മലയാള മാസത്തിലെ കർക്കടക മാസം
രാമായണ പുണ്യ മാസം എന്നാണ് അറിയപ്പെടുന്നത്.കർക്കടക മാസം ഒന്നാം തീയതി മുതൽ മാസ അവസാനം വരെ എല്ലാ ഭവനങ്ങളിലും ഭക്തിപൂർവം രാമായണം പാരായണം ചെയ്യുന്നത് കേൾക്കാം.അതുപോലെ തന്നെ ആയുർവ്വേദത്തിലെ പല മരുന്നുകൾ ചേർത്ത് ഉള്ള കർക്കടക കഞ്ഞി പ്രാധാന്യം അർഹിക്കുന്നതാണ്. അതുപോലെ തന്നെ കർക്കടക മാസത്തിലെ കറുത്തവാവ് പിതൃ തർപ്പണത്തിന് വളരെ പ്രാധാന്യം അർഹിക്കുന്നു.
രാമായണത്തിൻ്റെ പ്രാധാന്യം
വാല്മീകി രാമായണം
ഹൈന്ദവരെ സംബന്ധിച്ചിടത്തോളം പുരാതന കാലം മുതൽ അതീവ പ്ര' പ്രാധാന്യത്തോടെ രാമായണം പാരായണം ചെയ്തുവന്നിരുന്നതായി കാണാം വാല്മീകി രാമായണത്തിൽ ഏഴു കാണ്ഡങ്ങളിലായി ഇരുപത്തിനാലായിരം ശ്ലോകങ്ങളാണ് ഉള്ളത്. ഇവയിൽ സുന്ദരകാണ്ഡത്തിനാണ് ഏറെ വൈശിഷ്ട്യമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു .മലയാളികളെ സംബന്ധിച്ചിടത്തോളം തുഞ്ചത്തെഴുത്തച്ഛൻ്റെ അദ്ധ്യാത്മ രാമായണമാണ് ഭക്ത്യ ആദരപൂർവ്വം നിത്യപാരായണത്തിന് ഉപയോഗിക്കുന്നത്. ദോഷപരിഹാരത്തിനും ഐശ്വര്യ വർദ്ധനവിനും രാമായണ പാരായണം മഹത്തമാണെന്നതാണ് സത്യം.
സുന്ദരകാണ്ഡം
മൂലരാമായണത്തിലെ സുന്ദരകാണ്ഡത്തിൽ അറുപത്തി എട്ട് സ്വർഗ്ഗങ്ങളിലായി രണ്ടായിരത്തി എണ്ണൂറ് ശ്ലോകങ്ങൾ ആണ് ഉള്ളത്. ഈ കാണ്ഡത്തിൻ്റെ പാരായണത്തിന് നിരവധി രീതികൾ അനുവർത്തിക്കുന്നു. ഹനുമാൻ ലങ്കയിൽ എത്തുന്നതും സീതയെ കണ്ടെത്തുന്നതും തുടർന്നുള്ള സംഭവ വികാസങ്ങളുമാണ് സുന്ദരകാണ്ഡത്തിൽ പ്രതിപാദിക്കുന്നത്.
രാമായണം പാരായണം ചെയ്യുന്ന രീതികളിൽ ചിലത്
വെള്ളിയാഴ്ച തുടങ്ങി നിത്യവും ഒൻപത് സർഗ്ഗം വീതം.
ദേവി മഹാത്മ്യം
മാർക്കണ്ഡേയ പുരാണത്തിലെ ഭാഗമാണ് ദേവീ മഹാത്മ്യം. ദേവി മഹാത്മ്യത്തിൽ പതിമൂന്ന് അധ്യായങ്ങളാണ് ഉള്ളത്. ഒന്നാം അധ്യായം പ്രഥമ ചരിത്രം അടുത്തത് മൂന്ന് അധ്യായങ്ങൾ, മധ്യമ ചരിത്രം, അവസാനത്തെ ഒൻപത് അധ്യയങ്ങൾ, ഉത്തമ ചരിത്രം എന്നിങ്ങനെയാണ് വിഭജിച്ചിട്ടുള്ളത്. ഓരോ ചരിത്രവും ഓരോ ദിവസവും പാരായണം ചെയ്യുന്നതാണ് രീതി.
