ഓരോ മനുഷ്യനും ഈ ഭൂമിയിൽ ജനിച്ചു വീഴുന്നത് ഇരുപത്തി ഏഴ് നക്ഷത്രങ്ങളിൽ ഏതെങ്കിലും ഒന്നിലാണ്. ഈ നക്ഷത്രങ്ങൾക്ക് ഒരോന്നിന്നും ദേവത, ഗണം, യോനി, ഭൂതം, മൃഗം, പക്ഷി, വൃക്ഷം എന്നിവ ജ്യോതിശാസ്ത്ര പ്രകാരം വിവരിച്ചിട്ടുണ്ട്. അത് താഴെ വിവരിച്ചു കൊള്ളുന്നു. അവരവരുടെ നക്ഷത്രങ്ങൾക്ക് പറഞ്ഞിരിക്കുന്ന മൃഗത്തേയും പക്ഷിയെയും ഉപദ്രവിക്കാതെ രക്ഷിക്കുകയും വൃക്ഷത്തെ മുറിക്കാതെയോ നശിപ്പിക്കാതെയോ നട്ടുവളർത്തിയും നക്ഷത്രങ്ങളുടെ ദേവതയേയും ഭൂതത്തേയും എല്ലാ ദിവസവും മനസ്സുകൊണ്ട് ആരാധിച്ചും ജീവിച്ചാൽ ആയുസ്സും ഐശ്വര്യവും സമ്പത്തും വർദ്ധിക്കും.
27 നക്ഷത്രങ്ങൾ ഏതൊക്കെ
അശ്വതി, ഭരണി, കാർത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണർതം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരുരുട്ടാതി, ഉതൃട്ടാതി, രേവതി.
അശ്വതി നക്ഷത്രം
ദേവത--അശ്വനി ദേവകൾ
ഗണം --ദൈവഗണം
യോനി --പുരുഷയോനി
ഭൂതം --ഭൂമി
മൃഗം --- കുതിര
പക്ഷി ---പുള്ള്
വൃക്ഷം -- കാഞ്ഞിരം
ഞായറാഴ്ച ജനിച്ചാൽ ബുദ്ധിമാനും, ജ്ഞാനിയുമായിരിക്കും അവൻ. ആത്മശുദ്ധി, ധനം എന്നിവ ആർജ്ജിക്കുന്നതാണ്.
ഭരണി നക്ഷത്രം
ദേവത--യമൻ
ഗണം ---മാനുഷ്യഗണം
യോനി --പുരുഷയോനി
ഭൂതം --- ഭൂമി
മൃഗം --- ആന
വൃക്ഷം -- നെല്ലി
കർക്കടകം ഒന്നേകാൽ നാഴിക എത്തുമ്പോൾ ഭരണി നക്ഷത്രം ഉച്ചാവസ്ഥയിലാകും. ഭരണി നക്ഷത്രത്തിൽ ജനിച്ചവർ ധീരതയുള്ളവരും ശാന്തരും സത്യവാദികളുമായിരിക്കും.
കാർത്തിക നക്ഷത്രം
ദേവത-- അഗ്നി
ഗണം --- ആസുര
യോനീ--- സ്ത്രീയോനി
ഭൂതം --- ഭൂമി
മൃഗം ---ആട്
പക്ഷി ---പുള്ള്
വൃക്ഷം --- അത്തി
കർക്കടകം മുന്നേ മുക്കാൽ നാഴികയിലാണ് കാർത്തിക നക്ഷത്രം ഉച്ചാസ്ഥിതിയിലാകുന്നത്. കാർത്തിക നക്ഷത്രത്തിൽ ജനിച്ചവർക്ക് കലാവാസനയുണ്ടായിരിക്കും.
രോഹിണി നക്ഷത്രം
ദേവത-- ബ്രഹ്മാവ്
ഗണം -- മാനുഷ്യഗണം
യോനി --- സ്ത്രീ
ഭൂതം -- ഭൂമി
മൃഗം --- നൽ പാമ്പ്
പക്ഷി --- പുള്ള്
വൃക്ഷം --- ഞാവൽ
നാല്പത്തി രണ്ട് ചെറിയ നക്ഷത്രങ്ങൾ ചേർന്നതാണ് രോഹിണി.
ചിങ്ങം രാശി രണ്ടര നാഴിക ചെല്ലുമ്പോൾ ഇത് ഉച്ചസ്ഥിതിയിലാകും.
