ഗ്രഹദോഷം ഉൾപ്പെടെയുള്ള ദോഷശാന്തിക്ക് പുരാണപാരായണം പ്രതിവിധിയായി ആചാര്യന്മാർ വിധിച്ചിട്ടുണ്ട് പുരാണങ്ങളിൽ രാമായണവും ഭഗവത്ഗീതയും ഭാഗവതവും ദേവീ മാഹാത്മ്യവുമാണ്
പ്രധാനമായും പാരായണം ചെയ്യുന്നത്
ഇതിൽ രാമായണത്തിനാണ് കൂടുതൽ
മഹത്വം പുരാണ പാരായണത്തിന് (പത്യേകനിഷ്ഠകളും ആചാര്യന്മാർ നിർദ്ദേശിക്കുന്നു.
ഹൈന്ദവരെ സംബന്ധിച്ചടത്തോളം പുരാതന കാലം മുതൽ അതീവപ്രാധാന്യത്തോടെ രാമായണം പാരായണം ചെയ്തു വന്നിരുന്നതായി കാണാം  വാല്മീകി രാമായണത്തിൽ ഏഴു കാണ്ഡങ്ങളിലായി ഇരുപത്തിനാലായിരം ശ്ലോകങ്ങളാണ് ഉള്ളത് ഇവയിൽ സുന്ദരകാണ്ഡത്തിനാണ് ഏറെ വൈശിഷ്യമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. മലയാളികളെ സംബന്ധിച്ചിടത്തോളം തുഞ്ചത്തെഴുത്തചഛൻ്റെ അദ്ധ്യാത്മ രാമായണമാണ് ഭക്ത്യാദരപൂർവ്വം നിത്യപാരായണത്തിന് ഉപയോഗിക്കുന്നത് ദോഷപരിഹാരത്തിനും ഐശ്വര്യവർദ്ധനവിനും രാമായണ പാരായണം എത്രത്തോളം മഹത്താണെന്ന് വ്യക്തമാക്കുന്നതാണ് ഇത്