ഈ കാലഘട്ടത്തിൽ എല്ലാവരും ഇംഗ്ലിഷ് മാസത്തിനെയാണ് അശ്രയിക്കുന്നത്. അതുകൊണ്ടുതന്നെ സംഖ്യ ശാസ്ത്രം അനുസരിച്ച് ജനന തീയതി ജാതകൻ്റെ സ്വഭാവസവിശേഷതകളും തമ്മിൽ ബന്ധമുണ്ട്. ഇംഗ്ലിഷ് ജനന തീയതിയിലെ (ഏതു മാസത്തെയും തീയതി മാത്രം) അക്കങ്ങൾ തമ്മിൽ കൂട്ടിയാൽ കിട്ടുന്ന ആകെ തുകയുടെ അടിസ്ഥാനത്തിൽ വ്യക്തികളെ ഒൻപതു വിഭാഗങ്ങളിലായി തരം തിരിച്ചിരിക്കുന്നു .ഒരോ വിഭാഗത്തിൽ പെട്ടവരുടെയും സ്വഭാവ സവിശേഷത താഴെ ചേർക്കുന്നു.
ജനന്മ സംഖ്യ ഒന്ന് (1)
ഏതു മാസത്തിലേയും ഒന്ന്, പത്ത്, പത്തൊൻപത്, ഇരുപത്തി എട്ട് (1,10,19, 28 )എന്നീ തിയതികളിൽ ജനിച്ചവരെല്ലാം ഒന്ന് (1) എന്ന ജന്മ സംഖ്യയുള്ളവരായിരിക്കും ഉദാഹരണത്തിന് 19 = 1 +9= 10 = 1+O=1 എന്ന സംഖ്യയുടെ ചിഹ്നം സൂര്യനാണ്.
ഒന്നാം തീയതി ജനിച്ചവർ
ഒന്ന് എന്ന ജന്മ സംഖ്യയിൽ ജനിക്കുന്നവർ എല്ലാ കാര്യത്തിലും നേതൃത്വം വഹിക്കുന്നതിനുള്ള വ്യക്തിപ്രഭാവവും രൂപത്തിലും പെരുമാറ്റത്തിലുമുള്ളവരായിരിക്കും. മികച്ച ഭൗതിക സുഖ സൗകര്യങ്ങളിൽ ഇവർക്ക് അതിയായ താൽപര്യമായിരിക്കും ഉണ്ടാവുക. അതിനു എത്ര പണം ചിലവാക്കാനും ഇവർക്ക് മടിയില്ല. എതു കാര്യവും ഉത്തരവാദിത്യം ഏറ്റെടുത്ത് ചെയ്യുന്നതിലാണ് ഇവർക്ക് താല്പര്യം. ഇവർ ഏറ്റെടുക്കുന്ന കാര്യങ്ങൾ ഏതു പ്രതിസന്ധിയെയും അതിജീവിച്ച് പൂർത്തിയാക്കും. നേതൃത്വം ഏറ്റെടുക്കുന്നതിന് ഇവരെ ആൾക്കാർ തേടിയെത്തും മനസ്സിൽ തോന്നുന്ന കാര്യങ്ങൾ വെട്ടി തുറന്നു പറയുന്നതു കൊണ്ട് ഇവർക്ക് ശത്രുക്കൾ കൂടും. ഇവർ ആരുടെ മുന്നിലും കീഴടങ്ങാൻ തയ്യാറാവുകയില്ല. ഇവരുടെ ആന്മാർത്ഥയും ഔദാര്യശീലയും സ്നേഹവും ശത്രുക്കളെപ്പോലും അനുകൂലികളാക്കി തീർക്കും. ഇവർ ഒരു കാര്യത്തിന് ഇറങ്ങുന്നതിനു മുൻപ് പലവട്ടം ആലോചിച്ചതിനു ശേഷമേ ആ കാര്യത്തിൽ ഏർപ്പെടുകയുള്ളു.
സ്വന്തം അഭിപ്രായം പ്രകടിപ്പിക്കാൻ മടി കാണിക്കാത്ത ഒന്നാം നമ്പർ ജനസംഖ്യയുള്ള ജാതകർ സമൂഹത്തിൽ ശ്രദ്ധ കേന്ദ്രമായി മാറും. അധികാരസ്ഥാനങ്ങളിൽ ശോഭിക്കാൻ ഇവർക്ക് കഴിയും. എന്നാൽ ഈ ഗണത്തിൻ്റെ ഗുണങ്ങൾ ഉള്ളതുകൊണ്ട് ധാരാളം സുഹൃത്തുക്കൾ ഉണ്ടാവും, അതോടൊപ്പം ധാരാളം ശത്രുക്കളുമുണ്ടാകും.
