പൂരാടം നക്ഷത്രം
പൂരാടം നക്ഷത്രത്തിൽ ജനിച്ചവർ സാധാരണ ഗതിയിൽ                        ശരീരപുഷ്ടി കുറവുള്ളവരും സാമാന്യം ഉയരവും ഉറച്ച ശരീരവും ഉള്ളവരും കായിക വ്യായമങ്ങളിലും കളികളിലും താല്പര്യം കാണിക്കുന്നവരുമാണ്. പ്രായോഗിക ബുദ്ധി കൂടും, കാര്യസാദ്ധ്യത്തിനായി ഏതു മാർഗ്ഗവും സ്വീകരിക്കും.പെട്ടെന്നുള്ള  തോന്നലുകളനുസരിച്ച് പറയുകയും പ്രവർത്തിക്കുകയും ചെയ്യും.സംഭാഷണ ചാതുര്യം കൊണ്ട് സ്വന്തം തെറ്റുകൾ പോലും ന്യായീകരിക്കുന്ന സ്വഭാവക്കാരായിരിക്കും.പൂരാടം നക്ഷത്രക്കാർ  ഏതിനെയും വിമർശന ബുദ്ധ്യാ നോക്കുകയും കഠിനമായി വിമർശിക്കുകയും ചെയ്യും.കുഴപ്പം പിടിച്ച പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും അന്യർക്ക് മാർഗ്ഗ ദർശനം നല്കാനും സാമർത്ഥ്യമുണ്ടാകും.സ്വന്തം കാര്യങ്ങൾ സ്വന്തം അഭിപ്രായമനുസരിച്ചു മാത്രമേ ചെയ്യുകയുള്ളൂ.
പൂരാടം നക്ഷത്രത്തിൻ്റെ ഗണം, മൃഗം, പക്ഷി, വൃക്ഷം, രത്നം, നിറം, ഭാഗ്യ സംഖ്യ
പൂരാടം നക്ഷത്രത്തിൻ്റെ ഗണം- മാനുഷ ഗണം, മൃഗം - കുരങ്ങ്,പൂരാടം നക്ഷത്രത്തിൻ്റെ പക്ഷി - കോഴി, വൃക്ഷം - വഞ്ചി, പൂരാടം നക്ഷത്രത്തിൻ്റെ രത്നം - വജ്രം,ഭാഗ്യ നിറം- മഞ്ഞ,ഭാഗ്യസംഖ്യ - ആറ്
പൂരാടം നക്ഷത്രക്കാർ ചന്ദ്രൻ ,രാഹു, ശനി എന്നീ ദശാസന്ധി കാലങ്ങളിൽ അനുഷ്ഠിക്കേണ്ട ദോഷപരിഹാരങ്ങൾ
ചന്ദ്രൻ ,രാഹു, ശനി എന്നീ ദശാകാലങ്ങളിൽ പൂരാടം നക്ഷത്ര ജാതകർ ദോഷപരിഹാര ക്രിയകൾ അനുഷ്ഠിക്കണം.ഇവർ പൂരാടം, പൂരം, ഭരണി എന്നീ നക്ഷത്രങ്ങളിൽ ക്ഷേത്ര ദർശനവും യഥാശക്തി വഴിപാടുകളും നടത്തണം.വെള്ളിയാഴ്ച ദിവസങ്ങളിൽ വ്രതമെടുത്ത് ദേവി ക്ഷേത്രത്തിൽ ദർശനം നടത്തി പ്രാർത്ഥിക്കുന്നത് ഉത്തമമാണ്. വെള്ള, മഞ്ഞ എന്നിവ പൂരാടം നക്ഷത്രക്കാർക്ക് അനുകൂല നിറങ്ങളാണ്.അപസ്സാണ് പൂരാടം നക്ഷത്രത്തിൻ്റെ ദേവത,നിത്യവും അപസ്സിനെ ഭജിക്കുന്നത് ഐശ്വര്യ പ്രദമാണ്
മന്ത്രം: ഓം അദ്രഭ്യോ നമ:
പൂരാടം നക്ഷത്രത്തിൻ്റെ പ്രതികൂല നാളുകൾ
പൂരാടം ജാതകർക്ക് തിരുവോണം, ചതയം, ഉതൃട്ടാതി, പൂയം, പുണർതം, ആയില്യം എന്നീ നാളുകൾ പ്രതികൂലങ്ങളാണ്.പൂരാടം നക്ഷത്ര ജാതകർ മേൽ പറഞ്ഞ ആറു നാളുകളിൽ പുതിയ സംരംഭങ്ങളൊന്നും ആരംഭിക്കാതിരിക്കുന്നതായിരിക്കും ഉത്തമം.
