ആർഷഭാരതം ലോകത്തിന് നല്കിയ മഹത്തായ സംഭാവനകളിൽ ഒന്നാണ് ജ്യോതിശാസ്ത്രം.വേദകാലം മുതൽ നിലനിന്നിരുന്ന അടിസ്ഥാന ശിലകൾ എന്നു വിശേഷിപ്പിക്കാവുന്നത് നവഗ്രഹങ്ങളെയാണ്.
നവഗ്രഹങ്ങൾ ഏതൊക്കെ
1-സൂര്യൻ - 2-ചന്ദ്രൻ - 3-കുജൻ - 4 - ബുധൻ - 5 - വ്യാഴം - 6- ശുക്രൻ - 7 ശനി - 8 -രാഹു-9 - കേതു- മറ്റൊരു ഉപഗ്രഹമാണ് ഗുളികൻ.
രാശിചക്രം
മേൽ പറഞ്ഞ നവഗ്രഹങ്ങളുടെ സ്ഥാനവും പ്രയാണവുമാണ് ഒരു വ്യക്തിയുടെ ഭൂതവർത്തമാന ഭാവി ഫലങ്ങൾ കുറിക്കുന്നത്. ഈ ഗ്രഹങ്ങൾ എല്ലാം തന്നെ അന്തരീക്ഷത്തിൽ ഒരു ദീർഘവൃത്ത വലയത്തിൽ സ്ഥിതി ചെയ്യുന്നു. ജ്യോതിഷത്തിൽ ഇതിനെ രാശിചക്രം എന്നു പറയുന്നു.
രാശിക്കുറുകൾ ഏതെക്കെ
മേടക്കൂറ്- അശ്വതി, ഭരണി, കാർത്തിക മുക്കാൽ.
ഇടവക്കൂറ്-കാർത്തിക കാൽ,രോഹിണി, മകയിരം അര.
മിഥുനക്കൂറ്- മകയിരം അര, തിരുവാതിര, പുണർതം മുക്കാൽ.
കർക്കടകക്കൂറ് -പുണർതം മുക്കാൽ, പൂയം, ആയില്യം.
ചിങ്ങക്കൂറ്- മകം, പൂരം,ഉത്രം കാൽ.
കന്നിക്കൂറ്--ഉത്രം കാൽ, അത്തം, ചിത്തിര അര.
തുലാക്കൂറ്- ചിത്തിര അര,ചോതി, വിശാഖം മുക്കാൽ.
വൃശ്ചികക്കൂറ്- വിശാഖം കാൽ, അനിഴം,
തൃക്കേട്ട.
ധനുക്കൂറ്- മൂലം, പൂരാടം, ഉത്രാടം,കാൽ
മകരക്കൂറ്-ഉത്രാടം മുക്കാൽ, തിരുവോണം, അവിട്ടം അര.
കുംഭക്കൂറ്- അവിട്ടം അര, ചതയം, പൂരുരുട്ടാതി മുക്കാൽ.
മീനക്കൂറ്- പൂരുരുട്ടാതി കാൽ, ഉത്രട്ടാതി, രേവതി.
കാൽ 1 അര, മുക്കാൽ എങ്ങനെ മനസ്സിലാക്കാം
ഒരു നക്ഷത്രം അറുപതു നാഴികയാണ് (60). അതായത് ഇരുപത്തിനാല് മണിക്കൂർ (24) ഇതാണ് ഒരു ദിവസത്തെ മുഴുവൻ നക്ഷത്രം. ഇതിൻ്റെ പകുതി സമയം നക്ഷത്രം നില്ക്കുന്നതിന് അര എന്നു പറയുന്നു അതായത് പന്ത്രണ്ട് മണിക്കൂർ (12) .ഇതിൻ്റെ പകുതി സമയമാണ് കാൽ അതായത് ആറു മണിക്കൂർ (6).ഇത് കണക്കു കൂട്ടുന്നത് എകദേശം രാവിലെ ആറേകാലിന് (6:15 am) ശേഷം കലണ്ടറിൽ നക്ഷത്രങ്ങൾക്ക് നേരെ കാണുന്നതാണ് നാഴിക, വിനാഴിക. ഉദാഹരണമായി പൂയം 20 /15 എന്നു കണ്ടാൽ ഇരുപത് നാഴിക പതിനഞ്ച് വിനാഴിക എന്നു മനസ്സിലാക്കണം ഒരു നാഴിക = ഇരുപത്തിനാല് മിനിറ്റ് (24) ഒരു വിനാഴിക = 24 സെക്കൻ്റ്.
