ധീരതയും സാഹസികതയും പ്രകടിപ്പിക്കുന്നവരാണ് ഉത്രട്ടാതി നക്ഷത്രക്കാരിൽ മിക്കവരും. കുഴപ്പം പിടിച്ച സാഹചര്യങ്ങളിൽ പോലും സമചിത്തത പാലിക്കാനും പ്രതിസന്ധികളെ വിജയകരമായി നേരിടാനും ഇവർക്കു കഴിവുണ്ട്. എല്ലാവരോടും സ്നേഹമായി പെരുമാറുകയും ആർക്കും ഉപദ്രവമുണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യും ബുദ്ധിസാമർത്ഥ്യവും കഴിവും ഉണ്ടാകും, എല്ലാ വിഷയത്തെപ്പറ്റിയും സാമാന്യമായ അറിവു നേടും നീതി നിഷ്ഠയുണ്ടാകും. സത്യസന്ധത പാലിക്കാൻ പ്രത്യേകം ശ്രദ്ധിക്കും.
ഉത്രട്ടാതി നക്ഷത്രത്തിൻ്റെ ഗണം, മൃഗം, പക്ഷി ,വൃക്ഷം, രത്നം,ഭാഗ്യ നിറം,ഭാഗ്യ സംഖ്യ
ഉത്രട്ടാതി നക്ഷത്രത്തിൻ്റെ ഗണം-മാനുഷ്യഗണം, ഉത്രട്ടാതി നക്ഷത്രത്തിൻ്റെ മൃഗം - പശു പക്ഷി -മയിൽ, വൃക്ഷം - കരിമ്പന, ഭാഗ്യ രത്നം - ഇന്ദ്രനീലം, ഭാഗ്യനിറം- മഞ്ഞ, ഭാഗ്യസംഖ്യ - എട്ട്.
ഉതൃട്ടാതി നക്ഷത്രക്കാർ സൂര്യൻ, കുജൻ, കേതു എന്നീ ദശാകാലങ്ങളിൽ അനുഷ്ഠിക്കേണ്ട ദോഷപരിഹാര കർമ്മങ്ങൾ
സൂര്യൻ, കുജൻ, കേതു എന്നീ ദശാകാലങ്ങളിൽ ഉതൃട്ടാതി നക്ഷത്രക്കാർ ദോഷപരിഹാര കർമ്മങ്ങൾ അനുഷ്ഠിക്കേണ്ടതാണ്. നക്ഷത്ര നാഥനായ ശനിയെ പ്രീതിപെടുത്തുന്ന കർമ്മങ്ങൾ നിത്യവും ചെയ്യുന്നത് നല്ലതാണ്. രാശിനാഥൻ വ്യാഴമാണ്, ആയതിനാൽ ഉതൃട്ടാതിയും വ്യാഴവും ഒത്തു വരുന്ന ദിവസത്തിൽ വിഷ്ണു ക്ഷേത്ര ദർശനം ഉത്തമമാണ്. ശനിയാഴ്ച വ്രതവും അന്ന ദാനവും ഐശ്വര്യപ്രദമാണ്.
ഉത്രട്ടാതി നക്ഷത്രത്തിൻ്റെ പ്രതികൂല നാളുകൾ
അശ്വതി, കാർത്തിക, മകയിരം, ചിത്തിര ചോതി എന്നിവ ഉതൃട്ടാതി നക്ഷത്രക്കാർക്ക് പ്രതികൂല നാളുകളാണ്, ഈ നക്ഷത്രങ്ങളിൽ ഉതൃട്ടാതി നാളുകാർ പുതിയ സംരംഭങ്ങളൊന്നും ആരംഭിക്കാതിരിക്കുന്നതായിരിക്കും ഉത്തമം.
ഉത്രട്ടാതി നക്ഷത്രത്തിൻ്റെ ദേവത
അഹിർബുധ്നിയാണ് ഉതൃട്ടാതി നക്ഷത്രത്തിൻ്റെ ദേവത,ഈ ദേവതയെ തിത്യവും ഭജിക്കുന്നത് ശ്രേയസ്കരമാണ്.
