7-16, 25 എന്നീ തീയതികളിൽ ജനിച്ചവരെല്ലാം ഏഴ് ജന്മ സംഖ്യയുള്ളവരാണ്. ഉദാഹരണമായി- 16 എന്ന ജനനതീയതി= 16 =1 + 6 = 7.
കേതു ഗ്രഹം
കേതു എന്ന ഗ്രഹത്തിന്റെ ആധിപത്യമുള്ള സംഖ്യയാണ് ഏഴ് . ഈ ജന്മ സംഖ്യയിൽ കാരണമില്ലാതെ അപവാദം കേൾക്കാനിടവരും.
ജന്മസംഖ്യ ഏഴ് വന്നവരുടെ പൊതു സ്വഭാവങ്ങൾ
ജന്മസംഖ്യ ഏഴായിട്ടുള്ളവർ മന്ത്രതന്ത്രങ്ങളിൽ വിശ്വാസവും താൽപര്യവുമുള്ളവരായിരിക്കും. വിശസ്തരും ശുദ്ധാത്മാക്കളും ആയിരിക്കും. എന്നാൽ ഇവരുടെ ചില പ്രവർത്തികള് ശത്രുക്കെളെ സൃഷ്ടിക്കും. ലളിതമായി വേഷം ധരിക്കുന്ന ഇവർ മറ്റുള്ളവർക്ക് ഇഷ്ടപ്പെടുന്ന രീതിയിലുള്ള സംസാരവും പെരുമാറ്റവും ഉള്ളവരായിരിക്കും.
ക്ഷിപ്രകോപികൾ
ഏഴാം നമ്പർ വിഭാഗക്കാർ ഏതു കാര്യത്തിലും സ്വന്തമായി അഭിപ്രായം ഉണ്ടായിരിക്കും. എല്ലാവരും അതിനോട് യോജിച്ചു എന്നു വരികയില്ല. ഇവർ പെട്ടെന്ന് ദേഷ്യം വരുന്നവരായതു കൊണ്ട് ഇവർക്ക് ആത്മാർത്ഥ സുഹൃത്തുക്കൾ കുറവായിരിക്കും.
കലാകാരൻന്മാർ
ഏഴാം നമ്പർ ജന്മസംഖ്യയുള്ളവർ കലാപരമായി താല്പര്യമുള്ളവരായിരിക്കും ഇവർ രാഷ്ട്രിയത്തിൽ പ്രവേശിച്ചാൽ തീവ്രവാദികളായി തീരാൻ ഇടയുണ്ട്. ഇവർ മിക്കപ്പോഴും കവികളും എഴുത്തുകാരും ചിത്രകാരന്മാരും ആയി തീരാൻ സാധ്യതയുണ്ട്.
കൃത്യനിഷ്ഠ
ഏഴാം നമ്പർ വിഭാഗത്തിൽ പെടുന്നവർ ഏറ്റെടുക്കുന്ന ഏതു കാര്യങ്ങളും പ്രതിസന്ധിയെ അതിജീവിച്ച് പൂർത്തി കരിക്കും .മറ്റുള്ളവരെ നല്ല രീതിയിൽ നയിക്കാൻ ഇവർക്ക് കഴിയും. ഇവർ മറ്റുള്ളവരുടെ അഭിപ്രായം കാര്യമായെടുക്കില്ല .എന്തിനും സ്വന്തമായ തീരുമാനം ഉണ്ടായിരിക്കും. തനി സാധാരണക്കാരുമായി ഇടപടുന്നത് ഇക്കൂട്ടർക്ക് പൊതുവെ ഇഷ്ടമുള്ള കാര്യമല്ല .പലപ്പോഴും സ്വാതന്ത്രം ഇഷ്ടപ്പെടുന്ന ഏഴാം നമ്പർ വിഭാഗക്കാർ പാരമ്പര്യ രീതികളെ വിമർശിക്കും.
