ജ്യോതിശാസ്ത്രത്തിൻ്റെ അടിസ്ഥാന ശിലകൾ എന്ന് വിശേഷിപ്പിക്കാവുന്നത് നവഗ്രഹങ്ങളാണ്. സൂര്യൻ, ചന്ദ്രൻ, കുജൻ, ബുധൻ, വ്യാഴം, ശുക്രൻ ,ശനി, രാഹു, കേതു ഇവകളാണ് നവഗ്രഹങ്ങൾ. ഗുളികൻ (മാന്ദി) എന്ന ഉപഗ്രഹത്തിനും ജ്യോതിഷത്തിൽ സുപ്രധാന പങ്കുണ്ട്. ഈ ഗ്രഹങ്ങളുടെ സ്ഥാനവും പ്രയാണവുമാണ് ഒരു വ്യക്തിയുടെ ഭൂത-വർത്തമാന ഭാവിഫലങ്ങൾ കുറിക്കുന്നത്. ഇതിൽ പാപഗ്രഹമായ ശനിയിൽ നിന്നും മാറി വരുന്ന ദോഷകരിയായ അംശങ്ങൾ കൂടിച്ചേർന്ന് രാശി മണ്ഡലത്തിൻ്റെ പ്രയാണത്തിൽ ഒരു പ്രത്യേക സമയത്ത് നിക്ഷേപിക്കപ്പെടുന്ന പാപഗ്രഹമായ ശനിയുടെ അംശത്തിൻ്റെ ആകെത്തുകയാണ് ഗുളികൻ.മന്ദനിൽ (ശനി) നിന്നും ജനിക്കുന്നതിനാൽ ഗുളികന് മാന്ദിയെന്നും പേരുണ്ട്. ഗുളികൻ മറ്റു ഗ്രഹങ്ങളെപ്പോലെ ഖരപിണ്ഡജഡിലമായ ഒരു ഗ്രഹമല്ല. ഇത് ശനി ഗ്രഹത്തിൻ്റെ ഭാവാംശം ആണ്. അതുകൊണ്ട് ഭാരതീയ ജ്യോതിഷത്തിൽ ഗുളികന് പ്രധാന്യം കുറവാണ്, എന്നാൽ കേരളിയ ജ്യോതിഷത്തിൽ ഗുളികന് വേണ്ടത്ര പ്രാധാന്യം നല്കിയിട്ടുണ്ട്. ഗുളികനെ ഒഴിവാക്കിയുള്ള ജാതക നിരൂപണവും താല്ക്കാലിക പ്രശ്ന പ്രവചനവും പൂർണ്ണമല്ലെന്ന് ജ്യോതിശാസ്ത്ര ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്.
ഗുളികൻ മരണകാരകൻ
ഗുളികൻ മരണകാരകനാണെന്ന കണ്ടെത്തലിലൂടെയാണ് മൃത്യു എന്ന പേര് ഗുളികന് ലഭിച്ചത്. താല്ക്കാലിക പ്രശ്നത്തിൽ എട്ടാം ഭാവം മകരമാവുകയും അവിടെ ഗുളികനും ശനിയും യോഗം ചെയ്ത് നില്ക്കുകയും ചെയ്താൽ ജാതകന് ആയുസ്സിന് ദോഷം എന്നു പറയാം.
വ്യാഴം
വ്യാഴവുമായി യോഗമോ ദൃഷ്ടിയോ ഗുളികനുണ്ടായാൽ ഗുളികൻ്റെ പാപത്വം ജാതകനെ ബാധിക്കില്ല.പൊതുവെ ദോഷ കാരകൻ എന്നറിയപ്പെടുന്ന ഗുളികൻ ലഗ്നമായി മകരം രാശിയിലോ കുംഭം രാശിയിലോ നിന്നാൽ രാജയോഗ പ്രദമായിരിക്കും. എന്നാൽ ജാതകന് ഏതു സമയവും മനസിക സംഘഷത്തിന് അടിമപ്പെടേണ്ടി വരും.
ധന സ്ഥാനം
ലഗ്നാൽ രണ്ടിൽ (ധന സ്ഥാനം) നിൽക്കുന്ന ഗുളികൻ ധനവും വിദ്യാഗുണവും ഇല്ലാതാക്കുകയും പിടിവാശിക്കാരനും എപ്പോഴും എന്തെങ്കിലും വിധത്തിൽ പണ നഷ്ടം ഉണ്ടാക്കുന്നവനുമായിരിക്കും.
