സൗമ്യതയും സ്നേഹവും ദൈവീക കാര്യങ്ങളിൽ താല്പര്യവും ത്യാഗ ശീലവും ചതയം നക്ഷത്രക്കാരുടെ പൊതു സ്വാഭാവങ്ങളത്രേ.സ്വഭാവ ശുദ്ധിയും സത്യസന്ധതയും ഇവർക്കുണ്ടാകും. ആരോടും കലഹിക്കാതിരിക്കാനും എപ്പോഴും എല്ലാവരോടും സഹകരിച്ചു പ്രവർത്തിക്കാനും താല്പര്യം ചതയം നക്ഷത്രക്കാർ കാണിയ്ക്കും.
ചതയം നക്ഷത്രത്തിൻ്റെ ഗണം, മൃഗം, പക്ഷി, വൃക്ഷം, രത്നം, ഭാഗ്യനിറം,ഭാഗ്യസംഖ്യ
ചതയം നക്ഷത്രത്തിൻ്റെ ഗണം - അസുര , ചതയം നക്ഷത്രത്തിൻ്റെ മൃഗം - കുതിര, ചതയം നക്ഷത്രത്തിൻ്റെ പക്ഷി - മയിൽ, വൃക്ഷം -കടമ്പ് ,രത്നം - ഗോമേദകം,ഭാഗ്യനിറം-പിംഗളം,ഭാഗ്യ സംഖ്യ - നാല്
സൂര്യൻ, ശനി, കേതു എന്നീ ദശാസന്ധി കാലങ്ങളിൽ ചതയം നക്ഷത്രക്കാർ അനുഷ്ഠിക്കേണ്ട ദോഷപരിഹാരങ്ങൾ
സൂര്യൻ, ശനി, കേതു എന്നീ ദശകാലങ്ങളിൽ ചതയം നക്ഷത്രക്കാർ ദോഷപരിഹാര കർമ്മങ്ങൾ അനുഷ്ഠിക്കേണ്ടതാണ്. നക്ഷത്രാധിപനായ രാഹുവിനെ പ്രീതിപ്പെടുത്തുന്ന കർമ്മങ്ങൾ നിത്യവും ചെയ്യേണ്ടതാണ്.ചതയം നാളിൽ രാഹുപൂജ നടത്തുന്നത് ഉത്തമമാണ്. രാശ്യാധിപനായ ശനിയെയും പ്രീതിപ്പെടുത്തണം.സർപ്പ ക്ഷേത്രങ്ങളിൽ ദർശനവും,പൂജയും നടത്തുന്നത് നല്ലതാണ്.
ചതയം നക്ഷത്രക്കാരുടെ പ്രതികൂല നാളുകൾ
ഉതൃട്ടാതി, അശ്വതി, കാർത്തിക ,അത്തം, ചിത്തിര, എന്നീ നാളുകൾ ചതയം നക്ഷത്രക്കാർക്ക് പ്രതികൂലങ്ങളാണ്. മുകളിൽ സൂചിപ്പിച്ച അഞ്ചു നാളുകളിൽ ചതയം നക്ഷത്രക്കാർ പുതിയ സംരംഭങ്ങളൊന്നും ആരംഭിക്കാതിരിക്കുന്നതായിരിക്കും നല്ലത്, കറുപ്പാണ് ചതയം നക്ഷത്രക്കാരുടെ അനുകൂല നിറം.
ചതയം നക്ഷത്രത്തിൻ്റെ ദേവത
ചതയം നക്ഷത്രത്തിൻ്റെ ദേവത വരുണനാണ്.ജാതകർ നിത്യവും വരുണ മന്ത്രം ജപിക്കുന്നത് ഉത്തമമായിരിക്കും.
