മഹാഭാരതം
മഹാഭാരതത്തിലെ ആദ്യപർവ്വത്തിൽ നാഗങ്ങൾ ഉണ്ടായതെങ്ങനെയെന്ന് വിശദമാക്കുന്നുണ്ട് .ബ്രഹ്മദേവൻ്റെ മാനസപുത്രന്മാരിൽ ഒരാളായ മരീചിയുടെ പുത്രനാണ് കശ്യപൻ.കശ്യപന് തൻ്റ പത്നിയായ കദ്രുവിലുണ്ടായ മക്കളാണ് നാഗങ്ങൾ.
നാഗപഞ്ചമി വ്രതം
സർപ്പാരധനയും നാഗപഞ്ചമി വ്രതവും പണ്ടുകാലം മുതല്ക്കേ ഭാരതത്തിൽ ആചരിക്കപ്പെട്ടു വരുന്നു.സർപ്പക്കാവും കുളവും നാഗത്തറയും ഇലഞ്ഞി,പാല മുതലായ വൃക്ഷങ്ങളും കേരളത്തിൽ വളരെക്കാലമായി പവിത്രത കല്പിച്ച്  സംരക്ഷിക്കുകയും ആരാധിക്കുകയും ചെയ്തു പോരുന്നു.
മഹാദേവൻ
സർപ്പാരാധനയ്ക്ക് സനാധന ധർമ്മത്തിൽ ഒരു സുപ്രധാന സ്ഥാനമാണ് നല്കിയിരിക്കുന്നത്. ഭഗവാൻ ശ്രീപരമേശ്വരൻ നാഗഭൂഷണനാണ്.
മഹാവിഷ്ണു
ഭഗവാൻ മഹാവിഷ്ണു നാഗശയനാണ്.
ഗണപതി
ശ്രീമഹാഗണപതിക്ക് നാഗപൂണൂലും അരഞ്ഞാണവും ഉണ്ട്.
മഹാദേവി
മഹാദേവിക്ക് നാഗപാശമാണുള്ളത്.
സുബ്രഹ്മണ്യ സ്വാമി
മയിൽ വാഹനനായ സുബ്രഹ്മണ്യ സ്വാമി നാഗത്തിനെ സ്വാധീനിച്ച് തൻ്റെ ചൊൽപ്പടിക്ക് നിർത്തിയിരിക്കുന്നു.
അഷ്ടനാഗങ്ങൾ
ലോകത്ത് നാഗങ്ങൾ ഉണ്ടായത് കദ്രുപുത്രന്മാരായ ആയിരം നാഗങ്ങളിൽ നിന്നാണ്.അഷ്ടനാഗങ്ങൾ എന്നറിയപ്പെടുന്ന അനന്തൻ, വാസുകി, തക്ഷകൻ, കാർക്കോടകൻ ,ശംഖൻ, ഗുളികൻ, പത്മൻ, മഹാപത്മൻ എന്നീ നാഗങ്ങളാണ് അഷ്ടനാഗങ്ങൾ.
നാഗദോഷം എങ്ങനെ അറിയാം?
ജാതകൻ്റെ ഗ്രഹനിലയിൽ രാഹുവോ,
 കേതുവോ ലഗ്നം രണ്ട്, അഞ്ച്, ഏഴ്, എട്ട് എന്നീ ഭാവങ്ങളിൽ നിന്നാൽ അത് നാഗ ദോഷമാണ്.
വിവാഹത്തിന് രാഹു ദോഷമാകുന്നതെങ്ങനെ?
ജാതകൻ്റെ ആരൂഢത്തിലോ ലഗ്നത്തിലോ കേതുവും ഏഴാം ഭാവത്തിൽ രാഹുവും നില്ക്കുന്നത് വിവാഹ തടസത്തിന് കാരണമാകുന്ന രാഹു ദോഷമാണ്.
കാള സർപ്പദോഷം
ജാതകത്തിൽ പൂർണ്ണ കാളസർപ്പ യോഗമുള്ള ജാതകർക്ക് വിവാഹതടസ്സത്തിനും അപകടങ്ങൾക്കും രോഗങ്ങൾക്കും സന്താന തടസത്തിനും സാദ്ധ്യതയുണ്ട്.
രണ്ടാം ഭാവത്തിൽ നില്ക്കുന്ന കേതു
ജാതകൻ്റെ ഗ്രഹനിലയിലോ ആരൂഢത്തിലോ രണ്ടാം ഭാവത്തിൽ കേതുവും എട്ടാം ഭാവത്തിൽ രാഹുവും നിന്നാൽ ആയുർ ഭാവനാഗ ദോഷത്തിന് കാരണമാകും. പ്രസ്തുത ഗ്രഹസ്ഥിതി ജാതകൻ്റെ ദീർഘായുസ്സിനെ ബാധിക്കുന്നു.കൂടാതെ ഉദരരോഗവും ഹൃദ്രോഗവും ഉണ്ടാക്കുന്നു.എന്നാൽ ഇവിടേയ്ക്ക് ശുഭഗ്രഹങ്ങളുടെ ദൃഷ്ടി ഉണ്ടായാൽ ദോഷത്തിൻ്റെ കാഠിന്യം കുറയുന്നു.
