ഗ്രഹഭാവഫലം
ഗ്രഹങ്ങൾ സ്വക്ഷേത്രത്തിലും ഓരോ രാശികളിലും ലഗ്നത്തിലും നിന്നാലുള്ള ഫലങ്ങൾ.

ചൊവ്വ (കുജൻ)
വ്യാഴം കഴിഞ്ഞാൽ പിന്നെ സൂര്യനിൽ നിന്നും ഏറ്റവും ഉയരത്തിലും അകലത്തിലും സ്ഥിതി ചെയ്യുന്ന ഗ്രഹം ചൊവ്വായാണ് .സൂര്യനിൽ നിന്നും ശരാശരി പതിനാലു കോടി പത്തുലക്ഷം മൈൽ അകലത്തിലാണ് ചൊവ്വായുടെ സ്ഥാനം  .ചൊവ്വാ ഭൂമിയെക്കാൾ ചെറിയ ഗ്രഹമാണ്.

ചൊവ്വാ ലഗ്നത്തിൽ നിന്നാൽ
ഒരു ജാതകൻ്റെ ഗ്രഹനിലയിൽ ചൊവ്വാ ലഗ്നത്തിൽ നില്ക്കുമ്പോൾ ജനിച്ചാൽ ജാതകൻ ഏതു കാര്യത്തിൽ ഇടപെട്ടാലും തടസമുണ്ടാകും.. ശരീരത്തിൽ മുറിവോ വ്രണമോ ഉണ്ടാകും. ജാതകൻ ഭാര്യ സംബന്ധമായ കാര്യങ്ങളിൽ ബുദ്ധിമുട്ട് അനുഭവപ്പെടും.
 
മേടം,ചിങ്ങം, ധനു എന്നീ രാശികളിൽ ചൊവ്വാ നിന്നാൽ
മേടം, ചിങ്ങം, ധനു ഈ രാശികൾ ലഗ്നമാകുകയും അവിടെ ചൊവ്വ നിൽക്കുകയും ഒരു ബന്ധു ഗ്രഹം വീക്ഷിക്കുകയും ചെയ്താൽ രാജയോഗമാണ്.

വ്യശ്ചികം, മേടം രാശികൾ ലഗ്നമായി അവിടെ ചൊവ്വാ നിന്നാൽ
വൃശ്ചികം, മേടം രാശികൾ ലഗ്നമായി അവിടെ ചൊവ്വ നിന്നാൽ ജാതകൻ പൂർവ്വസ്വത്താൽ സമ്പന്നനാകും  (മേടം, വൃശ്ചികം, എന്നിവ ചൊവ്വായുടെ സ്വക്ഷേത്രങ്ങളാണ് ).

രണ്ടാം ഭാവം
രണ്ടാം ഭാവത്തിൽ ചൊവ്വാനിൽക്കുമ്പോൾ ജനിച്ചാൽ ജാതകന് മറ്റെന്തെല്ലാം രോഗങ്ങളുണ്ടെങ്കിലും അതൊന്നും അനുഭവയോഗ്യമാവുകയില്ല. ശത്രുക്കളെ ജയിക്കാൻ സമർത്ഥനാണെങ്കിലും കുടുംബ സുഖം ഉണ്ടാവുകയില്ല .രണ്ടിലെ ചൊവ്വാ ഭാഗ്യ ദോഷിയാണ്. എത്ര ധനമുണ്ടായാലും അനുഭവ യോഗ്യമാവുകയില്ല. ജാതകൻ്റെ വിദ്യാഭ്യാസം പൂർത്തികരിക്കാനാവില്ല. 

മൂന്നാം ഭാവം
ജാതകൻ്റെ മുന്നിൽ ചൊവ്വാ നിന്നാൽ പരാക്രമശാലിയും മറ്റാർക്കും ജയിക്കാൻ കഴിയാത്തവനും ആയിരിക്കും. ജാതകന് സുഖവും സമ്പത്തും ഉണ്ടാകും.

നാലാം ഭാവം
ജാതകൻ്റെ നാലാം ഭാവത്തിൽ ചൊവ്വാ നിന്നാൽ മാതൃ സുഖം, സമ്പത്ത്, ബന്ധുക്കൾ എന്നിവരുമായി ഇടക്കിടെ പ്രശ്നങ്ങൾ ഉണ്ടാകും. എന്നാൽ ചൊവ്വയ്ക്ക് സ്ഥാന ബലമുണ്ടെങ്കിൽ സർക്കാർ ജോലി കിട്ടും.

അഞ്ചാം ഭാവം
ജാതകൻ്റെ അഞ്ചാം ഭാവത്തിൽ നില്ക്കുന്ന ചൊവ്വാ പുത്രഭാഗ്യം, സുഖം, ധനം, ഇവ കുറയ്ക്കും .അധർമ്മിയും അസൂയ ഉള്ളവനുമായി തീരും .എപ്പോഴും മനക്ലേശം അനുഭവപ്പെടുന്നതാണ്. ഭരണകാര്യങ്ങളിൽ ശേഷിയും കോപവും ഉണ്ടാകും .

