വിവാഹം
മനുഷ്യ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് വിവാഹം .അതിൽ തന്നെ പ്രധാനപ്പെട്ട ഒന്നാണ് പെൺകുട്ടികളുടെ വിവാഹം. സാധാരണ ഗതിയിൽ പെൺകുട്ടികൾക്ക് ഒരു പതിനെട്ടു വയസ്സ് പൂർത്തിയാകുമ്പോൾ തന്നെ മാതാപിതാക്കളുടെ മനസ്സിൽ ആധിയാകും. പിന്നെ വിവാഹ ആലോചനയായി ഒരു പക്ഷേ നല്ല വിവാഹം എന്നു തോന്നിയാൽ വിദ്യാഭ്യാസം ഇടക്കു വച്ച് നിർത്തിയിട്ടാണെങ്കിലും വിവാഹം നടത്തി വിടുന്നു.

വിവാഹത്തിന് ശേഷം
പലപ്പോഴും ഞാൻ പറഞ്ഞിട്ടുള്ള കാര്യമാണ്, വിവാഹത്തിലൂടെ ഒരുമിക്കുന്ന രണ്ടു വ്യക്തികൾ രണ്ടു വ്യത്യസ്ത സാഹചര്യങ്ങളിലും ചുറ്റുപാടുകളിലും വളർന്നവരായിരിക്കും. അതുകൊണ്ട് ചില ദാമ്പത്യ ബന്ധങ്ങളിൽ പരസ്പരം മനസ്സിലാക്കാൻ കാലതാമസം എടുക്കും. ഈ ഇടയ്ക്കുള്ള കാലയളവ് വളരെ നിർണായകമായ കാലഘട്ടമാണ്. ഇവിടെ ബന്ധങ്ങൾ തമ്മിൽ വേർപെടാതിരിക്കാൻ 
മാതാപിതാക്കളുടെ കരുതലുണ്ടായിരിക്കണം.

വിവാഹത്തിൽ ജ്യോതിശാസ്ത്രത്തിന്റെ പങ്കെന്ത്? 
ജ്യോതിശാസ്ത്രത്തിൽ വിവാഹത്തിന് വളരെയധികം സ്വാധീനമുണ്ട്. സ്വയം സൃഷ്ടിച്ചെടുക്കുന്ന പ്രശ്നങ്ങൾ ജ്യോതിശാസ്ത്രത്തിന്റെ പിഴവു കൊണ്ടാണെന്നും സമയദോഷം കൊണ്ടാണെന്നും പറയുന്നതിൽ യാതൊരു അർത്ഥവുമില്ല. ഉദാഹരണമായി ഒരിക്കലും മനസ്സുകൊണ്ട് യോജിക്കാൻ കഴിയാത്ത രണ്ടു വ്യക്തികൾ വീട്ടുകാരുടെ ഇഷ്ടം കൊണ്ട് വിവാഹം കഴിച്ചാൽ അവരുടെ ജീവിതത്തിൽ ഒരിക്കലും സമാധാനം കിട്ടില്ല.അതുകൊണ്ടാണ് പറയുന്നത് പത്തു പൊരുത്തം ഉണ്ടെങ്കിലും മനപ്പൊരുത്തം ഇല്ലെങ്കിൽ പിന്നെ എന്തു കാര്യം.
 
സ്ത്രീകളുടെ ഏഴാം ഭാവം
വിവാഹത്തിന് ജ്യോതിഷപരമായി ചിന്തിക്കുന്ന സ്ത്രീകളുടെ ജാതകം വിശദമായി പരിശോധിച്ചാൽ മനസ്സിലാകും , ജാതകയുടെ വിവാഹ ജീവിതത്തിലെ ഏറ്റക്കുറച്ചിലുകൾ ഏഴാം ഭാവത്തിൽ ഗ്രഹങ്ങൾ നിന്നാലുള്ള സ്ത്രീകളുടെ വിവാഹ അവസ്ഥയെക്കുറിച്ച് താഴെ പറയുന്നു. ഇതിന് പരിഹാരം എന്നത് ഗ്രഹനിലകൾ തമ്മിൽ പൊരുത്തം ഉണ്ടോ എന്ന് പരിശോധിക്കുക. 2- പരസ്പരം മനസ്സിലാക്കാൻ ശ്രമിക്കുക. 3-വിട്ടുവീഴ്ചക്ക് തയ്യറാവുക. 4-ആവശ്യമെങ്കിൽ ഒരു ഫാമിലി കൗൺസിലിങ്ങിൽ ഏർപ്പെടുക. 5- സമർപ്പണത്തോടെ ഈശ്വരനോട് പ്രാർത്ഥിക്കുക.
 