ലഗ്നാൽ മൂന്നാം ഭാവം
ലഗ്നാൽ മൂന്നാം ഭാവത്തിൽ നില്ക്കുന്ന ഗുളികൻ ജാതകൻ്റെ സഹോദരങ്ങൾക്ക് പലതരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാക്കും.പല പ്രതിസന്ധികളിൽ അകപ്പെടുകയും ചെയ്യും '
ലഗ്നാൽ നാലാം ഭാവം
ജാതകരുടെ ലഗ്നത്തിൽ നാലാം ഭാവത്തിൽ നില്ക്കുന്ന ഗുളികൻ കുടുംബ സമാധാനം ഇല്ലാതാക്കും, സാമ്പത്തിക ബാധ്യതയാൽ പ്രതിസന്ധിയിലാകുന്ന ജാതകൻ സ്വന്തം ഭവനം വില്ക്കേണ്ടി വരും.
ലഗ്നാൽ അഞ്ചാം ഭാവം ഗുളികൻ നിന്നാൽ
ജാതകൻ്റെ അഞ്ചാം ഭാവത്തിൽ ശുഭഗ്രഹങ്ങളുടെ യോഗമോ ദൃഷ്ടിയോ ഇല്ലാതെ ഗുളികൻ നിന്നാൽ സന്താനങ്ങൾ നിമിത്തം ദു:ഖം അനുഭവിക്കുന്നവനും മന:സമാധാനം ഇല്ലാത്തവനുമായിരിക്കും.
ലഗ്നാൽ എട്ടാം ഭാവത്തിൽ ഗുളികൻ നിന്നാൽ
ജാതകൻ്റെ ഗ്രഹനിലയിൽ എട്ടാം ഭാവത്തിൽ ശുഭഗ്രഹങ്ങളുടെ ദൃഷ്ടിയോ യോഗമോ ഇല്ലാതെ ഗുളികൻ നിന്നാൽ ജാതകൻ എന്തെങ്കിലും രോഗാവസ്ഥയിൽ നിത്യം വലയുന്നവനായിരിക്കും. ബന്ധുജനങ്ങളുമായിട്ട് ശത്രുതയിൽ കഴിയുമെങ്കിലും ശത്രുജയം, സന്താന യോഗം, നല്ലവിദ്യാഗുണം,, തൊഴിൽഗുണം തുടങ്ങിയ ഗുണാനുഭവങ്ങൾ ഉണ്ടാകുകയും ചെയ്യും.
ഏഴാം ഭാവത്തിൽ ഗുളികൻ നിന്നാൽ
ഏഴാം ഭാവത്തിൽ നില്ക്കുന്ന ഗുളികൻ ജാതകൻ്റെ ഭാര്യക്ക് ദോഷമുണ്ടാക്കും. എന്നാൽ ജാതകൻ കുടു:ബത്തിന് ദുഷ്പേര് ഉണ്ടാക്കുന്ന പ്രവർത്തിയിൽ ഏർപ്പെടും.
എട്ടാം ഭാവത്തിൽ നില്ക്കുന്ന ഗുളികൻ
ജാതകത്തിലെ ഗ്രഹനിലയിൽ എട്ടാം ഭാവത്തിൽ നില്ക്കുന്ന ഗുളികൻ ജാതകന് ബുദ്ധിസാമർത്ഥ്യം വർദ്ധിപ്പിക്കും. വിവിധ രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവനും അഗ്നി, ആയുധം എന്നിവകളാൽ നാശം സംഭവിക്കുന്നവനും ആലോചിക്കാതെ പ്രവർത്തിക്കുന്നതു മൂലം പ്രതിസന്ധിയിൽ എത്തുന്നവനുമായിരിക്കും.
ഒൻപതാം ഭാവത്തിൽ ഗുളികൻ നിന്നാൽ
ജാതകൻ്റെ ഒൻപതാം ഭാവത്തിൽ ഗുളികൻ നിന്നാൽ ജാതകൻ്റെ ഭാഗ്യാനുഭവത്തെ മറയ്ക്കും, ഒരു തരത്തിലുള്ള ഭാഗ്യാനുഭവങ്ങളും ജാതകന് ഉണ്ടാകുകയില്ല ,എന്നാൽ ഈ ഭാവത്തിലേക്ക് വ്യാഴത്തിൻ്റെ ദൃഷ്ടിയോ യോഗമോ ഉണ്ടെങ്കിൽ ദോഷം ജാതകനെ ബാധിക്കുകയില്ല. എന്നാൽ ഗുളികൻ ഏതു ഭാവത്തിൽ ഏകനായി നിന്നാലും ആ രാശിയുടെ ഭാവാധാധിപനായിരിക്കും.
തുടരും.........................
0 Comments
if you have any dobt, comment