പനച്ചിക്കാട്
പനച്ചിക്കാട് എന്നു പറയുന്നത് കേരളത്തിൽ കോട്ടയം ജില്ലയിൽ ചിങ്ങവനം എന്ന സ്ഥലത്തിന് അടുത്താണ്.

കേരളത്തിലെ മുകാംബിക ക്ഷേത്രം
ഐശ്വര്യദായികയും വിദ്യ മാതാവുമായ സരസ്വതി ദേവിയുടെ ഈ ക്ഷേത്രം അറിയപ്പെട്ട ഒന്നാണ്. ഓരോ വർഷവും കുഞ്ഞുങ്ങളുടെ നാവിൽ ആദ്യക്ഷരം കുറിക്കാനും സംഗീതതത്തിലും വാദ്യോപകരണങ്ങളിലും അരങ്ങേറ്റം നടത്താനും അനേക ആളുകളാണ് നാടിൻ്റെ പല ഭാഗത്തും നിന്നും ഇവിടെ എത്തിച്ചേരുന്നത്. ഈ ക്ഷേത്രത്തിനോടാനു ബന്ധിച്ചുള്ള കഥ താഴെ ചേർത്തുകൊള്ളുന്നു.

മുകാംബിക ദേവി 
ഇന്ന് ക്ഷേത്രം സ്ഥിതി ചെയ്യുന്നതിനടുത്ത് ( സരസ്വതി ക്ഷേത്രം) പണ്ടൊരു മുകാംബിക ഭക്തതനായ ബ്രാഹ്മണൻ ഉണ്ടായിരുന്നു. അദ്ദേഹത്തിൻ്റെ ഇല്ല പേര് കിഴുപ്പുറത്തെന്നായിരുന്നു. ദേവി ഭക്തനായ ബ്രാഹ്മണന് പ്രായം ഏറെ കഴിഞ്ഞിട്ടും ഒരു ആൺ സന്താനം ജനിച്ചില്ല ഇതിൽ ദു:ഖിതനായ നമ്പൂതിരി  മുകാംബികയിലെത്തി. ഏതാനു ദിവസം അവിടെ കഴിഞ്ഞു കൂടി. മൂകാംബിക ദേവിയെ  പ്രാർത്ഥിക്കാമെന്നു വിചാരിച്ച് അദ്ദേഹം മൂകാംബിക ദേവി സന്നിധിയിലെത്തി.

ഭജനം
എന്നാൽ മൂകാംബിക ദേവി ക്ഷേത്രത്തിൽ എത്തിയ ബ്രാഹ്മണൻ ദേവി തൻ്റെ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കിത്തരുമെന്ന ഉറച്ച വിശ്വാസത്തോടെ ഭജനമാരംഭിച്ചു.

സ്വപ്നം 
ഭജനം നീണ്ടു പോകുന്ന വേളയിൽ അന്നത്തെ ദിവസത്തെ ഭജനം കഴിഞ്ഞ് ഉറങ്ങാൻ കിടന്ന നമ്പൂതിരിയുടെ അടുക്കൽ അതിസുന്ദരിയായ ഒരു സ്ത്രീ വന്നു പറഞ്ഞു "അങ്ങിനി എന്തു കർമ്മങ്ങൾ ചെയ്താലും അങ്ങേയ്ക്ക് ഈ ജന്മത്തിൽ സന്തതികളുണ്ടാവാൻ യോഗമില്ല അങ്ങയുടെ ഇല്ലത്തേക്ക് മടങ്ങി പെയ്ക്കൊളു. അങ്ങയുടെ ഇല്ലത്തിനടുത്ത് ഒരു അന്തർജനത്തിന് ഗർഭമുണ്ടായിട്ടുണ്ട്."

ഇരട്ട കുട്ടികൾ
ദേവി തുടർന്നു."അങ്ങ് ആ ഇല്ലത്തു പോയി ആ അന്തർജനം പ്രസവിക്കുന്ന രണ്ട് ഇരട്ട ആൺകുട്ടികളെ പ്രസവശേഷം അതിലൊന്നിനെ എനിക്ക് നല്കണമെന്നും ആവശ്യപ്പെടുക, അദ്ദ്ദേഹം സമ്മതിച്ച് ഒരുണ്ണിയെ അങ്ങയ്ക്കു തരും മുലകുടി മാറിയാലുടൻ അങ്ങ് ആ കുട്ടിയെ വാങ്ങി സ്വന്തം മകനായി വളർത്തി വേദങ്ങളെല്ലാം പഠിപ്പിച്ച് ആ പുത്രനെക്കൊണ്ട് കാലമാവുമ്പോൾ വിവാഹം കഴിപ്പിക്കുകയും വേണം അദ്ദ്ദേഹത്തിന് പത്തുപുത്രൻമാർ ഉണ്ടാകും. പിന്നെ എന്നും അങ്ങയുടെ ഇല്ലത്ത് പുരുഷന്മാർ പത്തുപേരിൽ കുറയാതെ ഉണ്ടായിരിക്കും
അങ്ങ് ഒട്ടും സംശയിക്കണ്ട സകല കാലങ്ങളും സാധിച്ച തരുന്നതിനായി ഞാനും അങ്ങയുടെ ഒപ്പം പോരാം". ഞെട്ടിയുണർന്ന നമ്പുതിരി അവിടെയെങ്ങും ആരെയും കണ്ടില്ല എങ്കിലും ദേവിയുടെ അരുളപ്പാടാണെന്നു വിശ്വസിച്ച് നമ്പൂതിരി പിറ്റേ ദിവസം രാവിലെ കുളി കഴിഞ്ഞ് ദേവിയെ ദർശിച്ച് സ്വന്തം നാട്ടിലേയ്ക്ക് മടങ്ങിപ്പോന്നു.

