നമ്മൾ താമസിക്കുന്ന ഭവനത്തിൽ വാസ്തു ദോഷം മാറുന്നതിനായി രാത്രി കിടപ്പുമുറിയിൽ ഒരു പാത്രത്തിൽ ഉപ്പുവെള്ളം വച്ചിട്ട് രാവിലെ കളയുക മുറിയിലെ അന്തരീക്ഷം ശുദ്ധമാകാൻ ഇതു സഹായകമാകും

2 .വീടിൻ്റെ പടിഞ്ഞാറു ഭാഗത്ത് തുറസ്സായ സ്ഥലം ഉണ്ടെങ്കിൽ അവിടെ വൃത്തിയാക്കി മഞ്ഞൾച്ചെടി വച്ചുപിടിപ്പിക്കുന്നത് ദോഷം പരിഹരിക്കും
3. വീടിൻ്റെ പടിഞ്ഞാറു ഭാഗത്ത് മരുത്, നാഗകേസരം, ആര്യവേപ്പ് തുടങ്ങിയ വൃഷങ്ങൾ നട്ടുപിടിപ്പിച്ചാൽ ദോഷപരിഹാരമാണ്
4.തെക്കുഭാഗത്ത് ചൊവ്വയ്ക്ക് കുടുതൽ ശക്തിയുള്ളതിനാൽ ഭാരമുള്ള വസ്തു
ക്കൾ തെക്ക് ഭാഗത്ത് സൂക്ഷിക്കുക
5. ഭവനത്തിൻ്റെ വടക്കുഭാഗത്തെ ദോഷങ്ങൾ പരിഹരിക്കാൻ ജലസംഭരണികൾ അവിടെ വയ്ക്കുക
6. ഏത് ഗ്രഹം ദുർബലമാണെന്നു മനസിലാക്കി ആ 'ഗ്രഹത്തിനെ ബലപ്പെടുത്താനുള്ള മന്ത്രജപം, ഹോമം, മുതലായവ ചെയ്യുക
7 . ഓരോ ഗ്രഹത്തിനും നിർദ്ദേശിച്ചിട്ടുള്ള  യന്ത്രം ധരിക്കുന്നതും കൊണ്ടും ഭവനം ശക്തി പ്രപിക്കും
8 ഗൃഹത്തിൻ്റെ പടിവാതിലിൽ സ്വസ്തിക ചിഹ്നം വരയ്ക്കുകയോ, കൊത്തിവയ്ക്കുകയോ ചെയ്യുന്നതും ദോഷപരിഹാരമാണ്
9 ക്ഷുദ്രപ്രയോഗം കൊണ്ട് വാസ്തുവിന് വന്നിട്ടുള്ള ദോഷങ്ങളെ പ്രശ്നത്തിൽ കുടിയും പെൻഡുലത്തിൻ്റെ സഹായത്തോടുകുടിയും തിരിച്ചറിഞ്ഞ് അതിനെ എടുത്ത് കളഞ്ഞ് വാസ്തുവിനെ ശുദ്ധിയാക്കണം