എന്താണ് നക്ഷത്ര ദോഷം?
പറഞ്ഞു പഴകിയ ഒരു കാര്യമാണ് ,ചില ജന്മനക്ഷത്രങ്ങൾ (നാളുകൾ) ദോഷങ്ങളാണെന്ന്. എന്നാൽ ജ്യോതിശാസ്ത്ര പരമായി ശരിയായ വിവരം മനസ്സിലാക്കാതെയാണ് ഇങ്ങനെ പറയുന്നത് .ചില നാളിൽ ജനിച്ചാൽ കുലനാശം വരുത്തുമെന്നും പിതാവിൻ്റെ മരണത്തിന് കാരണക്കാരനാവുമെന്നും കുപ്രസിദ്ധി ഉണ്ട്. എന്നാൽ ജ്യോതിശാസ്ത്ര പരമായി ഇതിന് യാതൊരടിസ്ഥാനവുമില്ല, കാരണം ഈ ദോഷം നിർണ്ണയിക്കുന്നതിന് ചില മാനദണ്ഡലങ്ങളുണ്ട്, അതിൽ ഒന്നാണ് പാദ ദോഷം.
എന്താണ് പാദ ദോഷം?
സാധാരണ മനസ്സിലാക്കാവുന്ന ഒന്നാണ് പാദം ,കലണ്ടറിൽ തീയതിക്കു താഴെയായി നക്ഷത്രത്തിന് നേരെ എഴുതുന്നതാണ് നക്ഷത്ര സമയം. ഉദാഹരണമായി നക്ഷത്രത്തിന് നേരെ  അത്തം - 60/19 എന്നാണ് കാണുന്നതെങ്കിൽ ആ നക്ഷത്രം അറുപത് നാഴിക (60) പത്തൊൻപത് (19) വിനാഴിക ഉണ്ടായിരിക്കും എന്നാണ് അർത്ഥം .രാവിലെ എകദേശം അറേകാൽ (6.15) മുതൽ സമയം കണക്കാക്കാം.
നാഴിക, വിനാഴിക എന്നാൽ എന്ത്?
ഒരു നാഴിക എന്നു പറഞ്ഞാൽ ഇരുപത്തിനാല് (24) മിനിറ്റ്, ഒരു വിനാഴിക എന്നു പറഞ്ഞാൽ ഇരുപത്തിനാല് സെക്കൻ്റ് (24). അതായത് ഒരു നക്ഷത്രത്തിൻ്റെ മുഴുവൻ സമയം - 60 നാഴിക 60 x 24 = 1440 / 60 = 24 മണിക്കൂർ.
ഒരു നക്ഷത്രത്തിൻ്റെ പാദം അല്ലെങ്കിൽ കാൽ എന്നു പറഞ്ഞാൽ.
ഒരു നക്ഷത്രത്തിൻ്റെ പാദം അല്ലെങ്കിൽ കാൽ എന്നു പറഞ്ഞാൽ നക്ഷത്രത്തിൻ്റെ ആകെ വരുന്ന നാഴികയുടെ കാൽ ഭാഗമാണ് ( 1/4). ഒരു നക്ഷത്രത്തിന്  ആകെയുള്ളത് അറുപത് (60) നാഴികയാണല്ലോ? അതിൻ്റെ നാലിൽ ഒന്നായ (1/4) പതിനഞ്ച് നാഴികയാണ് .ഒരു പാദം അല്ലെങ്കിൽ ഒരു കാൽ അതായത് മൂന്നു (3) മണിക്കൂർ മാത്രം.
തൃക്കേട്ട നക്ഷത്രത്തിൻ്റെ പാദ ദോഷം അറിയാൻ
ചൊവ്വ, ശനി എന്നീ ദിവസങ്ങളിലും അന്നേ ദിവസം തിഥി, ചതുർശിയോ അഷ്ടമിയോ ആയിരിക്കുകയും തൃക്കേട്ട നക്ഷത്രത്തിൽ ജനിക്കുകയും ചെയ്താൽ തൃക്കേട്ട നക്ഷത്രത്തിൻ്റെ ദോഷം അനുഭവപ്പെടും. എന്നാൽ ജാതകൻ്റെ ഗ്രഹനിലയിൽ മീനമോ ധനുവോ ലഗ്നമാകുകയും അവിടെ വ്യാഴം നില്ക്കുകയും ചെയ്താൽ മേൽ പറഞ്ഞ തൃക്കേട്ട ദോഷം ബാധിക്കില്ല.