നാട്ടിലെത്തിയ നമ്പൂതിരി
നാട്ടിലെത്തിയ നമ്പൂതിരി ഉടൻ തന്നെ സ്വപ്നത്തിൽ കണ്ട പോലെ തന്നെ സമീപത്തെ ഇല്ലത്തിലെത്തുകയും അന്തർജനം ഗർഭിണിയാണെന്നും രണ്ട് ആൺകുട്ടികൾ ജനിക്കുമെന്നും കിഴുപ്പുറത്തു നമ്പൂതിരി അറിയിച്ചു. അന്തർജനം ഗർഭിണിയാണേയെന്ന കാര്യത്തിൽ സംശയിച്ചിരുന്ന നമ്പൂതിരിക്ക് സന്തോഷമായി അങ്ങ് പറഞ്ഞതു പോലെ രണ്ടു ഉണ്ണികളാണെങ്കിൽ ഒരു ഉണ്ണിയെ നമ്പൂതിരിക്ക് കൊടുക്കാമെന്നു വാക്ക് നല്കി.

ഓലക്കുട
തുടർന്ന് കിഴുപ്പുറത്തു നമ്പൂതിരി ക്ഷേത്ര ദർശനം കഴിഞ്ഞ് ഇല്ലത്തേക്കു പോകാമെന്നു വിചാരിച്ച് കുളത്തിൽ കുളിക്കാനായി ഇറങ്ങുന്നതിന് മുൻപായി തൻ്റെ കൈയ്യിലുണ്ടായിരുന്ന ഓലക്കുട കുളത്തിൻ്റെ പടിഞ്ഞാറേക്കരയിൽ വെച്ചിട്ട് കുളിക്കാനിറങ്ങി.

ഉറച്ചു പോയ കുട
കുളി കഴിഞ്ഞ് കുടയെടുക്കാൻ ശ്രമിച്ച നമ്പൂതിരി സ്തംഭിച്ചു പോയി. എടുക്കാൻ കഴിയാത്ത വിധം ഓലക്കുട ഉറച്ചു പോയിരിക്കുന്നു.

ദിവ്യപുരുഷൻ
കുട അനക്കാനാവാതെ പകച്ചുപോയ നമ്പൂതിരിക്ക് മുന്നിൽ ഒരു ദിവ്യപുരുഷൻ പ്രത്യക്ഷപ്പെട്ടു പറഞ്ഞു "നമ്പൂതിരിയോട്  എല്ലാ കാര്യങ്ങളും പറഞ്ഞ മൂകാംബികാദേവി അങ്ങയുടെ കൂടെപ്പോന്ന് ഈ കുടയിൽ ഇളകൊണ്ടിരിക്കുകയാണ്.ദേവിയെ ഈ കുടയിൽ നിന്ന് ആവാഹിച്ച് ഒരു വിഗ്രഹത്തിലാക്കി പ്രതിഷ്ഠിച്ചാല്ലല്ലാതെ കുട ഇവിടെ നിന്നും ഇളകി പോകില്ല".

ശിലാവിഗ്രഹം
ദിവ്യപുരുഷൻ തുടർന്നു "ഈ കുളത്തിൻ്റെ പടിഞ്ഞാറു ഭാഗത്തുള്ള മലയുടെ മുകളിൽ കുറച്ച് തെക്ക് മാറ്റി ഒരു ശിലാവിഗ്രഹം കിടക്കുന്നുണ്ട് അതെടുത്തു കൊണ്ടുവന്ന് ദേവിയെ അതിന്മേലാവാഹിച്ച് പ്രതിഷ്ഠിച്ചാൽ മതി.എന്നാൽ ആ വിഗ്രഹം മുൻപ് മഹർഷിമാർ ആരാധിച്ചിരുന്നതിനാൽ ആ വിഗ്രഹത്തിൽ പൂജ കഴിക്കുവാൻ ത ശക്തിയുള്ളവർ ഇല്ലാത്തതിനാൽ ആ വിഗ്രഹത്തിൽ ദേവിയെ ആവാഹിച്ച് കിഴക്കോട്ടു
 ദർശനമായി പ്രതിഷ്ഠിച്ചാൽ മാത്രം മതി".

