തിരുവോണം നക്ഷത്രം
ശരീര പുഷ്ടിയും സൗന്ദര്യവും ആരോഗ്യവും തിരുവോണം നാളിൽ ജനിച്ചവരുടെ പ്രത്യേകതകളാണ്. കുലിനമായ പെരുമാറ്റവും അടുക്കും ചിട്ടയുമുള്ള പ്രവർത്തന രീതിയും കൊണ്ട് എല്ലാവരുടെയും അഭിനന്ദനം നേടിയെടുക്കുവാൻ ഇവർക്ക് കഴിയും. നേതൃത്വം വഹിക്കാനുള്ള കഴിവും ആജ്ഞാശക്തിയും ഉണ്ടാകും. പരിസരങ്ങൾ വൃത്തിയായി സൂക്ഷിക്കാനും ഭംഗിയായി വസ്ത്രധാരണം നടത്താനും പ്രത്യേകം ശ്രദ്ധിക്കും,അന്യർക്ക് ശരീരം കൊണ്ടും പണം കൊണ്ടും ഉപകാരം ചെയ്യാൻ മടിക്കുകയില്ല.
തിരുവോണം നക്ഷത്രത്തിൻ്റെ ഗണം,മൃഗം, പക്ഷി, വൃക്ഷം, രത്നം, നിറം, ഭാഗ്യ സംഖ്യ
തിരുവോണ നക്ഷത്രത്തിൻ്റെ ഗണം - ദൈവഗണം, മൃഗം - കുരങ്ങ്, പക്ഷി - കോഴി, വൃക്ഷം - എരുക്ക്, തിരുവോണ നക്ഷത്രത്തിൻ്റെ രത്നം -മുത്ത്, ഭാഗ്യ സംഖ്യ - രണ്ട്
രാഹു, ശനി, കേതു എന്നീ ദശാകാലങ്ങളിൽ തിരുവോണ നക്ഷത്രക്കാർ അനുഷ്ഠിക്കേണ്ട ദോഷപരിഹാര കർമ്മങ്ങൾ
രാഹു, ശനി, കേതു എന്നീ ദശാകാലങ്ങളിൽ തിരുവോണ നക്ഷത്രക്കാർ ദോഷപരിഹാര കർമ്മങ്ങൾ അനുഷ്ഠിക്കണം.അത്തം, രോഹിണി, തിരുവോണം എന്നീ നാളുകളിൽ തിരുവോണ നക്ഷത്രക്കാർ ക്ഷേത്ര ദർശനം നടത്തണം.  തിരുവോണവും തിങ്കളാഴ്ചയും ചേർന്ന് വരുന്ന ദിവസങ്ങളിൽ ദേവി ക്ഷേത്ര ദർശനവും ശക്തിക്കൊത്ത വഴിപാടും നടത്തുന്നത് ഉത്തമമാണ്.
തിരുവോണ നക്ഷത്രക്കാർക്ക് പ്രതികൂല നാളുകൾ
ചതയം, ഉതൃട്ടാതി, മകം, അശ്വതി, പൂരം, ഉത്രം എന്നീ നാളുകൾ തിരുവോണ നക്ഷത്രക്കാർക്ക് പ്രതികൂലങ്ങളാണ്. ഈ നാളുകളിൽ തിരുവോണ നക്ഷത്രക്കാർ പുതിയ സംരംഭങ്ങളൊന്നും തുടങ്ങാതിരിക്കുന്നതായിരിക്കും ഉത്തമം.

അനുകൂല നിറങ്ങൾ
വെളുപ്പ്, കറുപ്പ് എന്നീ നിറങ്ങൾ തിരുവോണ നക്ഷത്രക്കാർക്ക് അനുകൂലങ്ങളാണ്.തിരുവോണം നക്ഷത്രത്തിൻ്റെ ദേവത വിഷ്ണുവാണ്, ആയതിനാൽ വിഷ്ണു മന്ത്രം നിത്യവും ജപിക്കുന്നത് നല്ലതാണ്.