സ്ത്രീകൾ
ഒന്ന് എന്ന ജന്മ സംഖ്യ വരുന്ന സ്ത്രീകൾ പുരുഷന്മാരെ പോലെ തന്നെ എല്ലാ കാര്യങ്ങളും കൃത്യനിഷ്ഠയും ചിട്ടയും ഉള്ളവരായിരിക്കും. ഈ വിഭാഗത്തിൽപ്പെടുന്ന സ്ത്രീകൾ ബുദ്ധിമതിയും കുലീനയുമായ ഭാര്യയായിരിക്കും. മാന്യമായ പെരുമാറ്റത്തിലൂടെ കുടുബത്തിൻ്റെ അന്തസ് നിലനിർത്താൻ ഇവർക്ക് കഴിയും.
ഒന്ന് ജന്മ സംഖ്യ ഉള്ളവരുടെ ഭാഗ്യ ദിവസങ്ങൾ
ഞായർ, തിങ്കൾ ചൊവ്വാ, വ്യാഴം എന്നീ ദിവസങ്ങൾ ഇവർക്ക് ഉത്തമമാണ്.
ഏറ്റവും ശുഭകരം
ഒന്ന്, പത്ത്, പത്തൊൻപത്, ഇരുപത്തിയെട്ട് (1,10, 19, 28 ) എന്നീ തീയതികളും രണ്ട്, പതിനൊന്ന്, ഇരുപത്, ഇരുപത്തി ഒൻപത്, എന്നീ തീയതികളും ശുഭദായകങ്ങളാണ്. മേൽ പറഞ്ഞ തീയതികളിൽ ഞായാറാഴ്ചയോ തിങ്കാളഴ്ചയോ ആയി വരുന്നത് ഏറ്റവും ഗുണകരവുമാണ്. ഈ ദിവസങ്ങളിൽ പുതിയ സംരംഭങ്ങൾ തുടങ്ങുന്നത് നല്ലതായിരിക്കും.
പേരിലെ അക്ഷരം
ഒന്ന് എന്ന ജന്മ സംഖ്യ വരുന്നവരുടെ പേരിനൊപ്പം (A, I, J Q, Y) എന്നീ ഇംഗ്ലിഷ് അക്ഷരങ്ങൾ വരുന്നത് നല്ലതാണ്.
ജന്മ സംഖ്യ - രണ്ട് (2)
രണ്ട് (2) എന്ന സംഖ്യ ചന്ദ്രഗ്രഹത്തിൻ്റെ ആധിപത്യമുള്ള സംഖ്യയാണ്.
മാസതീയതി
ഓരോ മാസത്തേയും രണ്ട്, പതിനൊന്ന്, ഇരുപത്, ഇരുപത്തി ഒമ്പത് (2, 11, 20, 29 ) എന്നീ തീയതിയിൽ ജനിച്ചവരെല്ലാം രണ്ട് (2) എന്ന ജന്മ സംഖ്യയുള്ളവരായിരിക്കും ഉദാഹരണമായി = 11 = 1 +1= 2
ജാതകർ
രണ്ട് എന്ന ജന്മ സംഖ്യ വരുന്ന ജാതകർ സൗമ്യ ശീലരായിരിക്കും. കലാപരമായ കഴിവുള്ള ഇവർ കലാപ്രവർത്തനങ്ങളെയും കലാ സൃഷ്ടികളെയും പ്രോത്സാഹിപ്പിക്കും. കലാപരമായ പ്രവർത്തനങ്ങളിൽ ആകൃഷ്ടരായ ഇവർ അതിനു വേണ്ടി പ്രവർത്തിക്കും. സ്വപ്നലോകത്തു കൂടി സഞ്ചരിക്കാനാണ് ഇവർക്ക് താല്പര്യം. മറ്റാരെയും വിശ്വസിക്കാത്ത ഇവർ തികഞ്ഞ ഈശ്വരവിശ്വാസികളായിരിക്കും. തീർത്ഥാടന യാത്രകളിൽ ആണ് ഇവർക്ക് കൂടുതൽ താൽപര്യം. മറ്റുള്ളവരെ സഹായിക്കാൻ ഇവർ എപ്പോഴും തയാറാണ് .എന്നാൽ അതിന് പകരമായി ആരിൽ നിന്നും ഒന്നും പ്രതീക്ഷിക്കില്ല. വാക്ചാതുര്യം കൊണ്ട് ആരെയും ആകർഷിക്കാനുള്ള അസാമാന്യമായ കഴിവ് ഇവർക്കുണ്ട്. ഈ ജന്മ സംഖ്യയുള്ളവർക്ക് വൈരാഗ്യവും മുൻകോപവും കൂടുതലായിരിക്കും. ഇവരുടെ ജീവിതത്തിൽ നിന്ന് ഇവ രണ്ടും ഒഴിവാക്കിയാൽ ജീവിതം പൂർണ വിജയം കൈവരിക്കും. ഇവർ എപ്പോഴും ന്യായത്തിൻ്റെ പക്ഷത്തായിരിക്കും. നീതിക്കു വേണ്ടി പോരാടിക്കൊണ്ടിരിക്കും. എന്തു കാര്യവും പലവട്ടം ആലോചിച്ച് ചിന്തിച്ച് ഉറപ്പിക്കാനുള്ള കഴിവ് ഇവർക്കുണ്ട്. സ്വന്തം കഴിവിലൂടെയോ വിവാഹത്തിലൂടെയോ സാമ്പത്തികമായി ഇവർ ഉന്നതിയിലെത്തും ഇവർ നാല്പത് (40) വയസിനു ശേഷം ഉയർന്ന സാമ്പത്തിക സ്ഥിതിയിലെത്തും. ഇവരുടെ പ്രേത്യേക ചില സാഹചര്യങ്ങളിൽ ആയ വിശ്വാസമില്ലായ്മ, അസ്ഥിരത, അലസത, ക്ഷിപ്രകോപം എന്നിവയാണ് ഇവരുടെ പ്രധാന ദോഷവശങ്ങൾ. ദോഷവശങ്ങൾ ഒഴിവാക്കാൻ ശ്രമിച്ചാൽ ജീവിത വിജയം പൂർണ്ണമായി ഉണ്ടാകുന്നതാണ്.
