പൂരുരുട്ടാതി നക്ഷത്രം
സംഭാഷണ ചാതുര്യം, സുഖ ജീവിതത്തിൽ ആസക്തി, അലസത എന്നിവ പൂരുട്ടാതി നാളിൽ ജനിച്ചവരുടെ പ്രത്യേകതകളാണ്. പെട്ടെന്നു കോപിക്കുകയും അതു പോലെ തന്നെ ശാന്തപ്പെടുകയും ചെയ്യും. സാമ്പത്തികമായി ഉയർച്ച ലഭിക്കും,  ചെറിയ ബുദ്ധിമുട്ടുകളെപ്പറ്റി പോലും ആകുലതപ്പെടും. ബുദ്ധിസാമർത്ഥ്യവും, കഴിവും ഉണ്ടാകും. പതുക്കെയാണെങ്കിലും ഏറ്റെടുത്ത ജോലികൾ ഭംഗിയായി ചെയ്തു തീർക്കും. ചിന്താശീലവും പക്വതയും നിഷ്പക്ഷതയും ഉണ്ടാകും.  ആചാരങ്ങളിൽ വിശ്വാസം കുറയും, ത്യാഗശീലമുണ്ടാകും.അന്യർക്ക് ഉപകാരം ചെയ്യാൻ മടിക്കുകയില്ലെങ്കിലും ചെറിയ ഉപകാരങ്ങൾ പോലും വലുതായിട്ട് പറഞ്ഞു ഫലിപ്പിക്കുന്ന സ്വഭാവമുണ്ടാകും.മത വിശ്വാസം കുറയും, സ്വതന്ത്ര ബുദ്ധിയായിരിക്കും.  സുഖഭോഗങ്ങളിൽ ഉള്ള അമിതമായ താല്പര്യം മൂലം അപവാദങ്ങൾക്കിടയാവാം.
പൂരുരുട്ടാതി നക്ഷത്രത്തിൻ്റെ ഗണം, മൃഗം,വൃക്ഷം, രത്നം, ഭാഗ്യ നിറം,ഭാഗ്യ സംഖ്യ 
പൂരുരുട്ടാതി നക്ഷത്രത്തിൻ്റെ ഗണം - മാനുഷ ഗണം, പൂരുട്ടാതി നക്ഷത്രത്തിൻ്റെ മൃഗം -നരൻ, പൂരുട്ടാതി നക്ഷത്രത്തിൻ്റെ വൃക്ഷം - തേൻ മാവ്, പൂരുരുട്ടാതി നക്ഷത്രത്തിൻ്റെ പക്ഷി - മയിൽ, രത്നം - പുഷ്യരാഗം, ഭാഗ്യനിറം-പിംഗള, ഭാഗ്യ സംഖ്യ - മൂന്ന്
പൂരുരുട്ടാതി നക്ഷത്രക്കാർ ദശാസന്ധി കാലയളവിൽ അനുഷ്ഠിക്കേണ്ട ദോഷപരിഹാര കർമ്മങ്ങൾ
ബുധൻ, ശുക്രൻ ,ചന്ദ്രൻ ,എന്നീ ദശകളിൽ പൂരുരുട്ടാതി നക്ഷത്രക്കാർ ദോഷപരിഹാര കർമ്മങ്ങൾ അനുഷ്ഠിക്കോണ്ടതാണ്. എന്നീ ദശകാലങ്ങളിൽ പൂരുരുട്ടാതി   നക്ഷത്രക്കാർ ദോഷപരിഹാര കർമ്മങ്ങൾ അനുഷ്ഠിക്കേണ്ടതാണ്. നക്ഷത്രാധിപനായ വ്യാഴത്തെ പ്രീതിപ്പെടുത്തുന്ന  കർമ്മങ്ങൾ അനുഷ്ഠിക്കുന്നത് ഉത്തമമാണ് . രാശ്യാധിപനായ ശനിയെ പ്രീതിപ്പെടുത്തണം,വ്യാഴാഴ്ചയും പൂരുരുട്ടാതിയും ചേർന്ന് വരുന്ന ദിവസം വിഷ്ണു ക്ഷേത്ര ദർശനം നടത്തുക. 