സന്താന ദോഷം
ജാതകൻ്റെ ഗ്രഹനിലയിലോ ആരൂഢത്തിലോ രാഹു അഞ്ചാം ഭാവത്തിലും കേതു പതിനൊന്നാം ഭാവത്തിലും നിലനിന്നാൽ സന്താന തടസ്സത്തിന് കാരണമാകും.
ബാധാ ദോഷം
ജാതകൻ്റെ ഗ്രഹനിലയിലെ രാഹുവിൻ്റെ ഗുളിക ബന്ധം നാഗ ദോഷമുണ്ടാക്കും. രാഹുവും ഗുളികനും യോഗം ചെയ്ത് ബാധകാ രാശിയിൽ നിന്നാലും നാഗ ദോഷമാണ്.
നാഗ ദോഷങ്ങൾ കൊണ്ടുള്ള അനുഭവങ്ങൾ
സന്താന ഭാഗ്യം ഇല്ലാതെ വരുക, സന്താനങ്ങൾ ജനിക്കാൻ തടസമുണ്ടാകുക, രോഗങ്ങൾ നിരന്തരം ബുദ്ധിമുട്ടിക്കുക, വിജയിക്കും എന്നുറപ്പുള്ള കാര്യങ്ങളിൽ പോലും അവസാനം പരാജയപ്പെടുക, വിവാഹം നടക്കാതിരിക്കുക ,വിവാഹത്തിന്  കാല താമസവും തടസവും ഉണ്ടാകുക.
നാഗദോഷത്തിനുള്ള പരിഹാരങ്ങൾ
കുടുംബത്തിലെ സർപ്പക്കാവുകൾ സംരക്ഷിക്കുക, സർപ്പക്കാവ് എന്നും തൂത്തുവാരി സന്ധ്യക്ക് വിളക്ക് കത്തിക്കുക, കാവിൽ പൂർവ്വികർ ചെയ്തിരുന്ന വർഷം തോറുമുള്ള കർമ്മങ്ങൾ തുടരുക.
നാഗ ക്ഷേത്രങ്ങളിൽ നൂറും പാലും
സർപ്പദോഷത്തിനായി ഉപ്പ്, മഞ്ഞൾ, പുറ്റ്, മുട്ട, സർപ്പ വിഗ്രഹം എന്നിവ നടയ്ക്ക് വെക്കുകയും എണ്ണ, പാൽ, കരിക്ക് എന്നിവ കൊണ്ട് നാഗരാജാവിനും നാഗയക്ഷിക്കും അഭിഷേകം ചെയ്യുന്നതും നാഗ പ്രീതിക്ക് ഉത്തമമാണ്.
സർപ്പദോഷത്തിന് നരസിംഹമൂർത്തി 
ശ്രീകൃഷ്ണൻ കാളിയൻ്റെ വിഷനിവർത്തിക്കായി പ്രാർത്ഥിച്ചത് നരസിംഹമൂർത്തിയെ ആണ്.അതുകൊണ്ട് നാഗ ദോഷ പരിഹാരത്തിനായി നരസിംഹമൂർത്തിയെ പ്രാത്ഥിക്കാവുന്നതും ഉപവസിക്കാവുന്നതുമാണ്.
സർപ്പം തുള്ളൽ
നാഗ ദോഷപരിഹാരത്തിനായി സർപ്പപ്പാട്ടും സർപ്പം തുള്ളലും നടത്തുന്നത് ഉത്തമമാണ്. കൂടാതെ നാഗ ദോഷപരിഹാരത്തിനായി വെള്ളിയിലോ ചെമ്പിലോ തീർത്ത നാഗ പ്രതിമ സർപ്പക്ഷേത്രങ്ങളിൽ സമർപ്പിക്കുന്നത് ഉത്തമമാണ്.
ഗരുഢപഞ്ചാക്ഷരി
നാഗ ദോഷം മൂലം സന്താനഭാഗ്യം ഇല്ലാത്ത ദമ്പതിമാർ നിത്യം ഗരുഢ പഞ്ചാക്ഷരി മന്ത്രം ജപിച്ച് എല്ലാ വെള്ളിയാഴ്ചയും വ്രതം എടുത്താൽ സന്താനഭാഗ്യം ഉണ്ടാകുന്നതാണ്.
സർപ്പകാവുകൾ സംരക്ഷിക്കുക
സർപ്പക്കാവുകൾ സംരക്ഷിക്കുക എന്നാൽ നമ്മൾ പ്രകൃതിയെ സ്നേഹിക്കുക എന്നതാണ്. അതോടൊപ്പം ഒരു സംസ്ക്കാരം നിലനിർത്തുക ,സർപ്പകാവുകൾ സംരക്ഷിക്കുക വഴി കുടു:ബത്തിൽ ഐശ്വര്യവും സമാധാനവും ഉണ്ടാകും .