക്രമവാസന വർദ്ധിക്കാനും ഇത് ഇടയാകും. അതുപോലെ തന്നെ ചൊവ്വാ ഗ്രഹം നീച രാശിയിൽ നീണ്ട കാലയളവിൽ നിന്നാൽ സാംക്രമിക രോഗങ്ങളുടെ വർദ്ധനയ്ക്ക് ഇടയാകും എന്ന് ജ്യോതിഷ പണ്ഡിതന്മാർ പറയുന്നു.
കുജൻ ഓരോ രാശിയിൽ ആറു മാസത്തിലധികം നിന്നാൽ
കുജ ഗ്രഹം ആറു മാസത്തിൽ അധികമായി നില്ക്കുന്നതിനെ മംഗള മഹാ സ്തംഭന കാലം എന്നു ജ്യോതിഷത്തിൽ പറയുന്നു. ഈ കാലഘട്ടം പൊതുവെ ദുരിതങ്ങളും, രോഗങ്ങളും കലഹങ്ങളും പ്രകൃതിക്ഷോഭങ്ങളും കൊടുങ്കാറ്റും ലോകത്തുണ്ടായേക്കാം. എന്നാൽ മറ്റുള്ള രാജ്യങ്ങളെ അപേക്ഷിച്ച് ഭാരതത്തിൽ ദുരിതത്തിൻ്റെ ശക്തി കുറയും. ഭാരതത്തിൻ്റെ പ്രധാനമന്ത്രിക്ക് ലോകത്തിൻ്റെ ധാർമ്മിക പിന്തുണ ലഭിക്കാനിടവരും. നിലവിലുള്ള സർക്കാരിന് ജനപിന്തുണയും യശസ്സും കൂടും. കേരളത്തിൽ ഭരണസ്ഥിരതയുണ്ടാകും.
ഇംഗ്ലീഷ് മാസം
ഏതിനും എന്തിനും ഇംഗ്ലീഷ് മാസത്തെ ആശ്രയിക്കുന്ന നമ്മൾക്ക് മാസത്തിൽ ഏതു തീയതിയിൽ ജനിച്ചു എന്നതിന് ആശ്രയിച്ചു പറയുന്നതാണ് സംഖ്യാജ്യോതിഷം എന്നു പറയുന്നത്. ഇതിൽ തീയതികൾ തമ്മിൽ കൂട്ടി കിട്ടുന്ന സംഖ്യയെ ജന്മ സംഖ്യയായി കണക്കാക്കി ആ ജന്മ സംഖ്യക്ക് നവഗ്രഹങ്ങളിൽ ഏതു ഗ്രഹവുമായിട്ടാണ് ബന്ധം എന്നതിനെ കണക്കിലെടുത്താണ് ഫലം പറയുന്നത്.
ജന്മ സംഖ്യ - എട്ട് (8)
നവഗ്രഹങ്ങളിൽ ശനിയുടെ ആധിപത്യമുള്ള സംഖ്യയാണ് എട്ട് (8).
ജന്മ സംഖ്യ എട്ട് (8) വരുന്നത് ഏതൊക്കെ തീയതികളിൽ
8,17, 26, എന്നീ ഇംഗ്ലീഷ് തീയതികളുടെ ജന്മ സംഖ്യ എട്ടാണ് (8)
ഉദാഹരണമായി -17 എന്ന സംഖ്യ 1+7= 8.
ജന്മ സംഖ്യ എട്ടിൻ്റെ പ്രത്യേകത
വളരെയധികം നന്മകളും തത്തുല്യമായ തിന്മകളുമുള്ള വിചിത്രമായ ഒരു സംഖ്യയാണ് എട്ട് .നവഗ്രഹങ്ങളിൽ ഏറ്റവും തൂടുതൽ ഭയക്കുന്ന ഗ്രഹമാണ് ശനി എന്നാൽ ദോഷങ്ങളോട് തുല്യമായിട്ടു തന്നെ ഗുണങ്ങളെ പ്രധാനം ചെയ്യുന്ന ഗ്രഹമാണ് ശനി.