"ഓം വിഷ്ണവേ നമ:"
തിരുവോണ നക്ഷത്രക്കാർക്ക് ജന്മനാ പത്തു വയസ്സുവരെ ചന്ദ്രദശാ
തിരുവോണ നക്ഷത്രത്തിൽ ജനിച്ചവർക്ക് പത്ത് വയസ്സു വരെ ചന്ദ്ര ദശയാണ്.പൊതുവെ ഈ പത്തു വർഷക്കാലയളവ് തിരുവോണ നക്ഷത്രക്കാർക്ക് അനുകൂലങ്ങളാണ്. അനുകൂല ഭാവത്തിൽ ബലവാനായി നില്ക്കുന്ന ചന്ദ്ര ദശാക്കാലം ജാതകൻ്റെ മാതാപിതാക്കൾക്ക് ഗുണകരമാണ്. എന്നാൽ അനിഷ്ട സ്ഥാനങ്ങളിൽ നില്ക്കുന്ന ചന്ദ്ര ദശ ജാതകന് പല തരത്തിലുള്ള രോഗാവസ്ഥകളും ദുരിതങ്ങളും നല്കും.
തിരുവോണ നക്ഷത്രത്തിൽ ജനിച്ചവരക്ക് പതിനൊന്നു വയസ്സു മുതൽ പതിനേഴ് വയസ്സു വരെ കുജദശ
കുജദശാകാലയളവ് തിരുവോണ നക്ഷത്രക്കാർക്ക് പൊതുവെ ഗുണ ദോഷസമ്മിശ്രമാണ്. ചൊവ്വായുടെ ദശയിൽ സ്വന്തം കഴിവു മൂലം മറ്റുള്ളവരുടെ പ്രശംസ നേടും.  കലാപരമായ കഴിവിലൂടെ കീർത്തി നേടും, ഗ്രഹനിലയിൽ ഇഷ്ട ഭാവത്തിൽ ബലവാനായി നില്ക്കുന്ന കുജദശാസന്ധിയിൽ പ്രശസ്തിയും കീർത്തിയും വിദ്യാഗുണവും ഉണ്ടാകും. എന്നാൽ ബലഹീനനായി നില്ക്കുന്ന കുജദശാസന്ധി കാലത്ത് പലവിധത്തിലുള്ള രോഗാവസ്ഥകളും വിദ്യാതടസ്സവും പേരുദോഷവും ജാതകനെ ബാധിക്കും.
തിരുവോണ നക്ഷത്രക്കാർക്ക് പതിനെട്ടു വയസ്സു മുതൽ മുപ്പത്തിയഞ്ചു വയസ്സു വരെ രാഹു ദശ
പൊതുവെ രാഹു ദശാകാലം ജാതകന് ഗുണദോഷ സമ്മിശ്രമാണ്.പല തരത്തിലുള്ള രോഗാവസ്ഥകളും ധനനഷ്ടവും കേസു വഴക്കുകളും വിവാഹം എന്നിവ ഉണ്ടാകും. എന്നാൽ ഗ്രഹനിലയിലെ ശുഭഗ്രഹങ്ങളുടെ യോഗവും ദൃഷ്ടിയും രാഹു ദോഷത്തിൻ്റെ കാഠിന്യം കുറയ്ക്കും. പൊതുവെ ദോഷഫലങ്ങളെ നല്കുന്നവനാണ് രാഹു എങ്കിലും ഇഷ്ട ഭാവത്തിലും അനൂകൂല രാശികളിലും  ബലവാനായി നില്ക്കുന്ന രാഹു  പല വിധത്തിലുള്ള ഗുണഫലങ്ങളെ ജാതകന് നല്കും.
തിരുവോണ നക്ഷത്രത്തിൽ ജനിച്ചവർക്ക് മുപ്പത്തിയാറു വയസ്സു മുതൽ  അൻപത്തി ഒന്നു വയസ്സു വരെ വ്യാഴ ദശാസന്ധി
പൊതുവെ അനുകൂല ദശാസന്ധിയാണിത്,എല്ലാ കാര്യങ്ങളിലും വിജയം, വ്യവഹാര വിജയം, ധനലാഭം, പലവിധത്തിലുള്ള ഗുണഫലങ്ങൾ ഈ കാലയളവിൽ ഉണ്ടാകും. അനുകൂല രാശികളിൽ ബലവാനായി നില്ക്കുന്ന കാലയളവിൽ വ്യാഴം നല്കുന്ന ഗുണഫലങ്ങൾ ഏറ്റവും ശ്രേഷ്ഠമായിരിക്കും,എന്നാൽ അനിഷ്ട ഭാവത്തിൽ നില്ക്കുന്ന വ്യാഴ ദശാസന്ധി കാലയളവിൽ പ്രതിസന്ധികളും ധനനഷ്ടവും ജാതകന് അനുഭവപ്പെടും.
