രാഹു കേതുക്കൾ രണ്ടാണെങ്കിലും അവയുടെ ഗ്രഹപഥം ഒന്നാണ്. ശനി പഥത്തിൻ്റേയും വ്യാഴപഥത്തിൻ്റെയും ഇടയിലൂടെ ഒരു സമാന്തര പാതയിൽ കൂടി ഒപ്പം അവർ സഞ്ചരിക്കുന്നു. പ്രതിലോമപരമായിട്ടാണ് രാഹുകേതുക്കളുടെ സഞ്ചാരം.സൂര്യനെ ഒരു തവണ പ്രദക്ഷിണം ചെയ്യുന്നതിന് അവർക്ക് ശരാശരി പതിനെട്ടു വർഷം (18) വേണം,ആ കണക്കിന് ഒരു രാശിയിൽ അവർ സഞ്ചരിക്കുന്ന കാലം ശരാശരി ഒന്നര വർഷമാണ്.
രാഹു ലഗ്നത്തിൽ നിന്നാൽ
ജാതകൻ്റെ ഗ്രഹനിലയിലെ ലഗ്നത്തിൽ രാഹു നിന്നാൽ ജാതകൻ ശിരോരോഗമുള്ളവനും ആയുസ്സ് കുറവുള്ളവനും ആയിരിക്കും.
എന്നാൽ രാഹു, മേടം,ഇടവം, കർക്കിടകം എന്നീ രാശികൾ ലഗ്നമായാൽ സുഖവും ദീർഘായുസ്സും ലഭിക്കുന്നതാണ്. ഇവർ ബുദ്ധിമാന്മാരും പരോപകാര തൽപ്പരരുമാണ്.
ലഗ്നത്തിലെ കേതു
ജാതകൻ്റെ ഗ്രഹനിലയിൽ ലഗ്നത്തിൽ കേതു നിന്നാൽ ബുദ്ധി,സൗഭാഗ്യം, സുഖം എന്നിവ നല്കും. എന്നാൽ ധനം കുറവായിരിക്കും, തൻ്റെ ഭാഗം ജയിക്കണമെന്ന വാശിയിൽ കലഹം ഉണ്ടാക്കും .എന്നും അസുഖവും ചികിത്സയും ഉണ്ടാകുന്നതാണ്. സ്വന്തം നാടും വീടും ഉപേക്ഷിച്ച് ജീവിക്കേണ്ടി വരും.
രാഹുകേതുക്കൾ രണ്ടാം ഭാവത്തിൽ നിന്നാൽ
ജാതകൻ്റെ ഗ്രഹനിലയിൽ രണ്ടാം ഭാവത്തിൽ രാഹു നിന്നാൽ ജാതകൻ കടക്കാരനായി മാറും. ശരീരത്തിൽ എന്നും വ്രണമുണ്ടാകും. സത്യം മറച്ചു വയ്ക്കുന്നവനായിരിക്കും. ജാതകൻ്റെ കുടു:ബം ശിഥിലമാകും. സർക്കാർ ജോലിയിൽ നിന്നും ധനം സമ്പാദിക്കുന്നതാണ് .അസൂയക്കാരുടെ എഷണിമൂലം അധികാരസ്ഥാനങ്ങളിൽ നിന്നും ശിക്ഷ ലഭിക്കാനിട വരും. രണ്ടാം ഭാവത്തിൽ നില്ക്കുന്ന കേതു ജാതകനെ നല്ല ഒരു പ്രസംഗികനാക്കും. ബലം, ബുദ്ധി, സൗഖ്യം എന്നിവ പ്രഭാനം ചെയ്യും, ഉന്നത വിദ്യക്ക് തടസ്സം നേരിടും. കുടു:ബത്തിൽ നിന്ന് യാതൊന്നും കാര്യമായി ലഭിച്ചെന്നു വരില്ല. സ്വയം പ്രയത്നിച്ച് പണം സമ്പാദിക്കുന്നവനാണ് ഇവർ.
രാഹുകേതുക്കൾ മൂന്നാം ഭാവത്തിൽ നിന്നാൽ
ജാതകൻ്റെ ഗ്രഹനിലയിൽ രാഹു മൂന്നാം ഭാവത്തിൽ നിന്നാൽ ശരീരബലവും ദീർഘായുസ്സും ഉണ്ടാകും .വലിയ പ്രയത്നം കൂടാതെ ധനം ലഭിക്കും, ജാതകന് ബുദ്ധി അല്പം കുറവായിരിക്കുമെങ്കിലും ഭാഗ്യവാനായിരിക്കും.സഹോദരങ്ങളുടെ വിരോധത്തിന് ഇടയാക്കും. ധീരമായ പെരുമാറ്റമായിരിക്കും, കണ്ണിനോ മുഖത്തോ വൈകല്യമുണ്ടാകും.മൂന്നാം ഭാവത്തിൽ കേതു നിന്നാൽ ജാതകൻ മാതാപിതാക്കൾക്ക് മന പ്രയാസം ഉണ്ടാക്കുന്നവനായിരിക്കും.ജാതകൻ പ്രതിഭശാലിയായിരിക്കും. ദീർഘായുസ്സ്, ബലം, പ്രസിദ്ധി എന്നിവ നേടും. ഉന്നത പദവിയിലെത്തുമെങ്കിലും ദുർ ജനങ്ങളെ സേവിക്കുന്നതാണ്.
