പ്രകൃതി സത്യമാണ്. പ്രകൃതി അതിൻ്റെ ജോലികൾ കൃത്യമായി ചെയ്യുന്നു. ദിവസവും സൂര്യൻ ഉദിക്കുകയും അസ്തമിക്കുകയും ചെയ്യുന്നു. രാത്രിയും പകലും ഉണ്ടാകുന്നു ഓരോ ജീവജാലങ്ങൾക്കും പ്രകൃതിയോടും കാലവസ്ഥയോടും ഇണങ്ങി ജീവിക്കുന്നതിനുള്ള കഴിവ് ജന്മനാ ഉണ്ടാകുന്നു.
അപ്രതീക്ഷിത ദുരന്തങ്ങൾ
മനുഷ്യൻ്റെ ചിന്തകൾക്കും കണ്ടുപിടുത്തങ്ങൾക്കും അപ്പുറം പലതും സംഭവിക്കൂന്നു. പ്രകൃതിയിൽ ഉണ്ടായി കൊണ്ടിരിക്കുന്ന അപ്രതീക്ഷിത ദുരന്തങ്ങൾ അതിന് ഉദാഹരണമാണ്.
ജ്യോതിശാസ്ത്രം
സത്യസന്ധമായ ഒരു ശാസ്ത്രമാണ് ജ്യോതിശാസ്ത്രം. എന്നാൽ ക്ഷമയില്ലായ്മ മൂലം കൃത്യമായി ഗണിച്ച് ഫലം പ്രവചിക്കാത്തതു മൂലം അതിൻ്റെ മൂല്യത നഷ്ടപ്പെടുന്നു.
നവഗ്രഹങ്ങൾ
ജ്യോതിശാസ്ത്രത്തിൻ്റെ പ്രധാന കണ്ണികളായ സൂര്യൻ, ചന്ദ്രൻ ,കുജൻ, ബുധൻ, വ്യാഴം, ശുക്രൻ ,ശനി, രാഹു കേതു ഇവയിൽ പ്രധാന സ്ഥാനമുള്ള ഗ്രഹമാണ് വ്യാഴം. സൂര്യനിൽ നിന്നും ഏറ്റവും ദൂരത്തിലുള്ള ഗ്രഹം വ്യാഴം ആണ്.ശനിഗ്രഹത്തിൻ തൊട്ടു താഴെയാണ് വ്യാഴ ഗ്രഹത്തിൻ്റെ സ്ഥാനം. എന്നാൽ സൂര്യന് മുകളിൽ ആണ് വ്യാഴം സ്ഥിതി ചെയ്യുന്നത്. ശനിയേക്കാൾ വലിപ്പമുള്ള ഗ്രഹമാണ് വ്യാഴം. നവഗ്രഹങ്ങളിൽ വച്ച് ഏറ്റവും വലുപ്പമുള്ള ഗ്രഹമാണ് വ്യാഴം (സൂര്യനൊഴിച്ച്).
ആരൂഢ പ്രശ്നം
ജാതകമില്ലാത്ത ഒരാളുടെ പ്രശ്നമെടുക്കുമ്പോൾ (താല്ക്കാലിക പ്രശ്നം ) പ്രശ്നത്തിൽ താല്ക്കാലികമായുണ്ടാക്കുന്ന ആരൂഢത്തിൽ സർവ്വേശ്വ കാരകനായ വ്യാഴഗ്രഹത്തിൻ്റെ സ്ഥിതി അനുസരിച്ചാണ് ആളിൻ്റെ ദൈവാധീനത്തെക്കുറിച്ച് ചിന്തിച്ച് പറയുന്നത്. (ഇപ്പോൾ വ്യാഴം ഗ്രഹം അതിൻ്റെ നീച ക്ഷേത്രമായ മകരത്തിൽ സ്ഥിതി ചെയ്യുന്നു). വ്യാഴം ശുദ്ധിയിൽ മുൻപനാണ് ജാതകത്തിൽ വ്യാഴം ബലവാനായി നിന്നാൽ മറ്റു ഗ്രഹങ്ങൾ ദോഷമാണെങ്കിലും ജാതകന് അത് ബാധിക്കില്ല.
വ്യാഴം ലഗ്നത്തിൽ നിന്നാൽ
വ്യാഴം ലഗ്നത്തിൽ നിൽക്കുമ്പോൾ ജനിക്കുന്നവൻ കർഘായുസ്സുള്ളവനായും വിദ്യാന്യം പുണ്യമുള്ളവനായും എല്ലാത്തിലും സാമർത്ഥ്യം ഉള്ളവനായും ഈശ്വരഭക്തനായും സാതികനായും സുന്ദരനായും ഐശ്വര്യ പൂർണ്ണനായും പണം ചിലവാക്കുന്നതിൽ പിശുക്കുള്ളവനായും ഏതു കാര്യത്തിലും ദൈവാധീനം ഉള്ളവനും ആയിരിക്കും. സൗന്ദര്യവാനുമായിരിക്കും.
