മനുഷ്യജീവിതത്തിൽ ഏറ്റവും വലിയ ഭാഗ്യം രോഗമില്ലാത്ത അവസ്ഥയാണ്. ആരോഗ്യം എന്നാൽ രോഗലക്ഷണങ്ങളുടെ അഭാവം കൊണ്ട് രോഗം ഇല്ലാത്ത അവസ്ഥ മാത്രമല്ല, ഒപ്പം അവനവന് അനുഭവപ്പെടുന്ന മനസ്സിൻ്റെയും ഇന്ദ്രിയങ്ങളുടെയും പ്രസന്നത തൂടിയാണ് .വാതപിത്ത കഥഫങ്ങളാകുന്ന ത്രിദോഷങ്ങളുടെ സാമ്യാവസ്ഥയും ആഹാരത്തിൻ്റെയും ധാതുക്കളുടെയും പരിണാമങ്ങളെയും നിർവഹിക്കുന്ന അഗ്നി ഏറ്റക്കുറച്ചിലുകളില്ലാതെ സമമായിരിക്കുകയും ധാതുക്കളുടെയും മലങ്ങളുടെയും പ്രവർത്തനങ്ങൾ വേണ്ട രീതിയിൽ ആയിരിക്കുകയും ചെയ്യുമ്പോൾ അനുഭവപ്പെടുന്ന സുഖമാണ് ആരോഗ്യം.
ഗ്രഹങ്ങളെക്കൊണ്ടുള്ള രോഗങ്ങൾ
മനുഷ്യ ജീവിതത്തിൽ നവഗ്രഹങ്ങളായ സൂര്യൻ, ചന്ദ്രൻ ,കുജൻ, ബുധൻ, വ്യാഴം, ശുക്രൻ ,ശനി, രാഹു, കേതു ഇവ ചെലുത്തുന്ന സ്വാധീനം ചെറുതല്ല. കൂടാതെ ഗുളികൻ ( മാന്ദി) എന്ന ഉപഗ്രഹത്തിനും സുപ്രധാന പങ്കുണ്ട്. ഓരോ ഗ്രഹങ്ങൾക്കും മനുഷ്യ ശരീരത്തിൽ രോഗങ്ങൾ സൃഷ്ടിക്കുന്നതിന് പങ്കുണ്ട്. ഓരോ ഗ്രഹങ്ങളുടെയും ദശസന്ധി കാലഘട്ടങ്ങളിലെ അപഹാര കാലങ്ങളിലാണിത് സംഭവിക്കുന്നത്. പ്രക്ഷേ രോഗത്തിൻ്റെ മുർദ്ധന്യ അവസ്ഥക്ക് കാരണം മനുഷ്യൻ്റെ ജീവിത രീതിയും ഭക്ഷണക്രമവുമാണ്. ഗ്രഹങ്ങളുടെ അപഹാരങ്ങൾ കൊണ്ടുള്ള രോഗാവസ്ഥകൾ നാം 'അനുഭവിച്ചു വരുന്നതാണ്. അത് നമ്മുടെ ജീവിത രീതി കൊണ്ടും പ്രാർത്ഥന കൊണ്ടും രോഗത്തിൻ്റെ അവസ്ഥയറിഞ്ഞ് ചികിത്സിക്കുന്നതു കൊണ്ടും രൂക്ഷമാകുന്നില്ല.
ലോകത്തിൻ്റെ ഇപ്പോഴത്തെ രോഗാവസ്ഥ (കൊറോണ, Covid ' 19 )
ജ്യോതിശാസ്ത്ര പരമായി പറഞ്ഞാൽ സർവേശ്വകാരകനായ വ്യാഴം അതിൻ്റെ നീച രാശിയായ മകരത്തിൽ സ്ഥിതി ചെയ്യുന്നു. മകരം എന്നത് രോഗകാരകനായ ശനി ഗ്രഹത്തിൻ്റെ സ്വക്ഷേത്രമാണ്. അതുകൊണ്ട് തന്നെ പൂർണ്ണമായി ഈ പകർച്ചവ്യാധി ലോകത്തു നിന്നും മാറണമെങ്കിൽ നീച രാശിയായ മകരത്തിൽ നിന്നും വ്യാഴം മാറണം എന്നത് ഒരു സത്യം മാത്രം. ശാസ്ത്രത്തിൻ്റെയും അന്ധവിശ്വാസത്തിൻ്റെയും പേരു പറഞ്ഞ് ജ്യോതിശാസ്ത്രത്തെ മാറ്റി നിർത്തുമ്പോഴും സത്യം സത്യമല്ലാതാകുന്നില്ല
രോഗത്തിന് കാരണമാകുന്ന ഗ്രഹങ്ങൾ
ജ്യോതിശാസ്ത്ര പരമായി സൂര്യൻ ശിരോ രോഗത്തെയും അല്ലെങ്കിൽ ഹൃദയ രോഗത്തെയും ചന്ദ്രൻ മുഖ രോഗത്തെയും കുജൻ കണ്ഠ രോഗത്തെയും ശുക്രൻ നേത്ര രോഗത്തെയും ശനി വാത രോഗത്തെയും ബുധ ക്ഷേത്രത്തിൽ നിൽക്കുന്ന രാഹുകേതുക്കൾ ഉദര രോഗത്തെയും ഗുളികയോഗമുള്ള ലഗ്നാധിപൻ ഗുഹ്യ രോഗത്തെയും സൂചിപ്പിക്കുന്നു. വ്യാഴം രോഗത്തെ ഇല്ലാഴ്മ ചെയ്യുന്ന ഗ്രഹമാണ്.
