ശിവക്ഷേത്രത്തിലെ പ്രദക്ഷിണം മറ്റു ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമാണ് ശിവക്ഷേത്രത്തിൽ ക്ഷേത്രനടയിൽ നിന്നും പ്രദക്ഷിണമായി ക്ഷേത്രത്തിൽ നിന്നും അഭിഷേകജലം ഒഴുകുന്ന ക്ഷേത്രത്തിൻ്റെ വടക്കുവശത്തെ ഓവു വരെ വന്ന് അവിടെ നിന്നും താഴികക്കുടം നോക്കി തൊഴുത് ബലിക്കല്ലുകളുടെ അകത്തു കൂടി അപ്രദക്ഷണമായി അതേ സ്ഥാനം വരെ വന്ന് താഴികക്കുടം നോക്കി തൊഴുത് നടയിൽ വരുകയാണ് പതിവ് ശിവക്ഷേത്രത്തിലെ ഓവ് മുറിച്ചു കടക്കരുത് എന്നാണ്
ക്ഷേത്രത്തിലെ ദിവ്യദർശനത്തിന് ശേഷം ഭക്തർ നാലമ്പലത്തിന് പുറത്ത് വലിയ ബലിക്കല്ലിന് സമീപം വന്ന് സർവ്വസവും ഭഗവാനിത് സമർപ്പിക്കുന്നു. എന്ന് ഭാവേന നമസ്ക്കരിക്കണം  പുരുഷന്മാർക്ക് ഭന്ന്ഡനമസ്കാരമേ, സാഷ്ടാംഗ നമസ്ക്കാരമോ, ആകാം എന്നാത് സ്ത്രീകൾക്ക് പഞ്ചാംഗന നമസ്കാരമേ ആകാവൂ നമസ്കാരത്തിന് ശേഷം നടയിൽ വന്ന് തീർത്ഥവും പ്രസാദവും സ്വീകരിക്കണം വലതു കയ്യിനെ ഇടതു കൈ കൊണ്ട് പിടിച്ച് തീർത്ഥം സ്വീകരിച്ച് അല്പം സേവിക്കുകയും ബാക്കി തലയിലും ശരീരത്തിലും തളിക്കുകയും വേണം തീർത്ഥം സർവ്വപാപനാശകാരിയാണ്  തീർത്ഥത്തിൻ്റെ കൂടെ ലഭിക്കുന്ന പൂവും ചന്ദനവും ഈശ്വരന് സമർപ്പിച്ചതാകയാൽ ദൈവീക ചൈതന്യം ഉൾക്കൊള്ളുന്നവയാണ്