തൊഴിൽ
ഏഴാം നമ്പർ വിഭാഗക്കാർ സ്വയം തെരഞ്ഞെടുക്കുന്ന തൊഴിലാണ് അത്യന്തികമായി സ്വീകരിക്കുക .എത്ര സമ്പന്നനായിരുന്നാലും പണം ചിലവാക്കുന്ന കാര്യത്തിൽ വളരെ ശ്രദ്ധ കാണിക്കും.
സാമ്പത്തികം
സാമ്പത്തിക ഭദ്രത അൽപം വൈകുമെങ്കിലും ജീവിതത്തിലെ എല്ലാം സുഖ സൗകര്യങ്ങളും ഇവർക്ക് അനുഭവിക്കാൻ ഇടവരും. വിനോദ യാത്രകൾ നടത്തുന്നതും സിനിമ കാണുന്നതുമൊക്കെ വളരെ ഇഷ്ടപ്പെടുന്ന ഇവർ ഏതു കാര്യത്തിലും സ്വതന്ത്രവും ധീരവുമായ ചിന്താഗതി വച്ചു പുലർത്തുന്രവർ ആയിരിക്കും. എന്തിനെയും വിമർശനാത്മകമായിട്ടെ നോക്കി കാണുകയുള്ളു. ഏഴാം നമ്പർ വിഭാഗത്തിൽപ്പെടുന്ന സ്ത്രീകൾ പൊതുവെ മിക്കപ്പോഴും വിഷാദവതികൾ ആയിരിക്കും. ചെറിയ ചെറിയ കാര്യങ്ങൾ പോലും ഈ വിഭാഗത്തിലുള്ള സ്ത്രീകളെ അസ്വസ്ഥരാക്കും .എപ്പോഴും ഭർത്താവിന്റെ കൂടെയുള്ള സുരക്ഷിതത്വം ഇവർ ആഗ്രഹിക്കും.മറ്റുള്ളവരുമായി അധികം ഇടപടുന്നത് ഇവർക്ക് താത്പര്യം ഉണ്ടായിരിക്കില്ല.
ഏഴ് ജന്മസംഖ്യ ആയിട്ടുള്ളവരുെടെ നല്ല ദിവസങ്ങൾ
ഏഴ് , പതിനാറ് ഇരുപത്തിയഞ്ച്, രണ്ട, പതിെനൊന്ന് , ഇരുപത് , ഇരുപത്തി ഒൻപത് (7 16, 25, 2, 11, 20 , 29) എന്നീ തീയതികൾ ജന്മസംഖ്യ ഏഴായവർക്ക് അനുകൂലം ആയിരിക്കും.
ഇംഗ്ലീഷ് അക്ഷരങ്ങൾ
ജന്മസംഖ്യ ഏഴായവരുടെ നാമത്തിന്റെ കൂടെ (O Z) എന്നീ അക്ഷരങ്ങൾ ഉണ്ടാവുന്നത് ഉത്തമമാണ്.
ജന്മസംഖ്യ എട്ട് (8)
എട്ട് , പതിനേഴ് , ഇരുപത്തി ആറ്, (8 17, 26 ) എന്നീ ഇംഗ്ലീഷ് തീയതിയിൽ ജനിച്ചവരെല്ലാം എട്ട് (8) ജന്മസംഖ്യയുള്ളവരാണ്. ഉദാഹരണമായി - 17 = 1 + 7 = 8.
ശനിയുടെ ആധിപത്യം
നവഗ്രഹങ്ങളിൽ ഒന്നായ ശനിയുടെ ആധിപത്യമുള്ള സംഖ്യയാണ് എട്ട് .
നന്മയുള്ള സംഖ്യ
വളരെയധികം നന്മകളും തത്തുല്യമായ തിന്മകളുമുള്ള വിചിത്രമായ ഒരു സംഖ്യയാണ് എട്ട് (8) .