ഒരാളുടെ ജാതകത്തിൽ ജന്മനാ വ്യാഴം നീചത്തിലായാൽ
ഒരാളുടെ ജാതകത്തിൽ ജന്മനാ വ്യാഴം നീച രാശിയായ മകരത്തിൽ നില്ക്കുകയും അവിടെ ശനിയും ചൊവ്വായും യോഗം ചെയ്ത് നില്ക്കുകയും ചെയ്താൽ ജാതകൻ നിത്യ രോഗിയായിരിക്കും എന്നതിൽ സംശയം വേണ്ട. ജാതകന് എത്ര നല്ല ചികിത്സ കൊടുത്താലും രോഗം വേട്ടയാടിക്കൊണ്ടിരിക്കും.
ആദിത്യൻ
ജ്യോതിശാസ്ത്രത്തിൽ പ്രഥമ സ്ഥാനിയനായ ആദിത്യൻ, ജ്വരം തുടങ്ങിയ രോഗങ്ങളെയും ചന്ദ്രൻ, രക്ത സംബന്ധമായ രോഗത്തിനും കാരണക്കാരാകുന്നു.
കുജൻ ( ചൊവ്വാ)
കുജൻ, വ്രണം, മുറിവ് ,ഉഷ്ണ സംബന്ധമായ രോഗങ്ങൾ ഇവയേയും ബുധ ഗ്രഹം ത്രിദോഷം കോപിച്ചിട്ടുള്ള രോഗത്തെയും വ്യാഴം അജ്ഞാതങ്ങളായ നിസ്സാര രോഗങ്ങളെയും ശുക്രൻ പ്രമേഹാദി രോഗത്തെയും ശനി,വാതം, ഞരമ്പുരോഗം, കാലിന് ഒടിവ് മുതലായ രോഗങ്ങളെയും രാഹു ചൊറി, ചിരങ്ങ്, കുഷ്ഠം മുതലായ ത്വക് രോഗങ്ങളെയും സൂചിപ്പിക്കുന്ന കാരക ഗ്രഹങ്ങളാണ്.
ലഗ്നാധിപൻ
ലഗ്നാധിപൻ ശുക്രനോടു കൂടി ആറാം ഭാവത്തിൽ പാപ വീക്ഷിതനായി നിന്നാൽ ജാതകൻ ക്ഷയ രോഗിയായി ഭവിക്കും.
കുഷ്ഠരോഗം
ലഗ്നത്തിൽ ചന്ദ്രനും രണ്ടിൽ കുജനും ഏഴിൽ ആദിത്യനും പന്ത്രണ്ടിൽ ശനിയും നിന്നാൽ ജാതകൻ കുഷ്ഠരോഗമുള്ളവനായി തീരും.
ധനുവിൽ ചന്ദ്രൻ നിന്നാൽ
ധനുവിൽ ചന്ദ്രൻ നില്ക്കുകയും ആ ചന്ദ്രൻ ചിങ്ങം രാശിയിൽ നവാംശകം ചെയ്യുകയും വൃശ്ചികം, കർക്കടകം, മകരം, ഈ രാശിയിൽ ഏതെങ്കിലും ഒന്ന് അഞ്ചാം ഭാവമോ ഒൻപതാം ഭാവമോ ആയി ഭവിച്ച് അവിടെ ശനിയോ കുജനോ നിൽക്കുകയോ നോക്കുകയോ ചെയ്യുകയും ചെയ്താൽ ജാതകൻ കുഷ്ഠ രോഗിയായി തീരും. എന്നാൽ ശനിയോ കുജനോ ക്ഷേത്ര ബലത്തോടു കൂടി നിന്നാൽ രോഗം ഉണ്ടാവുകയില്ല.