രാഹുകേതുക്കൾ നാലാം ഭാവത്തിൽ നിന്നാൽ
ജാതകൻ്റെ ഗ്രഹനിലയിൽ നാലാം ഭാവത്തിൽ നില്ക്കുന്ന രാഹു ജാതകന് വായു,ഉദര രോഗങ്ങൾ ഇവയുണ്ടാക്കും. മാതാവിന് ദേഹസുഖം ഉണ്ടാകുകയില്ല. സ്വന്തം കാര്യം മാത്രം നോക്കുന്നവൻ ആയിരിക്കും. അതിനാൽ ജാതകന് ബന്ധു ബലം കാണില്ല.ഇടക്ക് വച്ച് വിദ്യാഭ്യാസം അവസാനിപ്പിക്കേണ്ടി വരും. ജാതകൻ്റെ നാലിലെ കേതു മാതാവിന് ഒരിക്കലും സുഖം നല്കില്ല ,പിതൃ സ്വത്ത് നശിക്കും. സ്വന്തം വീട് ഉപേക്ഷിച്ച് താമസിക്കേണ്ടി വരും,ജാതകൻ ധാരാളം ശത്രുക്കളെ സമ്പാദിക്കുന്നതാണ്.
രാഹു കേതുക്കൾ അഞ്ചാം ഭാവത്തിൽ നിന്നാൽ
ജാതകൻ്റെ അഞ്ചാം ഭാവത്തിൽ നില്ക്കുന്ന രാഹു ജാതകനെ ഇഷ്ടമില്ലാത്ത സ്ത്രീയേ വിവാഹം കഴിച്ച് അതുവഴി മനോ ദു:ഖവും പുത്ര ദു:ഖവും ജാതകന് സഹിക്കേണ്ടി വരും. ജാതകൻ സ്വാർത്ഥനായതിനാൽ ബന്ധുക്കളാൽ ഉപേക്ഷിക്കപ്പെടും. ജാതകൻ്റെ അഞ്ചാം ഭാവത്തിൽ കേതു നിന്നാൽ ജാതകൻ മനസ്സിൽ കാപട്യമുള്ള ആളായിരിക്കും, ജാതകന് വെള്ളത്തിൽ അപകടം സംഭവിക്കാം . ജാതകന് എത്ര ധനമുണ്ടായിരുന്നാലും അന്യരെ ആശ്രയിച്ചേ ജീവിക്കു .
ആറാം ഭാവത്തിൽ രാഹു കേതുക്കൾ നിന്നാൽ
ജാതകൻ്റെ ഗ്രഹനിലയിൽ ആറാം ഭാവത്തിൽ നില്ക്കുന്ന രാഹു ശക്തി, സമൃദ്ധി, ആയുസ്സ് ,ധനം എന്നിവ നല്കുന്നതാണ്. തന്ത്രശാലികളായിരിക്കും, അതുവഴി കാര്യങ്ങൾ നേടിയെടുക്കും. എന്നാൽ ജാതകന് അർശസ്സ് , കുടൽ സംബന്ധമായ രോഗങ്ങൾ എന്നിവ അലട്ടും . ജാതകൻ്റെ ആറാം ഭാവത്തിൽ കേതു നിന്നാൽ ജാതകൻ സമുദായത്തിൻ്റെ നേതൃ സ്ഥാനത്തേക്ക് ഉയരുന്നതാണ്. ജാതകൻ സമ്പത്തും യശസ്സും വിദ്യയും നേടും. ഉള്ളിൽ കാപട്യം വെച്ച് ഉപചാരമര്യാദകൾ കാണിയ്ക്കുന്നതാണ്. ജാതകൻ കടക്കാരനാകും.
നോട്ട്
മേൽ പറഞ്ഞ ഫലങ്ങൾ പൊതുവായിട്ടുള്ളതാണ് , വ്യക്തിപരമായി ജാതകം പരിശോധിക്കുമ്പോൾ ജാതകൻ്റെ ജനന തീയതിയിലെ ലഗ്നം,ഭാവം, ഭാവാധിപൻ, ദൃഷ്ടി ,ശുഭ ഗ്രഹങ്ങൾ നില്ക്കുന്ന രാശി തുടങ്ങിയവ ചിന്തിച്ചാണ് ഫലം പറയുന്നത്. കൂടാതെ ജാതകൻ്റെ ദൈവാധീനവും പ്രധാനപ്പെട്ട ഘടകമാണ്
തുടരും................
0 Comments
if you have any dobt, comment