ജ്യോതിശാസ്ത്രത്തിൽ ധനയോഗം
ഒരു ജാതകൻ്റെ ധനപരമായ ഉന്നതിയും പുരോഗതിയും കണക്കാക്കുന്നത് ജാതകൻ്റെ ജാതകത്തിലെ ഗ്രഹനിലയിൽ രണ്ടാം ഭാവം കൊണ്ടാണ്. രണ്ടാം ഭാവത്തിൽ നില്ക്കുന്ന ഗ്രഹത്തിൻ്റെ ബലം, ശത്രുക്ഷേത്രം, ബന്ധു ക്ഷേത്രം, ഗ്രഹങ്ങളുടെ ദൃഷ്ടി, രണ്ടാം ഭാവാധിപൻ്റെ അവസ്ഥ. തുടങ്ങിയവയൊക്കെ സൂക്ഷ്മമായി പഠിച്ചു വേണം ഫലം പറയാൻ. യോഗങ്ങൾ അനുഭവത്തിൽ വരുന്നത് താഴെ പറയുന്ന ഗ്രഹങ്ങളുടെ ദശാസന്ധി കാലഘട്ടങ്ങളിലാണ്.

ധനഭാഗ്യ യോഗം
ജാതകൻ്റെ ജാതകത്തിലെ ഗ്രഹനിലയിൽ  ലഗ്നാധിപൻ (രണ്ടാം ഭാവത്തിൻ്റെ അധിപൻ ) ധനസ്ഥനത്തും ധനാധിപൻ ബലവാനായി അഷ്ടമത്തിലും ( എട്ടാം ഭാവം ) സ്ഥിതി ചെയ്യുകയ്യും അവരെ സൂര്യ ശുക്രന്മാർ ആരെങ്കിലും വീക്ഷിക്കുകയും ചെയ്താൽ ജാതകൻ ധനവാനായി തീരും.

വ്യാഴത്തിൻ്റെയോ ശുക്രൻ്റെയോ വീക്ഷണം
ജാതകൻ്റെ ഗ്രഹനിലയിൽ രണ്ടാം ഭാവാധിപൻ ബലവാനായി പതിനൊന്നാം ഭാവത്തിലും പതിനെന്നാം ഭാവാധിപൻ ബലവാനായി രണ്ടിൽ നില്ക്കുകയും അവരെ രണ്ടു പേരെയുമോ അല്ലെങ്കിൽ  ആരെയെങ്കിലും ( മുകളിൽ പറഞ്ഞ ഗ്രഹങ്ങളിൽ ഏതെങ്കിലും ഒന്നിനെ) ലഗ്നാധിപനോ വ്യാഴമോ ശുക്രനോ വീക്ഷിക്കുകയും ചെയ്താൽ ജാതകൻ ധനവാനാകും.

പതിനൊന്നാം ഭാവാധിപൻ ഉച്ചത്തിൽ
ജാതകൻ്റെ ഗ്രഹനിലയിൽ പതിനൊന്നാം ഭാവാധിപൻ ഉച്ചത്തിൽ നില്ക്കുകയും രാശിയിൽ ബലവാനായി നില്ക്കുന്ന ശുക്രനെ വ്യാഴം വീക്ഷിക്കുകയും ചെയ്താൽ ജാതകൻ സമ്പന്നനാകും.

ലഗ്നത്തിൽ വ്യാഴം നില്ക്കുക
ജാതകൻ്റെ ഗ്രഹനിലയിലെ
ലഗ്നത്തിൽ വ്യാഴം ബലവാനായി നില്ക്കുകയും  രണ്ടാം ഭാവാധിപൻ രണ്ടിൽ തന്നെ ബലവാനായി നില്ക്കുകയും ശുക്രൻ പതിനൊന്നാം ഭാവാധിപനോട് യോഗം ചെയ്തു നില്ക്കുകയും ചെയ്താൽ ജാതകൻ ധനവാനാകും.