ആറാം ഭാവാധിപൻ
ആദിത്യൻ ആറാം ഭാവാധിപതിയായി ഭവിച്ച് പാപയോഗം ചെയ്ത് നാലിൽ നിന്നാൽ ജാതകൻ ഹ്യദയ സംബന്ധമായ രോഗമുള്ളവനായി ഭവിക്കും.
ആറാം ഭാവത്തിൽ
ജാതകൻ്റെ ഗ്രഹനിലയിൽ ആറാം ഭാവത്തിൽ രാഹുവോ, കേതുവോ പാപയോഗം ചെയ്ത് നിന്നാൽ ജാതകന് ദന്തരോഗമോ മോണ രോഗമോ ഉണ്ടാകും.
വാതരോഗം
പാപ ദൃഷ്ടനായി ആറാം ഭാവത്തിൽ നില്ക്കുന്ന കുജൻ രക്ത വാതത്തെയും ശനിവാത രോഗത്തെയും ഉണ്ടാക്കുന്നു.
ധനു, മേടം,ഇടവം
ധനു, മേടം,ഇടവം ഇതിലേതെങ്കിലും ഒന്ന് ലഗ്നമാകുകയും ലഗ്നത്തിന് പാപയോഗമോ പാപ ദൃഷ്ടിയോ വരികയും ചെയ്താൽ ജാതകൻ മുപ്പത്തിരണ്ട് വയസിന് ശേഷം (32) കഷണ്ടിയുള്ളവനായി ഭവിക്കും.
ആറാം ഭാവാധിപൻ രണ്ടിൽ നിന്നാൽ
ആറാം ഭാവാധിപൻ രണ്ടാമിടത്തു നിന്നാൽ അവൻ്റെ ധനമെല്ലാം പുത്രന്മാർ ധൂർത്തടിച്ച് നശിപ്പിക്കും.
ശുക്ര ദൃഷ്ടിയോടെ ആറാമിടത്തു നിന്നാൽ
ശുക്രദൃഷ്ടിയോടെ പല ഗ്രഹങ്ങൾ ആറാമിടത്തു നിന്നാൽ ജാതകന് കണ്ണ് സംബന്ധമായ രോഗമുണ്ടാകും.
രണ്ട്, ആറ്, എട്ട്, പന്ത്രണ്ട് ഭാവങ്ങളിൽ
രണ്ട്, ആറ്, എട്ട്, പന്ത്രണ്ട് ഈ ഭാവങ്ങളിൽ എവിടെയെങ്കിലുമായി സൂര്യൻ, ചന്ദ്രൻ ,കുജൻ, ശനി ഈ നാലു ഗ്രഹങ്ങളും നിന്നാൽ അന്ധനായി ഭവിക്കും.
മിഥുനം, കന്നി, മകരം
മിഥുനം, കന്നി, മകരം, ഈ രാശികളിൽ ഏതെങ്കിലും ഒന്നിൽ ആറാം ഭാവാധിപതി നിന്നാൽ ജാതകൻ്റെ ശരീരത്തിൽ വലിയ വിയർപ്പു മണം അനുഭവപ്പെടും.
ആറാമിടത്ത് ശനി, രാഹു, രവി, കുജൻ
ജാതകത്തിൽ ആറാമിടത്ത്, ശനി, രാഹു, രവി, കുജൻ ഇവർ ഒരുമിച്ചു നിന്നാൽ ജാതകൻ ശത്രുക്കളെ ജയിക്കുന്നവനായും അരോഗിയായും സസന്നനായും പ്രഗത്ഭനായും ഭവിക്കും.
