ആർഷഭാരതം ലോകത്തിന് നൽകിയ മഹത്തായ സംഭാവനകളിൽ ഒന്നാണ് ജ്യോതിശാസ്ത്രം. വേദകാലം മുതൽ നിലനിന്നു വരുന്ന ജ്യോതിഷത്തിൻ്റെ അടിസ്ഥാന ശിലകൾ എന്ന് വിശേഷിപ്പിക്കാവുന്നത് നവഗ്രഹങ്ങളാണ്.
നവഗ്രഹങ്ങൾ
ജ്യോതിശാസ്ത്രത്തിൻ്റെ അടിസ്ഥാന ശിലകൾ എന്നു വിശേഷിപ്പിക്കാവുന്നവയാണ് നവഗ്രഹങ്ങൾ.ഒന്ന് - സൂര്യൻ (ആദിത്യൻ) രണ്ട് - ചന്ദ്രൻ, മൂന്ന് - കുജൻ ( ചൊവ്വാ) നാല് - ബുധൻ,അഞ്ച് - വ്യാഴം (ഗുരു), ആറ് - ശുക്രൻ,ഏഴ് - ശനി,എട്ട് -രാഹു ഒൻപത് -കേതു, ഇവകളാണ് നവഗ്രഹങ്ങൾ എന്നു പറയുന്നത്. ഇത് കൂടാതെ ഗുളികൻ (മാന്ദി) എന്ന ഉപഗ്രഹത്തിനും ജ്യോതിഷത്തിൽ പങ്കുണ്ട്.
ഭൂതവർത്തമാനാദി ഫലങ്ങൾ
മുകളിൽ പറഞ്ഞ നവഗ്രഹങ്ങളുടെ സ്ഥാനവും പ്രയാണവുമാണ് ഒരു വ്യക്തിയുടെ ഭൂത വർത്തമാന ഭാവി ഫലങ്ങൾ കുറിക്കുന്നത്. ഈ ഗ്രഹങ്ങൾ എല്ലാം തന്നെ അന്തരീക്ഷത്തിൽ അദൃശ്യമായ ഒരു ദീർഘ വൃത്ത വലയത്തിൽ സ്ഥിതി ചെയ്യുന്നു. ജ്യോതിഷത്തിൽ ഇതിനെ രാശി ചക്രമെന്നും ആധാരമായ മണ്ഡലത്തിന് രാശി മണ്ഡലമെന്നും പറയുന്നു.
സ്വയം പ്രകാശിക്കുന്നവ
നവഗ്രഹങ്ങളിൽ സൂര്യൻ സ്വയം പ്രകാശിക്കുന്നു. സപ്ത ഗ്രഹങ്ങളിലെ മറ്റുള്ള ഗ്രഹങ്ങളായ ചന്ദ്രൻ ,കുജൻ, ബുധൻ, വ്യാഴം, ശുക്രൻ ,ശനി എന്നീ ഗ്രഹങ്ങൾ സൂര്യ പ്രകാശത്താൽ ജ്വലിക്കുന്നവയാണ്. എന്നാൽ രാഹു,കേതു എന്നീ ഗ്രഹങ്ങൾ ഇരുട്ടാൽ മൂടപ്പെടിരിക്കുന്നു.മറ്റു ഗ്രഹങ്ങൾ മുന്നോട്ട് ചലിക്കുമ്പോൾ രാഹു, കേതു എന്നീ ഗ്രഹങ്ങൾ പിറകോട്ടാണ് ചലിക്കുന്നതെന്നതും ഒരു പ്രത്യേകതയാണ്. ഗുളികനാകട്ടെ (മാന്ദി) പ്രത്യേകിച്ച് ഭ്രമണപഥമില്ല,ചന്ദ്രനെപ്പോലെ ഭൂമിയോടൊപ്പമാണ് ഗുളികൻ സൂര്യനെ ചുറ്റുന്നത്.
രാഹുവിനു ബലമുള്ള രാശികൾ
മേടം,ഇടവം, മിഥുനം, കർക്കടകം, വൃശ്ചികം, കുംഭം ഈ ആറു രാശികളിൽ രാഹുവിന് പ്രത്യേക ബലം ഉണ്ടായിരിക്കും.
രാഹു ഏതൊരു ഗ്രഹത്തോടു ചേരുന്നുവോ ആ ഗ്രഹത്തിൻ്റെ ഗുണദോഷഫലങ്ങളെ അവൻ പ്രധാനം ചെയ്യും.
കേതുവിനു ബലമുള്ള രാശികൾ
ഇടവം, കന്നി എന്നീ രാശികളിൽ കേതുവിനു പ്രത്യേക ബലമുണ്ടായിരിക്കും.