രണ്ടാം ഭാവത്തിൽ നില്ക്കുന്ന വ്യാഴം
ജാതകത്തിൽ രണ്ടാം ഭാവത്തിൽ വ്യാഴം നില്ക്കുമ്പോൾ ജനിക്കുന്ന ജാതകൻ ധനവും സത്കീർത്തിയും വിദ്യയും ഉള്ളവനായും സുഖമായി ഭക്ഷണം കഴിക്കുന്നവനായും നല്ല മുഖശോഭയും ശരീര കാന്തിയും വിദ്യകൊണ്ടുള്ള ധനവും സന്തോഷമുള്ളവനായും സരസമായി സംസാരിക്കുന്നവനും ആയിരിക്കും.
മൂന്നാം ഭാവത്തിൽ നില്ക്കുന്ന വ്യാഴം
ജാതകത്തിൽ മൂന്നാം ഭാവത്തിൽ വ്യാഴം നില്ക്കുന്ന ജാതകൻ എപ്പോഴും ഒരു നിസ്സാഹായതാബോധമുള്ളവനായും ധനാഗമത്തിൽ എപ്പോഴും പ്രതിബന്ധം അനുഭവിക്കുന്നവനായും എപ്പോഴും ചിന്തകൾ അലട്ടി കൊണ്ടിരിക്കുന്നവനും ആയിരിക്കും.
നാലാം ഭാവത്തിൽ നില്ക്കുന്ന വ്യാഴം
ജാതകത്തിൽ നാലാം ഭാവത്തിൽ നില്ക്കുന്ന വ്യാഴം ജാതകൻ്റെ മാതാവിൻ്റെ സ്വത്ത് ,ധനം ,നല്ല ബന്ധുക്കൾ, സൗഖ്യം, നല്ല ഭാര്യ, വാഹനം എന്നിവ നോടി കൊടുക്കും. ജാതകൻ ഉയർന്ന വിദ്യ സമ്പന്നനാകും. വിലപിടിപ്പുള്ള ഗൃഹോപകരങ്ങൾ വാങ്ങുന്നതാണ് .
അഞ്ചാം ഭാവത്തിൽ നില്ക്കുന്ന വ്യാഴം
ജാതകൻ്റെ ജനന സമയത്ത് വ്യാഴം അഞ്ചാം ഭാവത്തിൽ നിൽക്കുമ്പോൾ ജനിച്ചാൽ ജാതകൻ ക്ഷുദ്രവസ്തുക്കൾ ക്രയവിക്രയം ചെയ്യുന്നവനോ മാന്ത്രികനോ ആയി ഭവിക്കുക. ധനം, ബുദ്ധി, സുഖം എന്നിവയുണ്ടാകുമെങ്കിലും പുത്ര ദു:ഖത്താൽ വേദനിക്കേണ്ടി വരും.
ആറാം ഭാവത്തിൽ വ്യാഴം നിന്നാൽ
ജാതകൻ്റെ ജാതകത്തിൽ ആറാം ഭാവത്തിൽ വ്യാഴം നിന്നാൽ ജാതകൻ ആഭിചാര ക്രിയകൾ ചെയ്യുന്നവനായിരിക്കും. ജാതകന് ശത്രുക്കൾ ഉണ്ടാകില്ല. കുടുംബ സുഖം കുറയും. ശരീരബലം കുറഞ്ഞ് രോഗിയായി മാറും. അലസനാണെങ്കിലും കടം ഉണ്ടാവില്ല. എല്ലാ കാര്യത്തിലും വിജയം നേടും.
ഏഴാം ഭാവത്തിൽ നില്ക്കുന്ന വ്യാഴം
ജാതകൻ്റെ ഗ്രഹനിലയിൽ ഏഴാം ഭാവത്തിൽ വ്യാഴം നിന്നാൽ ജാതകൻ ബുദ്ധിമാനും വിജ്ഞാനിയുമാകും. നല്ല ഭാര്യ പുത്രന്മാർ ഉണ്ടാകും. പിതാവിനേക്കാൾ ഉയർന്ന തലത്തിൽ എത്തിച്ചേരുന്നതാണ്.
വിദേശത്ത് താമസിക്കേണ്ടി വരും. ജനിച്ച വീട് ഉപേക്ഷിക്കുമെങ്കിലും പുതിയ വീട് പണിയും.
