കുടു:ബത്തിൽ ഐശ്വര്യം , സമ്പത്ത് എന്നിവയ്ക്കായി വച്ച് ആരാധിക്കുന്നതാണ് ശ്രീചക്രം യന്ത്രങ്ങളുടെ രാജ്ഞിയാണ് ശ്രീചക്രം ഇതിൽ പരാശക്തി ലളിതാംബികയായി കുടികൊള്ളുന്നുവെന്നാണ് വിശ്വാസം 
മധ്യത്തിലുള്ള ബിന്ദുവിനെ കൂടി ചക്രമായി പരിഗണിച്ച്  ഒൻപത് ചക്രമാണ് ശ്രീചക്രത്തിനുള്ളത്  ത്രൈലോക്യമോഹനം, സർവ്വ ശാപരിപൂരകം,സർവ്വ സംക്ഷോഭണം, സർവ്വ സൗഭാഗ്യദായകം, സാർവ്വാർത്ഥസാധകം, സർവ്വ രക്ഷാകാരം, സർവ്വരോഗഹരം,സർവ്വ സിദ്ധിപ്രദം, സർവ്വാനന്ദമയം , എന്നിവയാണ് ചക്രങ്ങളുടെ പേരുകൾ
ലളിത സഹസ്രനാമാവലികൾ ഭക്തിപൂർവ്വം ജപിച്ച് ചുവന്ന സുഗന്ധ പുഷ്പങ്ങളാലോ, കുങ്കുമം കൊണ്ടോ ശ്രീചക്രത്തിൽ അർച്ചന നടത്താം
ചെമ്പ് 'വെള്ളി, സ്വർണ്ണം എന്നിവയിൽ ആലേഖനം ചെയതാണ് ശ്രീചക്രം തയ്യാറാക്കുന്നത്