വിജയം
ഈ വിഭാഗത്തിൽപ്പെടുന്ന ജാതകർ തികഞ്ഞ വ്യക്തിത്വം പുലർത്തുന്നവരായിരിക്കും സ്വാഭിപ്രായ സമർത്ഥനത്തിന് എതിർവാദങ്ങളേയും വിപരീത ശക്തികളെയും ബുദ്ധി പൂർവ്വം ഖണ്ഡിച്ച് ശത്രുക്കളെ സൃഷ്ടിക്കാറുണ്ട്.
മദ്ധ്യനില
ഇവർ ജീവിതത്തിൽ ഒന്നുകിൽ ഉയർന്ന വിജയത്തിെലെത്തും അല്ലെങ്കിൽ പരമ പരാജിതരായിരിക്കും. ഒരു മദ്ധ്യനില ഉള്ളതായി കാണുന്നില്ല.
സർവ്വസംഗ പരിത്യാഗി
സർവ്വസംഗ പരിത്യാഗികളിൽ പലരും എട്ട് ജന്മ സംഖ്യയായിട്ടുള്ളവരാണ്. ഇവർ മറ്റുള്ളവർക്ക് മനസിലാകാത്ത സ്വഭാവമുള്ളവരും ഏകാന്തത ഇഷ്ടപെടുന്നവരുമായിരിക്കും. ക്രൂരന്മാരും കഠിന ഹൃദയരുമായി തോന്നുമെങ്കിലും യഥാർത്ഥത്തിൽ ഇവർ ആർദ്ര ഹൃദയമുള്ളവരും ആരെയും സഹായിക്കുവാൻ സന്നദ്ധതയുള്ളവരും ആയിരിക്കും.എല്ലാവർക്കും ഇവരെ മനസ്സിലാക്കുവാൻ സാധിക്കുകയുമില്ല.
എട്ടാം നമ്പർ വിഭാഗം
എട്ടാം നമ്പർ വിഭാഗത്തിൽപ്പെടുന്നവർ ചിന്താപരമായി ഒരക്കലും അടങ്ങിയിരിക്കാൻ കഴിയില്ല. ഈ വിഭാഗക്കാരുടെ ബുദ്ധിയും മനസ്സും എപ്പോഴും പ്രവർത്തിച്ചു കൊണ്ടിരിക്കും. വളരെ ശ്രദ്ധിച്ചു മാത്രമേ ഇവർ സംസാരിക്കു. ഏതു പ്രതിസന്ധി ഘട്ടങ്ങളെയും തരണം ചെയ്യാൻ ഇവർക്ക് കഴിവുണ്ട്. ഇവർക്ക് നല്ല ക്ഷമയുണ്ടാകുമെന്നു മാത്രമല്ല ഇവർക്ക് ജോലി ചെയ്യാൻ മടിയില്ല. എത്ര മണിക്കൂറുകൾ വേണെമെങ്കിലും ജോലി ചെയ്യാൻ മടിയില്ല. ഏതു പ്രതിസന്ധി ഘട്ടങ്ങളെയും തരണം ചെയ്ത് ഇവർ ഏറ്റെടുക്കുന്ന ജോലി പൂർത്തിയാക്കും. ജീവിതത്തിൽ തികഞ്ഞ അച്ചടക്കവും ജോലിയോട് അങ്ങേയറ്റം ആത്മാർത്ഥയും കാണിക്കും. കൂടുതൽ നേരവും ഒറ്റക്കിരിക്കാനാണ് ഇവർക്ക് താല്പര്യം .