പൂരുരുട്ടാതി നക്ഷത്രത്തിന് പ്രതികൂലമായ നാളുകൾ
രേവതി, രോഹിണി, ഭരണി, അത്തം, ചിത്തിര ,ചോതി, വിശാഖം എന്നീ നാളുകൾ പൂരുരുട്ടാതി നക്ഷത്രത്തിന് പ്രതികൂലങ്ങളാണ്. ഈ നാളുകളിൽ പൂരുരുട്ടാതി നക്ഷത്രക്കാർ പുതിയ സംരംഭങ്ങളൊന്നും ആരംഭിക്കാതിരിക്കുന്നതായിരിക്കും ഉത്തമം .

പൂരുരുട്ടാതി നക്ഷത്രത്തിന് അനുകൂല നിറങ്ങൾ
മഞ്ഞ, കറുപ്പ് ,നീല എന്നീ നിറങ്ങൾ പൂരുരുട്ടാതി നക്ഷത്രത്തിന് അനുകൂലങ്ങളാണ്, പൂരുരുട്ടാതി നക്ഷത്രത്തിൻ്റെ ദേവത അജൈകപാദ് ആണ്.നിത്യവും ഈ ദേവതാ മന്ത്രം ജപിക്കുന്നത് ഉത്തമമാണ്.
മന്ത്രം: ഓം അജൈകപദേ നമ:
പൂരുരുട്ടാതി നക്ഷത്രത്തിൽ ജനിക്കുന്നവർക്ക് ജന്മനാ പതിനാറ് വയസ്സു വരെ വ്യാഴ ദശാകാലമാണ്
പൂരുരുട്ടാതി നക്ഷത്രക്കാർക്ക് ഈ കാലയളവ് ഗുണദോഷസമ്മിശ്രമാണ്. പൊതുവെ പതിനഞ്ച് വയസ്സു വരെ ഗുണദോഷസമ്മിശ്രമായിരിക്കും, എന്നാൽ വ്യാഴം ജാതകത്തിൽ നില്ക്കുന്ന രാശിയുടെ അടിസ്ഥാനത്തിൽ തുടർന്ന് വിദ്യാഭ്യാസ തടസ്സം അനുഭവപ്പെടാം.  വ്യാഴദശ അനേകം ഗുണഫലങ്ങളെ ജാതകനും കുടു:ബത്തിനും നല്കും,അനുകൂല രാശികളിൽ ബലവാനായി നില്ക്കുന്ന വ്യാഴം പ്രതീക്ഷിക്കാത്ത ഗുണഫലങ്ങളെ ജാതകന് നല്കും.എന്നാൽ ബലഹീനനും ഇഷ്ട രാശികളിലും അല്ലെങ്കിൽ ഗുണഫലങ്ങളെ തരുകയില്ലെന്നു മാത്രമല്ല പ്രതിസന്ധികളും രോഗ ദുരിതങ്ങളും അനുഭവിക്കേണ്ടതായി മാറും.