നക്ഷത്രങ്ങൾ
ആകെ ഇരുപത്തി ഏഴ് നക്ഷത്രങ്ങളാണുള്ളത് .ഈ നക്ഷത്രങ്ങളിലാണ് ഒരോരുത്തരും ജനിക്കുന്നത് .ഓരോ നക്ഷത്രക്കാരുടേയും ഗുണങ്ങളും ഫലങ്ങളും വ്യത്യസ്തമാണ്. ഓരോ നക്ഷത്രകാർക്കുള്ള ദോഷങ്ങളും പരിഹാരങ്ങളും താഴെ ചേർക്കുന്നു.
പൂരാടം നക്ഷത്രം
ചന്ദ്രൻ ,രാഹു, ശനി എന്നീ ഗ്രഹങ്ങളുടെ ദശാസന്ധി കാലങ്ങളിൽ പൂരാടം നാളുകാർ ദോഷപരിഹാര ക്രിയകൾ അനുഷ്ഠിക്കണം.
ക്ഷേത്ര ദർശനം
പൂരാടം, പൂരം, ഭരണി, എന്നീ നക്ഷത്രങ്ങളിൽ പൂരാടം നക്ഷത്രക്കാർ ക്ഷേത്ര ദർശനവും പൂജയും നടത്തണം.
ശുക്ര പൂജ
പൂരാടം നക്ഷത്രക്കാർക്ക് ശുക്ര പ്രീതിക്കായി പൂജകളും കർമ്മങ്ങളും നടത്തണം.
വ്യാഴാഴ്ച ദിവസം
വ്യാഴാഴ്ച ദിവസവും പൂരാടം നക്ഷത്രവും ചേർന്നു വരുന്ന ദിവസം വിഷ്ണു ക്ഷേത്രങ്ങളിലോ ലക്ഷ്മി ക്ഷേത്രങ്ങളിലോ ദർശനം നടത്തുന്നത് ഉത്തമമാണ്.
വ്രതം
പൂരം, പൂരാടം, ഭരണി എന്നീ നാളുകളിൽ പൂരാടം നക്ഷത്രക്കാർ വ്രതം അനുഷ്ഠിക്കുന്നത് ഉത്തമമാണ്.
പ്രതികൂല നക്ഷത്രങ്ങൾ
തിരുവോണം, ചതയം, ഉതൃട്ടാതി, പൂയം, പുണർതം, ആയില്യം എന്നീ നക്ഷത്രങ്ങൾ പൂരാടം നാളുകാർക്ക് പ്രതികൂലങ്ങളാണ്. ഈ നക്ഷത്രങ്ങളിൽ പൂരാടം നക്ഷത്രക്കാർ പുതിയ സംരംഭങ്ങൾ ഒന്നും ആരംഭിക്കാതിരിക്കുന്നതായിരിക്കും ഉത്തമം.
ദേവത
പൂരാടം നക്ഷത്രത്തിൻ്റെ ദേവത അപസാണ് -ഗണം -മാനുഷഗണം -മൃഗം - കുരങ്ങ് -പക്ഷി - കോഴി- വ്യക്ഷം - വഞ്ചി -- ഭാഗ്യസംഖ്യ -ആറ് (6)
പൂരാടം നക്ഷത്രക്കാർ നിത്യം ജപിക്കേണ്ട മന്ത്രം
മന്ത്രം - "ഓം അദ്രഭ്യോ നമ:"
ഉത്രാടം നക്ഷത്രം
ചൊവ്വ, വ്യാഴം, ബുധൻ, എന്നീ ഗ്രഹങ്ങളുടെ ദശാസന്ധി കാലങ്ങളിൽ ഉത്രാടം നക്ഷത്രക്കാർ ദോഷപരിഹാര കർമ്മങ്ങൾ അനുഷ്ഠിക്കണം.
നക്ഷത്രത്തിൻ്റെ അധിപൻ
ഉത്രാടം നക്ഷത്രത്തിൻ്റെ അധിപനായ ആദിത്യനെ നിത്യവും ഈ നക്ഷത്രക്കാർ ഭജിക്കുന്നത് ഉത്തമമാണ്.
ഞായറാഴ്ച ദിവസം
ഞായറും ഉത്രാടവും ചേർന്ന് വരുന്ന ദിവസം ആദിത്യ പൂജ നടത്തുന്നത് ഉത്രാടം നക്ഷത്രക്കാർക്ക് വളരെ നല്ലതാണ്.