എട്ടാം ഭാവത്തിൽ വ്യാഴം നിന്നാൽ
ജാതകത്തിൽ എട്ടാം ഭാവത്തിൽ വ്യാഴം നിന്നാൽ ജാതകൻ ഏവർക്കും പ്രിയപ്പെട്ടവനായിരിക്കും. പൊതുജനങ്ങൾക്ക് എന്തും ചെയ്യാൻ സന്നദ്ധത കാണിയ്ക്കും. ഇവർക്ക് തപാൽ വകുപ്പിൽ ജോലി കിട്ടാൻ സാധ്യതയുണ്ട് .
ഒൻപതാം ഭാവത്തിൽ വ്യാഴം നിന്നാൽ
ജാതകൻ്റെ ഒൻപതാം ഭാവത്തിൽ വ്യാഴം നിന്നാൽ ജാതകന് ധർമ്മസദാചാരം, കീർത്തി,പിതൃഭക്തി, എന്നിവയുള്ളവനായും ധനം ഒരിക്കലും ക്ഷയിക്കാത്ത സൗഭാഗ്യവും ഉണ്ടാകുന്നതാണ്. ഉദ്യോഗത്തിലോ അല്ലാതെയോ ഉയർന്ന പദവികളിൽ എത്തിച്ചേരുന്നതാണ് ഇവരുടെ ബാല്യകാലം ക്ലേശമായിരിക്കും.
വ്യാഴം പത്താം ഭാവത്തിൽ നിന്നാൽ
ജാതകൻ്റെ ജാതകത്തിൽ വ്യാഴം പത്താം ഭാവത്തിൽ നിന്നാൽ പൊതു സമ്മതനും കീർത്തിമാനും ആകും. സ്വയാർജിതനായി ധാരാളം പണം സമ്പാദിക്കും .ഒന്നിലധികം വീടുകൾ നിർമ്മിക്കും. പത്തിലെ വ്യാഴം ധാരാളം അസൂയാലുക്കളെ സൃഷ്ടിക്കും. സർക്കാർ ജോലിയിലോ ഉന്നത സ്ഥാനങ്ങളിലോ വിരാജിക്കും. വ്യാഴം ത്രികോണ ഭാവത്തിൻ്റെ അധിപനായിട്ടാണ് ജാതകത്തിൽ നില്ക്കുന്നതെങ്കിൽ രാജയോഗമാണ്.
പതിനൊന്നാം ഭാവത്തിൽ നില്ക്കുന്ന വ്യാഴം
ജാതകൻ്റെ പതിനൊന്നാം ഭാവത്തിൽ നില്ക്കുന്ന വ്യാഴം ജേഷ്ഠ സഹോദരന് ഹാനിയുള്ളവനാണ്. ബുദ്ധിമാനും ദീർഘായുസ്സുള്ളവനും ആകും. വിദ്യാനും ജ്ഞാനിയും ധനവും കീർത്തിയും ലഭിക്കുന്നവനുമാണ്. സ്വന്തം ജീവിത സുഖം കുറഞ്ഞിരിക്കും. എല്ലാ കാര്യത്തിലും പിശുക്ക് കാണിയ്ക്കും എന്നാൽ പണക്കാരനായിരിക്കും.
പന്ത്രണ്ടാം ഭാവത്തിൽ വ്യാഴം നിന്നാൽ
ജാതകൻ്റെ പന്ത്രാണ്ടാം ഭാവത്തിൽ വ്യാഴം നിന്നാൽ ജാതകൻ നല്ല കാര്യത്തിനു വേണ്ടി പണം ചിലവാക്കി കീർത്തി നേടും. ജീവിത സുഖം കുറവായിരിക്കും. മിത്രങ്ങളെ വെടിഞ്ഞ് ജീവിക്കുകയും സ്നേഹിക്കുകയും ചെയ്യും. ശരീരത്തിന് വൈകല്യമോ രോഗമോ ഉണ്ടാകും.
പൊതുവായ ഫലങ്ങൾ
മുകളിൽ പറഞ്ഞിരിക്കുന്നത് വ്യാഴം ഓരോ രാശിയിലും ഉണ്ടാകുന്ന പൊതു ഫലങ്ങളാണ്. എന്നാൽ ഓരോർത്തരുടെയും ജാതകം പരിശോധിച്ച് വ്യാഴം നില്ക്കുന്ന ഗ്രഹം, അവയുടെ ബന്ധു ക്ഷേത്രം, ശത്രുക്ഷേത്ര സ്ഥിതി ,ഗ്രഹങ്ങളുടെ ദൃഷ്ടി മറ്റ് യോഗങ്ങൾ ഇവയെ അടിസ്ഥാനപ്പെടുത്തിയാണ് ഫലം പ്രവചിക്കുന്നത്.
0 Comments
if you have any dobt, comment