മകയിരം നക്ഷത്രം
ദേവത--ചന്ദ്രൻ
ഗണം -- ദൈവഗണം
യോനി -- പുരുഷയോനി
ഭൂതം -- ഭൂമി
മൃഗം -- പാമ്പ്
പക്ഷി -- പുള്ള്
വൃക്ഷം -- കരിങ്ങാലി
മൂന്നു നക്ഷത്രങ്ങൾ ചേർന്നതാണ് മകയിരം നക്ഷത്രം. ഈ നക്ഷത്രങ്ങളിൽ ജനിക്കുന്നവർക്ക് ബാലപീഡയുണ്ടാകും.
തിരുവാതിര നക്ഷത്രം
ദേവത--ശിവൻ
ഗണം -- മാനുഷ്യഗണം
യോനി-- പുരുഷയോനി
ഭുതം --- ജലം
മൃഗം -- ശ്വാവ്
പക്ഷി -- ചെമ്പോത്ത്
വൃക്ഷം -- കരിമരം
കന്നി രാശി ഒരു നാഴിക ചെല്ലുമ്പോഴാണ് തിരുവാതിര നക്ഷത്രം ഉച്ചാവസ്ഥ പ്രാപിക്കുന്നത്. ഈ നാളുകാർ ദീർഘായുസ്സുള്ളവരായിരിക്കും.
പുണർതം നക്ഷത്രം
ദേവത-- അദിതി
ഗണം -- ദൈവഗണം
യോനി --സ്ത്രീയോനി
ഭൂതം -- ജലം
മൃഗം -- പൂച്ച
പക്ഷി -- ചെമ്പോത്ത്
വൃക്ഷം -- മുള
കന്നി രാശി മുന്നേകാൽ നാഴിക ചെല്ലുമ്പോൾ പുണർതം ഉച്ചത്തിലാകും.
പൂയം നക്ഷത്രം
ദേവത--ബൃഹസ്പതി
ഗണം --ദൈവഗണം
യോനി --പുരുഷയോനി
ഭുതം --ജലം
മൃഗം -- ആട്
പക്ഷി --ചെമ്പോത്ത്
വൃക്ഷം -- അരയാൽ
തുലാം ഒന്നേകാൽ നാഴിക ചെല്ലുമ്പോൾ പൂയം നക്ഷത്രം ഉച്ചത്തിലാകും ഈ നാളുകാർ പൊതുവെ ശാന്ത പ്രിയരായിരിക്കും.
ആയില്യം നക്ഷത്രം
ദേവത-- സർപ്പങ്ങൾ
ഗണം -- ആസുരഗണം
യോനി --- പുരുഷയോനി
ഭുതം -- ജലം
മൃഗം --- കരിമ്പുച്ച
പക്ഷി --- ചെമ്പോത്ത്
വൃക്ഷം -- നാരകം
തുലാം രാശി മൂന്നു നാഴിക ചൊല്ലുമ്പോൾ ആയില്യം നക്ഷത്രക്കാർ ഉച്ചാവസ്ഥയിലാകും .ഈ നാളുകാർ ഹൃദയ കാഠിന്യമുള്ളവരാണ്.
മകം നക്ഷത്രം
ദേവത-- പിതൃക്കൾ
ഗണം -- ആസുര ഗണം
യോനി -- പുരുഷയോനി
ഭൂതം -- ജലം
മൃഗം --- എലി
പക്ഷി --ചെമ്പോത്ത്
വൃക്ഷം --പേരാൽ
വൃശ്ചികം രാശി ഒന്നേകാൽ നാഴികയിൽ മകം നക്ഷത്രം ഉച്ചത്തിലാണ്. മകം നക്ഷത്രക്കാർ പൊതുവെ ശാന്ത സ്വഭാവമുള്ളവരാണ്.
പൂരം നക്ഷത്രം
ദേവത- ആര്യമാവ്
ഗണം --മാനുഷ്യഗണം
യോനീ--സ്ത്രീയോനി
ഭൂതം -- ജലം
മൃഗം -- ചുണ്ടെലി
വൃക്ഷം -- പ്ലാശ്
വ്യശ്ചികം രാശിയിൽ നാല് നാഴിക ചെല്ലുമ്പോൾ പൂരം നക്ഷത്രം ഉച്ചാവസ്ഥ പ്രാപിക്കും. സർക്കാർ ജോലി കിട്ടാൻ സാധ്യത കൂടുതലുള്ള നക്ഷത്രമാണ് പൂരം.