സ്ത്രീകളുടെ ഏഴാം ഭാവത്തിൽ സൂര്യൻ നിന്നാൽ
ഏഴാം ഭാവത്തിൽ സൂര്യൻ നിന്നാൽ അവിടേയ്ക്ക് പാപഗ്രഹങ്ങളുടെ ദൃഷ്ടി ഉണ്ടായാൽ ദർത്താവിനാൽ ഉപേക്ഷിക്കപ്പെടും. അല്ലെങ്കിൽ ഭർത്താവ് ഉണ്ടെങ്കിലും ഇല്ലാത്ത രീതിയിൽ ജീവിേക്കേണ്ടിവരും. ഇല്ലെങ്കിൽ ഭർത്തൃ സുഖത്തിൽ നിന്നും വിരക്തിയാക.

സ്ത്രീകളുടെ  ഏഴാം ഭാവത്തിൽ കുജൻ നിന്നാൽ
സ്ത്രീകളുടെ ഏഴാം ഭാവത്തിൽ കുജൻ (ചൊവ്വാ ) സ്ഥിതി ചെയ്യുന്നത് ശത്രു രാശിയിലാെണെങ്കിൽ രോഗാവസ്ഥ മൂലം ചെറിയ പ്രായത്തിൽ തന്നെ വിധവയാകും.

സ്ത്രീകളുെടെ ഏഴാം ഭാവത്തിൽ ബുധൻ നിന്നാൽ
വിദ്യ കാരകനായ ബുധൻ ഏഴാം ഭാവത്തിൽ കർക്കിടകരാശി ഒഴിച്ച് എവിടെ നിന്നാലും സ്ത്രീ സാമർത്ഥ്യം ഉള്ളവളും നല്ല ഭർത്താവോടു കൂടിയവളും ആയി തീരും. എന്നാൽ ദർത്താവ് ഏൽക്കേണ്ട ഉത്തരവാദിത്വം കൂടി ഭാര്യ ഏറ്റെടുേണ്ടതായി വരും.

സ്ത്രീകളുടെ ഏഴാം ഭാവത്തിൽ വ്യാഴം നിന്നാൽ
സർവ്വേശ്വ കാരകനായ വ്യാഴം സ്ത്രീകളുടെ ഏഴാം ഭാവത്തിൽ മകരം രാശി ഒഴിച്ച് നിന്നാൽ നല്ല സ്വഭാവമുള്ളവളും യോഗ്യനായ ദർത്താവും സമ്പത്തും സുഖവും ഉള്ളവളുമായിരിക്കും. ഇവരുടെ ഭർത്താവ് ദീർഘായുസ്സുള്ളവനായിരിക്കും.

സ്ത്രീകളുടെ ഏഴാം ഭാവത്തിൽ ശു ക്രൻ നിന്നാൽ
സ്ത്രീകളുടെ ഏഴാം ഭാവത്തിൽ ശുക്രൻ നിന്നാൽ വളരെ ധനവും പ്രശസ്തിയും ഉണ്ടാകും. സുഖവും സൗന്ദര്യവും സമാധാവും ഉള്ളവളായിരിക്കും. ഭർത്താവ്  കലാപ്രേമി ആയിരിക്കും എന്നാൽ ഇടക്കിടക്ക് ഭർത്താവുമായി പിണങ്ങേണ്ടതായ വരും.
സ്ത്രീകളുടെ ഏഴാം ഭാവത്തിൽ ശനി നിന്നാൽ
സ്ത്രീകളുടെ ഏഴാം ഭാവത്തിൽ ശനി നിന്നാൽ വൈധവ്യത്തെക്കാൾ ഭർത്താവിൽ നിന്ന് സമാധനം കിട്ടാത്തവളായിരിക്കും. ഇവർ രോഗിണിയോ അല്ലെങ്കിൽ കുടുംബത്തിന് ദുഷ് പേര് ഉണ്ടാക്കുന്ന സ്ത്രീയോ ആയി തീരും. എന്നാൽ ഏഴാം ഭാവത്തിൽ ശനി പാപ യോഗം ചെയ്തു നിന്നാൽ ജാതകർക്ക്
 ഭർത്താവ് ഉണ്ടായിരിക്കുകയില്ല.

സ്ത്രീകളുടെ ഏഴാം ഭാവത്തിൽ ബുധനും ശുക്രനും കൂടി നിന്നാൽ
ഏഴാമിടത്തും ബുധനും ശുക്രനും കൂടി വരികയും അവർ നില്ക്കുന്ന രാശി ബന്ധുക്ഷേത്രം ആകുക കൂടി ചെയ്താൽ  ആ സ്ത്രീയുടെ ഭർത്താവ് വളരെ യോഗ്യതയുള്ളവനും ആണത്തമുള്ളവനും പ്രശസ്തനും ആയിരിക്കും .

സ്ത്രീകളുടെ ഏഴാം ഭാവത്തിൽ ചന്ദ്രൻ നിന്നാൽ
  സ്ത്രീകളുടെ ഗ്രഹനിലയിൽ ഏഴാം ഭാവം മകരം രാശി ആകുകയും അവിടെ ശനിയും ചന്ദ്രനും ചേർന്ന് നില്ക്കകയും ചെയ്താൽ ജാതകർക്ക് സന്താന ഭാഗ്യം ഉണ്ടാവില്ല.