ധനുക്കൂറും മകരക്കൂറും
ധനുക്കൂറുകാർ വ്യാഴത്തെയും മകരക്കൂറിൽ ജനിച്ചവർ ശനിയെയും പ്രീതിപ്പെടുത്തുന്ന കർമ്മങ്ങൾ അനുഷ്ഠിക്കണം.
ക്ഷേത്ര ദർശനം
ഉത്രാടം നക്ഷത്രക്കാർ ഉത്രാടം നാളിൽ ശിവക്ഷേത്ര ദർശനം നടത്തേണ്ടതും cരനിയാഴ്ച വ്രതമനുഷ്ഠിച്ച് ശിവക്ഷേത്രത്തിൽ കൂവളത്തില മാല സമർപ്പിക്കേണ്ടതുമാണ്.
പ്രതികൂല നക്ഷത്രങ്ങൾ
അവിട്ടം ,രേവതി, പൂരുരുട്ടാതി, പുണർതം,പൂയം ,മകം, പൂരം, ഉത്രം, ആയില്യം എന്നീ നാളുകൾ ഉത്രാടം നക്ഷത്ര ജാതകർക്ക് പ്രതികൂലങ്ങളാണ്. പുതിയ സംരംഭംങ്ങൾ ഒന്നും ഉത്രാടം നക്ഷത്രക്കാർ ഈ നാളുകളിൽ ആരംഭിക്കാതിരിക്കുന്നതായിരിക്കും ഉത്തമം.
ദേവത
ഉത്രാടം നക്ഷത്രത്തിൻ്റെ ദേവത വിശ്വ ദേവതകളാണ് -ഗണം - മാനുഷഗണം -മൃഗം -കാള -പക്ഷി - കോഴി- വൃക്ഷം- പ്ലാവ്- ഭാഗ്യ സംഖ്യ ഒന്ന് (1).
ഉത്രാടം നക്ഷത്രക്കാർ നിത്യവും ജപിക്കേണ്ട മന്ത്രം
മന്ത്രം: "ഓം വിശ്വദേവേഭ്യോ നമഃ"
തിരുവോണം നക്ഷത്രം
രാഹു, ശനി, കേതു എന്നീ ഗ്രഹങ്ങളുടെ ദശാസന്ധി കാലങ്ങളിൽ തിരുവോണ നക്ഷത്രക്കാർ ദോഷ പരിഹാര കർമ്മങ്ങൾ അനുഷ്ഠിക്കണം.
ക്ഷേത്ര ദർശനം
അത്തം,രോഹിണി തിരുവോണം നാളുകളിൽ ക്ഷേത്ര ദർശനം നടത്തി വഴിപാടുകൾ തിരുവോണം നക്ഷത്രക്കാർ നടത്തേണ്ടതാണ്.
തിങ്കാഴ്ച ദിവസം
തിരുവോണവും തിങ്കളാഴ്ചയും ചേർന്നു വരുന്ന ദിവസങ്ങളിൽ തിങ്കാഴ്ച വ്രതമെടുത്ത് ക്ഷേത്ര ദർശനം നടത്തി പൂജയും വഴിപാടുകളും നടത്തുന്നത് തിരുവോണം നക്ഷത്രക്കാർക്ക് വളരെ നല്ലതാണ്.
പ്രതികൂല നക്ഷത്രങ്ങൾ
ചതയം, ഉതൃട്ടാതി, മകം, അശ്വതി, പൂരം, ഉത്രം എന്നീ നാളുകൾ തിരുവോണ നക്ഷത്ര ജാതകർക്ക് പ്രതികൂലങ്ങളാണ്. തിരുവോണ നക്ഷത്രക്കാർ ഈ നാളുകളിൽ പുതിയ സംരംഭങ്ങൾ ആരംഭിക്കാതിരിക്കുന്നതാവും ഉത്തമം.
ദേവത
തിരുവോണം നക്ഷത്രത്തിൻ്റെ ദേവത വിഷ്ണുവാണ് -ഗണം -ദൈവഗണം - മൃഗം - കുരങ്ങ് -പക്ഷി - കോഴി-വൃക്ഷം - എരുക്ക് - ഭാഗ്യ സംഖ്യ - രണ്ട് (2)
തിരുവോണ നക്ഷത്രക്കാർ നിത്യം ജപിക്കേണ്ട മന്ത്രം
മന്ത്രം: "ഓം വിഷ്ണുവേ നമഃ "
1 Comments
മികച്ച വിവരണം
ReplyDeleteif you have any dobt, comment