രാമായണം ഒന്നാം തീയതി തുടക്കം
കർക്കടകമാസം ഒന്നാം തീയതി രാമായണ പാരായണം ആരംഭിച്ച് കർക്കടകമാസം അവസാനം പൂർത്തിയാക്കുന്നു.
ആറ് ,പത്ത്, എട്ട് ദിവസം കൊണ്ട് പൂർത്തിയാക്കൽ
അറുപത്തി എട്ട് ദിവസം കൊണ്ട് സുന്ദരകാണ്ഡം മൂന്ന്, അഞ്ച്, ഏഴ്, പതിനൊന്ന് എന്നീ തവണകളിൽ പാരായണം ചെയ്യുന്നതാണ് മറ്റൊരു രീതി.
ഒന്നാം ദിവസം
ഒന്നാം ദിവസം ഒന്നു മുതൽ പതിനഞ്ച് വരെ സർഗ്ഗങ്ങൾ രണ്ടാം ദിവസം പതിനാറു മുതൽ മുപ്പത്തിരണ്ടു വരെ സർഗ്ഗങ്ങൾ മൂന്നാം ദിവസം മുപ്പത്തിരണ്ടു മുതൽ അൻപത്തി ഒന്നുവരെ സർഗ്ഗങ്ങൾ നാലാം ദിവസം അൻപത്തിരണ്ടു മുതൽ അറുപത്തി എട്ടുവരെ സർഗ്ഗങ്ങൾ ഇപ്രകാരം നാല്പത്തി എട്ടു ദിവസം കൊണ്ട് പന്ത്രണ്ട് തവണ പാരായണം ചെയ്യുന്ന രീതിയുമുണ്ട് .ഇവിടെയും സാമാപന ദിവസം യുദ്ധകാണ്ഡം നൂറ്റി മുപ്പത്തി ഒന്നാം സർഗ്ഗം കൂടി പാരായണം ചെയ്യേണ്ടതുണ്ട്.
ആദ്യത്തെ ദിവസം
ആദ്യത്തെ ദിവസം രാമായണത്തിൻ്റെ ആദ്യ അഞ്ച് സർഗ്ഗം തുടർന്ന് ഓരോ ദിവസവും തുടർന്നു വരുന്ന പത്ത്, അഞ്ച്, ആറ് ഏഴ്, പന്ത്രണ്ട് ,എട്ട് എന്നീ പ്രകാരം സർഗ്ഗങ്ങൾ പാരായണം ചെയ്യണം. സമാപന ദിവസം യുദ്ധകാണ്ഡം നൂറ്റിമുപ്പത്തി ഒന്നാം സർഗ്ഗം കൂടി പാരായണം ചെയ്യേണ്ടതുണ്ട്. ഇത് വിവാഹ തടസത്തിന് കന്യകമാർക്ക് അതീവ ഗുണപ്രദമാണ്.
ഒന്നാം അദ്ധ്യായം
ഒന്നാം അദ്ധ്യായം ഞായറാഴ്ച രണ്ടും മൂന്നും അധ്യായങ്ങൾ തിങ്കാഴ്ച നാലാം അദ്ധ്യായം ചൊവ്വാഴ്ച .അഞ്ച്, ആറ്, ഏഴ് എട്ട് അധ്യായങ്ങൾ ബുധനാഴ്ച ഒൻപത് പത്ത് അധ്യായങ്ങൾ വ്യാഴാഴ്ച, പതിനൊന്നാം അധ്യായം വെള്ളിയാഴ്ച പന്ത്രണ്ട് പതിമൂന്ന് അധ്യായങ്ങൾ ശനിയാഴ്ച. ഇപ്രകാരം ഒരാഴ്ച കൊണ്ട് ദേവീ മഹാത്മ്യം പാരായണം ചെയ്യാറുണ്ട്.


0 Comments
if you have any dobt, comment