വ്യാഴം രണ്ടാം ഭാവാധിപനായാൽ
ജാതകൻ്റെ ഗ്രഹനിലയിൽ വ്യാഴം രണ്ടാ ഭാവാധിപനായി ബലവാനായി ഭവിച്ച് കുജനോട് ചേർന്ന് രണ്ടിൽ തന്നെ നിന്നാൽ ജാതകൻ ധനവാനാകും

വ്യാഴവും ശുക്രനും
ജാതകൻ്റെ ഗ്രഹനിലയിൽ  ചേർന്ന് രണ്ടാം ഭാവത്തിൽ ലഗ്നാധിപൻ്റെ കേന്ദ്രത്തിൽ നില്ക്കുകയും അവരെ രണ്ടാം ഭാവാധിപനോ പതിനൊന്നാം ഭാവാധിപനോ വീക്ഷിക്കുകയും ചെയ്താൽ ജാതകൻ ധനവാനാകും.

ലഗ്നാധിപൻ ലഗ്നത്തിൽ തന്നെ
ജാതകൻ്റെ ഗ്രഹനിലയിൽ ലഗ്നാധിപൻ ബലവാനായി ലഗ്നത്തിൽ തന്നെ നില്ക്കുകയും ആ ലഗ്നത്തിന് അഞ്ചാം ഭാവാധിപൻ്റേയോ ഒൻപതാം ഭാവാധിപൻ്റേയോ ദൃഷ്ടികൾ ഉണ്ടാകുകയും ചെയ്താൽ ജാതകന് ധന ഭാഗ്യ യോഗം ഉണ്ടാകും.

ധനയോഗ ജാതകത്തിലൂടെ അറിയാനുള്ള എളുപ്പവഴി
ഒരു ജാതകൻ്റെ ഉയർച്ച എന്നു പറയുന്നത് അയാളുടെ സാമ്പത്തികത്തെ ആശ്രയിച്ചാണിരിക്കുന്നത് . എന്നാൽ  ഏതൊക്കെ ബിസനസ്സ് ചെയ്താലും അതിൽ മുടക്കാൻ പണം ഉണ്ടായാലും ഉന്നത ബന്ധങ്ങളും ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുണ്ടായിരുന്നാലും എന്തെങ്കിലും ഒരു കാരണത്തിൻ്റെ പേരിൽ ഇതൊക്കെ നഷ്ടപ്പെടുന്നത് കാണാം .എന്നാൽ മേൽ പറഞ്ഞ ഗുണങ്ങളൊന്നും ഇല്ലാത്ത വ്യക്തികൾ ധനികരായി തീരുന്നതും കാണാം. ഇവിടെയാണ് ധന യോഗത്തിൻ്റെ പ്രശക്തി. ഒരു ജാതകൻ്റെ സാമ്പത്തികമായ വളർച്ചയും  അതുകൊണ്ടുള്ള ഐശ്വര്യവും കണക്കാക്കുന്നതിന് കാളിദാസ ആചാര്യൻ  ഉത്തരകലാമൃതം എന്ന ഗ്രന്ഥത്തിൽ ആവിഷകരിച്ചിരിക്കുന്ന പദ്ധതിയാണ് ഇന്ദുലഗ്നം.

എന്താണ് ഇന്ദു ലഗ്നം (ധനലഗ്നം)
വളരെ ലളിതമായ  ഗണിത ക്രിയയിലൂടെ  ഒരാളുടെ ജാതകത്തിൽ രാജയോഗമുണ്ടോ എന്ന് സ്വന്തമായി കണ്ടു പിടിക്കാവുന്ന ഒരു മാർഗ്ഗമാണ് ഇന്ദു ലഗ്നം. ജാതകത്തിലെ ലഗ്നത്തിനും ചന്ദ്രരാശിക്കും തുല്യപ്രാധാന്യം നല്കിക്കൊണ്ടുള്ള ഒരു പദ്ധതിയാണ് ഇന്ദുലഗ്നം. നവഗ്രഹങ്ങളിലെ രാഹുകേതുക്കൾ ഒഴിച്ചുള്ള ഗ്രഹങ്ങളായ രവി,ചന്ദ്രൻ ,ചൊവ്വാ ,ബുധൻ, വ്യാഴം, ശുക്രൻ ,ശനി എന്നീ ഗ്രഹങ്ങളുടെ കലകൾ ,സൂക്ഷ്മ സംഖ്യ ( കലകളെ രശ്മികൾ എന്നു വിളിക്കാം) അനുസരിച്ചാണ് ഇന്ദു ലഗ്നം കണ്ടു പിടിക്കുന്നത്.