തിരുവോണ നക്ഷത്ര ജാതകർക്ക്
അൻപത്തിരണ്ടു വയസ്സു മുതൽ എഴുപതു വയസ്സു വരെ ശനിദശാസന്ധി 
പൊതുവെ ഗുണദോഷ സമ്മിശ്രമാണ് ഈ കാലയളവ്. ജാതകന് ഭൂമിലാഭം, കൃഷി ലാഭം, ഏതെങ്കിലും സംഘടനയുടെ നേതൃ സ്ഥാനം തുടങ്ങിയവ ഈ കാലയളവിൽ ജാതകന് ലഭിക്കും. ആവിശ്യമില്ലാത്ത കാര്യങ്ങളിൽ ഏർപ്പെടുന്നതു മൂലം മനഃപ്രയാസം ഉണ്ടാകും.ധനനഷ്ടം ഉണ്ടാകാം, ശനിദശാസന്ധിയുടെ അവസാന കാലയളിവിൽ ചില രോഗാവസ്ഥകൾ ജാതകനെ ബുദ്ധിമുട്ടിക്കാം.  ശനിദശാസന്ധി കാലയളവിൽ കൂടുതലും ബുദ്ധിമുട്ടുകൾ ഉണ്ടാവാമെങ്കിലും ഇഷ്ടഭാവത്തിൽ ബലവാനായി നില്ക്കുന്ന ശനി ജാതകന് ധാരാളം ഗുണഫലങ്ങളെ നല്കും.
തിരുവോണ നക്ഷത്രത്തിൽ ജനിച്ചവർക്ക് എഴുപത്തി ഒന്ന് വയസ്സു മുതൽ എൺപത്തി എഴു വയസ്സു വരെ ബുധദശാ
ഈ കാലയളവ് ജാതകന് പൊതുവെ ഗുണപ്രദമാണ്.രാഷ്ട്രിയ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ജനസമ്മതിയും അധികാരമുള്ള സ്ഥാനവും ലഭിക്കും. ഗ്രഹനിലയിൽ ഇഷ്ട സ്ഥിതനും ബലവാനുമായ ബുധൻ ഈ കാലയളവിൽ പ്രശസ്തിയും അംഗീകാരവും നല്കും.
തിരുവോണം നക്ഷത്രത്തിൽ ജനിച്ചവർക്ക് എൺപത്തി എട്ടു വയസ്സു മുതൽ തൊണ്ണൂറ്റി നാലു വയസ്സു വരെ കേതു ദശ
ഈ കാലയളവ് ജാതകന് പല തരത്തിലുള്ള ദുരിതങ്ങളും രോഗാവസ്ഥകളും ബുദ്ധിമുട്ടിക്കും. പരിഹാരമായ ഗണപതി നാമം നിത്യം നാവിൽ ഉരുവിടുക. 
തിരുവോണ നക്ഷത്രത്തിൽ ജനിച്ചവർക്ക് തൊണ്ണൂറ്റി അഞ്ച് വയസ്സു മുതൽ നൂറ്റി പതിനാല് വയസ്സു വരെ ശുക്ര ദശാ
ജാതകൻ സദാ ഈശ്വര സ്മരയോടെ ജീവിക്കുക.

നോട്ട്: മുകളിൽ പറഞ്ഞിരിക്കുന്നത് തിരുവാതിര നക്ഷത്രത്തിൻ്റെ ദശാസന്ധി കാലഘട്ടത്തിലെ പൊതു ഫലങ്ങളാണ്. ജാതകരുടെ ഗ്രഹനില, ഗ്രഹങ്ങളുടെ സ്ഥാനം, ബന്ധു, ശത്രു ക്ഷേത്ര സ്ഥിതി, ദൃഷ്ടി തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ വ്യക്തി പരമായി ഓരോർത്തരുടെയും ഗുണഫലങ്ങൾ വ്യത്യസ്തമായിരിക്കും.