ആറാം ഭാവം
ജാതകൻ്റെ ആറാം ഭാവത്തിൽ ചൊവ്വാ നിന്നാൽ പൂർവ്വസ്വത്തുക്കളൊന്നും ലഭിക്കില്ല. ആരെയും കൂസാത്തവനും ഭയമില്ലാത്തവനും ആയിരിക്കും. കീർത്തിയും പ്രഭുത്വവും ലഭിക്കുന്നതാണ്. ശരീരത്തിൽ മുറിവിൻ്റെയോ വ്രണത്തിൻ്റെയോ അടയാളമുണ്ടായിരിക്കും.

ഏഴാം ഭാവം
ഏഴാം ഭാവത്തിൽ ചൊവ്വാ നിന്നാൽ ജാതകന് വിവാഹത്തിന് തടസമുണ്ടാകും. കച്ചവട വാസനയുള്ളവരും കലഹപ്രിയരുമായിരിക്കും. സ്ത്രീ ജാതകത്തിൽ കുടുംബ ജീവിതത്തിൽ പ്രശ്നങ്ങളുണ്ടാവാം. എന്നാൽ ചൊവ്വാ ഏഴാം ഭാവത്തിൽ സ്വക്ഷേത്രത്തിലോ ഉച്ചക്ഷേത്രത്തിലോ  ആണെങ്കിൽ നല്ല കുടുംബ ജീവിതം ലഭിക്കും.

എട്ടാം ഭാവം
എട്ടാം ഭാവത്തിൽ ചൊവ്വാ നില്ക്കുമ്പോൾ ജനിക്കുന്ന ജാതകൻ ഏതെങ്കിലും ഒരു രോഗത്താൽ ബുദ്ധിമുട്ടുന്നവനായിരിക്കും. സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന ആളായിരിക്കും.

ഒൻപതാം ഭാവത്തിലെ ചൊവ്വാ
ജാതകൻ്റെ ഗ്രഹനിലയിൽ ഒൻപതാം ഭാവത്തിൽ നില്ക്കുന്ന ചൊവ്വാ ജാതകനെ ഭാഗ്യം കൊണ്ട് പ്രസിദ്ധിയുണ്ടാക്കും. ജാതൻ്റെ ഒൻപതാം ഭാവത്തിൽ നില്ക്കുന്ന ചൊവ്വാ സ്വക്ഷേത്രത്തിലോ ഉച്ചക്ഷേത്രത്തിലോ ആണെങ്കിൽ ജാതകന് സർക്കാർ ജോലി ലഭിക്കും.

പത്താം ഭാവത്തിൽ നില്ക്കുന്ന ചൊവ്വാ
ജാതകൻ്റെ പത്താം ഭാവത്തിൽ ചൊവ്വാ നിന്നാൽ ജാതകൻ സ്വപ്രയന്തം കൊണ്ട് ധനവാനായി തീരും.  ചൊവ്വാ സ്വക്ഷേത്രത്തിലോ ഉച്ചക്ഷേത്രത്തിലോ നിന്നാൽ ജാതകൻ പോലീസ്, പട്ടാളം, നീതിന്യായം എന്നീ മേഖലകളിൽ ജോലി ലഭിക്കും .ഭൂമി ലാഭം ,വ്യവഹാരവിജയം' എന്നിവയും ഉണ്ടാകുന്നതാണ്.

പതിനൊന്നാം ഭാവം
പതിനൊന്നാം ഭാവത്തിൽ ചൊവ്വാ നിന്നാൽ ജാതകന് പുത്രന്മാരും, ധനവും ഐശ്വര്യവും ഉണ്ടാകും. ജാതകൻ വാഗ്മിയും സുഖിമാനും ദീർഘായുസ്സും ഉള്ളവനായിരിക്കും.

പന്ത്രണ്ടാം ഭാവം
പന്ത്രണ്ടാം ഭാവത്തിൽ നില്ക്കുന്ന ചൊവ്വാ ജാതകന് നേത്രരോഗവും അലസതയും നല്കും. ജാതകനെ രോഗം അലട്ടിക്കൊണ്ടിരിക്കും.അന്യദേശത്ത് താമസിക്കും. ചൊവ്വ ശനിയോട് ചേർന്നു നിന്നാൽ ജയിൽവാസം ഉണ്ടാകും. എന്നാൽ ചൊവ്വാ സ്വക്ഷേത്രത്തിലോ ഉച്ചക്ഷേത്രത്തിലോ കർക്കിടകത്തിൽ നീച ഭംഗം ചെയ്തോ നിന്നാൽ ജാതകന് അശുഭ ഫലങ്ങളൊന്നും ഉണ്ടാകില്ല.