ജ്യോതിശാസ്ത്രത്തിൽ യോഗം എന്നാൽ ഒന്നാകുക ,അല്ലെങ്കിൽ കൂടിച്ചേർച്ച എന്നർത്ഥം.ജാതകൻ്റെ ജനനസമയത്ത് ഗ്രഹങ്ങൾ വിവിധ രാശികളിലും ഭാവങ്ങളിലും മറ്റു ഗ്രഹങ്ങളുമായി യോഗം ചെയ്തോ ദൃഷ്ടി ചെയ്തോ മറ്റ് എതെങ്കിലും വിധത്തിൽ ബന്ധപ്പെട്ടോ നില്ക്കുമ്പോൾ പല രീതിയിലുള്ള യോഗങ്ങൾ ഭവിക്കുന്നു.ശുഭകരമായ യോഗങ്ങൾ ജാതകന് ഐശ്വര്യവും നേട്ടവും നല്കുമ്പോൾ ശുഭകരമല്ലാത്ത യോഗങ്ങൾ ജാതകന് പ്രതിസന്ധിയും ധനനഷ്ടവും ദുരിതങ്ങളും നല്കുന്നു.
പൂർവ്വജന്മം
ജാതകൻ്റെ ജാതകത്തിലെ ഗ്രഹയോഗങ്ങൾ മിക്കവാറും പൂർവ്വജന്മവുമായി ബന്ധപ്പെട്ടാണ് സംഭവിക്കുന്നത്.ഇത് ശ്രദ്ധിച്ചാൽ സ്വയം മനസ്സിലാക്കാൻ കഴിയുന്ന ഒരു കാര്യമാണ് ,ഒരു ജാതകൻ്റെ പൂർവ്വജന്മവും അതിലുണ്ടായിരുന്ന കർമ്മവിശേഷവും കർമ്മലോപനവും ജാതകൻ്റെ ഇപ്പോഴുള്ള ജന്മത്തിലെ അനുഭവങ്ങളെ സ്വാധീനിക്കുന്നു എന്നതാണ് ജ്യോതിശാസ്ത്ര പരമായ തത്വം.അതുകൊണ്ടു തന്നെ പാപം ചെയ്തിട്ടുള്ള വ്യക്തിക്ക് പാപഫലം അനുഭവിച്ചു തീർക്കാതെ മുക്തി ലഭിക്കുകയില്ല.
പുണ്യ പാപങ്ങൾ
പൂർവ്വ ജന്മത്തിലെ പുണ്യ പാപങ്ങളോട് ഇപ്പോഴുള്ള ജീവിതത്തിലെ കർമ്മഫലവും കൂട്ടിച്ചേർക്കപ്പെടുന്നു എന്നതാണ് തത്വം.ഇപ്പോഴുള്ള ജീവിതത്തിൽ നല്ലവരും ഉപകാരികളുമായി ജീവിക്കുന്ന പലർക്കും ദുരിതാനുഭവങ്ങൾ ഉണ്ടാകുന്നത് അവരുടെ മുൻജന്മ (പൂർവ്വജന്മം) കർമ്മബന്ധങ്ങൾ മുഖേനയാണെന്ന് സാമാന്യമായി മനസ്സിലാക്കേണ്ടതാണ്.
ജ്യോതിശാസ്ത്രം
ജ്യോതിശാസ്ത്രത്തിൻ്റെ അടിസ്ഥാന ശിലകളെന്ന് അറിയപ്പെടുന്നത് നവഗ്രഹങ്ങളാണ്.ഈ നവഗ്രഹങ്ങളുടെ സ്ഥാനവും പ്രയാണവുമാണ് മനുഷ്യൻ്റെ ഭാവി നിർണയിക്കുന്നത്. അതുകൊണ്ടു തന്നെ ഒരു വ്യക്തിയുടെ ജാതകം വിശദമായി പരിശോധിക്കുമ്പോൾ അറിയാൻ കഴിയും ജാതകൻ്റെ ഗ്രഹനിലയിൽ ഏതൊക്കെ യോഗങ്ങൾ ഉണ്ടെന്നും അത് ഏത് കാലയളവിൽ അനുഭവത്തിൽ വരുമെന്നതും. അതുപോലെ തന്നെ ജാതകൻ്റെ ഗ്രഹനിലയിൽ ഏതൊക്കെ ദോഷങ്ങൾ ഉണ്ടെന്നുള്ളതും.ഉദാഹരണമായി ജാതകന് ദോഷം നല്കുന്ന ചിലയോഗങ്ങൾ താഴെ ചേർക്കുന്നു.
നിർദ്ധന യോഗം
ജാതകൻ്റെ ഗ്രഹനിലയിൽ രണ്ട്, അഞ്ച്, ആറ്, എട്ട്, പന്ത്രണ്ട് എന്നീ ഭാവത്തിൻ്റെ ഭാവാധിപന്മാർ ഒരുമിച്ചു നിന്നാൽ (യോഗം ചെയ്ത്) ധനനാശ യോഗമാണ്. ലഗ്നാധിപൻ ആറാം ഭാവത്തിലും ആറാം ഭാവാധിപൻ ലഗ്നത്തിലും പരിവർത്തനം ചെയ്ത് രണ്ട്, ഏഴ് ഈ ഭാവാധിന്മാരിൽ ആരോടെങ്കിലും ചേർന്നോ അവരാൽ വീക്ഷിക്കപ്പെട്ടോ നിന്നാൽ ധന ഹീനനായി ഭവിക്കും.ലഗ്നാധിപന് മാരക സ്ഥാധാനിപൻ്റെ യോഗമോ ദൃഷ്ടിയോ സംഭവിച്ച് അഷ്ടമത്തിൽ നിന്നാലും ലഗ്നത്തിൽ അനിഷ്ടസ്ഥാനത്തു നിന്നാലും ധനനാശമാണ് ഫലം.