എട്ട് ജന്മ സംഖ്യയായവരുടെ പ്രത്യേകതകൾ
ഈ സംഖ്യ ജാതകർ തികഞ്ഞ വ്യക്തിത്വം പുലർത്തുന്നവരായിരിക്കും. സ്വന്തം അഭിപ്രായങ്ങൾ മറ്റുള്ളവരിൽ അടിച്ചേല്പിക്കാൻ ഇവർക്ക് പ്രത്യേക കഴിവുണ്ടായിരിക്കും. ജന്മ സംഖ്യ എട്ടായിട്ടുള്ള ജാതകർ ജീവിതത്തിൽ ഉയർന്ന നിലയിലെത്തും, അല്ലെങ്കിൽ പരമപരാജിതർ ആയിരിക്കും.
സർവ്വ സംഗ പരിത്യാഗി
സർവ്വ സംഗ പരിത്യാഗികളിൽ പലരും എട്ട് ജന്മ സംഖ്യയുള്ളവരാണ് ഇവർ മറ്റുള്ളവർക്ക് മനസിലാകാത്ത സ്വഭാവമുള്ളവരും ഏകാന്തത ഇഷ്ടപ്പെടുന്നവരുമായിരിക്കും. ക്രൂരൻമാരും കഠിനഹൃദയരുമായി തോന്നുമെങ്കിലും യഥാർത്ഥത്തിൽ ഇവർ ആർദ്ര ഹൃദയമുള്ളവരും ആരേയും സഹായിക്കുവാൻ സന്നദ്ധരുമായിരിക്കും എല്ലാവർക്കും ഇവരെ മനസ്സിലാക്കാൻ സാധിക്കുകയില്ല.
ചിന്തപരമായി
ജന്മ സംഖ്യ ഏട്ടായി വരുന്ന ജാതകർക്ക് ചിന്തപരമായി ഒരിക്കലും അടങ്ങിയിരിക്കാൻ കഴിയില്ല. ഈ ജാതകരുടെ ബുദ്ധിയും മനസ്സും സദാ സമയവും പ്രവർത്തിച്ചു കൊണ്ടേയിരിക്കും. വളരെ ശ്രദ്ധിച്ചു ജോലി ചെയ്യുന്ന ഇവർക്ക് ജോലി ചെയ്യുവാൻ യാതൊരു മടിയും കാണില്ല. ഏതു പ്രതിസന്ധിയെയും അതിജീവിക്കാൻ ഈ കൂട്ടർക്ക് പ്രത്യേകമായ കഴിവുണ്ടായിരിക്കും. ഇവർ ജീവിതത്തിൽ അച്ചടക്കവും കൃത്യതയും പുലർത്തുന്നതായിരിക്കും. കൂടുതൽ നേരവും ഒറ്റയ്ക്കിരിക്കാനാണിവർ ഇഷ്ടപ്പെടുക.
സംഗീതം
സംഗീതം ഇഷ്ടപ്പെടുമെങ്കിലും ശോക സംഗീതത്തോടായിരിക്കും ഇവർക്ക് കൂടുതൽ താല്പര്യം. ഇവർ സ്വന്തം ഭാവിയെക്കുറിച്ച് എപ്പോഴും ശ്രദ്ധാലുവായിരിക്കും. ഏതു കാര്യത്തിലും വളരെ ആലോചിച്ചു മാത്രമേ ഇവർ തീരുമാനമെടുക്കു അതുകൊണ്ടിവർ തെരെഞ്ഞെടുക്കുന്ന കാര്യത്തിൽ വിജയിക്കാറുണ്ട്
സാമ്പത്തിക ഭദ്രത
ജീവിതത്തിൽ അല്പം വൈകി മാത്രമേ സാമ്പത്തിക ഭദ്രത നേടാനാകു. ഇവർ നന്നായി അദ്ധ്വാനിച്ച് ധാരാളാ പണം സമ്പാദിക്കും. എന്നാൽ പ്രതിസന്ധികൾ ഇവരുടെ ജീവിതത്തിൽ ഉണ്ടാകുമെങ്കിലും അതിനെ അതിജീവിച്ച് ലക്ഷ്യസ്ഥാനത്ത് എത്തും.
സ്ത്രീകൾ
എട്ടാം നമ്പർ വിഭാഗത്തിൽപ്പെട്ട സ്ത്രീകൾ ഏതു കാര്യത്തിലും സ്വന്തമായി നിലപാട് നിലനിർത്തുന്നവരായിരിക്കും. ഇവർ ഏതു പ്രതിസന്ധിയെയും അതിജീവിക്കും .