മന്ത്രം: ഓം അഹിർബുധ്ന്യാ നമ:
ഉത്രട്ടാതി നക്ഷത്രക്കാർക്ക് ജന്മനാ പത്തൊൻപത് വയസ്സു വരെ ശനി ദശാകാലം
പൊതുവെ ഗുണദോഷ സമ്മിശ്രമാണ് ഈ കാലയളവ്. പല വിധത്തിലുള്ള പ്രതിസന്ധികൾ ജാതകന് ഈ കാലയളവിൽ നേരിടേണ്ടി വരും. ശനിദശാസന്ധിയുടെ ആദ്യ കാലഘട്ടത്തിൽ ജാതകൻ ശസ്ത്രക്രിയക്ക് വിധേയനാകേണ്ടിവരും. ശനി മിക്കവാറും കഷ്ടഫലത്തെ തരുന്നവനാണെങ്കിലും ഇഷ്ട ഭാവസ്ഥിതനും ബലവാനുമാണെങ്കിൽ ജാതകൻ്റെ ശനിദശാകാലത്ത് ധനലാഭം, കീർത്തി, ഗൃഹലാഭം, സ്ഥാനപ്രാപ്തി മുതലായ ഗുണാനുഭവങ്ങൾ യഥേഷ്ട്രം ശനി നല്കും. ഉച്ചം,മൂലക്ഷേത്രം, സ്വക്ഷേത്രം ഇവയിൽ ശനി സ്ഥിതി ചെയ്യുക ,ശുഭ യോഗം ചെയ്ത് ബലവാനായി ഇഷ്ട സ്ഥാനങ്ങളിൽ നില്ക്കുക ഈ വിധത്തിൽ സ്ഥിതിയുള്ള ശനിയുടെ ദശാകാലം വളരെ ഗുണ ഫലപ്രദമായിരിക്കും.
ഉത്രട്ടാതി നക്ഷത്രത്തിൽ ജനിച്ചവർക്ക് ഇരുപത് വയസ്സു മുതൽ മുപ്പത്തി ആറു വയസ്സു വരെ ബുധദശാസന്ധി
ബുധ ദശാസന്ധി കാലഘട്ടം പൊതുവെ ജാതകന് ഗുണാനുഭങ്ങൾ നല്കുന്ന കാലഘട്ടമാണ്.വിദ്യാഗുണം, ധനലാഭം, വിദ്യാന്മാരുടെ അഭിനന്ദനം, ഉദ്യോഗലബ്ദി, കീർത്തി, സാഹിത്യ പ്രവർത്തനം,ഭാഗ്യാഭിവൃദ്ധി, ഗൃഹനിർമ്മാണം, ഭൂമിലാഭം ,വിവാഹം ഇത്യാദികൾ ബുധദശയിൽ സംഭവിക്കുന്നതാണ്. ബുധൻ ബലവാനായാൽ ഫലവും ഉൽകൃഷ്ടമായിരിക്കും.
ഉത്രട്ടാതി നക്ഷത്രത്തിൽ ജനിച്ചവർക്ക് മുപ്പത്തി എഴു വയസ്സു മുതൽ നാല്പത്തി മൂന്ന് വയസ്സു വരെ കേതു ദശ
പൊതുവെ കേതു ദശയിൽ പ്രതിസന്ധികൾ നേരിടേണ്ടി വരും, ബാല്യകാലത്ത് കേതു ദശ വന്നാൽ പല വിധത്തിലുള്ള അരിഷ്ടവും വിദ്യാഭ്യാസ തടസ്സവും ജാതകന് അനുഭവപ്പെടും. ലഗ്നത്തിൽ നില്ക്കുന്ന കേതുവിൻ്റെ ദശയിൽ പലവിധത്തിലുള്ള ദുരിതങ്ങളും ജാതകൻ നേരിടും.ജാതകത്തിൽ മൂന്നാം ഭാവത്തിൽ നില്ക്കുന്ന കേതുവിൻ്റെ ദശയിൽ സുഖം, ഐശ്വര്യം, ധനലാഭം, വിജയം, ആദിയായ ഗുണാനുഭവങ്ങളും സഹോദര ദുരിതം, ദേഹ ദുരിതം തുടങ്ങിയ ദോഷാനുഭവങ്ങളും സംഭവിക്കും.
