എന്താണ് ഗുളിക കാലം
നാം കലണ്ടറിൽ നോക്കിയാൽ കാണാം ഗുളിക കാലവും രാഹു കാലവും. സാധാരണയായി എന്തെങ്കിലും ശുഭ കാര്യങ്ങൾക്കായി നാം രാഹു കാലം നോക്കാറുണ്ട്.അതിനനുസരിച്ചാണ് നമ്മൾ കാര്യങ്ങൾ ചെയ്യുന്നത്.എന്നാൽ ശുഭകാര്യങ്ങൾക്ക് രാഹുകാലം പോലെ തന്നെ വർജ്ജ്യമായിട്ടാണ് ഗുളികകാലം കണക്കാക്കിയിരിക്കുന്നത്.

രാഹുകാല സമയം

ഞായർ - 4.30 pm - 6.00 pm
തിങ്കൾ - 7.30 am - 9.00 am
ചൊവ്വ - 3.00 pm - 4.30 pm
ബുധൻ - 12 noon - 1 30 pm
വ്യാഴം - 1.30 pm - 3 .00 pm
വെള്ളി - 10.30 am - 12 noon
ശനി - 9 am - 10.30 am

ഗുളികകാല സമയം

ഞായർ - 3.00 pm - 4.30 pm
തിങ്കൾ - 1.30 pm - 3.00 pm
ചൊവ്വ - 12 noon - 1.30 pm
ബുധൻ - 10.30 am - 12 noon
വ്യാഴം - 9.00 am - 10.30 am
വെള്ളി -  7.30 am  - 9.00 am
ശനി - 6.00am.  - 7.30 am
ഗുളിക കാലം
ദിവസത്തിൻ്റെ മുഴുവൻ സമയവും എല്ലായിടവും ഗുളികൻ വ്യാപിച്ചിരിക്കുന്നു.കലണ്ടറുകളിലും പഞ്ചാംഗങ്ങളിലും ഒരു ദിവസത്തിൽ എത്ര സമയം ഗുളികകാലവും രാഹുകാലവും വരുമെന്നുള്ള പട്ടിക മുകളിൽ ചേർത്തിരിക്കുന്നു. ഗുളികകാലം ഒരു ദിവസം ഒന്നര മണിക്കൂർ സമയമാണ് , എന്നാൽ എല്ലാ ദിവസവും ഗുളികോദയം ഉണ്ടാകുന്നു. ഒരു ദിവസത്തിൽ രണ്ടു പ്രാവിശ്യം  ഗുളികോദയം സംഭവിക്കുന്നത് മുപ്പത് (30) വിനാഴിക സമയമാണ്, അതായത് അര നാഴികനേരം,അതായത് പന്ത്രണ്ട് (12) മിനിറ്റുകൾ മാത്രമാണ്. ഈ പന്ത്രണ്ട് മിനിറ്റ് സമയം ഒരു കാര്യത്തിനും ഉപയോഗിക്കരുതെന്ന് ജ്യോതിശാസ്ത്രം പറയുന്നു.
ശുഭകാര്യങ്ങൾ
ശുഭകാര്യങ്ങൾ ഒന്നും തന്നെ ഗുളിക സമയത്ത് (12 മിനിറ്റ് ) ആരംഭിക്കുകയില്ല. ഗുളികോദയം സ്തഭന അവസ്ഥയാണെന്നാണ് ആചാര്യന്മാർ പറയുന്നത്. ജ്യോതിഷത്തിൽ മാന്ദി എന്ന പേരിൽ ഗുളികൻ അറിയപ്പെടുന്നു. രാശിചക്രത്തിൽ ഗുളികൻ ഒരിടത്ത് സ്ഥിരമായി നില്ക്കുന്നില്ല.രാശി ഗണന പ്രകാരം ജാതകൻ്റെ ഗുണത്തിലും ദോഷത്തിലും ഗുളികൻ്റെ ദൃഷ്ടി പതിയുന്നു.
എന്താണ് ഗുളിക ഭവനാധിപൻ
ഗുളികൻ്റെ പാപത്വം അല്ലെങ്കിൽ അശുഭത്വം ഗുളികൻ നില്ക്കുന്ന രാശിയേയും ആ രാശിയിൽ ഗ്രഹങ്ങൾ നിൽപുണ്ടെങ്കിൽ അവരേയും ആ രാശിയുടെ അധിപനേയും ബാധിക്കും. ഗുളികൻ നില്ക്കുന്ന രാശിയുടെ അധിപനെ ഗുളിക ഭവനാധിപൻ എന്ന സംജ്ഞയാൽ പാപനായി സങ്കല്പിക്കപ്പെടുന്നു.
