മനുഷ്യ ജീവിതത്തിലെ വഴിത്തിരിവാണ് വിവാഹ ജീവിതം. ഇത് മനുഷ്യനെ കൂടുതൽ ഉത്തരവാദിത്വത്തിലേയ്ക്ക് നയിക്കുന്നു. എന്നതിലുപരി വിവാഹമെന്നത് പ്രകൃതി നിയമം കൂടിയാണ്. വിവാഹ ജീവിതത്തിലെ ഒരു പ്രധാനപ്പെട്ട ഒന്നാണ് സന്താനലബ്ധി . സന്താനങ്ങളിലൂടെയാണ് വംശപരമ്പര നിലനില്ക്കുന്നത് .
സന്താനലബ്ധിക്ക് താമസം വരുന്നതെന്തു കൊണ്ട്?
വിവാഹ ശേഷം സന്താനങ്ങൾ ഉണ്ടാകുന്നതിൻ്റെ പ്രധാന തടസ്സം പുരുഷൻ്റെയും സ്ത്രീയുടെയും ശാരീരികമായ പ്രത്യേകതകളോ എന്തെങ്കിലും രോഗാവസ്ഥയോ സാഹചര്യങ്ങളോ ശരീരത്തിൽ അളവിൽ കവിഞ്ഞ് ഉണ്ടാകുന്ന കൊഴുപ്പോ ആകാം. മേൽ പറഞ്ഞ അവസ്ഥകളെല്ലാം തന്നെ ഒരു ഡോക്ടറുടെ ഉപദേശ പ്രകാരമുള്ള ക്രമമായ ചികിത്സയിലൂടെ പരിഹരിക്കാൻ കഴിയും.
വർഷങ്ങൾ കാത്തിരുന്നിട്ടും സന്താന ഭാഗ്യമില്ലാതെ വന്നാൽ
വിവാഹശേഷം വർഷങ്ങൾ കാത്തിരുന്നിട്ടും ആവിശ്യമായ ചികിത്സയും പ്രാർത്ഥനയും നടത്തിയിട്ടും സന്താനഭാഗ്യം ലഭിക്കാതെ നിരാശരും ദു:ഖിതരുമായി കഴിയുന്ന ദമ്പതികളുടെ എണ്ണം അനുദിനം വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ആധുനിക വൈദ്യശാസ്ത്രത്തിൽ പലപ്പോഴും ഇവരുടെ ഈ പ്രശ്നത്തിന് പരിഹാരം ഒരു ചോദ്യചിഹ്നമായി മാറുന്നു.
ജാതക പരിശോധന
മേൽ പറഞ്ഞ സന്താന ഭാഗ്യമില്ലാഴ്മക്ക് പരിഹാരം കാണാൻ ആധുനിക വൈദ്യശാസ്ത്രത്തിന് കഴിയുന്നില്ലായെങ്കിൽ ഭാര്യാഭർത്താക്കന്മാരുടെ ജാതകങ്ങൾ പരിശോധിച്ച് അവരുടെ ഗ്രഹനിലയിലെ സന്താനഭാവങ്ങളെ നിരൂപണം ചെയ്ത് ബീജസ്ഫുടം,ക്ഷേത്ര സ്ഫുടം എന്നിങ്ങനെ ജ്യോതിഷ പരമായ ഗണിത ക്രിയകളും ചെയ്ത് ജാതകം നിരീക്ഷിച്ചാൽ സന്താന തടസ്സത്തിനുള്ള കാരണം കണ്ടെത്തി ആവശ്യമായ പരിഹാരക്രിയകൾ ചെയ്താൽ സന്താനഭാഗ്യം ഉണ്ടാകും. ഇതോടൊപ്പം ഒരു സന്താന പ്രശ്നം കൂടി വയ്ക്കുന്നത് ഉചിതമായിരിക്കും.
പൂർവ്വ പുണ്യഫലം
പൂർവ്വ പുണ്യത്തിൻ്റെ ഫലമായിട്ടാണ് ഈ ജന്മത്തിൽ സന്താനങ്ങൾ ലഭിക്കുന്നത്. അതുകൊണ്ട് സന്താനഭാഗ്യത്തിനായി നിത്യനയുള്ള പ്രാർത്ഥനകളും സത് ചിന്തകളും ഗുണകരമായിരിക്കും.
ലഗ്നം, ചന്ദ്രൻ ,വ്യാഴം
ജാതകത്തിൽ ലഗ്നം, ചന്ദ്രൻ ,വ്യാഴം എന്നിവയുടെ അഞ്ചാം ഭാവം കൊണ്ടാണ് സന്താനഭാഗ്യത്തെ ചിന്തിക്കുന്നത്. സ്ത്രീ ജാതക പരിശോധനയിൽ സ്ത്രീയുടെ ജാതകത്തിലെ ലഗ്നത്തിൻ്റെ ഒമ്പതാം ഭാവം കൂടി ചിന്തിക്കണം. മേൽപറഞ്ഞ അഞ്ചാം ഭാവം സ്ത്രീയുടെ ജാതകത്തിലെ ഒൻപതാം ഭാവം എന്നിവടങ്ങളിൽ നില്ക്കുന്ന ഗ്രഹങ്ങൾ ബലവാന്മാകുമ്പോഴാണ് ഫലം തരുന്നത്. സന്താനഭാഗ്യം ഉണ്ടാകണമെങ്കിൽ ലഗ്നം, അഞ്ചാം ഭാവം ഇവയുടെ അധിപന്മാർ ചന്ദ്രൻ ,വ്യാഴം എന്നിവർക്ക് നല്ല ബലമുണ്ടാകുകയും വേണം.ചന്ദ്രൻ, വ്യാഴം, ലഗ്നം, അഞ്ചാംഭാവം എന്നിവയുടെ അധിപന്മാർക്ക് പാപയോഗമോ ദൃഷ്ടിയോ അനിഷ്ടബന്ധമോ യോഗമോ ഉണ്ടാകാൻ പാടില്ല .അങ്ങനെ ഉണ്ടായാൽ അത് സന്താന തടസ്സിത്തിന് കാരണമാകും.
