ജ്യോതിശാസ്ത്രമായി സർക്കാർ ജോലി കിട്ടുമോ എന്നറിയാൻ
ജ്യോതിശാസ്ത്ര പരമായി സർക്കാർ ജോലി കിട്ടുവാൻ ജാതകത്തിൽ യോഗം ഉണ്ടെന്നു പറത്തിട്ട് കാര്യമില്ല, ജോലിക്കു വേണ്ടിയുള്ള പരിശ്രമവും പ്രാർത്ഥനയും ആവശ്യമാണ്. ഒരു ജാതകന്റെ കർമ്മ മേഖല പത്താം ഭാവമാണ് .പത്താം ഭാവത്തിൽ നില്ക്കുന്ന ഗ്രഹം , പത്താം ഭാവത്തിന്റെ അധിപനായ ഗ്രഹം , നില്ക്കുന്ന രാശി, രാശിയുടെ ബന്ധു , ശത്രു സ്ഥിതി, ദൃഷ്ടി , പാപഗ്രഹങ്ങളുടെ യോഗം ഇതൊക്കെ തന്നെ ജാതകന്റെ കർമ്മമേഖലയിലെ തടസങ്ങൾക്ക് ഘടകമാണ്.
സർക്കാർ ജോലി യോഗം
ജാതകന്റെ ഗ്രഹനിലയിൽ ധനു, മീനം, മകരം, കർക്കടകം എന്നീ രാശികളിൽ ഒന്നിൽ കുജൻ എകനായി നിന്നാൽ സർക്കാർ ജോലിക്ക് സാധ്യതയുണ്ട്.
ധനു മേടം രാശിയിൽ ആദിത്യൻ നില്ക്കുക
ജാതകന്റെ ഗ്രഹനിലയിൽ ധനു, മേടം ഈ രാശികളിൽ ഒന്നിൽ ആദിത്യൻ മറ്റു യോഗങ്ങളുടെ യോഗം ഇല്ലാതെ ഏകനായി നിന്നാൽ ജാതകന് സർക്കാർ ജോലി ലഭിക്കാം.
ബുധൻ
ജാതകന്റെ കന്നി ,ധനു ഈ രാശികളിൽ ഒന്നിൽ പാപഗ്രഹങ്ങളുടെ ദൃഷ്ടിയോ യോഗമോ ഇല്ലാതെ ബുധൻ ഏകനായി നിന്നാൽ ജാതകന് സർക്കാർ ജോലി ലഭിക്കാം.
വ്യാഴം
ജാതകന്റെ ഗ്രഹനിലയിൽ സർവ്വേശ്വ കാരകനായ വ്യാഴം ,ധനു, മീനം, വൃശ്ചികം, ചിങ്ങം, ഈ രാശികളിൽ ഏകനായി നിന്നാൽ ജാതകന് സർക്കാർ ജോലി ലഭിക്കാം.
ശനി
ജാതകന്റെ ഗ്രഹനിലയിൽ മകരം, മീനം, ധനു ഈ രാശികളിൽ ശനി എകനായി നിന്നാൽ ജാതകന് സർക്കാർ ജോലി ലഭിക്കാം.
ചന്ദ്രൻ
ജാതകന്റെ ഗ്രഹനിലയിൽ വൃശ്ചികം, മകരം എന്നീ രാശികളിൽ ചന്ദ്രൻ എകനായി നിന്നാൽ ജാതകന് സർക്കാർ ജോലി ലഭിക്കാം.
ശുക്രൻ
ജാതകന്റെ ഗ്രഹനിലയിൽ ഇടവം, മിഥുനം ഈ രാശികളിൽ ശുക്രൻ എകനായി നിന്നാൽ ജാതകന് സർക്കാർ ജോലി ലഭിക്കാം.
നോട്ട് - മേൽ വിവരിച്ച വിധം രാശികളിൽ ഗ്രഹങ്ങൾ സ്ഥിതി ചെയ്താൽ അവർ ജാതകന് സർക്കാർ ജോലി ലഭിക്കാൻ പ്രേരണ നൽകുന്നവരായിരിക്കും. ഗ്രഹങ്ങൾക്ക് ബലവും ശുഭയോഗവും
അല്ലെങ്കിൽ ശുഭദൃഷ്ടികളും നീചത്തിൽ നില്ക്കുന്ന ഗ്രഹങ്ങൾക്ക് നീച ഭംഗത്വവും ജാതകത്തിൽ ഉണ്ടായിരിക്കണമെന്നുള്ളത് നിർബന്ധമാണ്. കൂടാതെ ജാതകന്റെ പരിശ്രമവും നിർബന്ധമാണ്.
മേടത്തിൽ നില്ക്കുന്ന ചന്ദ്രൻ
മേടത്തിൽ നില്ക്കുന്ന ചന്ദ്രനെ
ഗുരുവോ കുജനോ (പ്രത്യേകിച്ച് കുജൻ) നോക്കിയാൽ സർക്കാർ ജോലിയാണ് ഫലം.
പട്ടാളത്തിലോ പോലിസിലോ
കർക്കടകത്തിൽ നിൽക്കുന്ന ചന്ദ്രനെ കുജൻ നോക്കിയാൽ പട്ടാളത്തിലോ പോലീസിലോ നിയമ വകുപ്പിലോ ഉദ്യോഗമാണ് ഫലം.