ഏട്ടാം നമ്പർ വിഭാഗക്കാർക്ക് അനുകൂലമായ തീയതികൾ
എട്ട്, പതിനേഴ്, ഇരുപത്തി ആറ് ,നാല്, പതിമൂന്ന്, ഇരുപത്തിരണ്ട്, മുപ്പത്തി ഒന്ന് (8, 17, 26, 4, 13, 22, 31) എന്നീ തിയതികൾ ഏട്ടാം നമ്പർ വിഭാഗക്കാർക്ക് അനുകൂലമാണ്.
പേരിലെ അക്ഷരങ്ങൾ
ഈ വിഭാഗത്തിൽപ്പെട്ടവരുടെ പേരിൻ്റെ കൂടെടെ F, R, എന്നീ ഇംഗ്ലിഷ് അക്ഷരങ്ങൾ വരുന്നത് ഉത്തമമാണ്.
ജന്മസംഖ്യ - ഒൻപത് (g)
ചൊവ്വയുടെ ആധിപത്യമുള്ള സംഖ്യയാണ് - ഒൻപത് (9).
9, 18, 27, .എന്നീ തിയതികളിൽ ജനിച്ചവരെല്ലാം ഒൻപത് ജന്മ സംഖ്യയായുള്ളവരാണ്. ഏർപ്പെടുന്ന കാര്യങ്ങളെല്ലാം ഏതു പ്രതിസന്ധിയെ അതിജീവിച്ചു നേടി എടുക്കുന്ന ഈ വിഭാഗക്കാരുടെ അസാധാരണ പ്രവർത്തന ശൈലി ഉള്ളവരായിരിക്കും ഈ വിഭാഗക്കാർ. ഇവർ അവഗണന സഹിക്കുകയില്ല.പല വിധ തടസങ്ങൾ നേരിടുമെങ്കിലും അവസാനം ഇവർ വിജയിക്കും.
ജോലി
പട്ടാളം, പോലീസ് എന്നിവയിൽ ജോലി ചെയ്യുന്നവരിൽ അധികവും ഒൻപത് ജന്മ സംഖ്യ ഉള്ളവരായിരിക്കും. ഈ മേഖലയിലായിരിക്കും ഇവർക്ക് കൂടുതലും ജോലി കിട്ടുക.
സ്നേഹം
സ്നേഹം കൊണ്ടല്ലാതെ ഇവരെ കീഴ്പെടുത്താൻ കഴിയില്ല. ഏതു പ്രതിസന്ധിയെ നേരിടാനുള്ള കരുത്തുണ്ടിവർക്ക്. ഏതു പ്രതിസന്ധിയെയും അതിജീവിക്കാൻ ഇവർക്ക് കഴിവുണ്ട്. പ്രതീക്ഷിക്കാത്ത ഭാഗ്യം ഇവരെ തേടിയെത്തും. പാവങ്ങളോട് അനുകമ്പയും സഹതാപവും ഇവർക്കുണ്ടാകും. സ്വാഭവത്തിൽ കർക്കശകാരായിരിക്കുമെങ്കിലും വിവാഹ ജീവിതത്തെ ഇത് ബാധിക്കില്ല. സന്തോഷകരമായ കുടുംബ ജീവിതം നയിക്കും .സാമ്പത്തികമായി ഇവർക്ക് എപ്പോഴും സഹായി ഉണ്ടായിരിക്കും.
അനുകൂല ദിവസങ്ങൾ
ഒൻപത് ,പതിനെട്ട് ,ഇരുപത്തി ഏഴ് , അഞ്ച്, പതിനാല്, ഇരുപത്തി മൂന്ന്, ആറ്, പതിനഞ്ച്, ഇരുപത്തിനാല്, മൂന്ന്, പന്ത്രണ്ട്, ഇരുപത്തി ഒന്ന്, മുപ്പത് ( 9, 18, 27,5, 14, 23, 6, 15, 24, 3, 12, 21, 30 ) എന്നീ തീയതികൾ ഒൻപത് ജന്മ സംഖ്യ അയവർക്ക് ഉത്തമമാണ്.
പേരിലെ ഇംഗ്ലിഷ് അക്ഷരങ്ങൾ
A, I,J,QY എന്നീ അക്ഷരങ്ങൾ ഒൻപത് ജന്മ സംഖ്യയായി വരുന്നവരുടെ പേരിനൊപ്പം വരുന്നത് ഉത്തമമാണ്.
0 Comments
if you have any dobt, comment