മന്ത്രം: ഓം വരുണായ നമ:
ചതയം നക്ഷത്രക്കാർക്ക് ജന്മനാ പതിനെട്ട് വയസ്സു വരെ രാഹു ദശാസന്ധി
പൊതുവെ ഈ കാലഘട്ടം ഗുണദോഷസമ്മിശ്രമാണ്,ഏഴു വയസ്സു വരെ ജാതകർക്ക് പലതരത്തിലുള്ള രോഗാവസ്ഥകളും ജാതകരെ ബുദ്ധിമുട്ടിക്കാം.പലതരത്തിലുള്ള സുഖ ഹീനതയും വിദ്യാഭ്യാസ തടസവും അലച്ചിലും ത്വക്ക് രോഗങ്ങളും ജാതകരെ ബാധിക്കാം.ജാതകർക്ക് ഏഴു വയസ്സിന് മുൻപായി മാതാപിതാക്കൾ പരസ്പരം വേർപെടാം,ജാതകത്തിലെ ഗ്രഹനിലയിൽ ഏതെങ്കിലും ശുഭഗ്രഹങ്ങളുടെ ദൃഷ്ടിയോ യോഗമോ രാഹുവിന് ഉണ്ടെങ്കിൽ ദോഷഫലങ്ങളുടെ കാഠിന്യം കുറയും ഇങ്ങനെ അനിഷ്ട ഫലങ്ങളെ മാത്രം നല്കുന്നവനാണ് രാഹു,എങ്കിലും അനുകൂല രാശികളിലും ഇഷ്ട ഭാവത്തിലും ബലവാനായി നില്ക്കുന്ന രാഹു ധാരാളം ഗുണഫലങ്ങളെ നല്കും.
ചതയം നക്ഷത്രക്കാർ പത്തൊൻപത് വയസ്സു മുതൽ മുപ്പത്തി നാലു വയസ്സു വരെ വ്യാഴ ദശാസന്ധി
ജാതകർക്ക് പൊതുവെ അനുകൂല കാലഘട്ടമാണിത്.പലതരത്തിലുള്ള ഉയർച്ചയും കർമ്മ രംഗത്ത് ഉയർച്ചയും ഈ കാലഘട്ടത്തിൽ ഉണ്ടാവും.വ്യാഴ ദശാസന്ധിയുടെ ആദ്യത്തെ എട്ടു വർഷം ഗുണദോഷ സമ്മിശ്രമായിരിക്കും. ഈ നാളുകാർക്ക്.എന്നാൽ തുടർന്നുള്ള കാലഘട്ടം വളരെ ഉത്തമമായിരിക്കും. പലവിധത്തിലുള്ള ധനലാഭം ഈ കാലഘട്ടത്തിലുണ്ടാവാം.വിദേശത്ത് പോകാൻ ശ്രമിക്കുന്നവർക്ക് അത് സാധ്യമാകും.എന്നാൽ കളത്ര സുഖ ഹാനി, വ്യവഹാരം,ശത്രു വർദ്ധനവ് ഇത്യാദി ദോഷഫലങ്ങളും ഉണ്ടാകും. ഇഷ്ട ഭാവത്തിൽ ബലവാനായി നില്ക്കുന്ന വ്യാഴത്തിൻ്റെ ദശാകാലഘട്ടം. വളരെയേറെ ഗുണഫലങ്ങളെ നല്കും, എന്നാൽ നീച രാശിയിൽ നില്ക്കുന്ന വ്യാഴം ഗുണഫലങ്ങളെ നല്കില്ലെന്നു മാത്രമല്ല കാര്യ തടസ്സവും ധന നഷ്ടവും ഉണ്ടാക്കും.
ചതയം നക്ഷത്ര ജാതകർക്ക് മുപ്പത്തിയഞ്ചു വയസ്സു മുതൽ അൻപതി മൂന്നു വയസ്സു വരെ ശനിദശാസന്ധി
ഈ കാലയളവ് ജാതകന് ഗുണദോഷ സമ്മിശ്രമാണ്. ഭൂമിലാഭം, കൃഷി ലാഭം, സമുദായ സംഘടനയുടെ നേതൃത്വം വഹിക്കും,ആലോചിക്കാതെ പ്രവർത്തിക്കുന്നതു മൂലം പലതരത്തിലുള്ള പ്രതിസന്ധികൾ ഉണ്ടാകും.കർമ്മമേഖലയിൽ നിന്നുള്ള ധനലാഭം ഈ കാലഘട്ടത്തിൽ ഉണ്ടാവാം. അത്യധികമായ അദ്ധ്വാനം, ചില രോഗാവസ്ഥകൾ തുടങ്ങിയവ ജാതകനെ ബുദ്ധിമുട്ടിക്കും.ശനി മിക്കവാറും കഷ്ടഫലത്തെ ചെയ്യുന്നവനാണെങ്കിലും ഇഷ്ട ഭാവസ്ഥിതനും ബലവാനുമാണെങ്കിൽ ഈ ദശാകാലത്ത് ധനലാഭം, കീർത്തി, ഗൃഹ ലാഭം, സ്ഥാനപ്രാപ്തി മുതലായ ഗുണാനുഭവങ്ങൾ ധാരാളം നല്കും.