സർക്കാരുമായി ബന്ധപ്പെട്ട ജോലി
കുജൻ സ്വക്ഷേത്രത്തിലോ ഉച്ചത്തിലോ ,
ബലവാനായി നിൽക്കുകയും വ്യാഴം വീക്ഷിക്കുകയും അതോടൊപ്പം ആ കുജന് ലഗ്നാൽ ഒരു കേന്ദ്ര ഭാവസ്ഥിതി വരികയും ചെയ്താൽ ജാതകന് സർക്കാർ സംബന്ധമായ ജോലി ലഭിക്കും.
ജലവാഹന സംബന്ധമായ ജോലി
വർഗ്ഗോത്തമം ചെയ്ത് കർക്കടകത്തിൽ നിൽക്കുന്ന ചന്ദ്രനെ ജലരാശിയായ മീനത്തിൽ നിന്നു കൊണ്ട് വ്യാഴം വീക്ഷിക്കുകയും ആ വ്യാഴത്തിന് നാലാം ഭാവാധിപത്യം സിദ്ധിച്ചിരിക്കുകയും ചെയ്താൽ ജാതകന് ജലവാഹന സംബന്ധമായ ഉയർന്ന ജോലി ലഭിക്കും.
ഉയർന്ന ഉദ്യോഗം
ചന്ദ്രന്റെ പത്താം ഭാവത്തിൽ ശുദ്ധനായ ഒരു ഗ്രഹം യാതൊരു പാപന്റെയും ദൃഷ്ടിയോ യോഗമോ കൂടാതെ നിൽക്കുകയും ചന്ദ്രലഗ്നാധിപനായ ഗ്രഹം ശുഭനായിരിക്കുകയും ചെയ്യുക , ഈ യോഗമുള്ള ജാതകൻ ഉയർന്ന ഉദ്യോഗവും കീർത്തിയും ധനവും സിദ്ധിക്കും.
ഡോക്ടർ
കർക്കടകത്തിൽ ചന്ദ്രനും മീനത്തിൽ വ്യാഴം, ശുക്രൻ , ബുധൻ എന്നീ ഗ്രഹങ്ങളും മേടത്തിൽ സൂര്യനും ഇടവത്തിൽ രാഹുവും നില്ക്കുമ്പോൾ ജനിക്കുന്ന ജാതകൻ ഡോക്ടറായി ഭവിക്കും.
സർക്കാർ ജോലിയുള്ള അദ്ധ്യാപകൻ
ജാതകന്റെ ഗ്രഹനിലയിൽ രണ്ടാം ഭാഗത്ത് കേതുവും കേതു നില്ക്കുന്ന രാശിയുടെ അധിപൻ ഒൻപതാമത്തും നിന്നാൽ ജാതകൻ ഒരു നല്ല വാഗ്മിയായിത്തീരും. ചിങ്ങം ലഗ്നത്തിൽ ശുക്രൻ നില്ക്കുകയും രണ്ടാം ഭവത്തിൽ ബുധനും രവിയും കൂടി യോഗം ചെയ്തു നില്ക്കുകയും അഞ്ചാം ഭാവത്തിൽ ചന്ദ്രൻ നിൽക്കുകയും ചെയ്യുമ്പോൾ ജനിക്കുന്ന ജാതകൻ സർക്കാർ ജോലിയുള്ള അദ്ധ്യാപകനായി ഭവിക്കും.
ജോലി
മനുഷ്യ ജീവിതത്തിലെ പ്രധാനപ്പെട്ട ഘടകങ്ങളിൽ ഒന്നാണ് ജീവിക്കുവാനുള്ള വരുമാനം.വരുമാനം വേണമെങ്കിൽ ജോലി ആവിശ്യമാണ്, അതിൽ എവരും ആഗ്രഹിക്കുന്നത് സർക്കാർ ജോലിയാണ് , എന്നാൽ ആഗ്രഹിച്ചതു കൊണ്ടു മാത്രം ലഭിക്കുന്നതല്ല സർക്കാർ ജോലി.സംസ്ഥാന ഗവൺമെന്റിനും കേന്ദ്ര ഗവൺമെന്റിനും ആവശ്യമായ ജീവനക്കാരെ തിരഞ്ഞെടുക്കുന്നതിന് സർക്കാർ നിയന്ത്രണത്തിൽ കുറ്റമറ്റ രീതിയിൽ പ്രവർത്തിച്ചു വരുന്ന സ്ഥാപനങ്ങളാണ് യുണിയൻ പബ്ലിക് സർവ്വീസ് കമ്മീഷൻ (U.P.S.C), പബ്ലിക് സർവ്വീസ് കമ്മീഷൻ (P.S.C) ഇവ നടത്തുന്ന മത്സര പരീക്ഷകളിൽ പങ്കെടുത്ത് ഉയർന്ന റാങ്ക് കരസ്ഥമാക്കുക എന്നതാണ് സർക്കാർ ജോലി നേടാനുള്ള ആദ്യത്തെ വഴി.
മത്സര പരീക്ഷകളിലെ ചോദ്യങ്ങളിൽ ഏറ്റവും അധികം ആയിട്ടുള്ളത് പൊതുവിജ്ഞാനം ( General Knowledge) ആണ് .മത്സര പരീക്ഷകളിൽ പ്രധാനപ്പെട്ട ഒന്നാണ് പൊതുവിജ്ഞാനം. അതുകൊണ്ട് തന്നെ കൃത്യമായ തയ്യാറെടുപ്പും പരിശ്രമവും വേണം. ജോലിക്കു വേണ്ടിയുളള മത്സര പരീക്ഷ
കളിൽ വിജയിക്കാൻ .
0 Comments
if you have any dobt, comment