പൂരാടം നക്ഷത്രത്തിൽ ജനിച്ചവർക്ക് ജന്മനാ ഇരുപത് വയസ്സു വരെ ശുക്രദശയാണ്
പൂരാടം നക്ഷത്രത്തിൽ ജനിക്കുന്നവർക്ക് ഇരുപത് വയസ്സു വരെയുള്ള ശുക്രദശ കാലം പൊതുവെ ഗുണപ്രദമാണ്.  ജാതകൻ്റെ ജനനത്തോട് കുടു:ബത്തിന് വളരെയധികം നേട്ടങ്ങളുണ്ടാകും, ധനലാഭവും ഉണ്ടാകും.പുതിയ ഭവന നിർമ്മാണം ഈ കാലഘട്ടത്തിൽ ആരംഭിക്കും. ജാതകർക്ക് വിദ്യാഭ്യാസ പരമായി ഈ കാലഘട്ടം വളരെ ഗുണകരമാണ്.ശ്രമിക്കുകയാണെങ്കിൽ ശുക്രദശ കാലയളവിൽ സർക്കാർ ജോലി ലഭിക്കും. വിവാഹത്തിന് ശ്രമിക്കുന്നവർക്ക് ഇരുപത് വയസ്സിന് മുൻപായി അത് നടക്കാം. പരമോച്ചത്തിൽ നില്ക്കുന്ന ശുക്രദശയിൽ വളരെ ഗുണപ്രദമായ ഫലങ്ങൾ ലഭിക്കും.എന്നാൽ ജനനസമയത്ത് ശുക്രൻ നീചത്തിലാണ് നില്ക്കുന്നതെങ്കിൽ മുകളിൽ പറഞ്ഞ ഫലങ്ങൾ സിദ്ധിക്കുകയില്ലെന്നു മാത്രമല്ല ധാരാളം പ്രതിസന്ധികളും ധനഹാനിയും ഈ കാലയളവിൽ ഉണ്ടാകും.
പൂരാടം നക്ഷത്രത്തിൽ ജനിച്ചവർക്ക് ഇരുപത്തി ഒന്ന് വയസ്സു മുതൽ ഇരുപത്തി ആറ് വയസ്സു വരെ അദിത്യദശ
പൂരാടം നക്ഷത്ര ജാതകർക്ക് പൊതുവെ ഗുണദോഷ സമ്മിശ്രമാണ് ഈ കാലയളവ്. ജാതകന് പലവിധ ഗുണങ്ങളും അതോടൊപ്പം പ്രതിസന്ധികളും ഉണ്ടാകും.എന്നാൽ ഇഷ്ട ഭാവത്തിൽ ബലവാനായി നില്ക്കുന്ന  ആദിത്യൻ ഗുണഫലങ്ങളെ നല്കും.
പൂരാടം നക്ഷത്രത്തിൽ ജനിച്ചവർക്ക് ഇരുപത്തി ഏഴ് വയസ്സു മുതൽ മുപ്പത്തി ആറ് വയസ്സു വരെ ചന്ദ്ര ദശാസന്ധിയാണ്
ജാതകന് ചന്ദ്രദശ വളരെ ഗുണപ്രദമാണ്. പൂർണ്ണചന്ദ്രൻ്റെ ദശാസന്ധി ജാതകന് വളരെയധികം ഗുണഫലങ്ങൾ നല്കും. ഇഷ്ടഭാവത്തിലും അനുകൂല രാശികളിലും നില്ക്കുന്ന ചന്ദൻ്റെ ദശാസന്ധി അനുകൂല ഫലങ്ങളെ നല്കും.എന്നാൽ നീച രാശിയിൽ നില്ക്കുന്ന ചന്ദ്രൻ്റെ അപഹാര കാലം ഗുണഫലങ്ങളെ തരുകയില്ലെന്നു മാത്രമല്ല പല തരത്തിലുള്ള രോഗാവസ്ഥകളും പ്രതിസന്ധികളും ധനഹാനിയും നല്കും.
പൂരാടം നക്ഷത്രക്കാർക്ക് മുപ്പത്തി എഴു വയസ്സു മുതൽ നാല്പത്തി മൂന്ന് വയസ്സു വരെ കുജ ദശാസന്ധി
ജാതകൻ്റെ ഈ ദശാസന്ധി കാലയളവ് പൊതുവെ ഗുണദോഷ സമ്മിശ്രമാണ്. സ്വന്തം കഴിവ് ഉപയോഗിച്ച് ജാതകൻ പണം സമ്പാദിക്കും.രാഷ്ട്രിയത്തിൽ പ്രവർത്തിക്കുന്നവർക്ക് ഈ കാലയളവിൽ പൊതു ജനസമ്മതി, രാഷ്ട്രിയത്തിൽ സ്ഥാനമാനങ്ങൾ തുടങ്ങിയവ ലഭിക്കും. ഉച്ചത്തിൽ നില്ക്കുന്ന കുജൻ്റെ ദശാസന്ധിയിൽ പലവിധ ഭാഗ്യങ്ങൾ ലഭിക്കും എന്നാൽ നീചത്തിൽ നില്ക്കുന്ന കുജൻ്റെ ദശയിൽ രോഗാരിഷ്ടകൾ കേസു വഴക്കുകൾ തുടങ്ങിയവ അനുഭവപ്പെടും.