ചതയം നക്ഷത്ര ജാതകർക്ക് അൻപത്തി നാലു വയസ്സു മുതൽ എഴുപത് വയസ്സു വരെ ബുധ ദശാസന്ധി
ഈ കാലയളവ് ജാതകന് ഗുണദോഷസമ്മിശ്രമാണ്. പലവിധത്തിലുള്ള ഗുണഫലങ്ങളും സാമ്പത്തിക നേട്ടങ്ങളും ഈ കാലയളിൽ ഉണ്ടാകും.ബുധൻ ബലവാനാണെങ്കിൽ ഫലവും ഉൽകൃഷ്ടമായിരിക്കും. എന്നാൽ ബുധൻ ബലഹീനനായാൽ പലതരത്തിലുള്ള പ്രതിസന്ധികളും ധനനഷ്ടവും കേസു വഴക്കുകളും പേരുദോഷവും ഉണ്ടാകും.ബുധദശയുടെ അവസാന കാലഘട്ടം ചില രോഗാവസ്ഥകൾ ജാതകനെ ബുദ്ധിമുട്ടിക്കാം.
ചതയം നക്ഷത്രത്തിൽ ജനിച്ച ജാതകന് എഴുപത്തി ഒന്നു വയസ്സു മുതൽ എഴുപത്തി ഏഴു വയസ്സു വരെ കേതു ദശാസന്ധി
ഈ കാലഘട്ടം ചതയം നക്ഷത്രക്കാർക്ക് പൊതുവെ ദോഷ പ്രദമാണ്. കേതു ദശാസന്ധിയുടെ അവസാന കാലഘട്ടം രോഗ ദുരിതം ജാതകനെ നന്നായി ബാധിക്കും.ഇത് കൂടുതലും ബാധിക്കുന്നത് ജനനസമയത്ത് ലഗ്നത്തിൽ കേതു നില്ക്കുന്ന ജാതകർക്കാണ്.പരിഹാരമായി ചൊവ്വാഴ്ച ദിവസങ്ങളിൽ ഗണപതി ക്ഷേത്രത്തിൽ നാളികേരം തലക്കുഴിഞ്ഞ് അടിക്കുക.
ചതയം നക്ഷത്രജാതകർക്ക് എഴുപത്തി എട്ടു വയസ്സു മുതൽ തൊണ്ണൂറ്റി ഏഴു വയസ്സു വരെ ശുക്ര ദശാസന്ധി
ഈ കാലഘട്ടം ജാതകന് പൊതുവെ ഗുണകരമാണ്. കേതു ദശാസന്ധി പിന്നിട്ട ജാതകന് ശുക്രദശാസന്ധിയുടെ പകുതി വരെയുള്ള കാലഘട്ടം ഗുണകരമാണ്. ശുക്ര ദശാസന്ധിയുടെ അവസാന കാലഘട്ടം ദോഷ പ്രദമാണ്.
നോട്ട്: മുകളിൽ പറഞ്ഞിരിക്കുന്നത് ചതയം നക്ഷത്രത്തിൻ്റെ ദശാസന്ധി കാലഘട്ടത്തിലെ പൊതു ഫലങ്ങളാണ്. ജാതകരുടെ ഗ്രഹനില, ഗ്രഹങ്ങളുടെ സ്ഥാനം, ബന്ധു, ശത്രു ക്ഷേത്ര സ്ഥിതി, ദൃഷ്ടി തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ വ്യക്തി പരമായി ഓരോർത്തരുടെയും ഗുണഫലങ്ങൾ വ്യത്യസ്തമായിരിക്കും.
0 Comments
if you have any dobt, comment