സംഗീതം
സംഗീതം ഇഷ്ടപ്പെടുന്ന എട്ടാ നമ്പർ ജന്മസംഖ്യ ആയിട്ടുള്ളവർ ശോക സംഗീതത്തെ കൂടുതൽ ഇഷ്ടപ്പെടുന്നവർ ആയിരിക്കും. ഇവർ സ്വന്തം ഭാവിയെ കുറിച്ച് വളരെ ശ്രദ്ധാലുവായിരിക്കും. അതുകൊണ്ടു തന്നെ ഏതു കാര്യത്തിലും വളരെ ശ്രദ്ധിച്ചു മാത്രമേ തീരുമാനം എടുക്കുകയുള്ളൂ. സർഗ്ഗാത്മകമായ മനസ്സ് ഈ വിഭാഗക്കാരുടെ പ്രത്യേകതയാണ്. പല കാര്യങ്ങളിലും യാഥാസ്ഥിതിക നിലപാട് സ്വീകരിക്കുന്ന ഇവരെ മറ്റുള്ളവർ തെറ്റിദ്ധരിക്കാൻ സാധ്യത കുടുതലാണ്.
സാമ്പത്തിക ഭദ്രത
എട്ടാം നമ്പർ ജന്മസംഖ്യയായി വരുന്ന ജാതകർ ജിവിതത്തിൽ അല്പം വൈകി മാത്രമേ സാമ്പത്തിക ഭദ്രത നേടാൻ കഴിയൂ. ഇവർ നന്നായി അധ്വാനിച്ച് ധാരാളം പണം സമ്പാദിക്കും. ഇവർ ആരെയും പൂർണ്ണമായി വിശ്വസിക്കില്ല. വിവാഹത്തിന്റെ കാര്യത്തിൽ താല്പര്യ കുറവ് കാണിയ്ക്കും. ഈ വിഭാഗത്തിൽപ്പെട്ടവർ പുതിയ കാര്യങ്ങൾ ചിന്തിച്ച് ജീവിക്കുന്നവരായിരിക്കും. എട്ടാം നമ്പർ വിഭാഗക്കാരുടെ വിവാഹം ചിലപ്പോൾ താമസിച്ചാകാൻ സാധ്യതയുണ്ട്.
എട്ടാം നമ്പർ വിഭാഗത്തിെലെ സ്ത്രീകൾ
എട്ടാം നമ്പർ വിഭാഗത്തിൽപ്പെടുന്ന സ്ത്രീകൾ ഏതു കാര്യത്തലും ഉറച്ച നിലപാടുള്ളവർ ആയിരിക്കും പെട്ടെന്ന് ഒരു കാര്യത്തിൽ തീരുമാനം എടുക്കില്ല വളരെ ആലോചിച്ചു മാത്രേമേ കാര്യങ്ങൾ ചെയ്യൂ . അല്പം കർക്കശകാരിയായിരിക്കും. ചിട്ടയോടെ കുടുംബം നയിക്കാൻ ഈ വിഭാഗക്കാർക്ക് പ്രത്യേക കഴിവുണ്ട്.
എട്ട് ജന്മസംഖ്യയായവരുടെ ഭാഗ്യ ദിവസങ്ങൾ
എട്ട്, പതിനേഴ് , ഇരുപത്തി ആറ്, ഒന്ന്, പത്ത്, പത്തൊൻപത്, ഇരുപത്തി എട്ട്, നാല്, പതിമൂന്ന്, ഇരുപത്തിരണ്ട് , മുപ്പത്തി ഒന്ന് (8, 17, 26, 1 , 10 , 19 ,28, 4 13, 22, 31) എന്നീ തിയതികൾ എട്ടാം നമ്പർ വിഭാഗക്കാർക്ക് ഉത്തമമാണ്
ഇംഗ്ലീഷ് അക്ഷരങ്ങൾ
എട്ടാം നമ്പർ വിഭാഗക്കാരുടെ പേരിന്റെ കൂടെ (F, R)എന്നീ ഇംഗ്ലീഷ് അക്ഷരങ്ങൾ വരുന്നത് ഉത്തമമാണ്.
തുടരും
0 Comments
if you have any dobt, comment