ഉന്മാദയോഗം ( മാനസിക രോഗലക്ഷണങ്ങൾ)
ശരീരത്തിനുണ്ടാകുന്ന രോഗങ്ങൾ ചികിത്സിച്ചു ഭേദമാക്കാം. എന്നാൽ മനസിനുണ്ടാകുന്ന രോഗങ്ങൾ മാറാണമെങ്കിൽ ചികിത്സയോടൊപ്പം പ്രാർത്ഥനയും കൂടി ആവശ്യമാണ്. എല്ലാ മനുഷ്യരിലും ഏതെങ്കിലും ഒന്നിനോട് അമിതമായ താല്പര്യം കാണും. ഇത് ഒരു തരം മാനസിക രോഗമാണ്. ഈ താല്പര്യം നിയന്ത്രണ വിധേയമല്ലാതെ വരുന്ന അവസ്ഥയാണ് മാനസിക രോഗം എന്ന് ചിന്തിക്കുന്നത് കൂടാതെ ഒരു തരം ഭയം, തെറ്റ് ചെയ്തു എന്ന തോന്നൽ എന്നിലെന്തോ ബാധയുണ്ടെന്ന തോന്നൽ, ഞാൻ മറ്റൊ വ്യക്തിയാണെന്ന് സ്വയം ഉറപ്പിക്കുക. ഇതൊക്കെ മാനസിക രോഗ ലക്ഷണങ്ങളാണ്. ഇതെല്ലാം തന്നെ പെട്ടെന്ന് ചികിത്സിച്ച് മാറ്റാവുന്നതാണ്.
ജ്യോതിശാസ്ത്രപരമായി മാനസിക രോഗം
ഒരാളുടെ ജാതകത്തിൽ ജനനസമയത്ത് താഴെ പറയുന്ന രീതിയിൽ ഗ്രഹങ്ങൾ നിന്നാൽ ജാതകൻ ഒരു ഉന്മാദ രോഗിയായിരിക്കും. പൂർണ്ണമായി ഈ അവസ്ഥ ചികിത്സിച്ചു മാറ്റാൻ കഴിയില്ലെങ്കിലും പ്രാർത്ഥനയും രോഗിയോടുള്ള മറ്റുള്ളവരുടെ ഇടപെടലും മാറ്റം ഉണ്ടാക്കാം
ഉന്മാദരോഗിയിലെ ഗ്രഹങ്ങളുടെ അവസ്ഥ
ബലഹീനനായ വ്യാഴം ലഗ്നത്തിലും ബലഹീനനും പാപക്ഷേത്രവുമായ ശകനുമായ ശനി ഏഴിലും ശത്രു ക്ഷേത്ര സ്ഥിതിയുള്ള ബുധൻ മൗഢ്യം പ്രാപിച്ച് ആറാം ഭാവത്തിൽ നില്ക്കുകയും ചെയ്താൽ ഉന്മാദരോഗം ഭവിക്കും.
മൗഢ്യമുള്ള ബുധൻ
മൗഢ്യമുള്ള ബുധനും ചന്ദ്രനും കൂടി ലഗ്നത്തിലും ഏഴാമിടത്ത് ഒരു പാപ ഗ്രഹവും കൂടി നില്ക്കുക എന്നാൽ ജാതകൻ ജന്മനാൽ ഉന്മാദ രോഗിയായിരിക്കും.
ഗുളികൻ
ഗുളികൻ യാതെരു ശുഭന്മാരാലും വീക്ഷിക്കപ്പെടാതെ പാപനോടു ചേർന്ന് ഏഴാമിടത്ത് നില്ക്കുകയും (ഏഴാമിടം പാപ ക്ഷേത്രമായിരിക്കണം) ജാതകൻ ഉന്മാദരോഗിയായി തീരും
അഷ്ടമത്തിലെ ബുധൻ
ലഗ്നാധിപൻ ഗുളിക യോഗം ചെയ്ത് അഷ്ടമത്തിലും മൗഢ്യമുള്ള ബുധനും ശനിയും ചേർന്ന് ബലഹീനനായ ചന്ദ്ര താൽ വീക്ഷിക്കപ്പെട്ട് അഞ്ചാം ഭാവത്തിൽ നിന്നാൽ ജാതകൻ ജന്മനാ ഉന്മാദ രോഗിയായിരിക്കും.
ശനി ലഗ്നത്തിൽ
ശനി ലഗ്നത്തിലും പാപയോഗം ചെയ്ത ചൊവ്വ യാതൊരു ശുഭ ദൃഷ്ടിയും കൂടാതെ അഞ്ച്, ഏഴ്, ഒൻപത് ( 5, 7, 9 ) ഈ ഭാവങ്ങളിൽ ഏതെങ്കിലും ഒന്നിൽ നിൽക്കുക ഇപ്രകാരമുള്ള യോഗങ്ങളിൽ ഒന്നിലധികം യോഗങ്ങൾ ജാതകത്തിൽ കണ്ടാൽ ജാതകന് മാനസിക രോഗം (ഉന്മാദരോഗം) ഉണ്ടെന്ന് ഉറപ്പാണ്
0 Comments
if you have any dobt, comment