മനുഷ്യ ജീവിതത്തിൽ ഏറ്റവും അധികം അലട്ടുന്ന പ്രശ്നമാണ് സാമ്പത്തികം. ചില വ്യക്തികൾ ഏതൊക്കെ മേഖലയിൽ എങ്ങനെയൊക്കെ കഷ്ടപെട്ടാലും ഫലം പരാജയം ആയിരിക്കും, എന്നാൽ യാതൊരു മൂലധനവും സഹായവുമില്ലാത്ത ചില വ്യക്തികൾ ഏർപ്പെടുന്ന എല്ലാ മേഖലകളിലും വിജയവും സാമ്പത്തിക നേട്ടവും ആയിരിക്കുംഫലം, എന്താണിത് കാരണം?
ധനികയോഗം
ജ്യോതിശാസ്ത്ര പരമായി പറഞ്ഞാൽ ഒരു ജാതകന്റെ ഗ്രഹനിലയുടെ പതിനൊന്നാം ഭാവത്തിൽ ശനി ബലവാനായി നില്ക്കുകയും ശുക്രൻ സ്വക്ഷേത്രത്തിലും സ്ഥിതി ചെയ്യുകയയാണെങ്കിൽ ജാതകൻ വലിയ ധനവാനാകും,ശുക്രൻ അഞ്ചാം ഭാവത്തിൽ ബന്ധുക്ഷേത്രത്തിൽ നിന്നാലും മതി.
ശനിയും ബുധനും യോഗം ചേർന്ന്
ജാതകന്റെ ഗ്രഹനിലയിൽ ശനി ബുധനോടു കൂടി യോഗം ചെയ്ത് അഞ്ചാം ഭാവത്തിലോ ഏഴാം ഭാവത്തിലോ പതിനൊന്നാം ഭാവത്തിലോ മകരം, കുംഭം രാശികളിലോ നിന്നാൽ ജാതകൻ സമ്പന്നനാകും. യോഗം ചെയ്തു നില്ക്കുന്ന ശനിയും ബുധനും അല്ലാതെ മറ്റൊരു ഗ്രഹവും മേൽ പറഞ്ഞിരിക്കുന്ന ഭാവത്തിലോ രാശിയിലോ കാണാൻ പാടില്ല.
വ്യാഴം സ്വക്ഷേത്രത്തിൽ
ജാതകന്റെ ഗ്രഹനിലയിൽ വ്യാഴം സ്വക്ഷേത്രത്തിലും ചന്ദ്രനും ചെവ്വായും കൂടി യോഗം ചെയ്ത് പതിനൊന്നാം ഭാവത്തിൽ നിന്നാൽ ജാതകൻ ധനവാനാകും ( യോഗം ചെയ്ത് നില്ക്കുന്ന ചന്ദ്രനും ചെവ്വായും അല്ലാതെ മറ്റു ഗ്രഹങ്ങൾ പതിനൊന്നാം ഭാവത്തിൽ പാടില്ല).
ബുധനും കുജനും
ജാതകന്റെ ഗ്രഹനിലയിൽ കന്നി, മിഥുനം ഈ രാശികളിൽ ഒന്ന് ലഗ്നമായി വരുകയും (ലഗ്നത്തിൽ മറ്റു ഗ്രഹങ്ങൾ പാടില്ല) അവിടെ ബുധനും കുജനും ശുക്രനും കൂടി ഒരുമിച്ച് നില്ക്കുകയും ചെയ്താൽ ജാതകൻ വലിയ ധനവാനാകും.
ശുക്രൻ
ജാതകന്റെ ഗ്രഹനിലയിൽ ഇടവം,
തുലാം ഈ രാശികളിൽ ഒന്ന് ലഗ്നമായി വരുകയും അവിടെ ശുക്രൻ ബുധമന്ദന്മാരുമായി യോഗം ചെയ്ത് നില്ക്കുകയും ചെയ്താൽ ജാതകൻ സമ്പന്നനായി മാറും.
ചന്ദ്രൻ
ജാതകന്റെ ഗ്രഹനിലയിൽ ധനു, മീനം ഈ രാശികളിൽ ഒന്നു ലഗ്നമായി വരികയും അവിടെ വ്യാഴം ചന്ദ്രനോടും ചൊവ്വായോടും കൂടി നിന്നാൽ ധനിക യോഗം ഭവിക്കുന്നു.
രാഹു കേതുക്കൾ ഒഴിച്ച്
ജാതകന്റെ ഗ്രഹനിലയിൽ അഞ്ചാം ഭാവാധിപൻ അഞ്ചിൽ തന്നെ ബലവാനായി നില്ക്കുകയും പതിനൊന്നാം ഭാവത്തിൽ രാഹു കേതുക്കൾ ഒഴിച്ചുള്ള ഏതെങ്കിലും രണ്ടു ഗ്രഹങ്ങൾ നിൽക്കുകയും ചെയ്താൽ ജാതകന് വലിയ ധനലാഭ യോഗമാണ്. ലഗ്നാധിപൻ രണ്ട് ബന്ധുഗ്രഹങ്ങളുടെ യോഗത്തോടോ ദൃഷ്ടിയോടോ ലഗ്നത്തിൽ നില്ക്കുന്നത് ധനലാഭ യോഗമാണ്.
സൂര്യൻ
ജാതകന്റെ ഗ്രഹനിലയിൽ ലഗ്നാധിപൻ ധനസ്ഥാനത്തും ധനാധിപൻ അഷ്ടമത്തിലും സ്ഥിതി ചെയ്യുകയും അവരെ സൂര്യ ശുക്രന്മാരിൽ ആരെങ്കിലും വീക്ഷിക്കുകയും ചെയ്താൽ ധനഭാഗ്യ യോഗമാണ്.