തൃക്കേട്ട നക്ഷത്രത്തിൻ്റെ ഒന്നാം പാദം
തൃക്കേട്ട നക്ഷത്രത്തിൻ്റെ ഒന്നാ പാദം (കാൽ ) ജാതകന് ഗുണകരമാണ്. രണ്ടാം പാദം അനുജന് ദോഷം ചെയ്യും, തൃക്കേട്ട നക്ഷത്രത്തിൻ്റെ മൂന്നാം പാദം പിതാവിന് ദോഷം ചെയ്യും, നാലാം പാദം ജാതകന് തന്നെ ദോഷം ചെയ്യും .തുക്കേട്ട നക്ഷത്രത്തിന് മേൽ പറഞ്ഞ ദോഷം സംഭവിക്കണമെങ്കിൽ ജനനം ചൊവ്വാഴ്ചയോ ശനിയാഴ്ചയോ ആയിരിക്കണം ,തിഥി ചതുർദശിയോ അഷ്ടമിയോ ആയിരിക്കണം. ജനനസമയം ( പാദം അല്ലെങ്കിൽ കാൽ ) ശ്രദ്ധിക്കണം.
ആയില്യം നക്ഷത്രത്തിൻ്റെ പാദ ദോഷം
ആയില്യം നക്ഷത്രത്തിൻ്റെ നാലാം (4) പാദം ജാതകൻ ജനിച്ചാൽ പിതാവിന് ദോഷമായിരിക്കും.ആയില്യം നക്ഷത്രത്തിൻ്റെ മൂന്നാം (3) പാദത്തിൽ ജാതകൻ ജനിച്ചാൽ ജാതകൻ്റെ മാതാവിത് ദോഷം ചെയ്യും. ആയില്യത്തിൻ്റെ രണ്ടാം പാദത്തിൽ ജനിച്ചാൽ ധാരാളം ധന നഷ്ടത്തിനിടയാക്കും.എന്നാൽ ആയില്യത്തിൻ്റെ ഒന്നാം പാദത്തിൽ ജനിച്ചാൽ ജാതകന് ഗുണകരമാണ്.
ആയില്യം നക്ഷത്രം ദോഷം ഉണ്ടാകുന്നത് എങ്ങനെ?
ആയില്യം നക്ഷത്രത്തിലെ ജാതകൻ്റെ ജനനം ചൊവ്വായോ ശനിയോ ആയിരിക്കണം. അന്ന് അഷ്ടമി തിഥിയോ ചതുർദശി തിഥിയോ ആയിരിക്കണം. പിന്നെ ജനന സമയം (പാദം അല്ലെങ്കിൽ കാൽ ) ശ്രദ്ധിക്കണം. ജാതകൻ്റെ ഗ്രഹനിലയിൽ വ്യാഴം സ്വക്ഷേത്ര ബലവാനായി ലഗ്നമായി വന്നാൽ മേൽ പറഞ്ഞ ദോഷം ബാധിക്കില്ല.
മൂലം നക്ഷത്രത്തിൻ്റെ പാദ ദോഷം
ജാതകൻ്റെ മൂലം നക്ഷത്രത്തിൻ്റെ ഒന്നാം പാദത്തിലെ ജനനം ജാതകൻ്റെ പിതാവിന് ദോഷം ചെയ്യും, മൂലം നക്ഷത്രത്തിൻ്റെ രണ്ടാം പാദത്തിലെ ജനനം മാതാവിന് ദോഷം ചെയ്യും, മൂലം നക്ഷത്രത്തിൻ്റെ മൂന്നാം പാദത്തിലെ ജനനം മൂല കുടു:ബ സ്വത്തുക്കൾക്ക് നാശം വരുത്തുമെന്നാണ് ഫലം, എന്നാൽ നാലാം പാദത്തിൽ ജനിക്കുന്ന മൂലം നക്ഷത്ര ജാതകൻ പ്രശ്സതനും ധനവാനും ആയി തീരുന്നതാണ്.
മൂലം നക്ഷത്രദോഷം ഉണ്ടാകുന്നതെങ്ങനെ?
മൂലം നക്ഷത്ര ജാതകൻ്റെ ജനനം ചൊവ്വാ, ശനി എന്നീ ദിവസങ്ങളിലായിരിക്കുക, അന്നേ ദിവസം അഷ്ടമി തിഥിയോ ചതുർദ്ദശി തിഥിയോ ആയിരിക്കുക ,ജനനസമയം (പാദം അല്ലെങ്കിൽ കാൽ ) ശ്രദ്ധിക്കുക, ജാതകൻ്റെ ലഗ്നത്തിൽ വ്യാഴം ബലവാനായി നിന്നാൽ മൂല നക്ഷത്ര പാദ ദോഷം ബാധിക്കില്ല.
                                 തുടരും.......................