പൂരാടം നക്ഷത്രത്തിൽ ജനിച്ചവർക്ക് നാല്പത്തിനാല് വയസ്സു മുതൽ അറുപത്തി ഒന്ന് വയസ്സു വരെ രാഹു ദശാസന്ധി
പൂരാടം നക്ഷത്ര ജാതകർക്ക് പൊതുവെ ഗുണദോഷസമ്മിശ്രമാണ്                   രാഹു ദശാസന്ധി. ഈ കാലയളവിൽ ജാതകന് പല തരത്തിലുള്ള രോഗാവസ്ഥകൾ, കേസു വഴക്കുകൾ, ധനഹാനി, അപവാദം തുടങ്ങിയവ അനുഭവപ്പെടും.പൊതുവെ ദോഷഫലങ്ങളെ തരുന്നവനാണ് രാഹു എങ്കിലും ഇഷ്ട ഭാവത്തിലും അനുകൂല രാശികളിലും ബലമായിട്ടു നില്ക്കുന്ന രാഹു അനേകം ഗുണഫലങ്ങളെ ജാതകന് നല്കും.
പൂരാടം നക്ഷത്രത്തിൽ ജനിച്ചവർക്ക് അറുപത്തി രണ്ടു വയസ്സു മുതൽ എഴുപത്തി എഴു വയസ്സു വരെ വ്യാഴ ദശാസന്ധി
ജാതകന് പൊതുവെ അനുകൂലമായ ഒരു കാലഘട്ടമാണിത്.പൊതുജന സമ്മതി, നേതൃത്വ സ്ഥാനം,പ്രശസ്തി,   സാമ്പത്തിക നേട്ടം, രാഷ്ട്രിയത്തിൽ പ്രവർത്തിക്കുന്നവർക്ക് അധികാരമുള്ള സ്ഥാനം, ആത്മീയ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുക തുടങ്ങിയവ ഈ കാലഘട്ടത്തിൽ അനുഭവപ്പെടും. പലവിധത്തിലുള്ള നേട്ടങ്ങൾ ഈ കാലഘട്ടത്തിൽ അനുഭവപ്പെടും. ബലവാനായി നില്ക്കുന്ന വ്യാഴ ദശാസന്ധി കാലത്ത് ഗുണഫലങ്ങൾ കൂടും, എന്നാൽ നീചത്തിൽ നില്ക്കുന്ന വ്യാഴദശാസന്ധി കാലഘട്ടത്തിൽ മേൽ പറഞ്ഞ ഫലങ്ങളൊന്നും തന്നെ സിദ്ധിക്കുകയില്ലെന്നു മാത്രമല്ല ദുരിതങ്ങളും ധനഹാനിയും അനുഭവപ്പെടും.
പൂരാടം നക്ഷത്രത്തിൽ ജനിച്ചവർക്ക് എഴുപത്തി എട്ടു വയസ്സു മുതൽ  തൊണ്ണൂറ്റി ആറു വയസ്സു വരെ ശനിദശാസന്ധി
ജാതകന് ഈ കാലയളവ് ഗുണ ദോഷ സമ്മിശ്രമാണ്, ശനിദശാസന്ധിയുടെ പകുതി കഴിഞ്ഞുള്ള കാലം പ്രതിസന്ധികൾ നിറഞ്ഞതാണ്,            "ഓം നമശിവായ " മന്ത്രം നിത്യം ജപിക്കുക.
പൂരാടം നക്ഷത്രക്കാർക്ക്  തൊണ്ണൂറ്റി ഏഴ് വയസ്സു മുതൽ നൂറ്റി പതിമൂന്ന് വയസ്സു വരെയുള്ള കാലം ബുധ ദശാസന്ധി
ജാതകൻ സദാ ഈശ്വര സ്മരണയോട് ജീവിക്കുക.

നോട്ട്: മുകളിൽ പറഞ്ഞിരിക്കുന്നത് പൂരാടം നക്ഷത്രത്തിൻ്റെ ദശാസന്ധി കാലഘട്ടത്തിലെ പൊതു ഫലങ്ങളാണ്. ജാതകരുടെ ഗ്രഹനില, ഗ്രഹങ്ങളുടെ സ്ഥാനം, ബന്ധു, ശത്രു ക്ഷേത്ര സ്ഥിതി, ദൃഷ്ടി തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ വ്യക്തി പരമായി ഓരോർത്തരുടെയും ഗുണഫലങ്ങൾ വ്യത്യസ്തമായിരിക്കും.