ഈശ്വര ശക്തിയെ തളം കെട്ടി നിർത്തി അത് ഭക്തൻമാരിലേക്ക് പ്രവഹിപ്പിക്കുന്നതിനുള്ള ഒരു താന്ത്രിക സംവിധാനമാണ് ക്ഷേത്രം. ക്ഷതാൽത്രായതേഇതിക്ഷേത എന്നു പറഞ്ഞാൽ ക്ഷതം എന്നാൽ മുറിവ്, വേദന, ക്ഷീണം, ഹാനി എന്നെല്ലാം ഈ വാക്കിന് അർത്ഥമുണ്ട്.മേൽ പറഞ്ഞ കാര്യങ്ങളിൽ നിന്നെല്ലാം നമ്മെ ത്രാണനം ചെയ്യിപ്പിക്കുന്ന (മോചിപ്പിക്കുന്ന) ഋഷി പ്രോക്ത സംവിധാനമാണ് ക്ഷേത്രം.
ഏത്തമിടൽ (ഗണപതിക്ക്)
ക്ഷേത്ര ദർശനം നാലാം ഭാഗത്തിൻ്റെ തുടർച്ച, വലം കൈകൊണ്ട് ഇടത്തെ കാതും ഇടം കൈകൊണ്ട് വലത്തേകാതും തൊട്ടു കൊണ്ടും കാലുകൾ പിണച്ചു നിന്നു കൊണ്ട് കൈമുട്ടുകൾ പല വട്ടം നിലം തൊടുവിച്ച് ഗണപതിക്ക് എത്തമിടണം. ഇടതുകൈ വലതു ചെവിയിലും വലതുകൈ ഇടതു ചെവിയിലും പിടിച്ചും കാലുകൾ രണ്ടും പിണച്ചു നിന്നും കൈമുട്ടു രണ്ടും നിലത്തു മുട്ടിച്ചും കുമ്പിടുന്ന രീതിയാണിത്.
പെരുവിരൽ മാത്രം
ഇടതുകാലിന്മേൽ ഊന്നി നിന്നു വലതുകാൽ ഇടതുകാലിൻ്റെ മുന്നിൽക്കൂടി ഇടത്തോട്ട് കൊണ്ടുപോയി പെരുവിരൽ മാത്രം നിലത്തു തൊടുവിച്ച് നില്ക്കുക. ഇടതുകയ്യുടെ നടുവിരലും ചുണ്ടാണിവിരലും കൂടി വലത്തേ ചെവിയും വലത്തേ കൈ ഇടതിൻ്റെ മുൻവശത്തുകൂടി ഇടത്തോട്ടു കൊണ്ടു പോയി മുൻ പറഞ്ഞ രണ്ടു വിരലുകൾ ഇടത്തേ ചെവിയിൽ പിടിക്കുക, എന്നിട്ട് കുമ്പിടുകയും നിവരുകയും ചെയ്യുക. മൂന്ന്, അഞ്ച്, ഏഴ്, പന്ത്രണ്ട്, പതിനഞ്ച്, ഇരുപത്തി ഒന്ന്, മുപ്പത്തി ആറ് എന്നീ ക്രമത്തിലാണ് എത്തമിടേണ്ടത്
ക്ഷേത്രസങ്കല്പം
പ്രപഞ്ചം ബ്രഹ്മാണ്ഡവും മനുഷ്യ ശരീരം പിണ്ഡാണ്ഡവുമാണ്.പ്രകൃതിയുടെയും മനുഷ്യൻ്റെയും ബ്രഹ്മാണ്ഡത്തിൻ്റെയും പിണ്ഡാത്തിൻ്റെയും സംയോജനമാണ് ക്ഷേത്രങ്ങൾ എന്ന് വിശേഷിപ്പിക്കാം.
ക്ഷേത്രങ്ങളിലെ ബലിവട്ടം
വലിയ ക്ഷേത്രങ്ങളിൽ ശ്രീകോവിലിന് പുറത്തും അകത്തും ബലിവട്ടം, നാലമ്പലം, വിളക്കുമാടം, പ്രദക്ഷിണ വഴി, പുറംമതിൽ എന്നിങ്ങനെ അഞ്ച് പ്രകാരങ്ങളാണ് ഉള്ളത്.ഇത് മനുഷ്യ ശരീരത്തിൻ്റെ പ്രതീകമാണ്. ക്ഷേത്രശില്പം, ദേവൻ്റെ സ്ഥൂല ശരീരത്തെയും പ്രതിഷ്ഠ സൂഷ്മ ശരീരത്തെയും പ്രതിനിധാനം ചെയ്യുന്നു. ഗർഭഗൃഹം ശിരസും അകത്തെ ബലി വട്ടം മുഖമായും നമസ്ക്കാര മണ്ഡപം ഗളമായും നാലമ്പലം കൈകളായും പുറം വാതിൽ മുട്ടുകളായും ഗോപുരം വേദപാഠങ്ങളുമാണ്.