ഗുളിക ദോഷത്തിന് പരിഹാരം
ജാതകത്തിൽ ഗുളിക ദോഷത്തിന് പരിഹാരമായി വ്യാഴത്തിൻ്റെ ദൃഷ്ടി ഒന്നേയുള്ളു.വ്യാഴത്തോടു ചേർന്നു നില്ക്കുന്ന ഗുളികനും വ്യാഴം വീക്ഷിക്കുന്ന ഗുളികനും ബലഹീനനും പാപത്വം കുറഞ്ഞവനുമായി ഭവിക്കുന്നു. വ്യാഴ ക്ഷേത്രങ്ങളായ ധനു, മീനം ഈ രാശികളിൽ നിൽക്കുന്ന ഗുളികനെക്കൊണ്ടുള്ള ഗുളിക ഭവനാധിപത്യ ദോഷം വ്യാഴത്തെ ബാധിക്കുകയില്ല.പന്ത്രണ്ടു രാശികളിലും ഗുളികൻ സഞ്ചരിക്കുന്നുണ്ടെങ്കിലും ഗുളികന് സ്വക്ഷേത്രമായോ മൂല ക്ഷേത്രമായോ ഒരു രാശിയുമില്ല.
പുറം കാലം ഗുളികൻ
ഉത്തര മലബാറിൽ താമസിക്കുന്നവർ ഭവനത്തിന് സമീപം കുടിയിരുത്തി ആരാധിച്ചു വരുന്ന സങ്കല്ല ദേവതയാണ് പുറം കാലൻ ഗുളികൻ.ഓരോ വർഷവും ഗുളികൻ തെയ്യം കെട്ടിയാടുന്നു, ഇതിനെക്കുറിച്ച് താഴെ വിവരിക്കുന്നു.
ഗുളികൻ തിറ (തെയ്യം)
ചില വീടുകളിലെ തൊടിയിലുള്ള ഗുളികൻ സങ്കല്പങ്ങൾ വർഷാവർഷം കെട്ടിയാടുന്ന രീതിയാണ് ഗുളികൻ തെയ്യം .മലയ സമുദായക്കാരാണ് തെയ്യം കെട്ടുന്നത്. ഗുളികൾ മലയ സമുദായക്കാരുടെ കുലദേവതയാണ് , തെയ്യം കെട്ടുന്നവർ പണിക്കാർ സ്ഥാനം ലഭിച്ചവരാണ് .
രാജരാജേശ്വര ക്ഷേത്രം
നാടുവാഴിയിൽ നിന്നും പട്ടും വളയും ലഭിച്ചാൽ സ്ഥാനീകരായി  ഇപ്പോൾ നാടുവാഴികളില്ലാത്തതിനാൽ ഇക്കാലത്ത് തളിപ്പറമ്പ് ശ്രീ രാജരാജേശ്വരി ക്ഷേത്രത്തിൽ നിന്നാണ് സ്ഥാനീകത്വം ലഭിക്കുന്നത് . ചില പ്രത്യേക ക്ഷേത്രത്തിലെ സ്ഥാനീകരെ പെരുമലയൻ എന്നും വിളിച്ചിരുന്നു. അരിച്ചാന്ത് ശരീരം മുഴുവൻ പൂശി അരയിൽ കുരുത്തോല കൊണ്ടുള്ള വസ്ത്രവും പാളയിൽ വരച്ചുണ്ടാക്കിയ മുഖാവരണവുമാണ് ഗുളികൻ തെയ്യത്തിൻ്റെ വേഷം.
ശിവലിംഗ സങ്കല്പം
ശിവലിംഗ സങ്കല്പത്തിലുള്ള നീളം കൂടിയ മുടിയാണ് തലയിലണിയുന്നത്. മുടിയും കുരുത്തോലകൾ കൊണ്ട് അലങ്കരിച്ചിരിക്കും, ഗുളികൻ കാലുകളുടെ പെരുവിരലിനടിയിൽ ഇടത്തും വലത്തും രണ്ട് വടി പിടിച്ച്  ആ വടികളിലാണ് നടക്കുക. ആകാശ ദേവതയായതിനാൽ ശരീരം മേഘവും മൂടി അനന്തവും ഭൂമിയും സ്പർശിക്കാതെയുള്ള നടത്തവുമാണ്  ഗുളികൻ എന്നാണ് വിശ്വാസം.