ലഗ്നാധിപൻ, അഞ്ചാം ഭാവാധിപൻ, വ്യാഴം
ജത്രകൻ്റെ ജാതകത്തിലെ ഗ്രഹനിലയിൽ ലഗ്നാനാധിപൻ, ഏഴാം ഭാവാധിപൻ, അഞ്ചാം ഭാവാധിപൻ, സന്താന കാരകനായ വ്യാഴം ഇവർ ബലഹീന്നരാണെങ്കിൽ അത് സന്താനഭാഗ്യമില്ലാഴ്മയുടെ ലക്ഷണമാണ്.
അഞ്ചാം ഭാവാധിപൻ നീച രാശിയിൽ
സന്താന ഭാവമായ അഞ്ചാം ഭാവത്തിൽ ഭാവാധിപനല്ലാതെ ഒരു പാപ ഗ്രഹം നില്ക്കുകയും അഞ്ചാം ഭാവാധിപൻ തൻ്റെ നീച രാശിയിൽ ശുഭഗ്രഹ ബന്ധമില്ലാതെ നില്ക്കുകയും ചെയ്യുന്നത് സന്താഭാഗ്യമില്ലാതെ വരുന്നതിന് കാരണമാണ്.
ലഗ്നം, ചന്ദ്രൻ ,വ്യാഴം
ദമ്പതികളുടെ ജാതകത്തിലെ ഗ്രഹനിലയിൽ ലഗ്നം, ചന്ദ്രൻ ,വ്യാഴം ഇവയുടെ അഞ്ചിൽ ശുഭ ഗ്രഹങ്ങളുടെ ബന്ധമില്ലാതെ പാപഗ്രഹങ്ങൾ നില്ക്കുന്നത് സന്താനഭാഗ്യമില്ലാഴ്മ യോഗമാണ്.
സന്താന പ്രശ്നം
സന്താന ഭാഗ്യം അറിയുന്നതിനുള്ള പ്രശ്നത്തിൽ അഞ്ചാം ഭാവത്തിൽ ശുഭ്രഗ്രഹങ്ങളുടെ ബന്ധമില്ലാതെ രാഹു നില്ക്കുകയും അഞ്ചാം ഭാവത്തിൻ്റെ അധിപനായ ഗ്രഹത്തിന് യോഗമോ ദുഷ്ടിയോ ഉണ്ടാകുകയും ചെയ്താൽ സർപ്പശാപം മൂലമാണ് സന്താനഭാഗ്യം ഇല്ലാത്തത് എന്ന് മനസ്സിലാക്കാം.
ശനി ഗുളികനോട് യോഗം ചെയ്തു നിന്നാൽ
ലഗ്നത്തിലോ അതിൻ്റെ അഞ്ചാം ഭാവത്തിലോ ഒൻപതാം ഭാവത്തിലോ ശനി ഗുകളകനോടു യോഗം ചെയ്ത് ഭാര്യ ഭർത്താക്കന്മാരുടെ ഗ്രഹനിലയിൽ
നിന്നാൽ സന്താനം ഭാഗ്യം ഉണ്ടാകുകയില്ല.
അഞ്ചാം ഭാവത്തിൽ കുജൻ
ജാതകരുടെ അഞ്ചാം ഭാവത്തിൽ ആറാം ഭാവാധിപനോ കുജനോ ശുഭഗ്രഹങ്ങളുടെ ദൃഷ്ടിയോ യോഗമോ ഇല്ലാതെ ആറാം ഭാവാധിപനോടു യോഗം ചെയ്തു നിന്നാൽ ശത്രുദോഷം നിമിത്തമാണ് സന്താന ഭാഗ്യമില്ലാത്തത് എന്നു കാണാം.
പരിഹാരം
ഭാര്യ ഭർത്താക്കന്മാരുടെ ജാതകം പരിശോധിച്ച ശേഷം ആവിശ്യമായ പൂജകളും വഴിപാടുകളും സമർപ്പണത്തോടെ ചെയ്താൽ സന്താന ദോഷം മാറുന്നതാണ്. അതെ സമയം ചികിത്സ ആവിശ്യമെങ്കിൽ വിദഗ്തനായ ഒരു ഡോക്ടറുടെ നിർദ്ദേശ പ്രകാരം മരുന്നു കഴിക്കേണ്ടതാണ്.
0 Comments
if you have any dobt, comment