ആയില്യം നക്ഷത്രം
ആയില്യം നക്ഷത്രത്തിൽ ജനിക്കുന്ന ജാതകർ പൊതുവെ കർക്കശമായി സംസാരിക്കുകയും ദയയില്ലാതെ പൊരുമാറുകയും ചെയ്യുന്നവരാണ്. ആയില്യം നക്ഷത്രത്തിൽ ജനിക്കുന്നവർക്ക് പിട്ടുവീഴ്ച മനോഭാവം കുറവായിരിക്കും.ഉപകാര സ്മരണയുടെ കാര്യത്തിലും ആയില്യം നക്ഷത്രക്കാർ അല്പം പിന്നോക്കമായിട്ടാണ് കാണപ്പെടാറുള്ളത്.ആജ്ഞാശക്തിയും നേതൃത്വം വഹിക്കാനുള്ള കഴിവും ഇവർക്ക് ജന്മസിദ്ധമായുണ്ട്. ധികാരസ്ഥാനങ്ങളിൽ എത്തിച്ചേരാൻ ആഗ്രഹിക്കുകയും അതിനായി അത്വദ്ധ്യാനം ചെയ്യുകയും ചെയ്യും.

ആയില്യം നക്ഷത്രത്തിൻ്റെ മൃഗം, പക്ഷി, വൃക്ഷം ദേവത തുടങ്ങിയവ
ആയില്യം നക്ഷത്രത്തിൻ്റെ ദേവത-സർപ്പങ്ങൾ - ആയില്യം നക്ഷത്രത്തിൻ്റെ ഗണം - ആസുരഗണം - ആയില്യം നക്ഷത്രത്തിൻ്റെ മൃഗം - കരിമ്പൂച്ച- ആയില്യം നക്ഷത്രത്തിൻ്റെ പക്ഷി - ചെമ്പോത്ത് - വൃക്ഷം -പേരാൽ - രത്നം - വൈഡൂര്യം - ഭാഗ്യ സംഖ്യ - ഏഴ് (7).

ആയില്യം നക്ഷത്രക്കാർ അനുഷ്ഠിക്കേണ്ട ദോഷപരിഹാരങ്ങൾ
ആയില്യം നക്ഷത്രക്കാർ ശുക്രൻ ,ചന്ദ്രൻ, രാഹു എന്നീ ദശാകാലങ്ങളിൽ ദോഷപരിഹാര കർമ്മം അനുഷ്ഠിക്കേണ്ടതാണ്. തൃക്കേട്ട, ആയില്യം, രേവതി നാളുകളിൽ ആയില്യം നക്ഷത്രക്കാർ ക്ഷേത്ര ദർശനം നടത്തണം. ആയില്യം നക്ഷത്രക്കാർ മേൽ പറഞ്ഞ ദശാസന്ധി കാലയളവിൽ ബുധനാഴ്ച വ്രതവും ശ്രീകൃഷ്ണ ക്ഷേത്ര ദർശനവും നടത്തുന്നത് ഉത്തമമാണ്. ആയില്യം നക്ഷത്രവും ബുധനാഴ്ചയും ഒത്തുചേർന്നു വരുന്ന ദിവസം പ്രത്യേക പൂജകൾ നടത്തുന്നത് ദോഷപരിഹാരത്തിന് ഉത്തമമാണ്.
ആയില്യം നക്ഷത്രക്കാർക്ക് പ്രതികൂല നാളുകൾ
പൂരം, അത്തം, ചോതി, പൂരുരുട്ടാതി എന്നീ നാളുകൾ ആയില്യം നക്ഷത്രക്കാർക്ക് പ്രതികൂലങ്ങളാണ് ഈ നാളുകളിൽ പുതിയ സംരംഭങ്ങളൊന്നും ആയില്യം നക്ഷത്രക്കാർ തുടങ്ങാതിരിക്കുന്നതിയിരിക്കും ഉത്തമം. പച്ച ,വെള്ള എന്നീ നിറങ്ങൾ ആയില്യം നാളുകർക്ക് അനുകൂലമാണ്. ആയില്യം നക്ഷത്രത്തിൻ്റെ ദേവത സർപ്പമാണ്, സർപ്പ മന്ത്രം നിത്യവും ജപിക്കുന്നത് നല്ലതാണ്.
മന്ത്രം : ഓം സർപ്പേഭ്യോ നമ:

ആയില്യം നക്ഷത്രത്തിൽ ജനനം മുതൽ പതിനേഴു (17) വർഷം ബുധ ദശയാണ്
ബുധദശ പൊതുവെ ഗുണാനുഭവങ്ങൾ നല്കുന്ന ഒരു ദശാസന്ധിയാണ്. ആയില്യം നക്ഷത്രത്തിൽ ജനിക്കുന്ന കുഞ്ഞുങ്ങളുടെ ജനനത്തിന് ശേഷം മാതാപിതാക്കൾക്ക് പലവിധത്തിലും ധനലാഭം ഉണ്ടാകും. മുടങ്ങി കിടന്ന ഭവന നിർമ്മാണം പൂർത്തിയാക്കും, പൊതുവെ ഈ ദശാസന്ധി കാലയളവിൽ ജാതകന് വിദ്യാഗുണം, ധനലാഭം, വിദ്യാന്മാരുടെ അഭിനന്ദനം, ഉദ്യോഗലബ്ദി, കീർത്തി, സാഹിത്യ പ്രവർത്തനം ,ഭാഗ്യാഭിവൃദ്ധി, ഭൂമിലാഭം ഇത്യാദികൾ ബുധ ദശയിൽ ജാതകനും കുടു:ബത്തിനും സംഭവിക്കാവുന്നതാണ്. ബുധൻ ബലവനായാൽ മേൽ പറഞ്ഞ ഫലങ്ങളെല്ലാം അനുഭവത്തിൽ വരും, എന്നാൽ ബുധൻ ബലഹീനനായാൽ പലതരത്തിലുള്ള ദുരിതങ്ങൾ നേരിടേണ്ടി വരും.
ആയില്യം നക്ഷത്രക്കാർക്ക് പതിനെട്ടു വയസ്സു (18) മുതൽ ഇരുപത്തിയഞ്ച് (25) വയസ്സു വരെ കേതുദശയാണ്
കേതു ദശയുടെ ഈ കാലയളവ് ജാതകന് ഗുണദോഷസമ്മിശ്രമാണ്. വിദ്യാഭ്യാസ തടസം ,രോഗാവസ്ഥകൾ, സാമ്പത്തിക നഷ്ടം ,അപവാദം, പിട്ടിൽ നിന്നും മാറി താമസിക്കേണ്ടി വരിക, അലച്ചിൽ തുടങ്ങിയവ ഈ കാലഘട്ടത്തിൽ നേരിടേണ്ടി വരും. ലഗ്നത്തിൽ നില്ക്കുന്ന കേതുവിനോട് മറ്റൊരു പാപഗ്രഹം കൂടി യോഗം ചെയ്ത് നിന്നാൽ ഈ ദശാസന്ധി കാലയളവിൽ ജയിൽ വാസം വരെ അനുഭവിക്കാം.

പരിഹാരം
നിത്യം ഗണപതി മന്ത്രം ജപിക്കുക, ചൊവ്വാഴ്ച വ്രതമെടുത്ത് ഗണപതി ക്ഷേത്രത്തിൽ ദർശനം നടത്തി വിനായകന് കറുകമാല സമർപ്പിക്കുന്നതും നാളികേരം ഉടയ്ക്കുന്നതും ദോഷപരിഹാരമാണ്.