ഉത്രം നക്ഷത്രം
ദേവത-- ഗേൻ
ഗണം -- മനുഷ്യഗണം
യോനി -- പുരുഷയോനി
ഭൂതം -- അഗ്നി
മൃഗം --- ഒട്ടകം
പക്ഷി -- കാകൻ
വൃക്ഷം -- ഇത്തി
ധനുരാശി മുക്കാൽ നാഴിക എത്തുമ്പോൾ ഉത്രം ഉച്ചസ്ഥിതിയിലാകും ഇവർ ജനസമ്മതരാകും.
അത്തം നക്ഷത്രം
ദേവത-- ആദിത്യൻ
യോനി -- സ്ത്രീയോനി
ഭൂതം -- അഗ്നി
മൃഗം -- പോത്ത്
പക്ഷി -- കാകൻ
വൃക്ഷം -- അമ്പഴം
ധനുരാശി ഒന്നേകാൽ നാഴിക ചെല്ലുമ്പോൾ അത്തം നക്ഷത്രം ഉച്ചാസ്ഥിതിയിലാകും. അത്തം നക്ഷത്രക്കാർ പൊതുവെ വാക്സാമർത്ഥ്യം ഉള്ളവരാണ്.
ചിത്തിര നക്ഷത്രം
ദേവത-- ത്വഷ്ടാവ്
ഗണം -- ആസുര ഗണം
യോനീ -- സ്ത്രീയോനീ
ഭൂതം --അഗ്നി
മൃഗം --ആൾപ്പുലി
വൃക്ഷം -- കൂവളം
ചിത്തിര നക്ഷത്രത്തിൽ ജനിക്കുന്നവർ ഉത്സാഹശീലരായിരിക്കും. ഏതൊരു കാര്യത്തിനും പ്രയത്നം ചെയ്യും.
ചോതി നക്ഷത്രം
ദേവത--വായു
ഗണം -- ദൈവഗണം
യോനീ-- പുരുഷയോനീ
വായൂ - അഗ്നി
മൃഗം -- പോത്ത്
പക്ഷി --കാകൻ (കാക്ക)
വൃക്ഷം --നീർമരുത്
മകരം മുക്കാൽ നാഴിക ചൊല്ലുമ്പോൾ ചോതി നക്ഷത്രം ഉച്ചത്തിലാകും .ചോതി നക്ഷത്രക്കാർ പരോപകാരികളാണ്.
വിശാഖം നക്ഷത്രം
ദേവത-- ഇന്ദ്രാഗ്നി
ഗണം -- ആസുര ഗണം
യോനീ-- പുരുഷയോനീ
ഭൂതം -- അഗ്നി
മൃഗം -- സിംഹം
പക്ഷി -- കാകൻ (കാക്ക)
വൃക്ഷം --വയ്യങ്കത
മകരം രാശി മുന്നേമുക്കാൽ നാഴിക ചെല്ലുമ്പോൾ വിശാഖം നക്ഷത്രം ഉച്ചാവസ്ഥയിലാകും . വിശാഖം നക്ഷത്രത്തിൽ ജനിക്കുന്നവർ നല്ല വാക്സാമർത്ഥ്യം ഉള്ളവരായിരിക്കും.
അനിഴം നക്ഷത്രം
ദേവത-- മിത്രൻ
ഗണം -- ദൈവഗണം
യോനീ-- സ്ത്രീയോനി
ഭൂതം -- അഗ്നി
മുഗം --മാൻ
പക്ഷി -- കാകൻ (കാക്ക)
വൃക്ഷം -- ഇലഞ്ഞി
കുംഭം രാശി ഒന്നേമുക്കാൽ നാഴിക ചെല്ലുമ്പോൾ അനിഴം നക്ഷത്രം ഉച്ച സ്ഥിതിയിലാകും. ഇവർ സഞ്ചാര പ്രിയരായിരിക്കും.