നപുംസകശിലകൾ
ആധാരശില,നിധികുംഭം, അഷ്ടദളപത്മം,കൂർമ്മം,യോഗനാളം, നപുoസകശിലകൾ, എന്നിവയാണ് ക്ഷേത്രത്തിലെ ഷഡാധാര പ്രതിഷ്ഠയിലെ ആധാരങ്ങൾ.ഇവ യഥാക്രമം മനുഷ്യ ശരീരത്തിലെ മൂലധാരം സ്വാധിഷ്ഠാനചക്രം മണിപൂരകം അനാഹതചക്രം വിശുദ്ധി ചക്രം ആജ്ഞാനചക്രം എന്നിവയെ പ്രതിനിധാനം ചെയ്യുന്നു.
യോഗികൾ
മനുഷ്യ ശരീരത്തിലെ മൂലാധാര കേന്ദ്രങ്ങളിൽ ഉറങ്ങിക്കിടക്കുന്ന ഈശ്വര ചൈതന്യത്തെ ആധാര ചക്രങ്ങളിലൂടെ ക്രമമായി മുന്നോട്ട് കൊണ്ട് വന്ന് ശിരസ്സിൽ സഹസ്രാര ചക്രത്തിലെത്തുമ്പോൾ മനുഷ്യൻ പരമപദത്തിലെത്തുന്നു. ഇത് യോഗികൾക്ക് മാത്രം പ്രാപ്തമാണ്. സാധാരണക്കാർക്ക് ക്ഷേത്ര ദർശനത്തിലൂടെ ഈശ്വര ചൈതന്യവും കുണ്ഡലിനീ ശക്തി ഉണർത്തപ്പെടുന്നു. അതോടെ ദൈവം പ്രസാദിച്ചതായി അനുഭവപ്പെടുന്നു.
ക്ഷേത്രത്തിൻ്റെ നിർമ്മാണം
ക്ഷേത്രത്തിൻ്റെ നിർമ്മാണ കാര്യങ്ങളിൽ താന്ത്രികമായ നിരവധി കാര്യങ്ങൾ പരിഗണിക്കേണ്ടതുണ്ട്. ക്ഷേത്രവും പ്രതിഷ്ഠയും പണി പൂർത്തിയായിക്കഴിഞ്ഞാൽ ജലാധിവാസം, മുളയിടൽ ,നേത്രാശീലനം തുടങ്ങിയ താന്ത്രിക കാര്യങ്ങൾ വിധി പ്രകാരം ചെയ്യേണ്ടതുണ്ട്.എന്നിട്ടാണ് വിഗ്രഹത്തെ പ്രതിഷ്ഠിക്കുന്നത്. ആചാര്യൻ്റെ അല്ലെങ്കിൽ താന്ത്രികൻ്റെ ജീവചൈതന്യം ആവാഹിച്ച കലശം അഭിഷേകം ചെയ്യുന്നതോടെ വിഗ്രഹം ചൈതന്യ പൂർണ്ണമാകുന്നു.ഒരു പ്രതിഷ്ഠ കഴിഞ്ഞാൽ താന്ത്രികന് ദിവസങ്ങളോളം ക്ഷീണം അനുഭവപ്പെടുന്നത് ഇതു കൊണ്ടാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
വിഗ്രഹങ്ങൾ
വിഗ്രഹങ്ങൾ ചലവും അചലവുമാണ്, മാറ്റാനാകാതെ ഉറപ്പിച്ചിട്ടുള്ള പ്രതിഷ്ഠകളാണ് അചല വിഗ്രഹങ്ങൾ. സാധാരണ മൂല വിഗ്രഹങ്ങൾ അചല പ്രതിഷ്ഠയാണ്.മാറ്റാൻ കഴിയുന്ന വിഗ്രഹങ്ങളാണ് ചലപ്രതിഷ്ഠകൾ , സാധാരണ ശീവേലി വിഗ്രഹങ്ങൾ ചല പ്രതിഷ്ഠകളാണ്.
ശ്രീ പത്മാനാഭസ്വാമി
സ്ഥാനകം, ആസാനം, ശയനം എന്നീ മൂന്ന് വിധത്തിലാണ് വിഗ്രഹങ്ങൾ പ്രതിഷ്ഠിച്ചിട്ടുള്ളത്. നില്ക്കുന്ന രൂപത്തിലുള്ള പ്രതിഷ്ഠ സ്ഥാനകവും ഇരിക്കുന്നത് ആസാനവും കിടക്കുന്നത് ശയനവുമാണ്. പ്രസിദ്ധമായ തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠ ശയനത്തിന് ഉദാഹരണവുമാണ്.സാധാരണ വിഷ്ണു പ്രതിഷ്ഠകളിലാണ് ശയനമുള്ളത്, കൂടുതൽ പ്രതിഷ്ഠകളും ആസാനത്തിലാണ് തീർത്തിട്ടുള്ളത്.
ക്ഷേത്ര ദർശനം ആറാം ഭാഗത്തിൽ തുടരും.........
1 Comments
ഒരു ക്ഷേത്രത്തിലെ ഉപദേവന്മാരുടെ സ്ഥാനം എങ്ങനെയാണ് എവിടെയൊക്കെയാണ് എന്ന് പറഞ്ഞു തരുമോ
ReplyDeleteif you have any dobt, comment