ഭർത്താവ് എപ്പോഴും അന്യദേശത്ത് വസിക്കുന്നു
ജാതകയുടെ ഏഴാം ഭാവം ചരരാശി ആയിരുന്നാൽ ഭർത്താവ് മിക്കവാറും അന്യദേശവാസി ആയിരിക്കും.

സ്ത്രീ ജാതകത്തിൽ ലഗ്നാൽ ഏഴാം ഭാവത്തിൽ പാപഗ്രഹങ്ങൾ നിന്നാൽ
ലഗ്നാൽ ഏഴിൽ പാപഗ്രഹങ്ങൾ നില്ക്കുകയും അവ നിലക്കുന്ന രാശി ശത്രുക്ഷേത്രമായിരിക്കുകയും ചെയ്താൽ നിശ്ചയമായും സ്ത്രീ വിധവയാകും. എന്നാൽ മേൽ പറഞ്ഞ ഏഴാം ഭാവത്തിൽ ശുഭഗ്രഹം നില്ക്കുകയും അവ നില്ക്കുന്ന ക്ഷേത്രം ബന്ധുക്ഷേത്രമായിരിക്കുകയും ചെയ്താൽ വൈധവ്യം ഉണ്ടാകില്ലഎന്നാൽ ഇവർ ഭർത്താവിനെ അനുസരിക്കില്ല.

സ്ത്രീ ജാതകത്തിൽ ഏഴാം ഭാവത്തിൽ ദുർബ്ബലനായ ഗ്രഹം നിന്നാൽ
സ്ത്രീ ജാതകത്തിൽ ദുർബ്ബലനായ ഒരു പാപഗ്രഹം ഏഴാം ഭാവത്തിൽ നിൽക്കുകയും അവനെ ഒരു ശുഭൻ വീക്ഷിക്കുകയും ചെയ്താൽ അവൾ ഭർത്താവിനാൽ ഉപേക്ഷിക്കപ്പെടും.അല്ലെങ്കിൽ ഭർത്താവിൽ നിന്ന് സ്നേഹം ലഭിക്കാത്തവൾ ആയി മാറും.

ഭർത്താവിനാൽ  ഉപേക്ഷിക്കെപ്പെടും
സ്ത്രീ ജാതകത്തിൽ ലഗ്നാൽ ഏഴാം ഭാവത്തിൽ ദുർബ്ബലന്മാരായ പാപഗ്രഹങ്ങൾ മാത്രം നിന്നാലും അവൾ ഭർത്താവിനാൽ ഉപേക്ഷിക്കെപ്പെടും. ബലവാന്മാരായ പാപന്മരാണ് അവിടെ നിൽക്കുന്നതെങ്കിൽ അവൾ വിധവയാകും.

സ്ത്രീ ജാതകത്തിൽ ഏഴാം ഭാവത്തിൽ പാപ ദൃഷ്ടനായ ശനി നിന്നാൽ
ലഗ്നാൽ ഏഴാം ഭാവത്തിൽ പാപ ദൃഷ്ടനായ ശനി നിന്നാൽ വിവാഹം ചെയ്യപ്പെടാതെ വളരെ പ്രായമാകുന്നതു വരെ കന്യകയായി ഇരിേക്കേണ്ടി വരും.

സ്ത്രീകളുടെ ഏഴാം ഭാവം ബലഹീനമായാൽ
സ്ത്രീ ജാതകത്തിൽ ഏഴാം ഭാവം ബലഹീനമായും ശൂന്യമായും പാപ ദൃഷ്ടമായും ശുഭ ദൃഷ്ടമല്ലാതേയുമിരുന്നാൽ അവൾക്ക് ഭർത്താവുണ്ടാകുകയുമില്ല.

ഏഴാം ഭാവത്തിൽ രാഹു നിന്നാൽ
ഏഴാം ഭാവത്തിൽ രാഹു നിന്നാൽ ഭർത്താവ് ബുദ്ധിയുള്ളവനായും ആ ഭർത്താവു മൂലം മനസ്സ് എപ്പോഴും നീറിക്കൊണ്ടിരിക്കുന്നവളായും ദുഃഖം അനുഭവിക്കുന്നവരായിരിക്കും.

സ്ത്രീ ജാതകത്തിൽ ഏഴാം ഭാവത്തിൽ ചന്ദ്രന് ബലമുണ്ടെങ്കിൽ
സ്ത്രീ ജാതകത്തിൽ ഏഴാം ഭാവത്തിൽ ചന്ദ്രന് ബലമുണ്ടായിരിക്കുകയും ചന്ദ്രാൽ ഏഴാമിടത്തു ശുഭൻ നിൽക്കുകയും ചെയ്താൽ രാജ്യപ്രാപ്തി ഉണ്ടാകുന്നതാണ്. തനിക്ക് ഉയർന്ന ജോലിയോ തന്റെ ഭർത്താവിനോ ഉയർന്നജോലി കിട്ടാൻ ഇടയുണ്ട്.