ആയില്യം നക്ഷത്രക്കാർക്ക് ഇരുപത്തി ആറ് (26) വയസ്സു മുതൽ നാല്പത്തിയാറു (46) വയസ്സു വരെ ശുക്രദശയാണ്
ആയില്യം നക്ഷത്രക്കാർക്ക് ശുക്രദശാസന്ധിയുടെ ഈ കാലയളവ് പൊതുവെ ഗുണപ്രദമാണ്.ജോലി, വിവാഹം, സന്താനഭാഗ്യം തുടങ്ങിയവ ഈ കാലഘട്ടത്തിൽ നടക്കും.തൊഴിൽ മേഖലയിൽ ഉയർച്ചയുണ്ടാകും, ശ്രദ്ധിച്ച് ചെയ്യുന്ന ബിസനസുകൾക്ക് ഈ കാലയളവിൽ സാമ്പത്തിക നേട്ടം ഉണ്ടാകും. പൊതുജന അംഗീകാരം തുടങ്ങിയ ഈ കാലയളവിൽ ഉണ്ടാകും. രാഷ്ട്രീയ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് അധികാരമുള്ള സ്ഥാനങ്ങൾ ഈ കാലയളവിൽ ലഭിക്കും.  വാഹന ലാഭം ഈ കാലയളവിലുണ്ടാകും.ഭൂമി വാങ്ങി കെട്ടിടം പണിതു വില്ക്കുന്ന ജോലി ചെയ്യുന്ന ആയില്യം നക്ഷത്രക്കാർക്ക് ഈ ദശാസന്ധി കാലയളവിൽ  വലിയ സാമ്പത്തിക നേട്ടം ഉണ്ടാകും.എന്നാൽ ജാതകൻ്റെ ഗ്രഹനിലയിൽ നീചത്തിൽ നില്ക്കുന്ന ശുക്രൻ മേൽ പറഞ്ഞ ഗുണഫലങ്ങൾ നല്കുകയില്ല.

ആയില്യം നക്ഷത്രക്കാർക്ക് നാല്പത്തി ഏഴു വയസ്സു (47) മുതൽ അൻപത്തിരണ്ടു വയസ്സു (52) വരെ ആദിത്യ ദശയാണ്
ജാതകൻ്റെ ഈ കാലയളവ് പൊതുവെ ഗുണദോഷസമ്മിശ്രമാണ്. ഇഷ്ട ഭാവത്തിൽ ബലവാനായി നില്ക്കുന്ന ആദിത്യൻ്റെ ദശകാലത്ത് പലവിധത്തിലുള്ള പൊതു ജന അംഗീകാരവും ജോലിയിൽ ഉയർച്ചയും ഉണ്ടാകാം . ഈ കാലയളവിൽ സാമ്പത്തിക ലാഭം ഉണ്ടാകാം, എന്നാൽ അനിഷ്ട ഭാവത്തിൽ നില്ക്കുന്ന ആദിത്യൻ്റെ ദശയിൽ പല തരത്തിലുള്ള പ്രതിസന്ധികളും നേരിടേണ്ടതായി വരും. പൊതുവെ ആദിത്യദശയുടെ തുടക്കം നല്ലതല്ലെങ്കിലും തുടർന്ന് ദശാസന്ധിയുടെ പകുതി കഴിഞ്ഞാൽ നല്ലതായിരിക്കും.

ആയില്യം നക്ഷത്ര ജാതകർക്ക് നാല്പത്തി എട്ടു ( 53)വയസ്സു മുതൽ അൻപത്തിഎട്ടു (63) വയസ്സു വരെ ചന്ദ്ര ദശാകാലയളവായിരിക്കും
ശുഭനും ബലവാനുമായ ചന്ദ്രൻ്റെ ദശാകാലത്ത് മാതൃസൗഖ്യം, ഗൃഹ നിർമ്മാണം, നേതൃസ്ഥാനം, പൊതുജന അംഗീകാരം, ഐശ്വര്യാഭിവൃദ്ധി തുടങ്ങിയവ അനുഭവിക്കുന്നതായിരിക്കും. എന്നാൽ ജാതകൻ്റെ ഗ്രഹനിലയിൽ നില്ക്കുന്ന ചന്ദ്രൻ ബലഹീനനും പാപഗ്രഹങ്ങളോട് യോഗം ചെയ്തവനുമാണെങ്കിൽ മേൽ പറഞ്ഞ ഗുണഫലങ്ങളൊന്നും സിദ്ധിക്കുക ഇല്ലെന്നു മാത്രമല്ല, പല തരത്തിലുള്ള പ്രതിസന്ധികൾ നേരിടേണ്ടി വരും.