പൂരുരുട്ടാതി നക്ഷത്രക്കാർക്ക് പതിനേഴ് വയസ്സു മുതൽ  മുപ്പത്തി നാലു വയസ്സു വരെ ശനിദശാ 
ഈ ദശാസന്ധി കാലയളവ് ഗുണദോഷ സമ്മിശ്രമാണ്. അതിയായ അലച്ചിൽ, മന: പ്രയാസം, പേരുദോഷം സാമ്പത്തിക നഷ്ടം, കേസു വഴക്കുകൾ തുടങ്ങിയവ ഈ കാലഘട്ടത്തിലുണ്ടാകും. എന്നാൽ ഈ കാലയളവിൽ വിവാഹം നടക്കാം, വിദ്യാതടസ്സം അനുഭവപ്പെടാം. വിദേശത്ത് ജോലിക്ക് ശ്രമിക്കുന്നവർക്ക് ഈ കാലയളവിൽ അത് സാധിക്കും. പൊതുവെ പ്രതിസന്ധികൾ നല്കുന്ന ദശാസന്ധിയാണ് ശനി ദശാകാലം, എങ്കിലും ഇഷ്ട ഭാവത്തിൽ ബലവാനായി നില്ക്കുന ശനി ജാതകന് ധാരാളം ഗുണഫലങ്ങളെ നല്കും.
പൂരുരുട്ടാതി നക്ഷത്രത്തിൽ ജനിച്ചവർക്ക് മുപ്പത്തി അഞ്ചു വയസ്സു മുതൽ അൻപത്തി ഒന്നു വയസ്സു വരെ ബുധ ദശാസന്ധി 
ബുധ ദശ പൊതുവെ ഗുണാനുഭവങ്ങൾ നല്കുന്ന ഒരു ദശയാണ്. വിദ്യാഗുണം, ധനലാഭം, വിദ്വാന്മാരുടെ  അഭിനന്ദനം, ഉദ്യോഗ ലബ്ദി, കീർത്തി,സാഹിത്യ പ്രവർത്തനം, ഭാഗ്യാഭിവൃദ്ധി, ഗൃഹ നിർമ്മാണം, ഭൂമി ലാഭം ഇത്യാദികൾ ബുധദശയിൽ സംഭവിക്കാവുന്നതാണ്. ബുധൻ ബലവാനായാൽ ഫലവും ഉൽകൃഷ്ടമായിരിക്കും ബലഹീനനായാൽ ഉന്മാദം, മന: ക്ലേശം, അജ്ഞത തുടങ്ങിയ ദോഷഫലങ്ങളും സംഭവിക്കും.
പൂരുരുട്ടാതി നക്ഷത്രത്തിൽ ജനിച്ചവർക്ക് മുപ്പത്തി ആറു വയസ്സു മുതൽ നാല്പത്തി രണ്ടു വയസ്സു വരെ കേതു ദശ
ഈ കാലയളവ് ജാതകന് പൊതുവെ ഗുണദോഷസമ്മിശ്രമാണ്. ഈ കാലയളവിൽ ജാതകന് പല തരത്തിലുള്ള രോഗാവസ്ഥക ശ ബുദ്ധിമുട്ടിക്കും (ഒടിവ്, ചതവ്) തുടങ്ങിയവ ,എന്നാൽ അനുകൂല രാശികളിലും ഇഷ്ട ഭാവത്തിലും നില്ക്കുന്ന കേതു ജാതകന് ധാരാളം ഗുണഫലങ്ങളെ നല്കും.കേതു ദോഷപരിഹാരത്തിന് സമർപ്പണത്തോടെയുള്ള ഗണപതി ഭജനം ഉത്തമമാണ്.
പൂരുരുട്ടാതി നക്ഷത്രത്തിൽ ജനിച്ചവർക്ക് നാല്പത്തി മൂന്നു വയസ്സു മുതൽ അറുപത്തി രണ്ടു വയസ്സു വരെ ശുക്രദശ
ഈ കാലയളവ് ജാതകന് പൊതുവെ ഗുണപ്രദമാണ് ഭാഗ്യവർദ്ധനവ്, ബഹുജനസമ്മതി, കീർത്തി പലവിധത്തിലുള്ള ദ്രവ്യലാഭം, വാഹന ലാഭം, സംഗീത സാഹിത്യാദി ലളിതകലാ പ്രവർത്തനം, വിശിഷ്ട പദാർത്ഥ സംഭരണം തുടങ്ങിയ ഫലങ്ങൾ ശുക്ര ദശയിൽ സംഭവിക്കും. അനുകൂല രാശികളിൽ ബലവാനായി നില്ക്കുന്ന ശുക്രൻ്റെ ദശയിൽ ധാരാളം ഗുണഫലങ്ങൾ സിദ്ധിക്കും.എന്നാൽ ബലഹീനനായ ശുക്രൻ്റെ ദശയിൽ യാതൊരു ഗുണഫലവും ലഭിക്കുകയില്ല.