തൃക്കേട്ട നക്ഷത്രം
ദേവത- ഇന്ദ്രൻ
ഗണം - ആസുര ഗണം
യോനീ-- പുരുഷയോനീ
ഭൂതം -- വായൂ
മൃഗം -- കേഴമാൻ
പക്ഷി -- കോഴി
വൃക്ഷം -- വെട്ടി
കുംഭം ഒന്നേമുക്കാൽ നാഴിക ചൊല്ലുമ്പോൾ തൃക്കേട്ട നക്ഷത്രം ഉച്ചതിസ്ഥിതിയിലാകും . ഈ നാളുകാർക്ക് സർക്കാർ ജോലി കിട്ടാൻ സാധ്യത കൂടുതലുണ്ട്.
മൂലം നക്ഷത്രം
ദേവത--നിര്യതി
ഗണം --ആസുര ഗണം
യോനീ-- പുരുഷയോനീ
ഭൂതം --വായൂ
മൃഗം --ശ്യാവ്
പക്ഷി -- കോഴി
വൃക്ഷം --പയിൻ
മൂലം നക്ഷത്രം കുംഭം രാശിയിൽ മുന്നേമുക്കാൽ നാഴികയിൽ ഉച്ച സ്ഥിതിയിലാകും. ഇവർ നേതൃ സ്ഥാനങ്ങൾ വഹിക്കാനുള്ള യോഗം കൂടുതലായി ഉണ്ട് .
പൂരാടം നക്ഷത്രം
ദേവത--ജലം
ഗണം --മാനുഷ്യഗണം
യോനി -- പുരുഷയോനി
ഭൂതം -- അഗ്നി
മൃഗം -- കുരങ്ങ്
പക്ഷി -- കോഴി
വൃക്ഷം -- വഞ്ചി
ഉത്രാടം നക്ഷത്രം
ദേവത--വിശ്വദേവതകൾ
ഗണം -- മനുഷ്യഗണം
യോനി --പുരുഷയോനി
ഭൂതം --- വായു
മൃഗം -- കാള
പക്ഷി --കോഴി
വൃക്ഷം --പ്ലാവ്
തിരുവോണം നക്ഷത്രം
ദേവത-- വിഷ്ണു
ഗണം --മനുഷ്യഗണം
യോനീ-- പുരുഷയോനി
ഭൂതം --വായൂ
മൃഗം --കുരങ്ങ്
പക്ഷി --കോഴി
വൃക്ഷം -- എരിക്ക്
അവിട്ടം നക്ഷത്രം
ദേവത- വസുക്കൾ
ഗണം -- ആസുര ഗണം
യോനീ-- സ്ത്രീയോനി
ഭൂതം -- ആകാശം
മൃഗം -- നല്ലാള്
പക്ഷി -- മയിൽ
വൃക്ഷം -- വഹ്നി
ചതയം നക്ഷത്രം
ദേവത--വരുണൻ
ഗണം -- ആസുരഗണം
യോനീ -- സ്ത്രീയോനി
ഭുതം -- ആകാശം
മൃഗം -- കുതിര
പക്ഷി -- മയിൽ
വൃക്ഷം -- കടമ്പ്
പൂരുരുട്ടാതി നക്ഷത്രം
ദേവത-- അജൈകപാലൻ
ഗണം ---മാനുഷ്യഗണം
യോനി --പുരുഷയോനി
ഭൂതം --ആകാശം
മൃഗം -- പശു
പക്ഷി -- മയിൽ.
വൃക്ഷം -- തേന്മാവ്
ഉത്തൃട്ടാതി നക്ഷത്രം
ദേവത-- അഹിർബുദ്ധ്സ്
ഗണം --മാനുഷ്യഗണം
യോനി --പുരുഷയോനി
ഭൂതം-- ആകാശം
മൃഗം -- പശു
പക്ഷി -- മയിൽ
വൃക്ഷം -- കരിമ്പന
രേവതി നക്ഷത്രം
ദേവത-- പുഷാ
ഗണം -- ദൈവഗണം
യോനീ-- പുരുഷയോനി
ഭൂതം -- ആകാശം
മൃഗം --ആന
പക്ഷി -- മയിൽ
വൃക്ഷം -- ഇരിപ്പ
4 Comments
Uthradan nakshatra colour
ReplyDeleteയോനി വ്യത്യാസം കാണുന്നല്ലോ
ReplyDeleteതിരുവാതിര, ഉതൃട്ടാതി - സ്ത്രീയോനി
ReplyDeleteThis comment has been removed by a blog administrator.
ReplyDeleteif you have any dobt, comment