ഫെങ്ഷൂയി
സാധാരണ ജനങ്ങൾ അനുഭവിക്കുന്ന ചെറിയ ചെറിയ പ്രശ്നങ്ങളെ ഇല്ലാതാക്കി സന്തോഷവും സ്നേഹവും നിറഞ്ഞ ജീവിതം നയിക്കാൻ സാധാരണക്കാരനെ സഹായിക്കുന്നതാണ് ചൈനീസ് ഫെങ്ഷൂയിയിലെ  ചില മാർഗ്ഗങ്ങൾ. ഫെങ്ഷുയിൽ സൂചിപ്പിക്കുന്ന ചില മാർഗ്ഗങ്ങൾ സ്വീകരിച്ചാൽ  ഐശ്വര്യ പൂർണ്ണവും സമാധാനപൂർണ്ണവുമായ ഒരു ജീവിതം നയിക്കാൻ സാധാരണക്കാരന് കഴിയും.
കുടുംബ ചിത്രം
ഭവനത്തിലെ സ്വീകരണമുറിയുടെ തെക്കുപടിഞ്ഞാറേക്കോണിൽ  ഒരു കുടുംബചിത്രം സ്ഥാപിക്കുന്നത് കുടുബ ജിവിതത്തിൽ സന്തോഷം ഉണ്ടാക്കുന്നതിനും ഐശ്വര്യം ഉണ്ടാക്കുന്നതിനും കുടുബാംഗങ്ങൾ തമ്മിൽ ഐക്യം ഉണ്ടാകുന്നതിനും നല്ലതാണ്.
വ്യാളി
ഫെങ്ഷൂയിൽ മൃഗങ്ങളെ ഭാഗ്യദാതക്കളായി കരുതിയിരുന്നു. ചൈനീസ് വിശ്വാസ പ്രകാരം വ്യാളി (ഡ്രാഗൺ ) യാങ് ഊർജ്ജത്തിൻ്റെ  സ്രോതസ്സാണ്. അതിനാൽ ഓഫീസിൻ്റെ കിഴക്കുഭാഗത്തായി ഒരു വ്യാളി മാതൃക വയ്ക്കുന്നത് നല്ലതാണ്.വ്യാളിയുടെ ദിശ കിഴക്കാണ്.ചൈനീസ് വാസ്തു പ്രകാരം കിഴക്കിൻ്റെ തത്ത്വം മരമായതിനാൽ  മരത്തിൽ കൊത്തിയെടുത്ത വ്യാളി മാതൃക ഉപയോഗിക്കുന്നതാണ് ഉത്തമം. ചൈനീസ് വാസ്തു പ്രകാരം ലോഹം മരത്തിൻ്റെ എതിർ തത്ത്വമായതിനാൽ  ലോഹത്തകിടിൽ  രൂപ കല്പന ചെയ്ത വ്യാളീരൂപങ്ങൾ സ്വീകാര്യമല്ല.ചടുതലയും ചലനാത്മകയുമാണ്  വ്യാളീ രുപം പ്രദാനം ചെയ്യുന്നത്. വ്യാളീ മാതൃകയോ ചിത്രമോ ഭവനങ്ങളിൽ കിടപ്പുമുറിയിൽ വയ്ക്കരുത്,അത് കുടുംബ ബന്ധത്തിൽ സമാധാന കേടുണ്ടാക്കും.
ചൈനീസ് നാണയങ്ങൾ
സാമ്പത്തികമായി നേട്ടമുണ്ടാകാൻ ചൈനീസ് നാണയങ്ങളുപയോഗിക്കണം. മൂന്നു ചൈനീസ് നാണയങ്ങൾ ഒരു ചുവന്ന ചരടിൽ കെട്ടി സൂക്ഷിക്കുന്നവർക്ക് സാമ്പത്തികമായ ഉയർച്ച ഉണ്ടാകുമെന്ന് ചൈനീസ് വാസ്തു പറയുന്നു. അതിനായി മൂന്ന് നാണയങ്ങൾ ഉപയോഗിക്കുന്നതാണ് ഉത്തമം.മൂന്ന് ചൈനീസ് നാണയങ്ങൾ ഒരു ചുവന്ന ചരടിയിൽ കെട്ടി  അത് എല്ലാ ദിവസവും രാവിലെ കൈയ്യിലെടുത്ത് പ്രാർത്ഥിക്കുന്നത് നല്ലതാണ്.ചുവന്ന ചരടു കൊണ്ട് നാണയങ്ങൾ കെട്ടുന്നതിലൂടെ  യാങ് ഊർജ്ജത്തെ ഉത്തേജിപ്പിക്കാൻ കഴിയും.വട്ടത്തിലുള്ള പഴയ ചൈനീസ് നാണയങ്ങൾക്ക് നടുവിൽ ദ്വാരങ്ങളുണ്ട് അതിലൂടെയാണ് നാണയങ്ങൾ കോർത്ത് കെട്ടുന്നത്.
സ്വർഗ്ഗീയ മൃഗങ്ങൾ (കടുവ, ഫീനക്സ്,കടലാമ,വ്യാളി )
കടുവ, ഫീനിക്സ്, കടലാമ ,വ്യാളീ, എന്നിവയാണ് നാല് സ്വർഗ്ഗീയ മൃഗങ്ങൾ. വീട്ടിലായാലും ഓഫീസിലായാലും ദിക്കുകളെ ഊർജ്ജവൽക്കരിക്കുവാൻ ഈ ചിഹ്നങ്ങൾ മതിയാകും. ഓഫീസായി വിടുതന്നെ ഉപയോഗിക്കുന്നവർ ഓഫീസ് മുറിയിൽ ഇവയുടെ രൂപങ്ങൾ വയ്ക്കുക. വീട്ടിലാണെങ്കിൽ സ്വീകരണമുറിയിൽ വയ്ക്കുക .  ഓരോഭിക്കിനനുസരിച്ച് ഭിത്തിയിൽ രൂപങ്ങളുടെ തടിക്കോലങ്ങൾ വച്ചു കൊണ്ട് ദിശകൾക്ക് ഊർജ്ജം പകർന്നു നല്കാൻ കഴിയും. ഇതിൽ കടലാമയുടെ രൂപം വടക്കേ ഭിത്തിയിലാണ്.  ഉറപ്പിക്കേണ്ടത് തെക്ക്ഭാഗത്ത് ഫീനിക്സിൻ്റെ രൂപം, പടിഞ്ഞാറ് ഭാഗത്ത് വെള്ളിക്കടുവയുടെ രൂപവും കിഴക്ക് ഭാഗത്ത് പച്ച നിറത്തിലുള്ള വ്യാളിയുമാണ് അനുയോജ്യം. ചൈനീസ് വാസ്തു ശാസ്ത്ര പ്രകാരം ഭാഗ്യം നല്കുന്ന ഫെങ്ഷൂയി മാർഗ്ഗങ്ങൾ തുടരും അടുത്ത ഭാഗത്തിൽ  മന്ദാരിൻ താറാവുകൾ, ലൗ ബേർഡ്സ്, വിൻഡ് ചൈമുകൾ, ലാഫിംഗ് ബുദ്ധ, മുക്കാലൻ തവള, ഫുക്, ലുക്, സൗ  എന്നീ ദിവ്യന്മാരെക്കുറിച്ച് ഭാഗ്യം നല്കുന്നതിൽ ഇവയുടെ പങ്കും വിശദീകരിക്കുന്നതാണ്.
                               തുടരും ...........