അർച്ചനാ ബിംബം
"പതിവായി ദേവിയെ പൂജിക്കുന്നതിന് പടിഞ്ഞാറോട്ടു ദർശനമായി ഒരു അർച്ചന ബിംബം കൂടി പ്രതിഷ്ഠിക്കണം. പൂജകളെല്ലാം ഈ അർച്ചന ബിംബത്തിൽ മതി. വിഗ്രഹം കൊണ്ടു വരുന്നതിന് തടസമായിട്ടുള്ള യക്ഷിയെ പ്രസാദിപ്പിക്കുകയും വേണം. 

പനച്ചിക്കാട്ട് സരസ്വതി ക്ഷേത്രത്തിൻ്റെ പ്രേത്യേകത
ദിവ്യപുരുഷൻ പറഞ്ഞതു പോലെ എല്ലാം കിഴപ്പുറത്തു നമ്പൂതിരി ചെയ്യുകയ്യും അവിടെ മൂകാംബിക ദേവിയുടെ (സരസ്വതി ദേവിയുടെ) സാന്നിദ്ധ്യവും ചൈതന്യവും ഉണ്ടായി.അപ്പോൾ അവിടെ നിന്നും നമ്പൂതിരിയുടെ ഓലക്കുട എടുക്കാൻ കഴിഞ്ഞു. ഇപ്രകാരമാണ് പനച്ചിക്കാട്ട് സരസ്വതി ദേവിയുടെ ആഗമനം.

സ്വരൂപം
ദേവിയെ ആദ്യം പ്രതിഷ്ഠിച്ച ബിംബത്തിനു മാത്രമേ സ്വരൂപം ഉള്ളു. അർച്ചന ബിംബം ഒരു ശില മാത്രമാണ്.

കുളം
ഈ പ്രതിഷ്ഠകൾ സ്ഥാപിച്ചിരിക്കുന്ന സ്ഥലത്തിനു ചുറ്റും മതിലുണ്ടെന്നല്ലാതെ മേൽപുരയില്ല ആ സ്ഥലത്തിൻ്റെ നാലുപാടും ഉയർന്ന സ്ഥലങ്ങളായതിനാൽ അവിടെ ചെന്നു നോക്കിയാൽ സരസ്വതി ദേവി ഒരു കുളത്തിൽ ആണെന്ന് തോന്നും. തെക്കും പടിഞ്ഞാറും സദാ വെള്ളം ഊറിക്കൊണ്ടിരിക്കുന്നതിനാൽ ബിംബം ഇരിക്കുന്ന സ്ഥലത്ത് വെള്ളം ഇല്ലാത്ത കാലം ഇല്ല. വള്ളിപടർപ്പുകളും കാടുകളും ശില വിഗ്രഹത്തെ മൂടി കിടക്കും. എപ്പോഴും ഒരു ദിവ്യത്യം തേന്നും ആ സ്ഥലത്തിന്.

ദേവിയുടെ അരുളപ്പാട്
ദേവി മുൻപ് നമ്പൂതിരിക്ക് ദർശനം കൊടുത്തതുപോലെ തന്നെ കരുനാട്ടില്ലത്തെ അന്തർജനം ഇരട്ട ആൺകുട്ടികളെ പ്രസവിക്കുകയും മുൻ വാക്കു പ്രകാരം കിഴുപ്പുറത്ത് നമ്പൂതിരിക്ക് ഒരു ഉണ്ണിയെ കൊടുക്കുകയും നമ്പൂതിരി സ്വന്തം മകനായി ഉണ്ണിയെ വളർത്തി വേദങ്ങളെല്ലാം പഠിപ്പിച്ച് വിവാഹ പ്രായമെത്തിയപ്പോൾ വിവാഹം കഴിപ്പിച്ചു. അദ്ദ്ദേദ്ദേഹത്തിന് പത്ത് പുത്രന്മാർ ഉണ്ടാകുകയും ചെയ്തു. ഇന്നും പുരുഷ സന്താനങ്ങളാണ് ഇല്ലത്ത് കൂടുതലുള്ളത്.

ദേവിഭജനം
പനച്ചിക്കാട്ട് ക്ഷേത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു വഴിപാടാണ് ദേവിഭജനം സമർപ്പണത്തോടെയുള്ള ദേവി ഭജനത്തിലുടെ ഉദ്ദിഷ്ട കാര്യം നേടിയെടുക്കാൻ കഴിയും ഐശ്വര്യദായികയും വിദ്യ ദേവിയുമായ വാണി മാതാവ് ഏവർക്കും അനുഗ്രഹം നൽകി കൊണ്ട് പനച്ചിക്കാട്ട് കുടികൊള്ളുന്നു.