പൂരുരുട്ടാതി നക്ഷത്രത്തിൽ ജനിച്ചവർക്ക് അറുപത്തി മൂന്നു വയസ്സു മുതൽ അറുപത്തി എട്ടു വയസ്സു വരെ ആദിത്യദശ
ഇഷ്ട ഭാവത്തിൽ ബലവാനായി നില്ക്കുന്ന ആദിത്യൻ്റെ ദശാകാലത്ത് ധാരാളം ഗുണഫലങ്ങളെ സിദ്ധിക്കും. എന്നാൽ ബലഹീനനായ ആദിത്യൻ്റെ ദശാകാലം ജാതകന് പല തരത്തിലുള്ള ബുദ്ധിമുട്ടുകൾ സൃഷ്ടിക്കും.
പൂരുരുട്ടാതി നക്ഷത്രത്തിൽ ജനിച്ചവർക്ക് അറുപത്തി ഒൻപതു വയസ്സു മുതൽ എഴുപത്തി എട്ടു വയസ്സു വരെ ചന്ദ്രദശ
ഈ കാലയളവ് ജാതകന് അനുകൂലമാണ്. ഇഷ്ട ഭാവത്തിലും അനുകൂല രാശികളിലും ബലവാനായി നില്ക്കുന്ന ചന്ദ്ര ദശ ഗുണഫലങ്ങളെ നല്കും. എന്നാൽ ബലഹീനനായി നില്ക്കുന്ന ചന്ദ്രൻ ഗുണഫലങ്ങളെ ഒന്നും തരികയില്ല.ധാരാളം തടസ്സങ്ങളെ ജാതകന് നല്കും.
പൂരുരുട്ടാതി നക്ഷത്രത്തിൽ ജനിച്ചവർക്ക് എഴുപത്തി ഒൻപതു വയസ്സു മുതൽ എൺപത്തിയഞ്ചു വയസ്സു വരെ കുജദശ
ഈ ദശാകാലം ജാതകന് പൊതുവെ ദോഷകരമാണ്. പല തരത്തിലുള്ള രോഗാവസ്ഥകൾ ജാതകനെ ബുദ്ധിമുട്ടിക്കും ,സദാ ഈശ്വര സ്മരണയോടെ ജീവിക്കുക.
പൂരുരുട്ടാതി നക്ഷത്രത്തിൽ ജനിച്ചവർക്ക് എൺപത്തിയാറു വയസ്സു മുതൽ നൂറ്റി മുന്ന്
 വയസ്സു വരെ രാഹു ദശ
ഈ കാലഘട്ടം ജാതകന് ഒട്ടും നല്ലതല്ല, ഈശ്വര സ്മരണയോടെ ജീവിക്കുക

നോട്ട്: മുകളിൽ പറഞ്ഞിരിക്കുന്നത് പൂരുരുട്ടാതി നക്ഷത്രത്തിൻ്റെ ദശാസന്ധി കാലഘട്ടത്തിലെ പൊതു ഫലങ്ങളാണ്. ജാതകരുടെ ഗ്രഹനില, ഗ്രഹങ്ങളുടെ സ്ഥാനം, ബന്ധു, ശത്രു ക്ഷേത്ര സ്ഥിതി, ദൃഷ്ടി തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ വ്യക്തി പരമായി ഓരോർത്തരുടെയും ഗുണഫലങ്ങൾ വ്യത്യസ്തമായിരിക്കും.