രാത്രിയിൽ ജനനമാണെങ്കിൽ രാഹു കേതുക്കൾക്ക് ആദിത്യ ചന്ദ്രന്മാരുടെ യോഗം സിദ്ധിച്ചാൽ അവർ കൂടുതൽ ബലവാന്മാരായി തീരുന്നു, രാഹുകേതുക്കൾ കേന്ദ്രങ്ങളിലോ ത്രികോണങ്ങളിലോ ഏതെങ്കിലും കേന്ദ്രാധിപനോടോ ത്രികോണാധിപനോടോ ചേർന്നു നിന്നാൽ യോഗ കാരകന്മാരാണ്.
രാഹുകേതുക്കൾ
രാഹുകേതുക്കൾ ഏത് രാശിയിൽ നിൽക്കുന്നുവോ ആ രാശിയുടെ അധിപൻ്റെ ഫലമായിരിക്കും നൽകുന്നത്. ശുഭ ക്ഷേത്രത്തിൽ നിന്നാൽ ശുഭഫലവും പാപ ക്ഷേത്രത്തിൽ നിന്നാൽ പാപ ഫലവും നല്കും. രാഹു കേതുക്കൾ മറ്റുള്ള ഗ്രഹങ്ങളോടു ചേർന്നു നില്ക്കുന്നു എങ്കിൽ രാഹുകേതുക്കളോട് ചേർന്നു നില്ക്കുന്ന ഗ്രഹങ്ങൾക്ക് എന്തൊക്കെ ഫലങ്ങൾ ചെയ്യാൻ കഴിയുമോ ആ ഫലങ്ങൾ ഒക്കെയും അവരെ ആകർഷിച്ചു പിടിച്ചു കൊണ്ട് രാഹുകേതുക്കൾ ദാനം ചെയ്യും.
ശുഭഫലം തരുന്ന രാഹു
ജാതകത്തിൻ്റെ ജാതകത്തിലെ ഗ്രഹനിലയിൽ മേടം മുതൽ കന്നിവരെ ആറു രാശികളിൽ രാഹു നിന്നാൽ രാഹു ബലവാനാണ്. ഈ ക്ഷേത്രങ്ങളിൽ നില്ക്കുന്ന രാഹു ജാതകന് ഗുണഫലങ്ങളെ പ്രദാനം ചെയ്യും.
കേന്ദ്രാധിപത്യം
കേന്ദ്രാധിപത്യമുള്ള ഏതെങ്കിലും ഗ്രഹത്തിനോട് ചേർന്ന് രാഹു ത്രികോണ സ്ഥാനത്ത് എവിടെയെങ്കിലും നിന്നാൽ വലിയ യോഗ കാരകനായി ഭവിച്ച് അനവധി ഗുണഫലങ്ങൾ ധാനം ചെയ്യും. ലഗ്നാൽ പത്തിലെ രാഹു അതിബലവാനും ഗുുണവാനുമാണ്. അതു പോലെ ഏതെങ്കിലും ഒരു ത്രികോണാധിപനോടു ചേർന്ന് രാഹു ഏതെങ്കിലും കേന്ദ്രത്തിൽ നിന്നാലും യോഗ കാരകനായി ഭവിക്കും. നവഗ്രഹങ്ങളിൽ ഏറ്റവും ആകർഷണ ശക്തിയുള്ള ഗ്രഹങ്ങൾ രാഹുകേതുക്കളാണ്.
എന്താണ് നീച ഭംഗ രാജയോഗം?
ഒരു ജാതകൻ്റെ ജനന സമയത്ത് ഏതെങ്കിലും ഒരു ഗ്രഹം നീചത്തിൽ നിന്നാൽ ആ നീച രാശിയുടെ അധിപനോ അല്ലെങ്കിൽ ആ നീച രാശി ഉച്ചക്ഷേത്രമായിട്ടുള്ള ഗ്രഹമോ ചന്ദ്ര കേന്ദ്രത്തിൽ വരിക ,അല്ലെങ്കിൽ ആ നീച രാശി ഉച്ചക്ഷേത്രമായിട്ടുള്ള ഗ്രഹമോ നീച രാശിയുടെ അധിപനായ ഗ്രഹത്തിൻ്റെ ഉച്ചരാശ്യാധിപനോ ഇവരിൽ ഏതെങ്കിലും ഒരു ഗ്രഹം ലഗ്ന കേന്ദ്രത്തിൽ വരിക, ഇവ നീച രാജഭംഗ യോഗമാണ്. ഈ യോഗം കൃത്യമായിട്ടുള്ള ജാതകൻ ഉയർന്ന പദവിയിലും ധനവാനും ശ്രേഷ്ഠനും പ്രസിദ്ധനുമായി തീരും.
0 Comments
if you have any dobt, comment