ദുര്യോഗ യോഗം
ഗ്രഹനിലയിൽ അനിഷ്ട സ്ഥാനങ്ങളായ ആറ്, എട്ട്, പന്ത്രണ്ട് എന്നീ ഭാവങ്ങളുടെ അധിപന്മാർ ബലവാന്മാരായി കേന്ദ്രങ്ങളിൽ നില്ക്കുകയോ അല്ലെങ്കിൽ ലഗ്നം നാല്, ഒൻപത്, പത്ത് ഈ ഭാവങ്ങളുടെ അധിപന്മാർ ബലഹീനന്മാരായി അനിഷ്ടസ്ഥാനങ്ങളിൽ നില്ക്കുകയോ ചെയ്താൽ ദുര്യോഗ യോഗം ഭവിക്കും.
കേമദ്രുമ യോഗം
ജാതകത്തിൽ ധനപുഷ്ടിയും ഭാഗ്യവും നല്കുന്ന സുനഭ, അനഭ എന്നീ യോഗങ്ങളില്ലാതെ വരികയും ചന്ദ്രൻ ജനനസമയത്ത് നില്ക്കുന്ന രാശിയുടെ കേന്ദ്രരാശികളിലോ ഗ്രഹങ്ങളില്ലാതെ ഇരിക്കുകയും ചന്ദ്രൻ കേന്ദ്രരാശിയിൽ അല്ലാതെ വരികയും ചെയ്താൽ കേമദ്രുമയോഗം ഭവിക്കും.
കേമദ്രുമ യോഗത്തിൻ്റെ ഫലങ്ങൾ
കേമദ്രുമ യോഗത്തിൽ ജനിക്കുന്ന ജാതകൻ രാജവംശത്തിൽ ജനിച്ചവനായാലും യാചകനും ദരിദ്രനും ആയി തീരും.അഥവാ എന്തെല്ലാം ലഭിച്ചാലും അയാൾ ഭിക്ഷയാജിച്ച് ജീവിക്കേണ്ടി വരും,അതായത് ഈ യോഗത്തിൽ ജനിക്കുന്നവൻ ലഭിക്കുന്ന പണമെല്ലാം ധൂർത്തടിച്ച ശേഷം മറ്റുള്ളവരോട് ചോദിച്ച് വാങ്ങി ജീവിതം കഴിക്കും എന്നർത്ഥം.
ചന്ദ്രൻ നില്ക്കുന്ന രാശി
ചന്ദ്രൻ നില്ക്കുന്ന രാശിയുടെ രണ്ടാം ഭാവത്തിലും പന്ത്രണ്ടാം ഭാവത്തിലും താരാഗ്രഹങ്ങളൊന്നും ഇല്ലാതിരുന്നാലും അഥവ ചന്ദ്രൻ നില്ക്കുന്ന രാശിയുടെ രണ്ടാം ഭാവത്തിലും പന്ത്രണ്ടാം ഭാവത്തിലും താരാഗ്രഹങ്ങളൊന്നും ഇല്ലാതിരുന്നാലും അഥവാ ചന്ദ്രൻ നില്ക്കുന്ന രണ്ടാം ഭാവത്തിലും പന്ത്രണ്ടാം ഭാവത്തിലും ഗ്രഹ ശൂന്യത വന്നാലും കേമദ്രുമയോഗം ഭവിക്കും.
കേമദ്രുമയോഗത്തിൻ്റെ ദുരിതങ്ങൾ കുറയുന്നതെങ്ങനെ?
ജാതകത്തിൽ ഏതെങ്കിലും തരത്തിൽ മറ്റു ശുഭഗ്രഹങ്ങളുടെ യോഗദൃഷ്ടാദികളോ കേന്ദ്ര ത്രികോണ ബന്തങ്ങളോ ഉപാനുപചയ കേമദ്രുമയോഗം കൊണ്ടുള്ള ദുരിത ഫലങ്ങൾ കുറയും,എന്നാൽ ഏതെങ്കിലും തരത്തിലുള്ള ദുരിതങ്ങൾ അനുഭവപ്പെടുകയും ചെയ്യും.
സമ്പന്നൻ
മുൻപ് വമ്പിച്ച സമ്പത്തിൻ്റെ ഉടമയായിരുന്ന പലരും ദരിദ്രരായി മാറുന്നതിനു പിന്നിൽ കേമദ്രുമയോഗത്തിൻ്റെ സ്വാധീനം കാണാവുന്നതാണ്,എന്നാൽ പലപ്പോഴും ഈ ദുരിതയോഗം തിരിച്ചറിയുന്നത് വളരെ താമസിച്ചായിരിക്കും. അപ്പോഴേക്കും ജാതകൻ്റെ സ്ഥിതി ദയനീയമായിരിക്കും.
0 Comments
if you have any dobt, comment