രണ്ടാം ഭാവാധിപൻ
രണ്ടാം ഭാവാധിപൻ പതിനൊന്നിലും പതിനൊന്നാം ഭാവാധിപൻ രണ്ടിലും പരിവർത്തനം ചെയ്തു നില്ക്കുകയും അവരെ രണ്ടു പേരെയുമോ
അല്ലെങ്കിൽ ആരെയെങ്കിലും ഒരാളെയോ ലഗ്നാധിപനോ വ്യാഴമോ ശുക്രനോ വീക്ഷിക്കുകയും പതിനൊന്നാം ഭാവാധിപൻ ഉച്ചത്തിലും ശുക്രൻ ഗുരു വീക്ഷിതനായും നിൽക്കുകയും ലഗ്നത്തിൽ വ്യാഴം നിൽക്കുകയും രണ്ടാം ഭാവാധിപൻ രണ്ടിൽ നിൽക്കുകയോ രണ്ടിൽ വീക്ഷിക്കുകയോ ചെയ്യുകയും ശുക്രൻ പതിനൊന്നാം ഭാവാധിപനായി ഭവിച്ച് കുജനോട് ചേർന്ന് രണ്ടിൽ തന്നെ സ്ഥിതി ചെയ്താൽ ധനയോഗം ആണ് ഫലം .
ആരിൽ നിന്നും പണം ലഭിക്കും
ജ്യോതിശാസ്ത്ര പ്രകാരം ജാതകന്റെ ഗ്രഹനിലയിൽ ലഗ്നത്തിന്റേയോ ചന്ദ്രന്റെയോ പത്താം ഭാവത്തിൽ സൂര്യൻ ബലവാനായി നിന്നാൽ ജാതകന് പിതാവിൽ നിന്നും ധനം ലഭിക്കും. പത്താം ഭാവത്തിൽ സൂര്യൻ നിന്നാൽ മാതാവിൽ നിന്നും പണം ലഭിക്കും. ബുധൻ ബലവാനായിട്ട് നിന്നാൽ ബന്ധുവിൽ നിന്നും പണം ലഭിക്കും. വ്യാഴം ബലവാനായി നിന്നാൽ സഹോദരനിൽ നിന്നും പണം ലഭിക്കും. കുജൻ ബലവാനായി നിന്നാൽ വ്യവഹാരം വഴി പ്രതിയോഗിയിൽ നിന്നും പണം ലഭിക്കും .
നോട്ട്
മേൽ പറഞ്ഞ യോഗങ്ങളെല്ലാം ജാതകന്റെ ജാതകത്തിലെ ധനിക യോഗങ്ങളാണ്. ഈ യോഗങ്ങൾ അനുഭവത്തിൽ വരാൻ ജാതകൻ പരിശ്രമിക്കണം , മേൽ പറഞ്ഞ യോഗങ്ങളുള്ള ജാതകന്റെ പരിശ്രമം വിജയിക്കും.
യന്ത്രം സ്ഥാപിച്ചാൽ പണം ഉണ്ടാകുമോ?
ഇല്ല യന്ത്രം സ്ഥാപിച്ചാൽ പണം ഉണ്ടാകുമെന്നു പറയുന്നതിൽ ജ്യോതിശാസ്ത്ര പരമായി യാതൊരു അടിസ്ഥാനവുമില്ല. കാരണം പ്രപഞ്ച സൃഷ്ടിയുടെ ആദി ശബ്ദങ്ങൾ മുതൽ ഉപാസന ദേവതയുടെ ചൈതന്യം വരെ ഉൾക്കൊള്ളുന്ന കമനീയ രൂപങ്ങളാണ് യന്ത്രങ്ങൾ .അതി സൂക്ഷ്മവും അതി ശക്തവുമായ മന്ത്രങ്ങളാൽ ബന്ധിതമാണ് യന്ത്രങ്ങൾ . ദൈവികമായ ഈ ശക്തി ആവാഹിക്കപ്പെട്ടിട്ടുള്ള ഈ യന്ത്രങ്ങൾ ധരിക്കുന്നതിലൂടെ ചൈതന്യം നമ്മിലേക്ക് പകരുകയും അതു വഴി കാര്യസാധ്യ പ്രാപ്തി കൈവരിക്കുകയും ചെയ്യുന്നു.
മാന്ത്രികം
ജീവൻ , പ്രാണൻ , ശക്തി , നേത്രം , ഗോത്രം, എന്ത്രഗായത്രി, മന്ത്രഗായത്രി , പ്രാണ പ്രതിഷ്ഠ, ഭൂതബിജം , ദിക്പാല ബീജം എന്നീ ഘടകങ്ങൾ ചേർന്നതാണ് യന്ത്രങ്ങൾ.രക്ഷ, വശ്യം, സ്തംഭനം, ഉച്ചാടനം , മാരണം എന്നിവയ്ക്കായി യന്ത്രങ്ങൾ ഉപയോഗിക്കുന്നു. അതു കൊണ്ട് ഒരു യന്ത്രം വാങ്ങി എവിടെയെങ്കിലും വച്ചാൽ പണമുണ്ടാകുമെന്നു പറയുന്നത് ശുദ്ധ മണ്ടത്തരമാണ്. യന്ത്രങ്ങൾ ഒരിക്കലും പണം ഉണ്ടാക്കി തരില്ല. പണം ഉണ്ടാകണമെങ്കിൽ നാം സ്വയം അധ്വാനിക്കണം. ജാതകത്തിലെ യോഗങ്ങൾ അതിനുള്ള വഴികാട്ടികളാണ്.
0 Comments
if you have any dobt, comment