ഉത്രട്ടാതി നക്ഷത്രത്തിൽ ജനിച്ചവർക്ക് നാല്പത്തിനാലു വയസ്സു മുതൽ അറുപത്തി മൂന്ന് വയസ്സു വരെ ശുക്ര ദശയാണ്
പൊതുവെ ഈ കാലഘട്ടം ജാതകന് ഗുണപ്രദമാണ്. ശുക്ര ദശയിൽ പൊതുവെ സമാധാന പ്രദമായ ജീവിതമായിരിക്കും. ഭാഗ്യവർദ്ധനവ്, ബഹുജനസമ്മതി, കീർത്തി, പലവിധത്തിലുള്ള ദ്രവ്യലാഭം, വാഹനലാഭം, സംഗീത സാഹിത്യാദിലളിതകലാ പ്രവർത്തനം, വിശിഷ്ട പദാർത്ഥ സംഭരണം,കച്ചവട സംബന്ധമായ ക്രയവിക്രയങ്ങൾ ഇത്യാദി ഫലങ്ങൾ സംഭവിക്കും.പരമോച്ചത്തിൽ നില്ക്കുന്ന ശുക്രൻ്റെ ദശയിൽ മുകളിൽ പറഞ്ഞ ഏറ്റവും ശ്രേഷ്ഠമായ ഫലങ്ങൾ സിദ്ധിക്കും.
ഉത്രട്ടാതി നക്ഷത്രത്തിൽ ജനിച്ചവർക്ക് അറുപത്തി നാലു വയസ്സു മുതൽ അറുപത്തി ഒൻപതു വയസ്സു വരെ ആദിത്യ ദശ
ഇഷ്ട ഭാവത്തിൽ ബലവാനായി നില്ക്കുന്ന ആദിത്യൻ്റെ ദശാകാലത്ത് വളരെയധികം ഗുണഫലങ്ങളെ നല്കും. മേടം, ചിങ്ങം, കർക്കടകം, വൃശ്ചികം, ധനുസ്സ്, മീനം ഈ രാശികളിൽ നില്ക്കുന്ന ആദിത്യൻ്റെ ദശാകാലം ജാതകന് ശോഭനമായിരിക്കും.
ഉത്രട്ടാതി നക്ഷത്രത്തിൽ ജനിച്ചവർക്ക് എഴുപതു വയസ്സു മുതൽ എഴുപത്തി ഒൻപതു വയസ്സു വരെ ചന്ദ്രദശകാലമാണ്
ശുഭനും ബലവാനുമായ ചന്ദ്രൻ്റെ ദശാകാലത്ത് കീർത്തി അംഗീകാരം തുടങ്ങിയ ഗുണഫലങ്ങൾ ഉണ്ടാവും. പൂർണ്ണ ചന്ദ്രൻ്റെ ദശാകാലം പൂർണ്ണ സൗഖ്യപ്രദമായിരിക്കും.കാര്യവിജയവും കീർത്തിയും സന്തോഷവും രാജബഹുമാനവും ചന്ദ്ര ദശയിൽ ഉണ്ടാകും.
ഉത്രട്ടാതി നക്ഷത്രത്തിൽ ജനിച്ചവർക്ക് എൺപത് വയസ്സു മുതൽ എൺപത്തി ആറു വയസ്സവരെ കുജദശയാണ്
ഈ കാലയളവ് പൊതുവെ ജാതകന് ഗുണദോഷ സമ്മിശ്രമാണ്. ദേവിയെ പ്രാർത്ഥിക്കുന്നത് ഉത്തമമാണ്.
ഉത്രട്ടാതി നക്ഷത്രത്തിൽ ജനിച്ചവർക്ക് എൺപത്തി ഏഴു വയസ്സു മുതൽ നൂറ്റി നാല് വയസ്സു വരെ രാഹു ദശാകാലം
ഈ ദശാകാലം ജാതകന് ഗുണദോഷ സമ്മിശ്രമാണ്, സദാ ഈശ്വരനാമം നാവിൽ ഉരുവിടുക.
നോട്ട്: മുകളിൽ പറഞ്ഞിരിക്കുന്നത് ഉത്രട്ടാതി നക്ഷത്രത്തിൻ്റെ ദശാസന്ധി കാലഘട്ടത്തിലെ പൊതു ഫലങ്ങളാണ്. ജാതകരുടെ ഗ്രഹനില, ഗ്രഹങ്ങളുടെ സ്ഥാനം, ബന്ധു, ശത്രു ക്ഷേത്ര സ്ഥിതി, ദൃഷ്ടി തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ വ്യക്തി പരമായി ഓരോർത്തരുടെയും ഗുണഫലങ്ങൾ വ്യത്യസ്തമായിരിക്കും.
0 Comments
if you have any dobt, comment