സർവ്വവിധ മംഗളകാര്യങ്ങൾക്കും ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് നിലവിളക്ക് ഭഗവതിസേവയിൽ ദേവതയെ ആവാഹിക്കുന്നത് നിലവിളക്കിലേക്കാണ് മനസ്സ്, ബിന്ദു, കല, നാദം , പഞ്ചഭൂതം , എന്നിവയുടെ പ്രതീകമായിട്ടാണ് നിലവിളക്കിനെ കരുതുന്നത്
രണ്ട് തട്ടുകൾ ഉള്ളതും ഓടിൽ നിർമ്മിച്ചതുമായ നിലവിളക്കാണ് ഭവനങ്ങളിൽ കത്തിയ്ക്കാൻ ഉത്തമം
തൂക്ക് വിളക്ക്, അലങ്കാരമുള്ളത്,കൂടുതൽ തട്ടുകൾ ഉള്ളത് എണ്ണകളയുന്നത്, കരിപിടിച്ചത്, പൊട്ടിയത്
, തുടങ്ങിയ നിലവിളക്കുകൾ ഭവനങ്ങളിൽ തെളിക്കാൻ പാടില്ല
ഒരു തിരിയായി വിളക്ക് കൊളുത്തരുത് രണ്ട് തിരികൾ കൂട്ടി യോജിപ്പിച്ച് ഒരു ദിക്കിലേയ്ക്ക് വച്ചാണ് കൊളുത്തേണ്ടത് രാവിലെ ഒരു ദീപം കിഴക്കോട്ടും സന്ധ്യയ്ക്ക് രണ്ടു ദീപങ്ങൾ കിഴക്കോട്ടും പടിഞ്ഞാറോട്ടും കത്തിക്കണം പൂജാദികർമ്മങ്ങൾക്കും ക്ഷേത്രത്തിലുമാണ് രണ്ടിലധികം ദീപങ്ങൾ ഉപയോഗിക്കുന്നത് മൂന്ന് അഞ്ച് എന്നീ നിലകളിലും ഭവനങ്ങളിൽ വിളക്ക് കത്തിച്ച് വരുന്നു.
മൂന്നു തിരി - കിഴക്ക് പടിഞ്ഞാറ്, വടക്ക് എന്നിങ്ങനെയിടണം
അഞ്ചു തിരി - നാലു ദിക്കിലും പിന്നെ ഒന്ന് വടക്ക് കിഴക്ക് ഭിക്കിലും കൊളുത്തണം
ഏഴ് തിരി - നാലു ദിക്കുകളിലും പിന്നെ വടക്ക് കിഴക്ക്, തെക്ക് കിഴക്ക്, പടിഞ്ഞാറ് എന്നിങ്ങനെ കൊളുത്തണം
ഒറ്റത്തിരി - തെക്ക് ദിക്കിലേക്ക് കൊളുത്തരുത്
നിലവിളക്ക് ഊതി കെടുത്തരുത് ' തിരി പിന്നിലേക്ക് നീക്കി, എണ്ണയിൽ മൂക്കിയാണ് കെടുത്തേണ്ടത് 
ദീപം കരിത്തിരി കത്താതെ ശ്രദ്ധിക്കുക