സ്ത്രീകൾ
രണ്ടാം നമ്പർ (2) ജന്മ സംഖ്യ വിഭാഗത്തിൽപ്പെടുന്ന സ്ത്രീകൾ കുടുംബത്തെ സ്നേഹിക്കുന്ന ഉത്തമിയായ കുടുംബിനിയായിരിക്കും. ഇവർ എല്ലാവരോടും മാന്യമായി പെരുമാറും. എന്നാൽ നിസാര കാര്യങ്ങൾക്കു പോലും ഇവർ വികാരധീനയാകും. വീട് അലങ്കരിക്കുന്നതിലും പൂന്തോട്ടം ഉണ്ടാക്കുന്നതിലും ഇവർക്ക് പ്രത്യേക കഴിവുണ്ടായിരിക്കും. ഏതു സാഹചര്യവും അനുസരിച്ച് ജീവിക്കാനും ഇവർക്ക് കഴിവുണ്ട്.ഇവർ പ്രകൃതി സ്നേഹികളും വിനോദ യാത്രകളിലും വിനോദ പ്രവർത്തനങ്ങളിലും താല്പര്യമുള്ളവരായിരിക്കും. ഇവരെ അനാവശ്യ പേടി അലട്ടിക്കൊണ്ടിരിക്കും. അന്ധവിശ്വാസങ്ങളിൽ അകപ്പെടാതെ സൂക്ഷിക്കണം. എന്നാൽ ഇവരുടെ പ്രത്യേകത മറ്റുള്ളവരെ സഹായിക്കാനുള്ള മനോഭാവമാണ്.
ലക്ഷ്യ പൂർത്തികരണം
രണ്ട് (2) എന്ന ജന്മ സംഖ്യയുള്ള ജാതകർ ജൂൺ ഇരുപത് (20) തുടങ്ങി ജൂലൈ ഇരുപത്തിയഞ്ചിനകം (25) ലഭിക്കുന്ന രണ്ട്, പതിനൊന്ന്, ഇരുപത് ,ഇരുപത്തി ഒൻപത് ( 2,11, 20, 29 ) എന്നീ തീയതികളെ ലക്ഷ്യപൂർത്തികരണത്തിനായി ഉപയോഗിക്കേണ്ടതാണ്. ഈ ദിവസങ്ങളിൽ പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നത് ഉത്തമമാണ്.
നല്ല ദിവസങ്ങൾ
ശുഭദിനങ്ങൾ - രണ്ട്, പതിനെന്ന്, ഇരുപത്, ഇരുപത്തി ഒൻപത്, ആറ്, പതിനഞ്ച്, ഇരുപത്തിനാല്, ഏഴ്, പതിനാറ് ,ഇരുപത്തി അഞ്ച് (2, 11, 20, 29,6, 15, 24,7,16, 25) എന്നീ തീയതികൾ രണ്ട് ജന്മ സംഖ്യ ആയിട്ടുള്ള ജാതകർക്ക് അനുകൂലങ്ങളാണ്. ഈ തീയതികളിൽ ഏതെങ്കിലും ഞായർ, തിങ്കൾ, വെള്ളി എന്നീ ദിവസങ്ങളായി വന്നാൽ അന്നത്തെ പ്രവർത്തനഫലം വിജയമായിരിക്കും.
പേരിലെ അക്ഷരം
രണ്ട് (2) ജന്മ സംഖ്യയായിട്ടുള്ള ജാതകരുടെ പേരിനൊപ്പം (B K R) എന്നീ അക്ഷരങ്ങൾ വരുന്നത് നല്ലതാണ്.
പുതിയ സംരഭം
ഒന്നാം നമ്പരിലും രണ്ടാം നമ്പരിലും ജന്മ സംഖ്യ വന്ന ജാതകർ പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിന് മുകളിൽ പറഞ്ഞിട്ടുള്ള ദിവസങ്ങൾ തെരഞ്ഞെടുക്കുന്നത് ഉത്തമമാണ്.

0 Comments
if you have any dobt, comment