ധനഭാഗ്യം കിട്ടാൻ ചൈനീസ് നാണയങ്ങൾ ഉപയോഗിക്കണം മൂന്ന് ചൈനീസ് നാണയങ്ങൾ  ഒരു ചുവന്ന ചരടിൽ കൊരുത്ത് സൂക്ഷിക്കുന്നവർക്ക് സുസ്ഥിരമായ ധനാഭിവൃദ്ധി ഉണ്ടാകും.  മൂന്ന് നാണയങ്ങൾ ഉപയോഗിക്കുന്നതാണ് ഏറ്റവും ഉത്തമം
നാണയങ്ങൾ ചുവന്ന ചരട് കൊണ്ട് കെട്ടി ഉപയോഗിക്കുന്നതാണ് നല്ലത് ചുവന്ന ചരട് കൊണ്ട് നാണയങ്ങൾ കൊരുത്തുകെട്ടുന്നതിലൂടെ യാങ് ഊർജ്ജത്തെ ഉത്തേജിപ്പിക്കാൻ കഴിയും 
സ്വർഗ്ഗീയ മൃഗങ്ങൾ
കടുവ, ഫിനിക്സ്, കടലാമ , വ്യാളി, എന്നിവയാണ്  നാല് സ്വർഗ്ഗിയ മൃഗങ്ങൾ, വീട്ടിലായാലും ഓഫീസിലായാലും ദിക്കുകളെ ഊർജ്ജ വൽക്കരിക്കുവാൻ ഈ ചിഹ്നങ്ങൾ മതിയാകും ഓഫീസായി വീടു തന്നെ ഉപയോഗിക്കുന്നവർ ഓഫീസ് മുറിയിൽ മേൽ പറഞ്ഞ ജീവികളുടെ രൂപങ്ങൾ വയ്ക്കുക വീട്ടിലാണെങ്കിൽ സ്വീകരണ മുറിയിലും സ്ഥാപിക്കുക കുടുബാംഗങ്ങൾ കൂടുതൽ സമയവും  
ചെലവഴിക്കുന്ന മുറി എതാണോ അവിടെയാണ് വയ്ക്കേണ്ടത് ദിശയ്ക്കനുസരിച്ച് ഭിത്തിയിൽ രൂപങ്ങളുടെ തടിക്കോലങ്ങൾ വച്ചു കൊണ്ട് ദിശകൾക്ക് ഊർജ്ജം പകർന്നു നൽകുവാൻ സാധിക്കും കടലാമയുടെ രൂപം വടക്കേ ഭിത്തിയിലാണ് സ്ഥാപിക്കേണ്ടത്  തെക്ക് ഫിനിക്സാസാണ് ഉചിതം പടിഞ്ഞാറേ ഭിത്തിക്ക് വെള്ളക്കടുവായും കിഴക്കേ ഭിത്തിക്ക് പച്ച വ്യാളിയുമാണ് അനുയോജ്യം

മന്ദാരിൻ താറാവുകൾ
പ്രധാന കിടപ്പുമുറിയുടെ തെക്ക്-പടിഞ്ഞാറായി മന്ദാരിൻ താറാവുകളെ സ്ഥാപിക്കുന്നതാണ് ഏറ്റവും അനുയോജ്യം നിങ്ങൾ കിടക്കുമ്പോൾ കാണാവുന്ന സ്ഥാനത്തായിരിക്കണം ഇവയെ വയ്ക്കേണ്ടത്  മുറിയിലേക്ക് പ്രവേശിക്കുമ്പോഴും മുറിയിൽ നിന്ന് ഇറങ്ങുമ്പോഴും എളുപ്പത്തിൽ കാണാവുന്ന വിധത്തിലായിരിക്കണം ഇവയെ സ്ഥാപിക്കാൻ ജീവിതം കുടുതൽ ആനന്ദദായകമാക്കുന്നതിനും ഭാര്യ - ഭർതൃബന്ധം മെച്ചപ്പെടുത്തുന്നതിനുമാണ് ഇവ വയ്ക്കുന്നത്
അവിവിവാഹിതരായവർ താമസിക്കുന്ന
മുറിയിൽ ഇവയെ വയ്ക്കുന്നതു മൂലം മികച്ച ജീവിത പങ്കാളിയെ ലഭിക്കും