ഇന്ദുലഗ്നം കണ്ടു പിടിക്കുന്നതെങ്ങനെ?
ഇന്ദു ലഗ്നം കണ്ടു പിടിക്കുന്നതിന് ജാതകൻ്റെ ലഗ്നത്തിൽ നിന്നും ഒൻപതാം ഭാവാധിപനായ ഗ്രഹത്തിൻ്റേയും കലകൾ തമ്മിൽ കൂട്ടുക .കൂട്ടിക്കിട്ടുന്ന സംഖ്യയെ പന്ത്രണ്ട് കൊണ്ട് ഹരിക്കുക. ശിഷ്ടം കിട്ടുന്ന സംഖ്യയെ ചന്ദ്രൻ നില്ക്കുന്ന രാശിയിൽ നിന്നും എണ്ണുക. അങ്ങനെ എണ്ണി കിട്ടുന്ന രാശിയായിരിക്കും ഇന്ദു ലഗ്നം                    ( ധനലഗ്നം) .കലകൾ കൂട്ടിക്കിട്ടുന്ന സംഖ്യ പന്ത്രണ്ടിൽ താഴെയാണെങ്കിൽ ആ സംഖ്യ കണക്കാക്കി വേണം ധനലഗ്നം കാണുവാൻ.

ഇന്ദു ലഗ്നത്തിൻ്റെ (ധനലഗ്നം) ഫലങ്ങൾ 
ഇന്ദു ലഗ്നം നിലകൊള്ളുന്ന ഗ്രഹങ്ങൾ അനുകൂലമായ ഫലങ്ങൾ നല്കുന്നു.

ശുഭയോഗം
ഇന്ദുലഗ്നത്തിന് ശുഭ യോഗം ഉണ്ടായിരിക്കുകയും പാപയോഗം ഇല്ലാതിരിക്കുകയും വേണം. എങ്കിൽ ജാതകൻ വലിയ സമ്പന്നനാകും .

ഇന്ദുലഗ്നത്തിൻ്റെ അധിപൻ ഉച്ചനായാൽ
ഇന്ദു ലഗ്നത്തിൻ്റെ അധിപതി ഉച്ചനോ  സ്വക്ഷേത്രമോ പ്രാപിച്ച് നിന്നാൽ ജാതകന് കോടീശ്വര യോഗം ഉണ്ടായിരിക്കും.

ചന്ദ്രലഗ്നം
ചന്ദ്ര ലഗ്നത്തെ ഉച്ച ക്ഷേത്രത്തിൽ നിന്ന് ഒരു ഗ്രഹം ദൃഷ്ടി ചെയ്താൽ ജാതകൻ ധനവാനായി തീരും.

ഇന്ദുലഗ്നത്തിൻ്റെ ത്രികോണ സ്ഥാനം
ഇന്ദു ലഗ്നത്തിൻ്റെ ത്രികോണ സ്ഥാനങ്ങളായ ഒന്ന്, അഞ്ച്, ഒൻപത് എന്നീ ഭാവങ്ങളിൽ നില്ക്കുന്ന ഗ്രഹങ്ങളുടെ ദശാകാലത്ത് രാജയോഗം ഭവിക്കും.

ഓരോ ഗ്രഹത്തിനും നല്കിയിട്ടുള്ള സൂക്ഷ്മ സംഖ്യകൾ
സൂര്യൻ - മുപ്പത് (30)
ചന്ദ്രൻ - പതിനഞ്ച് (15)
ചൊവ്വാ- ആറ് (6)
ബുധൻ -എട്ട് (8)
വ്യാഴം     -പത്ത് (10)
ശുക്രൻ - പന്ത്രണ്ട് (12)
ശനി - ഒന്ന് (1)

എക്കർ കണക്കിന് ഭൂമിക്ക് ഉടമയാകാനുള്ള ഭുനാഥ യോഗത്തെക്കുറിച്ചറിയാൻ
CIick 👇