ആയില്യം നക്ഷത്രത്തിൽ ജനിച്ചവർക്ക് അൻപത്തി ഒൻപതു (64) വയസ്സു മുതൽ അറുപത്തിയഞ്ചു
(71) വയസ്സു വരെ കുജ ദശാസന്ധിയാണ് ( ചൊവ്വാ)
ചൊവ്വായുടെ ഈ ദശാസന്ധി കാലം ജാതകന് ഗുണദോഷ സമ്മിശ്രമാണ്. രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ഈ കാലയളവിൽ അധികാരമുള്ള ഉന്നത സ്ഥാനം ലഭിക്കും.മെഡിക്കൽ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ഈ കാലയളവിൽ അംഗീകാരവും പ്രശസ്തിയും കിട്ടും. ഭൂമി സംബന്ധിച്ച് കച്ചവടം നടത്തുന്നവർക്ക് ഈ കാലയളവിൽ ധനലാഭത്തെ നല്കും.
ആയില്യം നക്ഷത്രക്കാർക്ക് അറുപത്തിയാറു വയസ്സു മുതൽ (72) എൺപത്തിനാലു വയസ്സു വരെ (90) രാഹു ദശയാണ്
ഈ കാലയളവിൽ ജാതകനെ പലതരത്തിലുള്ള രോഗാവസ്ഥകൾ ബുദ്ധിമുട്ടിക്കാം, ധനനഷ്ടത്തെ ഉണ്ടാക്കാം .അനിഷ്ടഫലങ്ങളെ മാത്രം നല്കുന്നവനാണ് രാഹു .എങ്കിലും ഇഷ്ട ഭാവത്തിലും അനുകൂല രാശികളിലും ബലവാനായി ജാതകൻ്റെ ഗ്രഹനിലയിൽ നിന്നാൽ ദോഷഫലങ്ങളെ ഉണ്ടാക്കുക ഇല്ലെന്നു മാത്രമല്ല പല വിധത്തിലുള്ള ശുഭഫലങ്ങളെ ജാതകന് നല്കുകയും ചെയ്യും.

ആയില്യം നക്ഷത്രക്കാർക്ക് എൺപത്തിയഞ്ചു (91) മുതൽ നൂറ്റി ഒന്ന് വയസ്സു (107) വരെ വ്യാഴദശയാണ്
ജാതകന് പൊതുവെ ഗുണപരമായ ഈ കാലഘട്ടം ബഹുജന സമ്മതവും അംഗീകാരവും ലഭിക്കുന്നതാണ് .ഈ കാലയളവിൽ ഈശ്വര പ്രാർത്ഥന ഉത്തമമാണ്, നിത്യം                                "ഓം നമോ നാരായണായ" മന്ത്രം ജപിക്കുന്നത് ഉത്തമമാണ്.

ആയില്യം നക്ഷത്രക്കാർക്ക് തുടർന്ന് നുറ്റി ഇരുപത് വയസ്സു വരെ (120) ശനിദശാകാലമാണ്
ഈ കാലയളവിൽ ഈശ്വര ചിന്തയോടും പ്രർത്ഥനയോടും ജിവിക്കുക ,സദാ      "ഓം നമ ശിവായ " മന്ത്രം ജപിക്കുന്നത് ഉത്തമമായിരിക്കും.

നോട്ട് - മുകളിൽ പറഞ്ഞിരിക്കുന്നത് മകയിരം നക്ഷത്രത്തിൻ്റെ പൊതു ഫലങ്ങളാണ് ,ഗ്രഹത്തിൻ്റെ ഭാവ സ്ഥിതി, ബന്ധു ക്ഷേത്രം, ശത്രുക്ഷേത്രം, ദൃഷ്ടി തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ ഗുണഫലങ്ങൾക്ക് വ്യത്യാസം വരും

Contact - 9961019689